"സ്ത്രീയുടെ അനുവാദമോ സമ്മതമോ ഇല്ലാതെ അവളെ കല്യാണം കഴിച്ചുകൊടുക്കാന്‍ രക്ഷിതാക്കള്‍ക്ക് ഇസ്ലാം അനുവാദം നല്‍കുന്നുണ്ടെന്ന് പറയുന്നത് ശരിയാണോ?
അല്ല. സ്ത്രീയുടെ അനുവാദമോ സമ്മതമോ ഇല്ലാതെ അവളെ വിവാഹം ചെയ്തുകൊടുക്കാന്‍ ഇസ്ലാം അനുവദിക്കുന്നില്ല. അഥവാ, അങ്ങനെ ചെയ്താല്‍ അത് സ്വീകരിക്കാനെന്ന പോലെ നിരസിക്കാനും സ്ത്രീക്ക് അവകാശമുണ്ട്.
പ്രവാചകന്‍ (സ) പറയുന്നു: "കന്യകയല്ലാത്ത സ്ത്രീയെ സംബന്ധിച്ചേടത്തോളം അവള്‍ക്കുതന്നെയാണ് രക്ഷിതാവിനേക്കാള്‍ സ്വന്തം കാര്യം തീരുമാനിക്കാനുള്ള അവകാശം. കന്യകയെ കല്യാണം കഴിച്ചു കൊടുക്കാന്‍ അവളുടെ അനുവാദം ആരായേണ്ടതാണ്. അവളുടെ മൌനം അനുവാദമായി ഗണിക്കും''(മുസ്ലിം, തിര്‍മിദി, അബൂദാവൂദ്, നസാഈ, ഇബ്നുമാജ).
ഒരിക്കല്‍ ഒരു പെണ്‍കുട്ടി പ്രവാചക സന്നിധിയില്‍ വന്ന്, പിതാവ് തന്റെ സമ്മതം കൂടാതെ ഒരാളെ വിവാഹം കഴിക്കാന്‍ തന്നെ നിര്‍ബന്ധിക്കുന്നതായി പരാതിപ്പെട്ടു. അപ്പോള്‍ അവള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കാന്‍ പ്രവാചകന്‍ അനുമതി നല്‍കി.
ഒരു യുവതി നബിയുടെ സന്നിധിയില്‍ വന്നു പറഞ്ഞു: 'എന്റെ പിതാവ് സ്വന്തം സഹോദരപുത്രനെക്കൊണ്ട്, എന്നിലൂടെ അദ്ദേഹത്തിന്റെ പോരായ്മ പരിഹരിക്കാനായി, എന്നെ കല്യാണം കഴിച്ചുകൊടുത്തിരിക്കുന്നു.' അങ്ങനെ നബി കാര്യം തീരുമാനിക്കാനുള്ള അവകാശം അവള്‍ക്ക് നല്‍കി. അപ്പോള്‍ അവള്‍ പറഞ്ഞു: പിതാവിന്റെ പ്രവൃത്തി ഞാന്‍ അംഗീകരിച്ചിരിക്കുന്നു. ഇക്കാര്യത്തില്‍ പിതാക്കന്മാര്‍ക്ക് ഒരു അധികാരവുമില്ലെന്ന് സ്ത്രീകളെ പഠിപ്പിച്ചുകൊടുക്കലാണ് എന്റെ ഉദ്ദേശ്യം.
വിവാഹക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരവും അവകാശവും സ്ത്രീകള്‍ക്കാണെന്ന് ഇതൊക്കെയും അസന്ദിഗ്ധമായി തെളിയിക്കുന്നു.
Sunday, March 28, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment