Friday, July 16, 2010

വിപ്ലവകാരിയായ പ്രവാചകന്‍. പ്രഭാഷണം -വാണിദാസ് എളയാവൂര്‍.

വിപ്ലവകാരിയായ പ്രവാചകന്‍. പ്രഭാഷണം part 1


വിപ്ലവകാരിയായ പ്രവാചകന്‍. പ്രഭാഷണം part 2


വിപ്ലവകാരിയായ പ്രവാചകന്‍. പ്രഭാഷണം part 3


വിപ്ലവകാരിയായ പ്രവാചകന്‍. പ്രഭാഷണം part 4


വിപ്ലവകാരിയായ പ്രവാചകന്‍. പ്രഭാഷണം part 5


വിപ്ലവകാരിയായ പ്രവാചകന്‍. പ്രഭാഷണം part 6


വിപ്ലവകാരിയായ പ്രവാചകന്‍. പ്രഭാഷണം part 7


വിപ്ലവകാരിയായ പ്രവാചകന്‍. പ്രഭാഷണം part 8

Saturday, July 10, 2010

സ്വര്‍ഗജീവിതം മടുക്കില്ലേ?

അങ്ങനെയാണെങ്കില്‍ അല്‍പകാലം കഴിയുമ്പോള്‍ സ്വര്‍ഗജീവിതത്തോടും മടുപ്പനുഭവപ്പെടുമല്ലോ?
ഇപ്പോഴുള്ള മാനസികാവസ്ഥയുടെയും വികാരവിചാരങ്ങളുടെയും അടിസ്ഥാനത്തിലാണ്, അല്‍പകാലം സ്വര്‍ഗീയ സുഖജീവിതം നയിക്കുമ്പോള്‍ മടുപ്പു തോന്നുമെന്ന് പറയുന്നത്. ഭൂമിയില്‍ നമുക്ക് സന്തോഷവും സന്താപവും സ്നേഹവും വെറുപ്പും പ്രത്യാശയും നിരാശയും അസൂയയും പകയും കാരുണ്യവും ക്രൂരതയും അതുപോലുള്ള വിവിധ വികാരങ്ങളും അനുഭവപ്പെടാറുണ്ട്. എന്നാല്‍ സ്വര്‍ഗത്തിലെ മാനസികാവസ്ഥ ഒരിക്കലും ഇതുപോലെയാകില്ല. അവിടെ വെറുപ്പോ വിദ്വേഷമോ അസൂയയോ നിരാശയോ മറ്റു വികല വികാരങ്ങളോ ഒരിക്കലും ഉണ്ടാവുകയില്ല. ഇക്കാര്യം ഖുര്‍ആനും പ്രവാചക വചനങ്ങളും അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. മനംമടുപ്പ് ഉള്‍പ്പെടെ എന്തെങ്കിലും അഹിതകരമായ അനുഭവമുണ്ടാവുന്ന ഇടമൊരിക്കലും സ്വര്‍ഗമാവുകയില്ല. 'ആഗ്രഹിക്കുന്നതെന്തും അവിടെ ഉണ്ടാകു'മെന്ന് (41: 31) പറഞ്ഞാല്‍ മടുപ്പില്ലാത്ത മാനസികാവസ്ഥയും അതില്‍ പെടുമല്ലോ.

Saturday, April 10, 2010

ഇസ്ലാമും ഭീകരവാദവും

ലോകമെങ്ങുമുള്ള മുസ്ലിംകള്‍ ഭീകരവാദികളും തീവ്രവാദികളുമാകാന്‍ കാരണം ഇസ്ലാമല്ലേ?
 അല്പം വിശദീകരണമര്‍ഹിക്കുന്ന ചോദ്യമാണിത്. 1492 മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിന്റെ വര്‍ഷമായിരുന്നു. നീണ്ട നിരവധി നൂറ്റാണ്ടുകാലം ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലും കലാ,സാഹിത്യ, സാംസ്കാരിക, നാഗരിക, വൈജ്ഞാനിക മേഖലകളിലും ലോകത്തിന് നേതൃത്വം നല്‍കിപ്പോന്ന മുസ്ലിം സ്പെയിനിലെ അവസാനത്തെ ഭരണാധികാരി അബൂ അബ്ദുല്ലയായിരുന്നു. ഗ്രാനഡെ നഗരം മാത്രമേ അദ്ദേഹത്തിന്റെ അധീനതയിലുണ്ടായിരുന്നുള്ളൂ. 1492 ജനുവരി അവസാനത്തോടെയാണ് അയാളെ പുറംതള്ളി സ്പാനിഷുകാര്‍ അവിടെ ആധിപത്യമുറപ്പിച്ചത്. സ്പെയിനിന്റെ പതനം പൂര്‍ത്തിയായ അതേ വര്‍ഷമാണ് സാമ്രാജ്യത്വാധിനിവേശം ആരംഭിച്ചതെന്ന വസ്തുത ഏറെ ശ്രദ്ധേയമത്രെ. 1492-ലാണല്ലോ കൊളംബസ് തന്റെ 'കണ്ടെത്തല്‍' യാത്രക്ക് തുടക്കം കുറിച്ചത്.
അതേവര്‍ഷം ഒക്ടോബര്‍ 12-ന് അയാള്‍ ഗ്വാനാഹാനി ദ്വീപിലെത്തി. ആയുധങ്ങളുമായി കപ്പലിറങ്ങിയ കൊളംബസും കൂട്ടുകാരും, അതുമുതല്‍ ആ നാട് സ്പാനിഷ് രാജാവിന്റെതായിരിക്കുമെന്ന് പ്രഖ്യാപിച്ചു. തദ്ദേശീയരെ അവര്‍ക്കറിയാത്ത സ്പാനിഷ് ഭാഷയിലുള്ള ഉത്തരവ് വായിച്ചുകേള്‍പ്പിച്ചു. അത് അനുസരിച്ചില്ലെങ്കില്‍ എന്താണ് സംഭവിക്കുകയെന്ന് ഇങ്ങനെ വിശദീകരിച്ചു: "ഞാന്‍ ഉറപ്പിച്ചു പറയുന്നു, ദൈവസഹായത്താല്‍ ഞങ്ങള്‍ നിങ്ങളുടെ രാജ്യത്ത് ബലമായി പ്രവേശിക്കും. നിങ്ങളോട് ആവുംവിധം യുദ്ധം ചെയ്യും. നിങ്ങളെ ക്രിസ്ത്യന്‍ പള്ളിക്കും തമ്പ്രാക്കന്മാര്‍ക്കും കീഴ്പെടുത്തും. നിങ്ങളെയും ഭാര്യമാരെയും കുട്ടികളെയുമെല്ലാം പിടികൂടി അടിമകളാക്കും. നിങ്ങളുടെ സാമാനങ്ങള്‍ പിടിച്ചടക്കും. ഞങ്ങളാലാവുന്ന എല്ലാ ദ്രോഹവും നാശവും നിങ്ങള്‍ക്ക് വരുത്തും''((David E Stannard, American Holocaust, The conquest of the New World, OUP 1993, P 66) ( ഉദ്ധരണം: പരാന്നഭോജികള്‍: പാശ്ചാത്യവല്‍ക്കരണത്തിന്റെ അഞ്ഞൂറു വര്‍ഷം, ഐ.പി.എച്ച്, പുറം 17)
ഇതോടെയാണ് യൂറോപ്പിന്റെ അധിനിവേശം ആരംഭിച്ചത്. മുസ്ലിം സ്പെയിന്‍ തകര്‍ന്ന് കൃത്യം ആറുവര്‍ഷം കഴിഞ്ഞ് 1498-ലാണല്ലോ വാസ്കോഡഗാമ കോഴിക്കോട്ട് കപ്പലിറങ്ങിയത്.
1492-ല്‍ അമേരിക്കയില്‍ ഏഴരകോടിക്കും പത്തുകോടിക്കുമിടയില്‍ ആദിവാസികളുണ്ടായിരുന്നു. യൂറോപ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് ഒന്നര നൂറ്റാണ്ടുകൊണ്ട് അവരില്‍ 90 ശതമാനവും സ്വന്തം മണ്ണില്‍നിന്ന് തുടച്ചുനീക്കപ്പെട്ടു. ക്രൂരമായ കൂട്ടക്കൊലകളിലൂടെ തദ്ദേശീയരെ നശിപ്പിച്ചശേഷം 1776-ലെ 'സ്വാതന്ത്യ്രപ്രഖ്യാപനത്തോടെ' യൂറോപ്യര്‍ അമേരിക്ക അധീനപ്പെടുത്തുകയായിരുന്നു. തീര്‍ത്തും അനീതിയിലും അതിക്രമത്തിലും അധിഷ്ഠിതമായ ഈ പ്രഖ്യാപനത്തിലൂടെയാണ് ഇന്നത്തെ അമേരിക്ക സ്ഥാപിതമായത്.
1527-ല്‍ പോര്‍ച്ചുഗീസുകാര്‍ ബഹ്റൈന്‍ പിടിച്ചടക്കി. തൊട്ടുടനെ ഒമാനും കീഴ്പ്പെടുത്തി. എങ്കിലും ഉസ്മാനികള്‍ ആ നാടുകള്‍ തിരിച്ചുപിടിച്ചു. പിന്നീട് 1798-1801 കാലത്ത് നെപ്പോളിയന്റെ ഫ്രഞ്ച് സേന ഈജിപ്തിലെ അലക്സാണ്ട്രിയ, അക്കാ നഗരങ്ങള്‍ അധീനപ്പെടുത്തി.
പിന്നിട്ട രണ്ട് നൂറ്റാണ്ടുകള്‍ അറബ് -മുസ്ലിം നാടുകള്‍ ഇതര ഏഷ്യനാഫ്രിക്കന്‍ രാജ്യങ്ങളെപ്പോലെത്തന്നെ പാശ്ചാത്യാധിനിവേശത്തിന്റേതായിരുന്നു. ഫ്രാന്‍സ് 1830-ല്‍ അള്‍ജീരിയയും 1859-ല്‍ ജിബൂട്ടിയും 1881-ല്‍ തുനീഷ്യയും 1919-ല്‍ മൌറിത്താനിയയും അധീനപ്പെടുത്തി. ഇറ്റലി 1859-ല്‍ സോമാലിയയും 1911-ല്‍ ലിബിയയും 1880-ല്‍ ഐരിത്രിയയും കീഴ്പ്പെടുത്തി. ബ്രിട്ടന്‍ 1800-ല്‍ മസ്കത്തും 1820-ല്‍ ഒമാന്റെ ബാക്കി ഭാഗവും 1839-ല്‍ ഏതനും 1863-ല്‍ ബഹ്റൈനും 1878-ല്‍ സൈപ്രസും 1882-ല്‍ ഈജിപ്തും 1898-ല്‍ സുഡാനും 1899-ല്‍ കുവൈതും പിടിച്ചടക്കി. 1916-ല്‍ ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്നുണ്ടാക്കിയ സൈക്സ്-പിക്കോട്ട് രഹസ്യ കരാറനുസരിച്ച് ഉസ്മാനിയാ ഖലീഫയുടെ കീഴിലുണ്ടായിരുന്ന അറബ് പ്രവിശ്യകള്‍ ബ്രിട്ടനും ഫ്രാന്‍സും പങ്കിട്ടെടുത്തു. അങ്ങനെ ഇറാഖും ജോര്‍ദാനും ഫലസ്തീനും ഖത്തറും ബ്രിട്ടന്റെയും സിറിയയും ലബനാനും ഫ്രാന്‍സിന്റെയും പിടിയിലമര്‍ന്നു. മൊറോക്കോ സ്പെയിനിന്റെയും ഇന്തോനേഷ്യ ഡച്ചുകാരുടെയും കോളനികളായി. ഇന്ത്യയും അഫ്ഗാനിസ്ഥാനുമെല്ലാം സാമ്രാജ്യശക്തികളുടെ പിടിയിലമര്‍ന്നപോലെത്തന്നെ.
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദം പിന്നിട്ടതോടെ പടിഞ്ഞാറിന്റെ കോളനികളിലെല്ലാം സ്വാതന്ത്യ്രസമരം ശക്തിപ്പെട്ടു. തദ്ഫലമായി 1932-ല്‍ ഇറാഖും '46-ല്‍ സിറിയയും ലബനാനും '51-ല്‍ ലിബിയയും ഒമാനും '52-ല്‍ ഈജിപ്തും '56-ല്‍ മൊറോക്കോയും സുഡാനും തുനീഷ്യയും '58-ല്‍ ജോര്‍ദാനും '59-ല്‍ മൌറിത്താനിയയും '60-ല്‍ സോമാലിയയും '61-ല്‍ കുവൈത്തും '62-ല്‍ അള്‍ജീരിയയും '68-ല്‍ യമനും '71-ല്‍ ഖത്തറും ബഹ്റൈനും അറബ് എമിറേറ്റ്സും '77-ല്‍ ജിബൂട്ടിയും സ്വാതന്ത്യ്രം നേടി.
എന്നാല്‍, സാമ്രാജ്യശക്തികള്‍ ഈ നാടുകളോട് വിടപറഞ്ഞത് അവിടങ്ങളിലടക്കം അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ഏകാധിപതികളും സ്വേച്ഛാധികാരികളുമായ രാജാക്കന്മാരെയും ചക്രവര്‍ത്തിമാരെയും സുല്‍ത്താന്മാരെയും പ്രതിഷ്ഠിച്ച ശേഷമായിരുന്നു. അതോടൊപ്പം ഈ നാടുകള്‍ക്കിടയിലെല്ലാം അപരിഹാര്യങ്ങളായ അതിര്‍ത്തിത്തര്‍ക്കങ്ങളും ഉണ്ടാക്കിവെച്ചു. യമനും സൌദി അറേബ്യയും തമ്മിലും ഇറാനും ഇറാഖും തമ്മിലും ഇറാഖും കുവൈത്തും തമ്മിലും ഇറാനും യു.എ.ഇയും തമ്മിലും ഇനിയും പരിഹരിക്കപ്പെടാത്ത തര്‍ക്കങ്ങള്‍ നിലനില്‍ക്കാനുള്ള കാരണം സാമ്രാജ്യത്വശക്തികള്‍ ചെയ്തുവെച്ച കുതന്ത്രങ്ങളത്രെ. അറബ്-മുസ്ലിം നാടുകള്‍ ഒന്നിക്കുന്നതിന് ഈ അതിര്‍ത്തി തര്‍ക്കങ്ങള്‍ സ്ഥിരമായ തടസ്സം സൃഷ്ടിക്കുന്നതോടൊപ്പം പലപ്പോഴും കിടമല്‍സരത്തിന് കാരണമായിത്തീരുകയും ചെയ്യുന്നു. അമേരിക്കക്കും ഇതര മുതലാളിത്ത നാടുകള്‍ക്കും അവിടങ്ങളിലെ പെട്രോളും വാതകവും ഇതര അസംസ്കൃത പദാര്‍ഥങ്ങളും തട്ടിയെടുക്കാനും ആ നാടുകളെ തങ്ങളുടെ ആയുധക്കമ്പോളമാക്കി മാറ്റാനും ഇത് അവസരമൊരുക്കുന്നു.
സാമ്രാജ്യശക്തികള്‍ തന്നെ സൃഷ്ടിച്ച തര്‍ക്കത്തിന്റെ പേരിലാണല്ലോ ഇറാഖും കുവൈത്തും തമ്മിലേറ്റുമുട്ടിയത്. ഇത് അമേരിക്കക്ക് മേഖലയില്‍ ഇടപെടാന്‍ അവസരമൊരുക്കി. അതുതന്നെയായിരുന്നുവല്ലോ അവരുടെ ലക്ഷ്യം. അറബ്-മുസ്ലിം നാടുകള്‍ സ്വാതന്ത്യ്രം നേടിയശേഷവും അവിടങ്ങളിലെല്ലാം പടിഞ്ഞാറിന്റെ അദൃശ്യസാമ്രാജ്യത്വവും ചൂഷണവും നിയന്ത്രണവും ഇന്നോളം നിലനിന്നുപോന്നിട്ടുണ്ട്. ആ രാജ്യങ്ങള്‍ക്കൊന്നും തന്നെ സ്വന്തം നാടുകളിലെ വിഭവങ്ങള്‍ ഇഷ്ടാനുസൃതം വിനിയോഗിക്കാനോ നിയന്ത്രിക്കാനോ സാധിച്ചിട്ടില്ല. അവിടങ്ങളിലെ ഭരണാധികാരികള്‍ അറിഞ്ഞോ അറിയാതെയോ നിര്‍ബന്ധിതമായോ അല്ലാതെയോ പടിഞ്ഞാറിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുവരികയായിരുന്നു.
ഇറാഖില്‍ ഇടപെടാന്‍ അവസരം ലഭിച്ചതോടെ അമേരിക്ക അറബ് നാടുകളുടെ മേലുള്ള പിടിമുറുക്കുകയും തങ്ങളുടെ പട്ടാളത്തെ തീറ്റിപ്പോറ്റുന്ന ചുമതലയും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്ന ബാധ്യതയും ആ നാടുകളുടെ മേല്‍ വെച്ചുകെട്ടുകയും ചെയ്തു. ഇന്ന് എല്ലാ പ്രധാന അറബ് നാടുകളിലും അമേരിക്കക്ക് ആയുധശാലകളും സൈനികത്താവളങ്ങളുമുണ്ട്. അത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതും ഈ സാമ്രാജ്യത്വ ചൂഷണത്തിന് അറുതിവരുത്തണമെന്ന് വാദിക്കുന്നതും കൊടിയ പാതകമായാണ് പാശ്ചാത്യസാമ്രാജ്യ ശക്തികള്‍ കണക്കാക്കുന്നത്.
കഴിഞ്ഞ നൂറ്റാണ്ടിലെ അവസാനദശകം വരെ ലോകത്ത് ശാക്തികമായ സന്തുലിതത്വം നിലനിന്നിരുന്നു. എന്നാല്‍ സോഷ്യലിസ്റ് ചേരി ദുര്‍ബലമായി ചരിത്രത്തിന്റെ ഭാഗമായതോടെ ശീതസമരം അവസാനിച്ചു. ലോകം അമേരിക്കയുടെ നേതൃത്വത്തില്‍ ഏകധ്രുവമായി മാറി. ഗള്‍ഫ് യുദ്ധത്തില്‍ അമേരിക്കന്‍ ചേരി വിജയിച്ചതോടെ ആ രാജ്യം ലോകപോലീസ് ചമയാന്‍ തുടങ്ങി. തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് എതിരു നില്‍ക്കുന്നവരെയെല്ലാം തീവ്രവാദികളും ഭീകരവാദികളുമായി മുദ്രകുത്തുകയും അവരെയൊക്കെ തകര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെടുകയും ചെയ്തു.
പാശ്ചാത്യ ചേരി കമ്യൂണിസ്റ് നാടുകളുടെ തകര്‍ച്ചയോടെ തങ്ങളുടെ മുഖ്യശത്രുവായി പ്രതിഷ്ഠിച്ചത് ഇസ്ലാമിനെയാണ്. അമേരിക്കയും അതിന്റെ നേതൃത്വത്തിലുള്ള നാറ്റോയും ഇക്കാര്യം സംശയലേശമന്യേ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ലോകമെങ്ങുമുള്ള ഇസ്ലാമിക നവോത്ഥാന ചലനങ്ങളെയും മുന്നേറ്റങ്ങളെയും അടിച്ചമര്‍ത്താനും നശിപ്പിക്കാനും അമേരിക്കയും കൂട്ടാളികളും ആവുന്നതൊക്കെ ചെയ്യുന്നു. അതിനായി ആടിനെ പട്ടിയാക്കും വിധമുള്ള പ്രചാരവേലകള്‍ സംഘടിപ്പിക്കുന്നു. ഇസ്ലാമിനും മുസ്ലിംകള്‍ക്കുമെതിരെ മതമൌലികവാദം, മതഭ്രാന്ത്, ഭീകരത, തീവ്രവാദം തുടങ്ങിയ പദങ്ങള്‍ നിരന്തരം നിര്‍ലോഭം പ്രയോഗിച്ചുകൊണ്ടിരിക്കുന്നു. 1993-ല്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സ് അംഗീകരിച്ചു പുറത്തിറക്കിയ കേവലം 93 പുറങ്ങളുള്ള 'പുതിയ ലോക ഇസ്ലാമിസ്റുകള്‍' എന്ന ഔദ്യോഗിക രേഖയില്‍ 288 പ്രാവശ്യം ഭീകരത, ഭീകരര്‍ എന്നീ പദങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്. സയണിസ്റ് പ്രസ്ഥാനത്തോട് കൂറുപുലര്‍ത്തുന്ന ഫാന്‍ഫോറെയ്സ്റ്, യോസഫ് സോദാന്‍സ്കി എന്നിവരാണ് പ്രസ്തുത രേഖ തയ്യാറാക്കിയത്.
യഥാര്‍ഥത്തില്‍ ആരാണ് ലോകത്ത് കൂട്ടക്കൊലകളും യുദ്ധങ്ങളും ഭീകരപ്രവര്‍ത്തനങ്ങളും നടത്തുന്നത്? ഒന്നാം ലോകയുദ്ധത്തില്‍ 80 ലക്ഷവും രണ്ടാം ലോകയുദ്ധത്തില്‍ അഞ്ചുകോടിയും വിയറ്റ്നാമില്‍ മുപ്പതു ലക്ഷവും കൊല്ലപ്പെട്ടു. പനാമയിലും ഗോട്ടിമലയിലും നിക്കരാഗ്വയിലും കമ്പൂച്ചിയയിലും കൊറിയയിലും ദക്ഷിണാഫ്രിക്കയിലുമെല്ലാം അനേകലക്ഷങ്ങള്‍ അറുകൊല ചെയ്യപ്പെടുകയുണ്ടായി. ഇതിലൊന്നും ഇസ്ലാമിന്നോ മുസ്ലിംകള്‍ക്കോ ഒരു പങ്കുമില്ല.
ജപ്പാന്‍ യുദ്ധത്തില്‍നിന്ന് പിന്മാറാന്‍ തയ്യാറായിട്ടും ഹിരോഷിമയിലും നാഗസാക്കിയിലും ബോംബ് വര്‍ഷിച്ച കൊടും ഭീകരനായ അമേരിക്കതന്നെയാണ് ഇന്നും ആ പേരിന്നര്‍ഹന്‍. തങ്ങളുടെ കുടില താല്‍പര്യങ്ങള്‍ക്കെതിരു നില്‍ക്കുന്ന എല്ലാ നാടുകളെയും സമൂഹങ്ങളെയും ആ രാജ്യം എതിര്‍ക്കുന്നു. സ്വന്തം വരുതിയില്‍ വരാത്ത നാടുകളിലെല്ലാം ഭീകരപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു. ചാരസംഘടനയായ സി.ഐ.എയെയും ഭീകരപ്രവര്‍ത്തകരായ സയണിസ്റുകളെയും അതിനായി ഉപയോഗിക്കുന്നു. ആഭ്യന്തര പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ പോലും ലോകത്ത് യുദ്ധങ്ങളുണ്ടാക്കുന്നു. അമേരിക്കന്‍ രാഷ്ട്രീയവൃത്തങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന മിസ്റര്‍ റോസ്പെറോ പറയുന്നു: "ആഭ്യന്തരസ്ഥിതി മോശമാകുമ്പോള്‍ ശ്രദ്ധ തിരിച്ചുവിടാനായി ഞങ്ങള്‍ ലോകത്ത് കൊച്ചുകൊച്ചു യുദ്ധങ്ങള്‍ സംഘടിപ്പിക്കുന്നു.''
ഇവ്വിധം കഴിഞ്ഞ ഒരു നൂറ്റാണ്ടിനകം അമേരിക്ക ലോകത്തിലെ അമ്പതിലേറെ രാജ്യങ്ങളില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഇടപെട്ട് കുഴപ്പങ്ങള്‍ കുത്തിപ്പൊക്കുകയും കൂട്ടക്കൊലകള്‍ സംഘടിപ്പിക്കുകയുമുണ്ടായി. ഇത്തരമൊരു ഭീകരരാഷ്ട്രത്തിന്റെ പ്രചാരണമാണ് ഇസ്ലാമിനെയും മുസ്ലിംകളെയും സംബന്ധിച്ച തെറ്റിദ്ധാരണകള്‍ വളര്‍ന്നുവരാനിടവരുത്തിയത്. എല്ലാ വിധ പ്രചാരണോപാധികളും കയ്യടക്കിവെക്കുന്ന അമേരിക്കയുടെ കുടിലതന്ത്രങ്ങള്‍ ലോകജനതയെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ അനല്പമായ പങ്കുവഹിക്കുകയാണുണ്ടായത്.
യഥാര്‍ഥത്തില്‍, ഇന്ന് ലോകത്തിലെ ഏറ്റവും കൊടിയ ഭീകരകൃത്യം നടത്തുന്നത് സമാധാനത്തിന്റെ സംരക്ഷകരായി അറിയപ്പെടുന്ന ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൌണ്‍സിലാണ്. ഏതെങ്കിലും ഒരു രാജ്യത്തെ ഭരണാധികാരിയോടുള്ള ശത്രുതയുടെ പേരില്‍ ആ രാജ്യത്തിന്റെ യാത്രാവിമാനം തട്ടിക്കൊണ്ടുപോയി അതിലെ നാനൂറോ അഞ്ഞൂറോ ആളുകളെ ബന്ദികളാക്കിയാല്‍ നാമവരെ തീവ്രവാദികളെന്നും ഭീകരവാദികളെന്നും വിളിക്കും. തീര്‍ച്ചയായും അത് ശരിയുമാണ്. നിരപരാധരായ യാത്രക്കാരെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നത് ക്രൂരതയാണ്; മനുഷ്യവിരുദ്ധവും. അതുകൊണ്ടുതന്നെ മതവിരുദ്ധവുമാണ്. എന്നാല്‍ സദ്ദാം ഹുസൈന്‍ എന്ന ഒരു ഭരണാധികാരിയോടുള്ള വിരോധത്തിന്റെ പേരില്‍ ഇറാഖിലെ ഒന്നേകാല്‍ കോടി മനുഷ്യരെ കഴിഞ്ഞ പതിനൊന്നുവര്‍ഷം ആഹാരവും മരുന്നും കൊടുക്കാതെ ഐക്യരാഷ്ട്രസഭ ബന്ദികളാക്കുകയും ആറുലക്ഷം കുട്ടികളുള്‍പ്പെടെ പതിനൊന്നു ലക്ഷത്തെ കൊന്നൊടുക്കുകയും ചെയ്തു. ഇവ്വിധം ലോകത്തിലെ ഏറ്റം ക്രൂരനായ കൊലയാളിയും കൊടുംഭീകരനുമായി മാറിയ സെക്യൂരിറ്റി കൌണ്‍സില്‍ ഇപ്പോഴും സമാധാനത്തിന്റെ കാവല്‍ക്കാരായാണ് അറിയപ്പെടുന്നതെന്നത് എത്രമാത്രം വിചിത്രവും വിരോധാഭാസവുമാണ്. അമേരിക്കയുടേതല്ലാത്ത ഒരു മാനദണ്ഡവും അളവുകോലും ലോകത്തിന് ഇന്നില്ല എന്നതാണ് ഇതിനു കാരണം.
മുസ്ലിംകളില്‍ തീവ്രവാദികളോ ഭീകരപ്രവര്‍ത്തകരോ ആയി ആരുമില്ലെന്ന് അവകാശപ്പെടാനാവില്ല. ഇസ്ലാമിനെ ഏറെ കളങ്കപ്പെടുത്തുകയും അതിന്റെ പ്രതിഛായ തകര്‍ക്കുകയും ചെയ്യുന്ന അപക്വവും വിവേകരഹിതവുമായ അത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന ഒറ്റപ്പെട്ട ചിലരെ അങ്ങിങ്ങായി കാണാന്‍ കഴിഞ്ഞേക്കും. മുസ്ലിം നാടുകളില്‍ അത്തരം ഭീകരപ്രവര്‍ത്തനങ്ങളും തീവ്രവാദചിന്തകളും വളര്‍ന്നുവരാന്‍ കാരണം, അവിടങ്ങളിലെ ഏകാധിപത്യ-സ്വേഛാധിപത്യ ഭരണകൂടങ്ങളും അവയുടെ കൊടിയ തിന്മകളുമാണ്. ജനാധിപത്യപരവും സമാധാനപരവുമായ മാര്‍ഗങ്ങളിലൂടെ ജനാഭിലാഷങ്ങളെ പ്രതിനിധീകരിക്കുന്ന ഭരണകൂടങ്ങള്‍ സ്ഥാപിക്കാനും വ്യവസ്ഥാമാറ്റത്തിനുമായി കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളിലായി നടത്തിപ്പോന്ന ശ്രമങ്ങള്‍ സാമ്രാജ്യ ശക്തികളുടെ ഇടപെടല്‍കാരണം പരാജയമടഞ്ഞതിനാല്‍ ക്ഷമകെട്ട ഒരുപറ്റം ചെറുപ്പക്കാര്‍ തീവ്രവാദസമീപനം സ്വീകരിക്കുകയാണുണ്ടായത്. മുസ്ലിം ന്യൂനപക്ഷ പ്രദേശങ്ങളില്‍ ഭൂരിപക്ഷത്തോടൊപ്പം ഭരണകൂടവും ചേര്‍ന്ന് നടത്തുന്ന കൊടുംഭീകരവൃത്തികളാണ് ചില ചെറുപ്പക്കാരെ തുല്യനിലയില്‍ പ്രതികരിക്കാന്‍ പ്രേരിപ്പിക്കുന്നത്. തീര്‍ത്തും ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങളെ പെരുപ്പിച്ചുകാണിച്ചാണ് തല്‍പര കക്ഷികള്‍ ഇസ്ലാമിനെതിരെ ഭീകരതയും തീവ്രവാദവും ആരോപിക്കുന്നത്.
ഇസ്ലാം എല്ലാവിധ ഭീകരതക്കും എതിരാണ്- വ്യക്തികളുടെയും സംഘടിത പ്രസ്ഥാനങ്ങളുടെയും ഭരണകൂടങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെയും. ഭീകരതയെയും തീവ്രവാദത്തെയും അത് തീര്‍ത്തും നിരാകരിക്കുകയും ശക്തിയായി എതിര്‍ക്കുകയും ചെയ്യുന്നു. നിരപരാധികളുടെ മരണത്തിനും സ്വത്തുനാശത്തിനും ഇടവരുത്തുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ മതവിരുദ്ധമാണ്. അകാരണമായി ഒരാളെ വധിക്കുന്നത് മുഴുവന്‍ മനുഷ്യരെയും വധിക്കുന്നതുപോലെയും, ഒരാള്‍ക്കു ജീവനേകുന്നത് മുഴുവന്‍ മനുഷ്യര്‍ക്കും ജീവിതമേകുന്നതുപോലെയുമാണെന്ന് ഖുര്‍ആന്‍ അസന്ദിഗ്ധമായി വ്യക്തമാക്കുന്നു.(5: 32)
അതിനാല്‍ യഥാര്‍ഥ വിശ്വാസികള്‍ക്ക് ഒരിക്കലും തീവ്രവാദികളോ ഭീകരപ്രവര്‍ത്തകരോ ആവുക സാധ്യമല്ല. അതോടൊപ്പം ലോകമെങ്ങും മുസ്ലിംകള്‍ ഭീകരപ്രവര്‍ത്തകരാണെന്നത് അമേരിക്കയുടെയും കൂട്ടാളികളുടെയും അവയുടെ മെഗഫോണുകളാകാന്‍ വിധിക്കപ്പെട്ട പൌരസ്ത്യനാടുകളുടെ അടിയാളസമൂഹങ്ങളുടെയും പ്രചാരണം മാത്രമാണെന്ന വസ്തുത വിസ്മരിക്കാവതല്ല.(വിശദമായ പഠനത്തിന് ഐ.പി.എച്ച് പ്രസിദ്ധീകരിച്ച 'ഭീകരവാദവും ഇസ്ലാമും', 'ഖുര്‍ആന്റെ യുദ്ധസമീപനം' എന്നീ കൃതികള്‍ കാണുക.)

ബലിയുടെ ആത്മാവ്

എന്നാലും ഹജ്ജിലും പെരുന്നാളിലും നടത്തുന്ന ബലികര്‍മം ശരിയാണോ? എന്തിനാണിത്ര കൂടുതല്‍ ജീവികളെ കൊല്ലുന്നത്?
ചരിത്രത്തിന്റെ ഇരുളടഞ്ഞ ഇടനാഴികകളില്‍ ഇടക്കിടെ നടന്നുകൊണ്ടിരുന്ന നരബലിയെന്ന അത്യാചാരത്തിന് അറുതിവരുത്തിയ മഹല്‍സംഭവത്തിന്റെ അനുസ്മരണമാണ് ഇസ്ലാമിലെ ബലി. ഒപ്പം അസദൃശമായ ആത്മത്യാഗത്തിന്റെ ഓര്‍മപുതുക്കലിലൂടെയുള്ള സമര്‍പ്പണപ്രതിജ്ഞയും.
പ്രായമേറെയായിട്ടും ഇബ്റാഹീം പ്രവാചകന്നു സന്താനങ്ങളുണ്ടായില്ല. അതീവ ദുഃഖിതനായ അദ്ദേഹം ദൈവത്തോടു സന്താനലബ്ധിക്കായി മനംനൊന്തു കേണു. നിരന്തര പ്രാര്‍ഥനക്കൊടുവില്‍ പ്രപഞ്ചനാഥന്‍ അദ്ദേഹത്തിന് ഒരു മകനെ പ്രദാനം ചെയ്തു. ഇസ്മാഈല്‍ എന്നു വിളിക്കപ്പെട്ട ആ ഇഷ്ടപുത്രന്‍ കൂടെ നടക്കാറായപ്പോള്‍ അവനെ ബലി നല്‍കണമെന്ന ദൈവശാസനയുണ്ടായി. പിതാവും പുത്രനും ദൈവകല്‍പന പാലിച്ച് ബലിക്കൊരുങ്ങി. അപ്പോള്‍, മകനെ അറുക്കേണ്ടതില്ലെന്നും പകരം മൃഗത്തെ ബലിനല്‍കിയാല്‍ മതിയെന്നും ദൈവശാസനയുണ്ടായി.
'എന്തുകിട്ടു'മെന്ന ചോദ്യമുണര്‍ത്താനാണല്ലോ ഭൌതികജീവിതവീക്ഷണം മനുഷ്യനെ എപ്പോഴും പ്രേരിപ്പിക്കുക. എന്നാല്‍, 'എന്തു നല്‍കാനാവും' എന്ന ചിന്തയും ചോദ്യവുമാണ് മതം എപ്പോഴും വിശ്വാസികളിലുണര്‍ത്തുക. അതിനു 'പ്രയാസപ്പെട്ടതെന്തും' എന്ന് ജീവിതത്തിലൂടെ മറുപടി നല്‍കാനുള്ള പ്രചോദനമാണ് ബലി സൃഷ്ടിക്കുന്നത്.
തനിക്കേറ്റം പ്രിയപ്പെട്ടതുള്‍പ്പെടെ എന്തും ദൈവത്തിനു സമര്‍പ്പിക്കാന്‍ സന്നദ്ധനായ ഇബ്റാഹീം പ്രവാചകന്റെ ത്യാഗപൂര്‍ണമായ ഈ പ്രവൃത്തിയുടെ പ്രതീകാത്മകമായ ആവര്‍ത്തനമാണ് ഹജ്ജിലെയും അതിനോടനുബന്ധിച്ച പെരുന്നാളിലെയും ബലി. തനിക്കേറ്റം ഇഷ്ടപ്പെട്ടതുള്‍പ്പെടെ ആവശ്യമായതൊക്കെ നല്‍കാന്‍ ഒരുക്കമാണെന്നതിന്റെ പ്രതിജ്ഞയും പ്രഖ്യാപനവുമാണത്. പണമോ പദവിയോ പ്രതാപമോ പ്രശസ്തിയോ പെണ്ണോ പൊന്നോ കുലമോ കുടുംബമോ അന്തസ്സോ അധികാരമോ ഒന്നും തന്നെ ദൈവഹിതത്തിനെതിരായ ജീവിതത്തിനു കാരണമാവില്ലെന്ന ദൃഢവിശ്വാസത്തിന്റെ പ്രകാശനം കൂടി അതിലുണ്ട്.
സര്‍വപ്രധാനമെന്ന് കരുതുന്നവയുടെ സമര്‍പ്പണമാണല്ലോ ഏവര്‍ക്കും ഏറെ പ്രയാസകരം. താനതിനൊരുക്കമാണെന്ന് വിശ്വാസി ബലിയിലൂടെ വിളംബരം ചെയ്യുന്നു. പ്രത്യക്ഷത്തില്‍ അതൊരു ജീവന്‍ ഹനിക്കലാണ്. എന്നാല്‍, അതിന്റെ ആന്തരാര്‍ഥം അതിമഹത്തരമത്രെ. പ്രപഞ്ചനാഥന്റെ പ്രീതിക്കായി ഏറെ പ്രിയംകരമായതൊക്കെ കൊടുക്കാനും പ്രയാസകരമായത് ചെയ്യാനും തയ്യാറാണെന്ന പ്രതിജ്ഞയും അതുള്‍ക്കൊള്ളുന്നു. അതിനാലാണ് ഖുര്‍ആന്‍ അതിനെ സംബന്ധിച്ച് ഇങ്ങനെ പറഞ്ഞത്: "അവയുടെ മാംസമോ രക്തമോ ദൈവത്തെ പ്രാപിക്കുന്നില്ല. മറിച്ച്, അവനെ പ്രാപിക്കുന്നത് നിങ്ങളുടെ അര്‍പ്പണബോധമാകുന്നു.''(22: 37)
ഇസ്ലാമിലെ ദൈവാരാധനകളേറെയും സമൂഹത്തിനു പൊതുവിലും അവരിലെ അഗതികള്‍ക്കും അശരണര്‍ക്കും വിശേഷിച്ചും ഗുണം ചെയ്യുന്നവയാണ്. ബലിയും അവ്വിധം തന്നെ. അല്ലാഹു ആജ്ഞാപിക്കുന്നു: "അതില്‍നിന്ന് നിങ്ങള്‍ സ്വയം ഭക്ഷിക്കുക. പ്രയാസപ്പെടുന്ന ആവശ്യക്കാരെ ആഹരിപ്പിക്കുകയും ചെയ്യുക.''(ഖുര്‍ആന്‍ 22: 28)
സന്തോഷത്തിന്റെ സന്ദര്‍ഭങ്ങളിലെല്ലാം ദൈവത്തോടുള്ള നന്ദിപ്രകടനത്തിന്റെ ഭാഗമായി അവന്റെ സൃഷ്ടികളായ മനുഷ്യര്‍ക്ക്; പ്രത്യേകിച്ചും അവരിലെ പാവങ്ങള്‍ക്ക് അന്നദാനം നടത്തുന്നത് നല്ലതാണെന്ന് ഇസ്ലാം നിര്‍ദേശിക്കുന്നു. ആഹാരപദാര്‍ഥങ്ങളില്‍ ഏറ്റം പോഷകാംശമുള്ളതും ഉത്തമവും മാംസഭക്ഷണമായതിനാല്‍ അതു നല്‍കുന്നതില്‍ ഉദാരമതികളായ വിശ്വാസികള്‍ നിഷ്കര്‍ഷത പുലര്‍ത്തുകയും ചെയ്യുന്നു. ലോകത്തിന്റെ ഏതു ഭാഗത്തെ, ഏതു ജനവിഭാഗത്തിന്റേതായാലും മാംസവിഭവങ്ങളില്ലാത്ത സല്‍ക്കാരത്തളികകള്‍ വളരെ വളരെ വിരളമത്രെ.

ബലികര്‍മവും ജീവകാരുണ്യവും

കാരുണ്യത്തെക്കുറിച്ച് ഏറെ പറയുന്ന ഇസ്ലാം മൃഗങ്ങളോടും മറ്റു ജീവികളോടും കാണിക്കാറുള്ളത് ക്രൂരതയല്ലേ? അവയെ അറുക്കുന്നത് ശരിയാണോ?
ഭൂമിയിലെ എല്ലാറ്റിനോടും കാരുണ്യം കാണിക്കണമെന്ന് ഇസ്ലാം കല്പിക്കുന്നു. പ്രവാചകന്‍ പറഞ്ഞു: "ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക. ഉപരിലോകത്തുള്ളവന്‍ നിങ്ങളോടും കരുണ കാണിക്കും.''(ത്വബ്റാനി)
"കരുണയില്ലാത്തവന് കാരുണ്യം കിട്ടുകയില്ല.''(ബുഖാരി, മുസ്ലിം)
"നിര്‍ഭാഗ്യവാനല്ലാതെ കരുണയില്ലാത്തവനാവതേയില്ല.''(അബൂദാവൂദ്)
ഭൂമിയിലെ ജീവികളെയെല്ലാം ഇസ്ലാം മനുഷ്യരെപ്പോലുള്ള സമുദായമായാണ് കാണുന്നത്. അല്ലാഹു പറയുന്നു: "ഭൂമിയിലെ ഏതൊരു ജന്തുവും രണ്ടു ചിറകുകളാല്‍ പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലുള്ള ചില സമുദായങ്ങള്‍ മാത്രമാകുന്നു.''(ഖുര്‍ആന്‍ 6: 38)
മനുഷ്യര്‍ ധിക്കാരികളാകുമ്പോഴും മഴവര്‍ഷിക്കുന്നത് ഇതര ജീവികളെ പരിഗണിച്ചാണെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു. "ജനം സകാത്ത് നല്കാതിരുന്നാല്‍ മഴ നിലക്കുമായിരുന്നു. ജന്തുക്കള്‍ കാരണമായാണ് എന്നിട്ടും മഴ വര്‍ഷിക്കുന്നത്.''(ഇബ്നുമാജ)
ജീവനുള്ള ഏതിനെ സഹായിക്കുന്നതും സേവിക്കുന്നതും പുണ്യകര്‍മമത്രെ. പ്രവാചകന്‍ പറയുന്നു: "പച്ചക്കരളുള്ള ഏതൊരു ജീവിയുടെ കാര്യത്തിലും നിങ്ങള്‍ക്കു പുണ്യമുണ്ട്.''(ബുഖാരി)
നബിതിരുമേനി അരുള്‍ ചെയ്യുന്നു: "ഒരാള്‍ ഒരു വഴിയിലൂടെ നടന്നുപോകവേ ദാഹിച്ചുവലഞ്ഞു. അയാള്‍ അവിടെ ഒരു കിണര്‍ കണ്ടു. അതിലിറങ്ങി വെള്ളം കുടിച്ചു. പുറത്തുവന്നപ്പോള്‍ ഒരു നായ ദാഹാധിക്യത്താല്‍ മണ്ണ് കപ്പുന്നതു കണ്ടു. 'ഈ നായക്ക് കഠിനമായ ദാഹമുണ്ട്; എനിക്കുണ്ടായിരുന്നപോലെ!' എന്ന് ആത്മഗതം ചെയ്ത് അയാള്‍ കിണറ്റിലിറങ്ങി. ഷൂവില്‍ വെള്ളം നിറച്ച് വായകൊണ്ട് കടിച്ചുപിടിച്ച് കരക്കുകയറി നായയെ കുടിപ്പിച്ചു. ഇതിന്റെ പേരില്‍ അല്ലാഹു അയാളോട് നന്ദികാണിച്ചു. അയാള്‍ക്കു പൊറുത്തു കൊടുത്തു.'' ഇതുകേട്ട് അവിടത്തെ അനുചരന്മാര്‍ ചോദിച്ചു: മൃഗങ്ങളുടെ കാര്യത്തിലും ഞങ്ങള്‍ക്കു പ്രതിഫലമുണ്ടോ? പ്രവാചകന്‍ പ്രതിവചിച്ചു: പച്ചക്കരളുള്ള എല്ലാറ്റിന്റെ കാര്യത്തിലും നിങ്ങള്‍ക്കു പ്രതിഫലമുണ്ട്.''(ബുഖാരി, മുസ്ലിം)
മറ്റൊരു സംഭവം പ്രവാചകന്‍ ഇങ്ങനെ വിവരിക്കുന്നു: "ഒരു നായ കിണറ്റിനുചുറ്റും ഓടിനടക്കുകയായിരുന്നു. കഠിനമായ ദാഹം കാരണം അതു ചാവാറായിരുന്നു. അതുകണ്ട ഇസ്റാഈല്യരില്‍പെട്ട ഒരു വ്യഭിചാരി തന്റെ ഷൂ അഴിച്ച് അതില്‍ വെള്ളമെടുത്ത് അതിനെ കുടിപ്പിക്കുകയും സ്വയം കുടിക്കുകയും ചെയ്തു. അതിന്റെ പേരില്‍ അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുത്തു.''(ബുഖാരി)
ഏതു ജീവിയേയും ദ്രോഹിക്കുന്നത് പാപമാകുന്നു. പ്രവാചകനത് ശക്തമായി വിലക്കുന്നു. നബിതിരുമേനി അരുള്‍ചെയ്യുന്നു: "പൂച്ച കാരണം ഒരു സ്ത്രീ ശിക്ഷിക്കപ്പെട്ടു. അവളതിനെ വിശന്നുചാകുവോളം കെട്ടിയിട്ടു. അങ്ങനെ അവര്‍ നരകാവകാശിയായി.'' (ബുഖാരി, മുസ്ലിം)
"ഒരു കുരുവിയെയോ അതിനെക്കാള്‍ ചെറിയ ജീവിയെയോ അന്യായമായി വധിക്കുന്നത് അല്ലാഹുവോട് ഉത്തരം പറയേണ്ട കാര്യമാണ്. 'ന്യായമായ ആവശ്യമെന്തെന്ന്' ചോദിച്ചപ്പോള്‍ അവിടന്ന് പറഞ്ഞു: ഭക്ഷണമുണ്ടാക്കലും ബലിയറുക്കലും കൊന്നശേഷം വെറുതെ ഉപേക്ഷിക്കാതിരിക്കലും.''(അഹ്മദ്)
വിനോദത്തിന് ജീവികളെ കൊല്ലുന്നതും പരസ്പരം പോരടിപ്പിച്ച് മത്സരിപ്പിക്കുന്നതും പ്രവാചകന്‍ നിരോധിച്ചിരിക്കുന്നു. (മുസ്ലിം, തിര്‍മുദി)
ഇപ്രകാരം തന്നെ മൃഗങ്ങളെ കല്ലെറിയുന്നതും തേനീച്ച, ഉറുമ്പ്, കുരുവി പോലുള്ളവയെ കൊല്ലുന്നതും അവിടന്ന് വിലക്കിയിരിക്കുന്നു.(മുസ്ലിം, അബൂദാവൂദ്)
നബിതിരുമേനി അരുള്‍ ചെയ്യുന്നു: "ആരെങ്കിലും ഒരു പക്ഷിയെ അനാവശ്യമായി വധിച്ചാല്‍ അന്ത്യദിനത്തില്‍ അത് അലമുറയിട്ടുകൊണ്ട് അല്ലാഹുവോട് പറയും: എന്റെ നാഥാ! ഇന്നയാള്‍ എന്നെ അനാവശ്യമായി കൊന്നിരിക്കുന്നു. ഉപയോഗത്തിനു വേണ്ടിയല്ല അയാളെന്നെ വധിച്ചത്.''(നസാഈ, ഇബ്നുഹിബ്ബാന്‍)
തണുപ്പകറ്റാന്‍ തീയിട്ട അനുചരന്മാരോട്, ഉറുമ്പ് കരിയാന്‍ കാരണമാകുമോ എന്ന ആശങ്കയാല്‍ അത് കെടുത്താന്‍ കല്പിക്കുകയും ഒട്ടകത്തെ കെട്ടിയിട്ട് അതിന് ആഹാരം നല്‍കാതെ പട്ടിണിക്കിട്ടവനെ ശക്തമായി ശാസിക്കുകയും മൃഗങ്ങളുടെ മുഖത്ത് മുദ്രവെക്കുന്നതും പുറത്ത് ചൂടുവെക്കുന്നതും വിലക്കുകയും ജന്തുക്കളുടെ പുറംഭാഗം 'ഇരിപ്പിട'മാക്കരുതെന്ന് ആജ്ഞാപിക്കുകയും ചെയ്ത പ്രവാചകന്‍ വൃക്ഷങ്ങളോടുപോലും കരുണ കാണിക്കണമെന്ന് ഉപദേശിക്കുകയുണ്ടായി. മരത്തിനുനേരെ കല്ലെറിഞ്ഞ കുട്ടിയോട് അവിടന്ന് പറഞ്ഞു: "ഇനിമേല്‍ നീ ഒരു മരത്തേയും കല്ലെറിയരുത്. കല്ലുകൊണ്ടാല്‍ അതിനു വേദനിക്കും.''
ഇവ്വിധം ഈ പ്രപഞ്ചത്തിലെ എല്ലാറ്റിനോടും നിറഞ്ഞ കാരുണ്യത്തോടെ വര്‍ത്തിക്കണമെന്നാണ് ഇസ്ലാം ആവശ്യപ്പെടുന്നത്.
ആഹാരമില്ലാതെ ഇവിടെ ഒന്നിനും ജീവിക്കാനാവില്ല. സസ്യങ്ങളും പ്രാണികളും ഇഴജീവികളും ജലജീവികളും കന്നുകാലികളും പറവകളുമെല്ലാം ജീവിക്കുന്നത് ഭക്ഷണം ഉപയോഗിച്ചാണ്. അത് സാധ്യമാവണമെങ്കില്‍ ഓരോന്നിനും മറ്റുള്ളവയെ ഉപയോഗപ്പെടുത്തുകതന്നെ വേണം. സസ്യങ്ങള്‍ നിലനില്‍പിനായി മറ്റു സസ്യങ്ങളെ ഉപയോഗിക്കുന്നു. അപൂര്‍വം ചിലത് ജീവികളെയും ആഹാരമായുപയോഗിക്കാറുണ്ട്. പ്രാണികള്‍ സസ്യങ്ങളെയും മറ്റു ജീവികളെയും ഭക്ഷിക്കുന്നു. വായുവിലും വെള്ളത്തിലും കരയിലും കടലിലുമുള്ള ജീവികളെല്ലാം നിലനില്‍ക്കുന്നത് സസ്യങ്ങളെയും മറ്റു ജീവികളെയും ആഹാരമായുപയോഗിച്ചാണ്. ഇവയില്‍ ഓരോ ജീവിക്കും അതിന്റെ ശരീരഘടനക്കനുസൃതമായ ജീവിതരീതിയാണുള്ളത്. മുയല്‍ സസ്യഭുക്കായതിനാല്‍ അതിനനുസൃതമായ പല്ലും വയറുമാണ് അതിനുള്ളത്. സിംഹം മാംസഭുക്കായതിനാല്‍ അതിന്റെ വായയുടെയും വയറിന്റെയും ഘടന അതിനു ചേരുംവിധമാണ്.
മനുഷ്യന്‍ സസ്യാഹാരവും മാംസാഹാരവും ഉപയോഗിക്കാന്‍ സാധിക്കുംവിധമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തീര്‍ത്തും സസ്യഭുക്കുകളായ ആട്, പശു, ചെമ്മരിയാട് തുടങ്ങിയവയുടെ പല്ലുകള്‍ സസ്യാഹാരം മാത്രം കഴിക്കാന്‍ കഴിയുംവിധം പരന്നതും നിരപ്പായതുമാണല്ലോ. പൂര്‍ണമായും മാംസഭുക്കായ കടുവ പോലുള്ളവയുടേത് കൂര്‍ത്തതും മൂര്‍ച്ചയുള്ളതുമത്രേ. എന്നാല്‍, മനുഷ്യനു രണ്ടിനും പറ്റുന്ന പല്ലുകളുണ്ട്. പരന്നതും നിരപ്പായതുമായ പല്ലുകളോടൊപ്പം മൂര്‍ച്ചയുള്ളവയും കൂര്‍ത്തവയുമുണ്ട്. അഥവാ, മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടതുതന്നെ മിശ്രഭുക്കായാണ്.
ദഹനേന്ദ്രിയങ്ങളുടെ സ്ഥിതിയും ഇതുതന്നെ. സസ്യഭുക്കുകള്‍ക്ക് സസ്യാഹാരം മാത്രം ദഹിപ്പിക്കാവുന്നതും മാംസഭുക്കുകള്‍ക്ക് അതിനനുസൃതമായതുമാണ് ദഹനേന്ദ്രിയങ്ങളെങ്കില്‍ മനുഷ്യന്റേത് രണ്ടിനെയും ദഹിപ്പിക്കാവുന്ന വിധമുള്ളവയാണ്. പല്ലുകളുടെയും ദഹനവ്യവസ്ഥയുടെയും അവസ്ഥതന്നെ മനുഷ്യന്‍ മിശ്രഭുക്കാണെന്ന് അസന്ദിഗ്ധമായി തെളിയിക്കുന്നു.
ഈ ഭൂമിയും അതിലുള്ളവയുമൊക്കെ മനുഷ്യസമൂഹത്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ടവയാണ്. അഥവാ, മനുഷ്യനാണ് ഭൂമിയുടെ കേന്ദ്രബിന്ദു. അല്ലാഹു പറയുന്നു: "ആകാശഭൂമികളിലുള്ളതൊക്കെയും നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തന്നത് നിങ്ങള്‍ കാണുന്നില്ലേ? പ്രത്യക്ഷവും പരോക്ഷവുമായ അനുഗ്രഹങ്ങള്‍ അവന്‍ നിങ്ങള്‍ക്ക് നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു.''(ഖുര്‍ആന്‍ 31: 20)
"കാലികളില്‍നിന്ന് ഭാരം ചുമക്കുന്നവയും അറുത്തു ഭക്ഷിക്കാനുള്ളവയും അവന്‍ സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് അല്ലാഹു നല്കിയതില്‍നിന്ന് ഭക്ഷിച്ചുകൊള്ളുക. പിശാചിന്റെ കാല്‍പാടുകളെ പിന്തുടരരുത്. അവന്‍ നിങ്ങളുടെ പ്രത്യക്ഷശത്രുവാകുന്നു.''(ഖുര്‍ആന്‍ 6: 142)
"ഉറപ്പായും നിങ്ങള്‍ക്ക് കന്നുകാലികളില്‍ ഗുണപാഠമുണ്ട്. അവയുടെ ഉദരത്തില്‍നിന്നുള്ളതില്‍നിന്ന് നിങ്ങള്‍ക്കു നാം കുടിക്കാന്‍ തരുന്നു. നിങ്ങള്‍ക്ക് അവയില്‍ ധാരാളം പ്രയോജനങ്ങളുണ്ട്. അവയില്‍നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുന്നു.''(ഖുര്‍ആന്‍ 23: 21)
"നിങ്ങള്‍ക്കു പുതുമാംസം എടുത്തു ഭക്ഷിക്കാനും നിങ്ങള്‍ക്കണിയാനുള്ള ആഭരണം പുറത്തെടുക്കാനും പാകത്തില്‍ കടലിനെ നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തന്നതും അല്ലാഹുവാകുന്നു.''(ഖുര്‍ആന്‍ 16: 14)
ഭൂമിയിലുള്ളതൊക്കെയും മനുഷ്യനുവേണ്ടി സംവിധാനിക്കപ്പെട്ടതാണെന്ന തത്വത്തെ നിരാകരിക്കുന്നവരും പ്രയോഗത്തില്‍ അതിനനുസൃതമായ സമീപനമാണ് സ്വീകരിക്കാറുള്ളത്. മനുഷ്യന്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഭൂമിയെ ഉഴുതുമറിക്കുന്നു. അതില്‍ കിണറുകളും കുളങ്ങളും കുഴിക്കുന്നു. റോഡുകളും പാലങ്ങളും നിര്‍മിക്കുന്നു. വീടുകള്‍ ഉണ്ടാക്കുന്നു. ഇതൊക്കെ ചെയ്യുമ്പോള്‍ അവിടെയുള്ള പ്രാണികള്‍ക്കും ഇതര ജീവികള്‍ക്കും എന്തു സംഭവിക്കുന്നുവെന്ന് പരിഗണിക്കാറില്ല. എല്ലാ ജീവികള്‍ക്കും ഒന്നുപോലെ അവകാശപ്പെട്ട ഭൂമിയിലാണ് താന്‍ റോഡും കിണറുമൊക്കെ ഉണ്ടാക്കുന്നതെന്നോര്‍ക്കാറില്ല. ഇപ്രകാരം തന്നെ സസ്യങ്ങളെയും ഫലവൃക്ഷങ്ങളെയും വിളകളെയുമെല്ലാം മനുഷ്യന്‍ തന്റെ താല്‍പര്യത്തിനായുപയോഗിക്കുന്നു. അതിനാല്‍ ഭൂമിയും അതിലുള്ളവയും മനുഷ്യനുവേണ്ടി സജ്ജമാക്കപ്പെട്ടതാണെന്ന സത്യത്തെ പ്രയോഗതലത്തില്‍ അംഗീകരിക്കാത്ത ആരുമില്ല.
ഒരു ജീവിയെയും കൊല്ലുകയില്ല എന്നതാണ് അഹിംസകൊണ്ട് ഉദ്ദേശിക്കപ്പെടുന്നതെങ്കിലും അതിനനുസൃതമായി ജീവിതം നയിക്കുന്ന ആരും ഈ ഭൂമിയിലില്ല. മാംസാഹാരം കഴിക്കാത്തവര്‍ സസ്യാഹാരം ഭക്ഷിക്കുന്നവരാണല്ലോ. സസ്യങ്ങള്‍ക്ക് ജീവനും വികാരവുമുണ്ടെന്നത് സുസമ്മതസത്യമത്രെ. അതിനാല്‍ മാംസഭുക്കുകളെപ്പോലെ, സസ്യഭുക്കുകളും ജീവഹാനിവരുത്തുന്നവരും സസ്യങ്ങളെ വേദനിപ്പിക്കുന്നവരുമാണ്.
ഏതു മനുഷ്യനും ശരീരത്തില്‍ മുറിവുപറ്റിയാല്‍ അതിലെ വിഷാണുക്കളെ മരുന്നുപയോഗിച്ചു കൊല്ലുന്നു. ഉദരത്തിലെ കൃമികളെ നശിപ്പിക്കുന്നു. കൊതുകുകള്‍ മുട്ടയിട്ടുവിരിയുന്ന കെട്ടിനില്‍ക്കുന്ന മലിനജലത്തില്‍ വിഷം തളിച്ച് അവയെ കൊല്ലുന്നു. മൂട്ടയെയും കൊതുകിനെയും നശിപ്പിക്കുന്നു. ചുരുക്കത്തില്‍, ഏതെങ്കിലും ജീവിയെ ഹനിക്കാതെ ആരും എവിടെയുമില്ല; ഉണ്ടാവുക സാധ്യവുമല്ല.
മനുഷ്യസമൂഹത്തിന്റെ സുഗമമായ നിലനില്‍പിനായി വിഷാണുക്കളെ കൊല്ലാമെങ്കില്‍ അതേ കാര്യത്തില്‍ ഏറ്റം നല്ല പോഷകാഹാരമെന്ന നിലയില്‍ മാംസം ഉപയോഗിക്കാവുന്നതാണ്. പ്രോട്ടീന്‍, ഇരുമ്പ്, വിറ്റാമിന്‍ ബി. 1, നിയാസിന്‍ തുടങ്ങിയവ മാംസാഹാരത്തില്‍ ധാരാളമായി ഉണ്ടെന്നത് അനിഷേധ്യമാണ്. സസ്യങ്ങളെയും പ്രാണികളെയും അണുക്കളെയും മറ്റും തങ്ങളുടെ നിലനില്‍പിന്നായി കൊല്ലാമെന്ന് തീരുമാനിച്ചവര്‍ ജനകോടികള്‍ക്ക് ആഹാരമായി മാറുന്ന മാംസം ഉപേക്ഷിക്കണമെന്ന് പറയുന്നത് തീര്‍ത്തും നിരര്‍ഥകമത്രെ.
അതുകൊണ്ടുതന്നെ, ജീവജാലങ്ങളോട് പരമാവധി കാരുണ്യം കാണിക്കാന്‍ കല്‍പിക്കുന്ന ഇസ്ലാം അവയുടെ മാംസം ഭക്ഷിക്കുന്നത് അനുവദനീയമാക്കി. ലോകത്തിലെ കോടിക്കണക്കിന് ജനങ്ങള്‍ ജീവിതം നയിക്കുന്നത് മാംസാഹാരം ഉപയോഗിച്ചാണ്. അത് വിലക്കുന്നത് സാമൂഹ്യദ്രോഹവും ജനവിരുദ്ധവുമാണ്.
മാംസം അനുവദനീയമാകാന്‍ ജീവികളെ ദൈവനാമമുച്ചരിച്ച് അറുക്കണമെന്ന് ഇസ്ലാം നിഷ്കര്‍ഷിക്കുന്നു. ദൈവത്തിന്റെ അനുഗ്രഹവും കാരുണ്യവും അനുസരിച്ചുകൊണ്ടായിരിക്കണം മറ്റെല്ലാ കര്‍മങ്ങളുമെന്നപോലെ അവന്റെ സൃഷ്ടിയായ ജീവിയെ അനിവാര്യമായ ആവശ്യത്തിന് ഉപയോഗപ്പെടുത്തേണ്ടതെന്ന് ഇതു പഠിപ്പിക്കുന്നു. അതോടൊപ്പം ഉരുവിന് പരമാവധി സൌകര്യം നല്‍കിയും പ്രയാസം ലഘൂകരിച്ചുമായിരിക്കണം അറവെന്ന് കണിശമായി കല്പിക്കുകയും ചെയ്യുന്നു. പ്രവാചകന്‍ പറയുന്നു: "അല്ലാഹു എല്ലാ കാര്യങ്ങളിലും നന്മ നിശ്ചയിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ കൊല്ലുന്നുവെങ്കില്‍ നല്ല നിലയിലത് നിര്‍വഹിക്കുക. അറുക്കുന്നുവെങ്കില്‍ അതും നല്ലനിലയിലാക്കുക. കത്തിയുടെ വായ്ത്തല മൂര്‍ച്ചകൂട്ടി ഉരുവിന് സൌകര്യം ചെയ്യുക.''(മുസ്ലിം)
ഒരിക്കല്‍ ഒരാള്‍ നബിതിരുമേനിയോടു പറഞ്ഞു: "ഞാന്‍ ആടിനെ അറുക്കുമ്പോള്‍ ദയ കാണിക്കാറുണ്ട്.'' ഇതുകേട്ട് പ്രവാചകന്‍ പ്രതിവചിച്ചു: "നീ അതിനോടു കരുണ കാണിച്ചാല്‍ അല്ലാഹു നിന്നോടും കരുണ കാണിക്കും.''(ഹാകിം)
ഒരാള്‍ അറുക്കാനുള്ള ആടിനെ അതിന്റെ കാലു പിടിച്ചുവലിച്ചു കൊണ്ടുപോവുന്നതു കാണാനിടയായ ഉമറുല്‍ ഫാറൂഖ് പറഞ്ഞു: "നിനക്കു നാശം! അതിനെ നല്ലനിലയില്‍ മരണത്തിലേക്കു നയിക്കുക.''
ഇസ്ലാമിനെപ്പോലെ ഹൈന്ദവ ധര്‍മത്തിലും മാംസാഹാരം അനുവദനീയമാണ്. അത് മാംസഭക്ഷണം വിലക്കുന്നുവെന്ന ധാരണ അബദ്ധമാണ്. പല മഹര്‍ഷിമാരും പുണ്യവാളന്മാരും മാംസാഹാരം കഴിക്കുന്നവരായിരുന്നുവെന്ന് പുരാണങ്ങള്‍ വ്യക്തമാക്കുന്നു. ശ്രീരാമന്‍ വനവാസത്തിന് അയക്കപ്പെട്ടപ്പോള്‍, എനിക്കു രുചികരമായ മാംസത്തളിക ഉപേക്ഷിക്കേണ്ടിവരുമെന്ന് മാതാവിനോട് പറഞ്ഞിരുന്നതായി അയോധ്യാകാണ്ഡത്തിലെ 20, 26, 94 ശ്ളോകങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇത് ശ്രീരാമന് മാംസഭക്ഷണത്തോട് പ്രിയമുണ്ടായിരുന്നതായി വ്യക്തമാക്കുന്നു.
ബൃഹദാരണ്യകോപനിഷത്ത് പറയുന്നു: "എനിക്കു പണ്ഡിതനും പ്രസിദ്ധനും സഭകളില്‍ പോകുന്നവനും മറ്റുള്ളവര്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വാക്കുകള്‍ പറയുന്നവനുമായ പുത്രനുണ്ടാവണം, അവന്‍ എല്ലാ വേദങ്ങളും പഠിക്കണം, ആറ് വര്‍ഷം ജീവിക്കണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മാംസത്തോടുകൂടിയ ഭക്ഷണം പാകം ചെയ്ത് നെയ്യോടുകൂടി രണ്ടുപേരും കഴിക്കണം. അങ്ങനെയുള്ള പുത്രനെ ജനിപ്പിക്കാന്‍ അവര്‍ ശക്തരാവും. മാംസം ഉക്ഷത്തിന്റെയോ ഋഷഭത്തിന്റെയോ ആകാം.''(6-4-18)

Friday, April 2, 2010

സ്ത്രീക്ക് ഭരണ-രാഷ്ട്രീയ പങ്കാളിത്തം പാടില്ലേ?

സ്ത്രീകള്‍ ഭരണ-രാഷ്ട്രീയ രംഗങ്ങളില്‍ പങ്കുവഹിക്കുന്നതിനെ ഇസ്ലാം വിലക്കുന്നുണ്ടോ? മുസ്ലിം സ്ത്രീകള്‍ ഭരണാധികാരികളാകാന്‍ പാടില്ലെന്ന് പറഞ്ഞുകേള്‍ക്കുന്നത് ശരിയാണോ?

ഈ ചോദ്യത്തിന് ഇരുപതാം നൂറ്റാണ്ട് കണ്ട പ്രമുഖ പണ്ഡിതന്മാരിലൊരാളായ ശൈഖ് മുഹമ്മദുല്‍ ഗസ്സാലി നല്‍കിയ വിശദീകരണം ഇവിടെ ഉദ്ധരിക്കുന്നത് ഉചിതമായിരിക്കുമെന്ന് കരുതുന്നു. അദ്ദേഹം എഴുതുന്നു: "മദീനാ മാര്‍ക്കറ്റിന്റെ നിയന്ത്രണവും വിധിത്തീര്‍പ്പും ശിഫാഇനെയാണ് ഉമറുല്‍ ഫാറൂഖ് ഏല്‍പിച്ചിരുന്നത്. അവരവിടെ നിയമലംഘനങ്ങള്‍ തടയുകയും നീതി നടപ്പാക്കുകയും വിധി പ്രസ്താവിക്കുകയും ചെയ്തത് ആണ്‍-പെണ്‍ഭേദമന്യേ എല്ലാവര്‍ക്കുമിടയിലായിരുന്നു. ഏതെങ്കിലും വിധത്തിലുള്ള നിയന്ത്രണങ്ങള്‍ ഖലീഫ അവരുടെ മേല്‍ ഏര്‍പ്പെടുത്തിയിരുന്നില്ല.
സ്ത്രീകളെ രാഷ്ട്രനേതൃത്വമോ ഭരണാധികാരമോ ഏല്‍പിച്ചുകൊടുക്കാന്‍ മോഹിച്ചു നടക്കുന്ന കൂട്ടത്തിലൊന്നുമല്ല ഞാന്‍. ഒരു കാര്യമേ നാം ആഗ്രഹിക്കുന്നുള്ളൂ. സമൂഹത്തിലെ ഏറ്റവും അനുയോജ്യനായ ആള്‍ രാജ്യത്തിന്റെയും രാജ്യഭരണത്തിന്റെയും നേതൃത്വത്തില്‍ വരണം.
'സ്ത്രീയെ അധികാരമേല്‍പിച്ച ജനത പരാജയപ്പെട്ടിരിക്കുന്നു' എന്ന പ്രവാചകവചനമുണ്ടല്ലോ. അപ്പോള്‍ ഏതെങ്കിലും വിധത്തിലുള്ള അധികാരം സ്ത്രീയെ ഏല്‍പിക്കുന്നത് പരാജയകാരണമാവില്ലേയെന്ന് ചോദിച്ചേക്കാം. ഇവിടെ ഈ പ്രവാചകവചനത്തെ സംബന്ധിച്ച് അല്‍പം ആഴത്തില്‍ ആലോചിക്കാന്‍ നാമാഗ്രഹിക്കുന്നു. പ്രവാചകവചനം സ്വീകാര്യം തന്നെ. എന്നാല്‍ അതിന്റെ ആശയം എന്തായിരിക്കും?
ഇസ്ലാമിക മുന്നേറ്റത്തിനു മുമ്പില്‍ പേര്‍ഷ്യന്‍ സാമ്രാജ്യം നിലംപൊത്തിക്കൊണ്ടിരുന്നപ്പോള്‍ അവിടെ ഭരണം നടത്തിയിരുന്നത് അഭിശപ്തമായ രാജവാഴ്ചയും ഏകാധിപത്യവുമായിരുന്നു. വിഗ്രഹാരാധനയിലധിഷ്ഠിതമായ മതം, കൂടിയാലോചന അചിന്ത്യമായ രാജകുടുംബം, മരണം വിധിക്കപ്പെട്ട അഭിപ്രായ വിമര്‍ശനസ്വാതന്ത്യ്രം, തമ്മിലടിക്കുന്ന രാജകുടുംബങ്ങള്‍, മകന്‍ പിതാവിനെയും സഹോദരന്‍ സഹോദരനെയും വകവരുത്തുന്ന അധികാരക്കൊതി, സര്‍വോപരി എല്ലാം സഹിച്ച് അടങ്ങിയൊതുങ്ങി കഴിയുന്ന പ്രതികരണശേഷി അറിയാത്ത ജനത!
മുസ്ലിം മുന്നേറ്റത്തിനു മുമ്പില്‍ പേര്‍ഷ്യന്‍ സൈന്യം പിടിച്ചുനില്‍ക്കാനാവാതെ പിന്തിരിയുകയും രാജ്യാതിര്‍ത്തി ചുരുങ്ങിച്ചുരുങ്ങി വരികയുമായിരുന്നു. അപ്പോഴുമവര്‍ക്ക് പ്രാപ്തനായ ഒരാളെ രാജ്യഭരണം ഏല്‍പിക്കാനായില്ല. രാജഭരണത്തിന്റെ ഭാഗമായി അവിവേകിയായ ഒരു സ്ത്രീയെ അധികാരത്തില്‍ വാഴിക്കുകയായിരുന്നു. ഇത് ആ രാജ്യത്തിന്റെയും സാമ്രാജ്യത്തിന്റെയും എന്നന്നേക്കുമായുള്ള തിരോധാനം വിളിച്ചറിയിക്കുന്നതായിരുന്നു. ദീര്‍ഘവീക്ഷകനും സൂക്ഷ്മജ്ഞാനിയുമായ പ്രവാചകന്‍ ഇതേ പ്പറ്റിയുള്ള തന്റെ വിലയിരുത്തല്‍ സത്യസന്ധമായി രേഖപ്പെടുത്തുകയായിരുന്നു. 'സ്ത്രീയെ അധികാരമേല്‍പിച്ച ജനത പരാജയമടഞ്ഞതുതന്നെ.'
നേരെ മറിച്ച് ആ അവസരം പേര്‍ഷ്യന്‍ഭരണം കൂടിയാലോചനയിലധിഷ്ഠിതവും ഭരണാധികാരിയായ വനിത ഗോള്‍ഡാമീറിനെപ്പോലൊരാളാവുകയും സൈനിക തീരുമാനങ്ങള്‍ ഉത്തരവാദപ്പെട്ടവരുടെ കരങ്ങളില്‍ ആയിരിക്കുകയും ചെയ്തിരുന്നുവെങ്കില്‍ പ്രവാചകന്റെ വിലയിരുത്തല്‍ മറ്റൊരു വിധത്തിലായിരുന്നേനെ.''
ഉപര്യുക്ത പ്രവാചകവചനത്തെ സംബന്ധിച്ച് ഡോ. ജമാല്‍ ബദവി എഴുതുന്നു: "ഈ നബിവചനം സ്ത്രീകളെ ഭരണനേതൃത്വത്തില്‍നിന്നും മാറ്റിനിര്‍ത്താനുള്ള തെളിവായി വ്യാഖ്യാനിക്കപ്പെട്ടുവരുന്നുണ്ടെങ്കിലും പല പണ്ഡിതന്‍മാരും ഇതിനോട് യോജിക്കുന്നില്ല. നബിയുടെ കാലത്തെ പേര്‍ഷ്യന്‍ ഭരണാധികാരികള്‍ പ്രവാചകനോടും അദ്ദേഹം അവരുടെ അടുത്തേക്കയച്ച ദൂതനോടും കൊടിയ ശത്രുത കാണിച്ചവരായിരുന്നു. അതിനാല്‍ പേര്‍ഷ്യക്കാര്‍ ഖുസ്രുവിന്റെ പുത്രിയെ തങ്ങളുടെ ഭരണാധികാരിയായി അംഗീകരിച്ച വാര്‍ത്തയോടുള്ള പ്രതികരണത്തെ, രാഷ്ട്രത്തിന്റെ ഭരണനേതൃത്വവുമായി ബന്ധപ്പെട്ട ലിംഗപ്രശ്നത്തിന്റെ വിശദീകരണമായല്ല, ആ മര്‍ദകസാമ്രാജ്യത്തിന്റെ ആസന്നപതനത്തെ സംബന്ധിച്ച പ്രവചനമെന്ന നിലയിലാണ് കാണേണ്ടത്. നബിയുടെ പ്രവചനം പിന്നീട് പുലരുകയും ചെയ്തു... അതിനാല്‍ ഈ നബിവചനം സ്ത്രീകളെ രാഷ്ട്രത്തിന്റെ ഭരണനേതൃത്വത്തില്‍നിന്നും ഒഴിച്ചുനിര്‍ത്തിയേ പറ്റൂ എന്നുള്ളതിന് തെളിവാകുന്നില്ല.''
അതിനാല്‍ സ്ത്രീയെ ഭരണനേതൃത്വത്തില്‍നിന്ന് വിലക്കുന്ന വ്യക്തവും ഖണ്ഡിതവുമായ ഖുര്‍ആന്‍ വാക്യമോ പ്രവാചക വചനമോ ഇല്ല. എങ്കിലും വളരെ അനിവാര്യ സാഹചര്യമില്ലെങ്കില്‍ അതൊഴിവാക്കുന്നതാണുത്തമം. ഡോ. ജമാല്‍ ബദവി എഴുതുന്നു: "ഇസ്ലാമിന്റെ രാഷ്ട്രീയ വ്യവസ്ഥ വിശദീകരിക്കുന്നതില്‍ പ്രസിദ്ധിയാര്‍ജിച്ച പ്രമുഖ നിയമപണ്ഡിതന്‍ അബൂയഅ്ലാ രാഷ്ട്രത്തലവന്റെ യോഗ്യതകളില്‍ 'പുരുഷനായിരിക്കുക' എന്നൊരു വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് അല്‍ഖാസിമി നിരീക്ഷിക്കുന്നു. ഇവിടെ പക്ഷേ, ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇസ്ലാമിലെ രാഷ്ട്രത്തലവന്‍ വെറുമൊരു ചടങ്ങു തലവനല്ല. അദ്ദേഹം നമസ്കാരത്തിനു നേതൃത്വം കൊടുക്കുന്നു. ചിലപ്പോള്‍ നിരന്തരം യാത്രചെയ്യുന്നു. ഇതര രാഷ്ട്രത്തലവന്‍മാരുമായി- അവര്‍ പലപ്പോഴും പുരുഷന്‍മാരായിരിക്കും- കൂടിയാലോചന നടത്തുന്നു; പലപ്പോഴും രഹസ്യ സംഭാഷണങ്ങളും. സ്ത്രീകള്‍ക്ക് ഇത്തരം ബന്ധങ്ങളും ബാധ്യതകളും ദുര്‍വഹമായിരിക്കുമെന്നതില്‍ സംശയമില്ല. മാത്രമല്ല, സ്ത്രീ-പുരുഷന്‍മാര്‍ക്കിടയിലെ ശരിയായ പരസ്പരബന്ധങ്ങളെ സംബന്ധിച്ച് ഇസ്ലാമിക മാര്‍ഗ നിര്‍ദേശങ്ങളോട് അവ പൊരുത്തപ്പെടുകയില്ല.''
ഇത് രാഷ്ട്രത്തിന്റെ പരമോന്നത പദവിയെ സംബന്ധിച്ചു മാത്രം ബാധകമാകുന്ന കാര്യമാണ്. സ്ത്രീ അതിനുതാഴെയുള്ള സ്ഥാനങ്ങള്‍ വഹിക്കുന്നതിനെയോ സജീവ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെയോ ഇസ്ലാംവിലക്കുന്നില്ല. ഇറാന്‍ ഇസ്ലാമിക് റിപ്പബ്ളിക്കിലെ വൈസ് പ്രസിഡന്റുമാരിലൊരാളും അവിടത്തെ എം.പി.മാരില്‍ പതിനാലു പേരും വനിതകളാണ്. ഇതര മുസ്ലിം നാടുകളുടെ സ്ഥിതിയും ഭിന്നമല്ല.
എങ്കിലും സ്ത്രീകളുടെ പ്രഥമവും പ്രധാനവുമായ ബാധ്യത വീടിന്റെ ഭരണവും മാതൃത്വപരമായ ഉത്തരവാദിത്തങ്ങളുടെ ശരിയായ നിര്‍വഹണവുമാണെന്ന കാര്യം വിസ്മരിക്കാവതല്ല. വരുംതലമുറകളെ യഥാവിധി വാര്‍ത്തും വളര്‍ത്തിയുമെടുക്കുകയെന്നതിനെ ഇസ്ലാം ഒട്ടും നിസ്സാരമായിക്കാണുന്നില്ലെന്നു മാത്രമല്ല, അതിപ്രധാന കൃത്യമായി പരിഗണിക്കുകയും ചെയ്യുന്നു. മാതൃത്വം ഭൂമിയില്‍ ഏറ്റവും ആദരണീയവും മഹിതവുമാവാനുള്ള കാരണവും അതുതന്നെ.

പൊതുജീവിതത്തിലെ സ്ത്രീ പങ്കാളിത്തം

സ്ത്രീകളെ പൊതുജീവിതത്തില്‍നിന്ന് മാറ്റിനിര്‍ത്തുകയും അടുക്കളയില്‍ തളച്ചിടുകയുമല്ലേ ഇസ്ലാം ചെയ്യുന്നത്?
പ്രകൃതിപരമായ പ്രത്യേകതകള്‍ പരിഗണിക്കുമ്പോള്‍ സ്ത്രീയുടെ പ്രധാന പ്രവര്‍ത്തനരംഗം വീടുതന്നെയാണ്. മഹിതമായ കൃത്യം മാതൃത്വവും. എന്നാല്‍ സ്ത്രീ പൊതുജീവിതത്തില്‍ ഇടപെടുന്നതിനെയോ സജീവപങ്കാളിത്തം വഹിക്കുന്നതിനെയോ ഇസ്ലാം വിലക്കുന്നില്ല. എന്നല്ല; അതനുവദിക്കുകയും അനിവാര്യസന്ദര്‍ഭങ്ങളില്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
അധ്യയനത്തിലും അധ്യാപനത്തിലും പ്രവാചകന്റെ കാലംതൊട്ടുതന്നെ സ്ത്രീകളും പുരുഷന്മാരെപ്പോലെ സജീവമായി പങ്കെടുത്തുപോന്നിട്ടുണ്ട്. പ്രവാചകസന്നിധിയില്‍ വന്ന് കാര്യങ്ങള്‍ പഠിച്ചു മനസ്സിലാക്കുന്നതിലും അത് മറ്റുള്ളവരെ പഠിപ്പിക്കുന്നതിലും അവരൊട്ടും പിന്നിലായിരുന്നില്ല. പ്രവാചകചര്യയുടെ നിവേദകരില്‍ പ്രമുഖരായ വനിതകള്‍ ഉണ്ടാവാനുള്ള കാരണവും അതത്രെ.
പ്രവാചകപത്നി ആഇശയുടെ പാണ്ഡിത്യം സുവിദിതമാണ്. ഇമാം സുഹ്രി പറയുന്നു: "ആഇശ ജനങ്ങളില്‍ ഏറ്റവും അറിവുള്ള വ്യക്തിയായിരുന്നു. പ്രവാചകന്റെ അനുചര•ാരില്‍ പ്രമുഖര്‍ പോലും അവരോട് ചോദിച്ച് പഠിക്കാറുണ്ടായിരുന്നു''. സുബൈറിന്റെ മകന്‍ ഉര്‍വ രേഖപ്പെടുത്തുന്നു: "ഖുര്‍ആന്‍, അനന്തരാവകാശ നിയമങ്ങള്‍, വിജ്ഞാനം, കവിത, കര്‍മശാസ്ത്രം, അനുവദനീയം, നിഷിദ്ധം, വൈദ്യം, അറബികളുടെ പുരാതന വൃത്താന്തങ്ങള്‍, ഗോത്രചരിത്രം എന്നിവയില്‍ ആഇശയേക്കാള്‍ അറിവുള്ള ആരെയും ഞാന്‍ കണ്ടിട്ടില്ല''.
ലബീദിന്റെ മകന്‍ മഹ്മൂദ് പറയുന്നു: "പ്രവാചകപത്നിമാരെല്ലാം ഹദീസുകള്‍ മനഃപാഠമാക്കിയിരുന്നു. എന്നാല്‍ ആഇശയോടും ഉമ്മുസല്‍മയോടുമൊപ്പമെത്തിയിരുന്നില്ല മറ്റുള്ളവര്‍.''
പ്രവാചകപത്നിമാരില്‍ ആഇശ മാത്രം 2210 ഹദീസുകള്‍ നിവേദനം ചെയ്തിട്ടുണ്ട്. ഉമ്മുസല്‍മയും നിരവധി ഹദീസുകള്‍ നിവേദനം ചെയ്യുകയുണ്ടായി. സ്ത്രീകള്‍ മാത്രമല്ല, ധാരാളം പുരുഷന്മാരും അവരില്‍നിന്ന് അറിവ് നേടിയിരുന്നു. വൈജ്ഞാനികരംഗത്തെന്നപോലെ ഇസ്ലാമികപ്രബോധന പ്രവര്‍ത്തനങ്ങളിലും സ്ത്രീകള്‍ സജീവ പങ്കുവഹിച്ചു. അതിനാല്‍ പുരുഷന്മാരെപ്പോലെത്തന്നെ അവരും കൊടിയ പീഡനങ്ങള്‍ക്കിരയായി. ഇസ്ലാമിലെ ആദ്യത്തെ രക്തസാക്ഷിപോലും സുമയ്യ എന്ന സ്ത്രീയാണ്. ജന്മനാട്ടില്‍ ജീവിതം ദുസ്സഹമായി പലായനം അനിവാര്യമായപ്പോള്‍ സ്ത്രീകളുമതില്‍ പങ്കാളികളായി.
പ്രവാചകന്റെയോ സച്ചരിതരായ ഖലീഫമാരുടെയോ കാലത്ത് പൊതുജീവിതത്തില്‍നിന്ന് സ്ത്രീകള്‍ മാറ്റിനിര്‍ത്തപ്പെട്ടിരുന്നില്ല. യുദ്ധരംഗത്തുപോലും സ്ത്രീകളുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു. ഉഹ്ദ് യുദ്ധത്തില്‍ ഭടന്മാര്‍ക്ക് വെള്ളമെത്തിക്കാനും മുറിവേറ്റവരെ ശുശ്രൂഷിക്കാനും നേതൃത്വം നല്‍കിയത് പ്രവാചകപത്നി ആഇശയായിരുന്നു. ഉമ്മു സുലൈമും ഉമ്മു സലീത്തും ഈ സാഹസത്തില്‍ പങ്കുചേരുകയുണ്ടായി.
ഖൈബര്‍ യുദ്ധത്തില്‍ പങ്കെടുത്ത പട്ടാളക്കാര്‍ക്ക് ആഹാരമൊരുക്കിക്കൊടുക്കുകയും മുറിവേറ്റവരെ ശുശ്രൂഷിക്കുകയും ചെയ്ത വനിതകള്‍ക്ക് പ്രവാചകന്‍ സമരാര്‍ജിത സമ്പത്തില്‍നിന്ന് വിഹിതം നല്‍കുകയുണ്ടായി. ഉഹ്ദ് യുദ്ധത്തില്‍ മുറിവേറ്റവരെയും രക്തസാക്ഷികളെയും മദീനയിലേക്കെത്തിക്കുന്ന ചുമതല നിര്‍വഹിച്ചത് മുഅവ്വിദിന്റെ പുത്രി റുബയ്യഉം സഹപ്രവര്‍ത്തകരുമായിരുന്നു. ഉമ്മു അതിയ്യ ഏഴു യുദ്ധങ്ങളില്‍ സംബന്ധിക്കുകയുണ്ടായി. അനസുബ്നു മാലിക്കിന്റെ മാതാവ് ഉമ്മു സുലൈമും നിരവധി യുദ്ധങ്ങളില്‍ പ്രവാചകനെ അനുഗമിക്കുകയുണ്ടായി. ഖന്‍ദഖ് യുദ്ധത്തില്‍ സ്ത്രീകളെയും കുട്ടികളെയും അക്രമിക്കാനെത്തിയ ശത്രുവെ കൂര്‍ത്ത കമ്പെടുത്ത് കുത്തിക്കൊന്നത് സ്വഫിയ്യയാണ്. ഉഹ്ദ് യുദ്ധത്തില്‍ പ്രവാചകന്റെ പരിരക്ഷയ്ക്കായി പൊരുതിയ പ്രമുഖരിലൊരാള്‍ ഉമ്മു അമ്മാറയാണ്. അവരുടെ ശരീരത്തില്‍ നിരവധി മുറിവുകളേല്‍ക്കുകയുണ്ടായി. ഒന്നാം ഖലീഫ അബൂബക്ര്‍ സിദ്ദീഖിന്റെ കാലത്തു നടന്ന യമാമ യുദ്ധത്തില്‍ പങ്കെടുത്ത അവരുടെ ശരീരത്തില്‍ പന്ത്രണ്ടു മുറിവുകളുണ്ടായിരുന്നു. ഈവിധം രണാങ്കണത്തില്‍ ധീരമായി പൊരുതിയ നിരവധി വനിതകളെ ഇസ്ലാമികചരിത്രം പരിചയപ്പെടുത്തുന്നുണ്ട്.
ആധുനികലോകത്തും മുസ്ലിം സ്ത്രീകള്‍ സമരരംഗത്ത് സജീവമായി പങ്കെടുത്തതിന് നിരവധി ഉദാഹരണങ്ങളുണ്ട്. റിദാ ഷാ പഹ്ലവിയുടെ ഏകാധിപത്യ മര്‍ദക ഭരണത്തിനെതിരെ ഖുമൈനി നയിച്ച പോരാട്ടത്തിലും റഷ്യന്‍ അധിനിവേശത്തിനെതിരെ അഫ്ഗാന്‍ ജനത നടത്തിയ ചെറുത്തുനില്‍പിലും സ്ത്രീകള്‍ ധീരോജ്ജ്വലമായ സേവനങ്ങളര്‍പ്പിക്കുകയുണ്ടായി. ഇസ്ലാമിക സമരനിരയിലെ സ്ത്രീസാന്നിധ്യം പാശ്ചാത്യ മാധ്യമങ്ങള്‍പോലും എടുത്തുകാണിക്കാന്‍ നിര്‍ബന്ധിതമാകുംവിധം അവഗണിക്കാനാവാത്തതാണ്.
സ്ത്രീ വീടിന് പുറത്തുപോയി തൊഴിലിലേര്‍പ്പെടുന്നതിനെയോ സേവനവൃത്തികളില്‍ വ്യാപൃതമാവുന്നതിനെയോ പൊതു പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുന്നതിനെയോ ഇസ്ലാം ഒരു നിലയ്ക്കും വിലക്കുന്നില്ലെന്ന് ഇതും ഇതുപോലുള്ളവയുമായ സംഭവങ്ങള്‍ അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. രണ്ടാം ഖലീഫ ഉമറുല്‍ ഫാറൂഖിന്റെ ഭരണകാലത്ത് കടകമ്പോളങ്ങളുടെ മേല്‍നോട്ടത്തിന്റെ ഉത്തരവാദിത്വം ഏല്‍പിച്ചിരുന്നത് ശിഫാ ബിന്‍തു അബ്ദില്ലാ എന്ന സ്ത്രീയെയായിരുന്നുവെന്നത് പ്രത്യേകം പ്രസ്താവ്യമത്രെ. നമ്മുടെ കാലത്തെ ഉപഭോക്തൃസംരക്ഷണ വകുപ്പിന്റെ ഡയറക്ടര്‍ പദവിക്കു സമാനമായ സ്ഥാനമാണത്.
സമകാലീന സമൂഹത്തിലും മുസ്ലിം സ്ത്രീകള്‍ ഇസ്ലാമിക പ്രവര്‍ത്തനങ്ങളിലെന്നപോലെ സാമൂഹിക സേവനരംഗത്തും പൊതുജീവിതത്തിലും സജീവമായി പങ്കുവഹിച്ചുവരുന്നുണ്ട്. ശാസ്ത്ര- സാങ്കേതിക-വിദ്യാഭ്യാസ മേഖലകളിലെല്ലാം ഇറാനിയന്‍ സ്ത്രീകള്‍ സ്തുത്യര്‍ഹമായ സേവനമാണ് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. അവിടത്തെ യൂനിവേഴ്സിറ്റികളിലെ പ്രഫസര്‍മാരിലും മറ്റു ജീവനക്കാരിലും നാല്‍പതു ശതമാനത്തോളം സ്ത്രീകളാണ്. നഴ്സറി സ്കൂള്‍ തൊട്ട് ഹൈസ്കൂളിലെ അവസാനവര്‍ഷം വരെ അധ്യാപനവൃത്തി പൂര്‍ണമായും നിര്‍വഹിക്കുന്നത് സ്ത്രീകളാണ്. ഇറാനിലെ നല്ലൊരു വിഭാഗം സ്ത്രീകള്‍ സ്വന്തമായി കച്ചവടസ്ഥാപനങ്ങള്‍ നടത്തുന്നവരാണ്. സ്വകാര്യസ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും ഉന്നത ജോലിയിലേര്‍പ്പെട്ടവരും നിരവധിയാണ്. ധാരാളം വനിതാ അഡ്വക്കേറ്റുമാരും ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും അവിടെ ജോലി ചെയ്യുന്നുണ്ട്. വിദ്യാഭ്യാസ ആരോഗ്യവകുപ്പുകളിലായി പതിനൊന്ന് ലക്ഷത്തിലേറെ സ്ത്രീകള്‍ സേവനമനുഷ്ഠിച്ചു വരുന്നു. മാധ്യമരംഗത്തും ഇറാനില്‍ സ്ത്രീകള്‍ക്ക് മെച്ചപ്പെട്ട പ്രാതിനിധ്യമുണ്ട്. ടെലിവിഷന്‍ മേഖലയില്‍ മുപ്പത്തഞ്ചു ശതമാനം സ്ത്രീകളാണ്.
ഈജിപ്ത്, സുഡാന്‍ തുടങ്ങി ഇതര മുസ്ലിം നാടുകളിലും ഇസ്ലാമിക മര്യാദകള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടു തന്നെ ലക്ഷക്കണക്കിന് സ്ത്രീകള്‍ പൊതുരംഗത്ത് പ്രവര്‍ത്തിച്ചുവരുന്നു. മതപണ്ഡിതന്മാരോ ഇസ്ലാമിക പ്രസ്ഥാനങ്ങളോ ഇതിനെ എതിര്‍ക്കാറില്ലെന്നതും ശ്രദ്ധേയമത്രെ. ഈ വിധം പൊതു ജീവിതത്തില്‍ സജീവമായി പങ്കുവഹിക്കാന്‍ അനുവദിക്കുമ്പോഴും സ്ത്രീയുടെ പ്രഥമവും പ്രധാനവുമായ ചുമതല ഗൃഹഭരണവും കുട്ടികളുടെ സംരക്ഷണവുമാണെന്ന കാര്യം ഇസ്ലാം ഊന്നിപ്പറയുന്നു. അതവഗണിക്കുന്നത് അത്യന്തം അപകടകരവും ദൂരവ്യാപകമായ വിപത്തുകള്‍ക്ക് നിമിത്തവുമാണെന്ന് ഉണര്‍ത്തുകയും ചെയ്യുന്നു.

സ്ത്രീയുടെ സാക്ഷ്യം

സാക്ഷ്യത്തിന് ഒരാണിനു പകരം രണ്ട് സ്ത്രീ വേണമെന്നാണല്ലോ ഇസ്ലാമിക നിയമം. ഇത് സ്ത്രീയോടുള്ള അനീതിയും വിവേചനവും പുരുഷമേധാവിത്വപരമായ സമീപനവുമല്ലേ?
ഒരു പുരുഷനു പകരം രണ്ട് സ്ത്രീയെന്നത് സാക്ഷ്യത്തിനുള്ള ഇസ്ലാമിന്റെ പൊതു നിയമമല്ല; സാമ്പത്തിക ഇടപാടുകളില്‍ മാത്രം ബാധകമായ കാര്യമാണ്. സ്ത്രീകള്‍ സാധാരണ ഗതിയില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവരും കൊള്ളക്കൊടുക്കകളില്‍ ഏര്‍പ്പെടുന്നവരുമല്ലാത്തതിനാല്‍ പണമിടപാടുകളുടെ സാക്ഷ്യത്തില്‍ അബദ്ധം സംഭവിക്കാതിരിക്കാനും സൂക്ഷ്മത പാലിക്കാനുമായി നിശ്ചയിക്കപ്പെട്ട നിബന്ധന മാത്രമാണിത്. സ്ത്രീക്കെതിരെ സദാചാര ലംഘനം ആരോപിക്കപ്പെട്ടാല്‍ സ്വീകരിക്കേണ്ട സ്വയം സാക്ഷ്യത്തിന്റെയും സത്യം ചെയ്യലിന്റെയും കാര്യത്തില്‍ സ്ത്രീ-പുരുഷ വ്യത്യാസമൊട്ടുമില്ലെന്ന് ഖുര്‍ആന്‍ തന്നെ സംശയത്തിനിടമില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട് (അധ്യായം 24, വാക്യം 6-9).
ഇതര സാക്ഷ്യങ്ങളുടെ സ്ഥിതിയും ഇതുതന്നെ. വിവാഹമോചനത്തെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു: "ഇനി അവരുടെ ദീക്ഷാവധി സമാപിച്ചാലോ, ഒന്നുകില്‍ അവരെ മാന്യമായി കൂടെ നിര്‍ത്തുകയോ അല്ലെങ്കില്‍ മാന്യമായ നിലയില്‍ വേര്‍പിരിയുകയോ ചെയ്യുക. നിങ്ങളില്‍ നീതിമാ•ാരായ രണ്ടാളുകളെ സാക്ഷികളാക്കുകയും ചെയ്യുക. അവര്‍ അല്ലാഹുവിനുവേണ്ടി നീതിപൂര്‍വം സാക്ഷ്യം വഹിക്കട്ടെ.''(65: 2). ഒസ്യത്തിനെ സംബന്ധിച്ച് ഖുര്‍ആന്‍ പറയുന്നു: "വിശ്വസിച്ചവരേ, നിങ്ങളിലൊരുവന്ന് മരണമാസന്നമാവുകയും അയാള്‍ ഒസ്യത്ത് ചെയ്യുകയുമാണെങ്കില്‍ അതിനുള്ള സാക്ഷ്യത്തിന്റെ മാനം ഇപ്രകാരമത്രെ. നിങ്ങളില്‍നിന്നുള്ള രണ്ടു നീതിമാന്മാര്‍ സാക്ഷ്യം വഹിക്കണം. അല്ലെങ്കില്‍ നിങ്ങള്‍ യാത്രാവസ്ഥയിലായിരിക്കുകയും അവിടെ മരണവിപത്ത് അഭിമുഖീകരിക്കുകയുമാണെങ്കില്‍ അപ്പോള്‍ മറ്റു ജനത്തില്‍നിന്നു രണ്ടാളുകളെ സാക്ഷികളാക്കണം.''(5: 106)
ആര്‍ത്തവം, പ്രസവം, തുടങ്ങി പുരുഷന്മാര്‍ക്ക് സാക്ഷികളാകാന്‍ പ്രയാസമുള്ള കാര്യങ്ങളില്‍ സ്ത്രീകളുടെ മാത്രം സാക്ഷ്യമാണ് സ്വീകാര്യമാവുകയെന്നതില്‍ ഇസ്ലാമിക പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരാണ്.
ഇസ്ലാമില്‍ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവും ഭരണപരവുമായ എല്ലാ നിയമങ്ങളുടെയും അടിസ്ഥാന പ്രമാണങ്ങളിലൊന്ന് പ്രവാചക ചര്യയാണ്. ഈ പ്രവാചക ചര്യയുടെ നിവേദനത്തിന്റെ സ്വീകാര്യതയില്‍ പുരുഷന്റേതു പോലെത്തന്നെ സ്ത്രീയുടേതും പ്രാമാണികവും പ്രബലവുമത്രേ. ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിലിവിടെ ഒരുവിധ വിവേചനവുമില്ല. അതുകൊണ്ടു തന്നെ പ്രബലമായ ഹദീസ് ഗ്രന്ഥങ്ങളില്‍ പുരുഷന്‍മാരെന്ന പോലെ സ്ത്രീകള്‍ നിവേദനം ചെയ്തവയും ധാരാളമായി കാണാവുന്നതാണ്. എല്ലാ സാക്ഷ്യങ്ങളുടെയും സാക്ഷ്യമായ അടിസ്ഥാന പ്രമാണത്തിന്റെ കാര്യത്തില്‍ പുരുഷന്റെ പദവി തന്നെ സ്ത്രീക്കും കല്‍പിച്ച ഇസ്ലാം ഇടപാടുകളുടെ കാര്യത്തില്‍ വ്യത്യസ്തമായ നിലപാട് സ്വീകരിച്ചത് വിവേചനപരമോ അവഗണനയോ അനീതിയോ അല്ലെന്നും മറിച്ച്, അബദ്ധം സംഭവിക്കാതിരിക്കാനുള്ള സൂക്ഷ്മത മാത്രമാണെന്നും വ്യക്തമത്രേ.
ഇമാം അബൂഹനീഫ, ത്വബരി പോലുള്ള പണ്ഡിതന്‍മാര്‍ സ്ത്രീകള്‍ക്ക് ന്യായാധിപസ്ഥാനം വരെ വഹിക്കാമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. നിയമത്തിന്റെയും നീതിയുടെയും കാര്യത്തില്‍ വിവേചനമുണ്ടെങ്കില്‍ നിയമനടത്തിപ്പിന്റെ പരമോന്നത പദവിയായ ന്യായാധിപസ്ഥാനം സ്ത്രീക്ക് ആവാമെന്ന് പ്രാമാണിക പണ്ഡിതന്മാര്‍ പറയുകയില്ലല്ലോ.

Sunday, March 28, 2010

സ്ത്രീയുടെ അനുവാദമില്ലാതെ അവളുടെ വിവാഹം

"സ്ത്രീയുടെ അനുവാദമോ സമ്മതമോ ഇല്ലാതെ അവളെ കല്യാണം കഴിച്ചുകൊടുക്കാന്‍ രക്ഷിതാക്കള്‍ക്ക് ഇസ്ലാം അനുവാദം നല്‍കുന്നുണ്ടെന്ന് പറയുന്നത് ശരിയാണോ?
അല്ല. സ്ത്രീയുടെ അനുവാദമോ സമ്മതമോ ഇല്ലാതെ അവളെ വിവാഹം ചെയ്തുകൊടുക്കാന്‍ ഇസ്ലാം അനുവദിക്കുന്നില്ല. അഥവാ, അങ്ങനെ ചെയ്താല്‍ അത് സ്വീകരിക്കാനെന്ന പോലെ നിരസിക്കാനും സ്ത്രീക്ക് അവകാശമുണ്ട്.
പ്രവാചകന്‍ (സ) പറയുന്നു: "കന്യകയല്ലാത്ത സ്ത്രീയെ സംബന്ധിച്ചേടത്തോളം അവള്‍ക്കുതന്നെയാണ് രക്ഷിതാവിനേക്കാള്‍ സ്വന്തം കാര്യം തീരുമാനിക്കാനുള്ള അവകാശം. കന്യകയെ കല്യാണം കഴിച്ചു കൊടുക്കാന്‍ അവളുടെ അനുവാദം ആരായേണ്ടതാണ്. അവളുടെ മൌനം അനുവാദമായി ഗണിക്കും''(മുസ്ലിം, തിര്‍മിദി, അബൂദാവൂദ്, നസാഈ, ഇബ്നുമാജ).
ഒരിക്കല്‍ ഒരു പെണ്‍കുട്ടി പ്രവാചക സന്നിധിയില്‍ വന്ന്, പിതാവ് തന്റെ സമ്മതം കൂടാതെ ഒരാളെ വിവാഹം കഴിക്കാന്‍ തന്നെ നിര്‍ബന്ധിക്കുന്നതായി പരാതിപ്പെട്ടു. അപ്പോള്‍ അവള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കാന്‍ പ്രവാചകന്‍ അനുമതി നല്‍കി.
ഒരു യുവതി നബിയുടെ സന്നിധിയില്‍ വന്നു പറഞ്ഞു: 'എന്റെ പിതാവ് സ്വന്തം സഹോദരപുത്രനെക്കൊണ്ട്, എന്നിലൂടെ അദ്ദേഹത്തിന്റെ പോരായ്മ പരിഹരിക്കാനായി, എന്നെ കല്യാണം കഴിച്ചുകൊടുത്തിരിക്കുന്നു.' അങ്ങനെ നബി കാര്യം തീരുമാനിക്കാനുള്ള അവകാശം അവള്‍ക്ക് നല്‍കി. അപ്പോള്‍ അവള്‍ പറഞ്ഞു: പിതാവിന്റെ പ്രവൃത്തി ഞാന്‍ അംഗീകരിച്ചിരിക്കുന്നു. ഇക്കാര്യത്തില്‍ പിതാക്കന്മാര്‍ക്ക് ഒരു അധികാരവുമില്ലെന്ന് സ്ത്രീകളെ പഠിപ്പിച്ചുകൊടുക്കലാണ് എന്റെ ഉദ്ദേശ്യം.
വിവാഹക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരവും അവകാശവും സ്ത്രീകള്‍ക്കാണെന്ന് ഇതൊക്കെയും അസന്ദിഗ്ധമായി തെളിയിക്കുന്നു.

സ്ത്രീക്ക് പുരുഷന്റെ പാതി സ്വത്ത്

സ്ത്രീക്ക് പുരുഷന്റെ പാതിസ്വത്തല്ലേ ഇസ്ലാം അനുവദിക്കുന്നുള്ളൂ. ഇത് കടുത്ത അനീതിയും കൊടിയ വിവേചനവുമല്ലേ?
ഇസ്ലാമിക നിയമമനുസരിച്ച് ഏതവസരത്തിലും സ്ത്രീക്ക് ഒരു വിധ സാമ്പത്തിക ബാധ്യതകളുമില്ല. അവകാശങ്ങളേയുള്ളൂ. എല്ലാ ബാധ്യതകളും ഏതു സാഹചര്യത്തിലും പുരുഷനു മാത്രമാണ്. വിവാഹവേളയില്‍ വരന്റേയും വധുവിന്റെയും വസ്ത്രങ്ങളുള്‍പ്പെടെ എല്ലാ വിധ ചെലവുകളും വഹിക്കേണ്ടത് പുരുഷനാണ്. അതോടൊപ്പം വധുവിന് നിര്‍ബന്ധമായും മഹ്ര്‍ നല്‍കുകയും വേണം. തുടര്‍ന്ന് സ്ത്രീയുടെയും കുട്ടികളുടെയും സംരക്ഷണോത്തരവാദിത്വം പൂര്‍ണമായും പുരുഷന്നാണ്. രണ്ടുപേരും ഒരേപോലെ വരുമാനമുള്ള ഡോക്ടര്‍മാരോ അധ്യാപകരോ ആരായിരുന്നാലും ശരി, സ്ത്രീ താന്‍ ഉള്‍പ്പെടെ ആരുടെയും സാമ്പത്തിക ചെലവുകള്‍ വഹിക്കേണ്ടതില്ല. ഉദ്യോഗസ്ഥയായ ഭാര്യയുടെ പോലും ഭക്ഷണവും വസ്ത്രവും ചികിത്സയുമുള്‍പ്പെടെയുള്ള ചെലവുകളൊക്കെ നിര്‍വഹിക്കേണ്ടത് ഭര്‍ത്താവാണ്. അഥവാ ഭര്‍ത്താവ് മരണപ്പെട്ടാല്‍ അയാള്‍ക്ക് സ്വത്തില്ലെങ്കില്‍ അയാളുടെ അനാഥക്കുട്ടികളെ സംരക്ഷിക്കേണ്ടത് പിതാവ്, സഹോദരന്മാര്‍, സഹോദരമക്കള്‍, പിതൃവ്യര്‍ തുടങ്ങി മരിച്ചയാള്‍ക്ക് മക്കളില്ലെങ്കില്‍ അയാളുടെ സ്വത്തിന്റെ ശിഷ്ടാവകാശികളാകാനിടയുള്ളവരാണ്. സ്ത്രീ വിവാഹിതയാണെങ്കില്‍ ഭര്‍ത്താവും അവിവാഹിതയെങ്കില്‍ പിതാവും പിതാവില്ലെങ്കില്‍ സഹോദരന്മാരുമാണ് അവളെ സംരക്ഷിക്കേണ്ടത്. മാതാവിന്റെ സംരക്ഷണച്ചുമതല മക്കള്‍ക്കാണ്. അതിനാല്‍ ഏതവസ്ഥയിലും നിയമപരമായി സ്ത്രീക്ക് ഒരുവിധ സാമ്പത്തിക ബാധ്യതയുമില്ല. പരസ്പര ബന്ധത്തിന്റെയും സ്നേഹത്തിന്റെയും പേരില്‍ ചെലവഴിക്കുന്നുവെങ്കില്‍ അത് മറ്റൊരു കാര്യമാണ്. എന്നിട്ടും ഇസ്ലാം സ്ത്രീക്ക് സ്വത്തവകാശമനുവദിച്ചതും മഹ്ര്‍ നിര്‍ബന്ധമാക്കിയതും അവരുടെ അന്തസ്സും സുരക്ഷിതത്വവും ഉറപ്പുവരുത്താനാണ്. സ്വന്തം സ്വത്ത് സൂക്ഷിക്കാനും സംരക്ഷിക്കാനും വര്‍ധിപ്പിക്കാനും സ്ത്രീക്ക് സ്വാതന്ത്യ്രവും അവകാശവുമുണ്ട്. മാതാവ്, മകള്‍, ഭാര്യ, സഹോദരി പോലുള്ള ഏതവസ്ഥയിലും സംരക്ഷണം പൂര്‍ണമായും ഉറപ്പുവരുത്തപ്പെട്ട ശേഷവും ഭൌതിക മാനദണ്ഡമനുസരിച്ച് സ്വത്ത് ആവശ്യമില്ലാതിരുന്നിട്ടും ഇസ്ലാം അത് അനുവദിച്ചത് സ്ത്രീത്വത്തിന്റെ മഹത്ത്വത്തിനും ആദരവിനും ഒരുവിധ പോറലുമേല്‍ക്കാതിരിക്കാനാണ്.

പര്‍ദ

പര്‍ദ നിര്‍ബന്ധമാക്കുക വഴി ഇസ്ലാം സ്ത്രീകളെ പീഡിപ്പിക്കുകയല്ലേ ചെയ്യുന്നത്? മുസ്ലിം സ്ത്രീകളുടെ പിന്നാക്കാവസ്ഥക്ക് പ്രധാന കാരണം പര്‍ദയല്ലേ?
സ്ത്രീ മുഖവും മുന്‍കൈയുമൊഴിച്ചുള്ള ശരീരഭാഗങ്ങള്‍ മറയ്ക്കണമെന്നതാണ് ഇസ്ലാമിക ശാസന. ഇത് പുരോഗതിക്ക് തടസ്സമല്ലെന്നു മാത്രമല്ല; സഹായകവുമാണ്. സ്ത്രീക്ക് പര്‍ദ പീഡനമല്ല; സുരക്ഷയാണ് നല്‍കുന്നത്.
ഇന്ന് ലോകത്തിന്റെ പല ഭാഗത്തും പര്‍ദയണിഞ്ഞ സ്ത്രീകള്‍ ശാസ്ത്രജ്ഞകളായും വൈമാനികരായും സാഹിത്യകാരികളായും പത്രപ്രവര്‍ത്തകകളായും പാര്‍ലമെന്റംഗങ്ങളായും പ്രശസ്ത സേവനം നിര്‍വഹിച്ചുവരുന്നു. ഇറാനിലെ അഞ്ചു വൈസ് പ്രസിഡന്റുമാരിലൊരാളായ മഅ്സൂമാ ഇബ്തികാര്‍ പര്‍ദാധാരിണിയാണ്. അമേരിക്കയില്‍ ഉപരിപഠനം നിര്‍വഹിച്ച മഅ്സൂമാ തെഹ്റാന്‍ യൂനിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രഫസറും പ്രശസ്ത പത്രപ്രവര്‍ത്തകയുമാണ്. അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകയായ അവര്‍ നിരവധി അന്തര്‍ദേശീയ സമ്മേളനങ്ങളില്‍ സംബന്ധിച്ചിട്ടുണ്ട്. ഇറാനിലെ പ്രമുഖ വനിതാ പ്രസിദ്ധീകരണമായ 'മഹ്ജൂബാഹി'ന്റെ പത്രാധിപയും തെഹ്റാന്‍ സര്‍വകലാശാലാ പ്രഫസറുമായ ടുറാന്‍ ജംശീദ്യാന്‍, നാഷനല്‍ ഒളിംപിക് വൈസ് പ്രസിഡന്റും പാര്‍ലമെന്റ് ഉപാധ്യക്ഷയുമായിരുന്ന ഫസീഹ് ഹാശ്മി, വനിതാ ക്ഷേമവകുപ്പിന്റെ ഉപദേശകയായിരുന്ന ശഹ്ലാ ഹബീബി, മലേഷ്യന്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞുനില്‍ക്കുന്ന വാന്‍ അസീസ പോലുള്ള വിഖ്യാതരായ വനിതകളെല്ലാം പര്‍ദാധാരിണികളാണ്. ആധുനിക ലോകത്ത് രണാങ്കണത്തില്‍ ധീരമായി പൊരുതിയ വീരവനിതകള്‍ ഇറാനിലെയും അഫ്ഗാനിസ്താനിലെയും പര്‍ദാധാരിണികളാണെന്ന വസ്തുത വിസ്മരിക്കാവതല്ല. വോളിബോള്‍, ബാസ്കറ്റ് ബോള്‍, ഷൂട്ടിംഗ്, സൈക്ളിംഗ്, ടെന്നീസ്, ജിംനാസ്റിക്, കുതിരയോട്ടം, ജൂഡോ, കരാട്ടെ, ചെസ്സ് തുടങ്ങിയ വിനോദങ്ങളിലും കായികാഭ്യാസങ്ങളിലും മികവ് പ്രകടിപ്പിക്കുന്ന ഇറാനിയന്‍ വനിതകളുടെ പുരോഗതിയുടെ പാതയില്‍ പര്‍ദ ഒരുവിധ വിഘാതവും സൃഷ്ടിക്കുന്നില്ല. പര്‍ദക്ക് സമാനമായ വസ്ത്രമണിഞ്ഞത് മദര്‍ തെരേസയുടെ സേവനവൃത്തികള്‍ക്കൊട്ടും വിഘാതം സൃഷ്ടിച്ചില്ല. വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്ന കന്യാസ്ത്രീകളുടെ വേഷം ഇസ്ലാമിലെ പര്‍ദക്കു സമാനമാണല്ലോ. ശരീരഭാഗം മറയ്ക്കുന്നത് ഗോളാന്തരയാത്രക്കോ പരീക്ഷണ-നിരീക്ഷണങ്ങള്‍ക്കോ ഒട്ടും തടസ്സം സൃഷ്ടിക്കില്ലെന്ന് ചാന്ദ്രയാത്രികരുടെ അനുഭവം തെളിയിക്കുന്നു. പാന്റ്സും ഷര്‍ട്ടും ടൈയും ഓവര്‍കോട്ടും സോക്സും ഷൂവും കേപ്പുമണിയുന്ന പാശ്ചാത്യരാജ്യങ്ങളിലെ പുരുഷന്മാര്‍ ഇസ്ലാം സ്ത്രീകളോട് മറയ്ക്കാനാവശ്യപ്പെട്ട ശരീരഭാഗങ്ങളിലേറെയും മറയ്ക്കുന്നവരാണ്. സ്ത്രീകള്‍ മറിച്ചാണെങ്കിലും.
സ്ത്രീയെന്നാല്‍ അവളുടെ ശരീരവും രൂപലാവണ്യവുമാണെന്നും അവളുടെ വ്യക്തിത്വം അതിന്റെ മോടി പിടിപ്പിക്കലിനനുസൃതമാണെന്നുമുള്ള ധാരണ സൃഷ്ടിക്കുന്നതില്‍ പുത്തന്‍ മുതലാളിത്ത സാമ്രാജ്യത്വവും അതിന്റെ സൃഷ്ടിയായ കമ്പോള സംസ്കാരവും വന്‍വിജയം വരിച്ചതാണ്, പര്‍ദ പുരോഗതിക്കും പരിഷ്കാരത്തിനും തടസ്സമാണെന്ന ധാരണ വളരാന്‍ കാരണം. മാംസളമായ ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് പട്ടണങ്ങളിലും പൊതുസ്ഥലങ്ങളിലും ചുറ്റിക്കറങ്ങലാണ് പുരോഗതിയെന്ന് പ്രചരിപ്പിക്കുന്ന സ്ത്രീകള്‍, പുരുഷന്മാര്‍ തങ്ങളുടെ ശരീരസൌന്ദര്യം കണ്ടാസ്വദിക്കുന്നതില്‍ നിര്‍വൃതിയടയുന്ന ഒരുതരം മനോവൈകൃതത്തിനടിപ്പെട്ടവരത്രെ.
സമൂഹത്തിലെ സ്ത്രീകളുടെയൊക്കെ സൌന്ദര്യം കണ്ടാസ്വദിക്കാന്‍ കാമാതുരമായ കണ്ണുകളുമായി കാത്തിരിക്കുന്നവരില്‍നിന്ന് സ്വന്തം ശരീരം മറച്ചുവയ്ക്കലാണ് മാന്യത. സ്ത്രീയുടെ സുരക്ഷിതത്വത്തിന് ഏറെ സഹായകവും അതത്രെ. പര്‍ദയണിയാന്‍ ഇസ്ലാം ആവശ്യപ്പെടാനുള്ള കാരണവും അതുതന്നെ. അതോടൊപ്പം അത് പുരോഗതിയെ ഒട്ടും പ്രതികൂലമായി ബാധിക്കുന്നുമില്ല. ഇറാന്‍ സന്ദര്‍ശിച്ചശേഷം എം.പി. വീരേന്ദ്രകുമാര്‍ എഴുതിയ വരികള്‍ ശ്രദ്ധേയമത്രെ: "ഇറാനിയന്‍ സ്ത്രീകള്‍ പര്‍ദ ധരിക്കുന്നു. മുഖം മൂടാറില്ല. തല മൂടും. ഏത് പിക്നിക് സ്പോട്ടില്‍ ചെന്നാലും നൂറുകണക്കിന് സ്ത്രീകളെ കാണാം. ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ 'ഇര്‍ന'യുടെ കേന്ദ്രകമ്മിറ്റി ഓഫീസില്‍ ചെന്നപ്പോള്‍ അവിടെ പ്രവര്‍ത്തിച്ചിരുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. സ്ത്രീകള്‍ തെഹ്റാനിലൂടെ കാറോടിക്കുന്നു. ഒരു കുഴപ്പവുമില്ല. പക്ഷേ ഒന്നുണ്ട്. ന്യൂയോര്‍ക്കിലൊക്കെ പോയാല്‍ കാണുന്നതുപോലെ സ്ത്രീകളെ സെക്സ് സിംബലാക്കി മാറ്റാന്‍ ഇറാനികള്‍ അനുവദിക്കുകയില്ല.''(ബോധനം വാരിക, 1993 നവംബര്‍ 6).
ശ്രീമതി കല്‍പനാ ശര്‍മയുടെ ചോദ്യം പ്രസക്തമത്രെ: "വിദ്യയഭ്യസിക്കാനും പുറത്തിറങ്ങി ജോലി ചെയ്യുവാനും ദാമ്പത്യ ബന്ധം പൊറുപ്പിച്ചുകൂടാതെ വരുമ്പോള്‍ വിവാഹമോചനമാവശ്യപ്പെട്ട് കോടതിയില്‍ പോവാനും അവകാശമുള്ള ഇറാനിലെ സ്ത്രീകള്‍ക്കെതിരെ വിധിപറയാന്‍ നാം ശക്തരാണോ? പര്‍ദയണിയുന്ന ഇറാനിലെ സഹോദരിമാരേക്കാള്‍ എന്തു മഹത്ത്വമാണ് നമ്മുടെ നാട്ടിലെ സ്ത്രീകള്‍ക്കുള്ളത്?''(Kalpana Sharma- Behind The Veil- The Hindu 20- 7-'97).

"സ്ത്രീകള്‍ക്ക് പര്‍ദ നിര്‍ബന്ധമാക്കുകയും പുരുഷന്മാരെ അതില്‍നിന്നൊഴിവാക്കുകയും ചെയ്തത് തികഞ്ഞ വിവേചനമല്ലേ?''

ഈ വിവേചനം പ്രകൃതിപരമാണ്. സ്ത്രീകളുടെയും പുരുഷന്മാരുടെയും ശരീരപ്രകൃതി ഒരുപോലെയല്ലല്ലോ. ഏതൊരു കരുത്തനായ പുരുഷനും സ്ത്രീയെ അവളുടെ അനുവാദമില്ലാതെ തന്നെ ബലാത്സംഗം ചെയ്യാന്‍ സാധിക്കും. എന്നാല്‍ സ്ത്രീ എത്ര കരുത്തയായാലും പുരുഷന്റെ അനുമതിയില്ലാതെ അയാളെ ലൈംഗികമായി കീഴ്പ്പെടുത്താനാവില്ല. ഈ അന്തരത്തിന്റെ അനിവാര്യമായ താല്‍പര്യമാണ് വസ്ത്രത്തിലെ വ്യത്യാസം. അതിനാലാണല്ലോ ഇന്ത്യയുള്‍പ്പെടെ ലോകമെങ്ങും സ്ത്രീയുടെ സംരക്ഷണത്തിന് പ്രത്യേക നിയമം അനിവാര്യമായത്. സ്ത്രീപീഡനത്തിന് കഠിനശിക്ഷ നിയമം മൂലം നിശ്ചയിച്ച നാടുകളിലൊന്നും പുരുഷ പീഡനത്തിനെതിരെ ഇവ്വിധം നിയമനിര്‍മാണം നടത്തിയിട്ടില്ലല്ലോ. ശാരീരിക വ്യത്യാസങ്ങളാല്‍ കൂടുതല്‍ സുരക്ഷിതത്വവും മുന്‍കരുതലും ആവശ്യമുള്ളത് സ്ത്രീകള്‍ക്കാണെന്ന് ഇത് സുതരാം വ്യക്തമാക്കുന്നു. അവള്‍ തന്റെ ശരീരസൌന്ദര്യം പരപുരുഷന്മാരുടെ മുമ്പില്‍ പ്രകടിപ്പിക്കരുതെന്ന് ഇസ്ലാം ആവശ്യപ്പെടാനുള്ള കാരണവും അതത്രെ. അതിനാല്‍ പര്‍ദ സ്ത്രീകള്‍ക്ക് സുരക്ഷയും സൌകര്യവുമാണ്. അസൌകര്യമോ പീഡനമോ അല്ല.

എന്തുകൊണ്ട് സ്ത്രീപ്രവാചകന്മാരില്ല?

ദൈവത്തിങ്കല്‍ ലിംഗവിവേചനമില്ലെങ്കില്‍ എന്തുകൊണ്ട് സ്ത്രീ പ്രവാചകന്മാരെ നിയോഗിച്ചില്ല?
ദൈവിക ജീവിതവ്യവസ്ഥ സമൂഹത്തിന് സമര്‍പ്പിക്കലും അതിന് കര്‍മപരമായ സാക്ഷ്യം വഹിക്കലും പ്രായോഗിക മാതൃക കാണിച്ചുകൊടുക്കലുമാണല്ലോ പ്രവാചകന്‍മാരുടെ പ്രധാന ദൌത്യം. അതിനാല്‍ ആരാധനാകാര്യങ്ങളിലും സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ, ഭരണരംഗങ്ങളിലും യുദ്ധം, സന്ധി പോലുള്ളവയിലും സമൂഹത്തിന് അവര്‍ മാതൃകയാവേണ്ടതുണ്ട്. മാസത്തില്‍ ഏതാനും ദിവസം ആരാധനാകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കാനും ഗര്‍ഭധാരണം, പ്രസവം പോലുള്ള ഘട്ടങ്ങളില്‍ നായകത്വപരമായ പങ്കുവഹിക്കാനും സ്ത്രീകള്‍ക്ക് സാധ്യമാവാതെ വരുന്നു. അതുകൊണ്ടുതന്നെ സമൂഹത്തിന് സദാ സകല മേഖലകളിലും നേതൃത്വം നല്‍കേണ്ട പ്രവാചകത്വബാധ്യതയില്‍നിന്ന് സ്ത്രീകള്‍ ഒഴിവാക്കപ്പെട്ടിരിക്കുന്നു. എങ്കിലും മൂസാനബിയുടെ മാതാവ് സ്വന്തം ജീവിതത്തില്‍ പകര്‍ത്തേണ്ട നിര്‍ദേശങ്ങള്‍ ദൈവത്തില്‍നിന്ന് നേരിട്ട് സ്വീകരിച്ചതായി വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു. അല്ലാഹു അറിയിക്കുന്നു: "നാം മൂസായുടെ മാതാവിനു ബോധനം നല്‍കി. അവനെ മുലയൂട്ടിക്കൊള്ളുക. അവന്റെ ജീവനില്‍ ആശങ്കയുണ്ടായാല്‍ അവനെ നദിയിലെറിയുക. ഒന്നും ഭയപ്പെടേണ്ടതില്ല. ഒട്ടും ദുഃഖിക്കേണ്ടതില്ല. നാം അവനെ നിന്റെ അടുക്കലേക്കുതന്നെ തിരികെ കൊണ്ടുവരുന്നതാകുന്നു. അവനെ ദൈവദൂതന്മാരിലുള്‍പ്പെടുത്തുകയും ചെയ്യും''(28: 7).
പ്രവാചകന്‍മാര്‍ക്ക് ലഭിക്കും വിധം യേശുവിന്റെ മാതാവ് മര്‍യമിന് മലക്കില്‍നിന്ന് സന്ദേശം ലഭിച്ചതായും ഖുര്‍ആന്‍ പ്രസ്താവിക്കുന്നു: "അങ്ങനെ മര്‍യം ആ കുഞ്ഞിനെ ഗര്‍ഭം ധരിച്ചു. ഗര്‍ഭവുമായി അവള്‍ അകലെയുള്ള ഒരു സ്ഥലത്ത് ചെന്നെത്തി. പിന്നെ പ്രസവവേദന അവളെ ഒരു ഈന്തപ്പനയുടെ ചുവട്ടിലെത്തിച്ചു. അവള്‍ കേണുകൊണ്ടിരുന്നു. ഹാ കഷ്ടം! ഇതിനു മുമ്പുതന്നെ ഞാന്‍ മരിക്കുകയും എന്റെ പേരും കുറിയും വിസ്മൃതമാവുകയും ചെയ്തിരുന്നെങ്കില്‍! അപ്പോള്‍ താഴെനിന്ന് മലക്ക് അവളെ വിളിച്ചറിയിച്ചു. വ്യസനിക്കാതിരിക്കുക! നിന്റെ നാഥന്‍ നിനക്കു താഴെ ഒരു അരുവി ഒഴുക്കിയിരിക്കുന്നു. നീ ആ ഈന്തപ്പനയുടെ തടിയൊന്നു കുലുക്കി നോക്കുക. അതു നിനക്ക് പുതിയ ഈത്തപ്പഴം വീഴ്ത്തിത്തരും. അതു തിന്നുകയും കുടിക്കുകയും കണ്‍കുളിര്‍ക്കുകയും ചെയ്തുകൊള്ളുക. പിന്നെ, വല്ല മനുഷ്യരെയും കാണുകയാണെങ്കില്‍ അവരോടു പറഞ്ഞേക്കുക: ഞാന്‍ കാരുണികനായ ദൈവത്തിനുവേണ്ടി വ്രതം നേര്‍ന്നിരിക്കുകയാണ്. അതിനാല്‍ ഞാനിന്ന് ആരോടും സംസാരിക്കുന്നതല്ല''(19: 22-26).
പ്രകൃതിപരമായ കാരണങ്ങളാല്‍ സ്ത്രീകള്‍ പ്രവാചകരായി നിയോഗിതരായിട്ടില്ലെങ്കിലും പ്രവാചകന്മാര്‍ക്കെന്നപോലെ അവര്‍ക്കും ദിവ്യബോധനം ലഭിച്ചിരുന്നതായി ഈ വേദവാക്യങ്ങള്‍ വ്യക്തമാക്കുന്നു.

ഇസ്ലാം പുരുഷമേധാവിത്വത്തിന്റെ മതമോ?

ഇസ്ലാം പുരുഷമേധാവിത്വപരമല്ലേ? ഖുര്‍ആന്‍ നാലാം അധ്യായം 34-ാം വാക്യം തന്നെ ഇതിനു തെളിവാണല്ലോ?
ഖുര്‍ആന്‍ നാലാം അധ്യായം മുപ്പത്തിനാലാം വാക്യം കുടുംബഘടനയെ സംബന്ധിച്ച ദൈവികനിര്‍ദേശമാണ്. അത് ഈ വിധമത്രെ: "പുരുഷന്മാര്‍ സ്ത്രീകളുടെ രക്ഷാധികാരികളാകുന്നു. അല്ലാഹു അവരില്‍ ചിലരെ മറ്റു ചിലരേക്കാള്‍ കഴിവുറ്റവരാക്കിയതിനാലും പുരുഷന്മാര്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നതിനാലുമാണത്.''
ഇവിടെ പുരുഷന്മാരെ സംബന്ധിച്ച് ഖുര്‍ആന്‍ പ്രയോഗിച്ച പദം ഖവ്വാം എന്നാണ്. "ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ സംഘടനയുടെയോ കാര്യങ്ങള്‍ നല്ല നിലയില്‍ കൊണ്ടുനടത്താനും മേല്‍നോട്ടം വഹിക്കാനും അതിനാവശ്യമായത് സജ്ജീകരിക്കാനും ഉത്തരവാദപ്പെട്ട വ്യക്തിക്കാണ് അറബിയില്‍ ഖവ്വാം അല്ലെങ്കില്‍ ഖയ്യിം എന്നു പറയുക''(തഫ്ഹീമുല്‍ ഖുര്‍ആന്‍, ഭാഗം 1, പുറം 310. 56-ാം അടിക്കുറിപ്പ്).
മേല്‍നോട്ടക്കാരനും രക്ഷാധികാരിയുമില്ലാതെ ഏതൊരു സ്ഥാപനവും സംരംഭവും വിജയകരമായി നിലനില്‍ക്കുകയില്ല. സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബം ഭദ്രമായും സുരക്ഷിതമായും നിലനില്‍ക്കേണ്ട സ്ഥാപനമത്രെ. കൈകാര്യകര്‍ത്താവില്ലാതെ അത് സാധ്യമല്ല. അത് ആരായിരിക്കണമെന്നത് ഓരോ കുടുംബത്തിലും സ്ത്രീ- പുരുഷന്മാര്‍ക്കിടയില്‍ വിവാദ വിഷയമായാല്‍ കുടുംബഭദ്രത നഷ്ടമാവുകയും ഛിദ്രത അനിവാര്യമാവുകയും ചെയ്യും. അതിനാല്‍ ശാരീരികവും മാനസികവും വൈകാരികവുമായ പ്രത്യേകതകള്‍ പരിഗണിച്ച് ഇസ്ലാം അത് പുരുഷനെ ഏല്‍പിച്ചു. കുടുംബത്തിന്റെ സംരക്ഷണമെന്നത് ഒരു അവകാശമോ അധികാരമോ അല്ല. ഭാരിച്ച ഒരു ഉത്തരവാദിത്തമാണ്. ജീവിതവുമായി മല്ലിടാന്‍ ഏറ്റവും പ്രാപ്തനും കരുത്തനും പുരുഷനായതിനാലാണ് കടുത്ത ആ ചുമതല പുരുഷനെ ഏല്‍പിച്ചത്. അതിനാല്‍ ഇസ്ലാമിക വീക്ഷണത്തില്‍ പുരുഷന്‍ കുടുംബമെന്ന കൊച്ചു രാഷ്ട്രത്തിലെ പ്രധാനമന്ത്രിയും സ്ത്രീ ആഭ്യന്തരമന്ത്രിയുമാണ്. വീട്ടിനകത്തെ കാര്യങ്ങളൊക്കെ തീരുമാനിക്കുന്നതും നിര്‍വഹിക്കുന്നതും സ്ത്രീയാണ്.
സ്ത്രീ-പുരുഷന്മാര്‍ക്കിടയിലെ ബന്ധം ഭരണാധികാരി-ഭരണീയ ബന്ധമല്ല. അതിനാലാണ് ഇസ്ലാം ദമ്പതികളെ ഭാര്യാഭര്‍ത്താക്കന്മാരെന്ന് വിളിക്കുകയോ വിശേഷിപ്പിക്കുകയോ ചെയ്യാത്തത്. ഇണകളെന്നാണ് ഇസ്ലാം ദമ്പതികളെ വിശേഷിപ്പിക്കുന്നത്. 'സ്ത്രീകള്‍ പുരുഷന്മാരുടെയും പുരുഷന്മാര്‍ സ്ത്രീകളുടെയും വസ്ത്രമാണെ'ന്ന് (2: 187) വിശുദ്ധ ഖുര്‍ആന്‍ പറയാനുള്ള കാരണവും അതുതന്നെ.
രാജ്യത്തെ ഭരണാധികാരി ഭരണീയരോടും സമൂഹത്തിലെ നേതാവ് അനുയായികളോടുമെന്നപോലെ ഗൃഹനാഥന്‍ വീട്ടുകാരോട് കൂടിയാലോചിച്ചു മാത്രമായിരിക്കണം തീരുമാനങ്ങളെടുക്കുന്നതും നടപ്പാക്കുന്നതും. "തങ്ങളുടെ കാര്യങ്ങള്‍ പരസ്പരം കൂടിയാലോചിച്ചു നടത്തുന്നവരാണവര്‍''(ഖുര്‍ആന്‍: 42: 38).
അതിനാല്‍ പുരുഷന്‍ വീട്ടിലെ സ്വേഛാധിപതിയോ സര്‍വാധികാരിയോ അല്ല. എല്ലാ ദൈവികപരിധികളും പാലിക്കാനയാള്‍ ബാധ്യസ്ഥനാണ്; കുടുംബത്തിന്റെ സംരക്ഷണം മാന്യമായും മര്യാദയോടെയും നിര്‍വഹിക്കാന്‍ കടപ്പെട്ടവനും. സ്ത്രീയുടെ അവകാശങ്ങളെല്ലാം പൂര്‍ണമായും പാലിച്ചുകൊണ്ടായിരിക്കണം അത് നിര്‍വഹിക്കുന്നത്. അല്ലാഹു അറിയിക്കുന്നു: "സ്ത്രീകള്‍ക്ക് ചില ബാധ്യതകളുള്ളതുപോലെത്തന്നെ ന്യായമായ ചില അവകാശങ്ങളുമുണ്ട്''(2: 228).
പ്രവാചകന്‍(സ) പറയുന്നു: "മാന്യന്മാരല്ലാതെ സ്ത്രീകളെ മാനിക്കുകയില്ല. നീചനല്ലാതെ അവരെ നിന്ദിക്കുകയില്ല.''
"കുടുംബത്തോട് കാരുണ്യം കാണിക്കാത്തവനും അഹങ്കരിക്കുന്നവനും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല''(അബൂദാവൂദ്).
"വിശ്വാസികളില്‍ വിശ്വാസപരമായി ഏറ്റവുമധികം പൂര്‍ണത വരിച്ചവന്‍ അവരില്‍ ഏറ്റം നല്ല സ്വഭാവമുള്ളവനാണ്. നിങ്ങളിലേറ്റവും നല്ലവര്‍ സ്വന്തം സഹധര്‍മിണിമാരോട് നന്നായി വര്‍ത്തിക്കുന്നവരാണ്''(തിര്‍മിദി).
സ്വകുടുംബത്തിന്റെ നിലനില്‍പിനും പ്രതിരോധത്തിനും ജീവിതാവശ്യങ്ങള്‍ക്കും ഗുണകരമായ എല്ലാറ്റിനും പങ്കുവഹിക്കുന്നതിനുവേണ്ടി ജീവിതം നീക്കിവച്ചത് പുരുഷനായതിനാല്‍ വീട്ടിലെ അവസാനവാക്ക് -ചര്‍ച്ചക്കും കൂടിയാലോചനക്കും ശേഷം- അവന്റേതാണ്. എന്നാലത് നന്മക്ക് എതിരോ അവകാശനിഷേധമോ അവിവേകപൂര്‍വമോ ആകാവതല്ല. ഭര്‍ത്താവിന് തെറ്റ് സംഭവിച്ചാല്‍ തിരുത്താനും അയാളുടെ അന്യായമായ തീരുമാനങ്ങള്‍ അവഗണിക്കാനും വേണ്ടിവന്നാല്‍ തദാവശ്യാര്‍ഥം തന്റെയോ അയാളുടെയോ കുടുംബത്തെയോ അധികാരകേന്ദ്രങ്ങളെയോ സമീപിക്കാനും സ്ത്രീക്ക് അവകാശമുണ്ടായിരിക്കും. പുരുഷനാവട്ടെ, അപ്പോള്‍ ദൈവികപരിധികള്‍ പാലിച്ചു നടപ്പാക്കാന്‍ ബാധ്യസ്ഥനുമാണ്.
പുറത്തുപോയി പണിയെടുക്കാന്‍ സ്ത്രീയേക്കാള്‍ കൂടുതല്‍ കഴിയുക പുരുഷന്നാണ്. പ്രതിയോഗികളുടെ പരാക്രമങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുന്നതും അവനുതന്നെ. എന്തുതന്നെയായാലും സ്ത്രീക്ക് എല്ലാ സമയത്തും ഒരുപോലെ പാടത്തും പറമ്പിലും ഫാക്ടറിയിലും പുറത്തും പോയി ജോലി ചെയ്തു സമ്പാദിക്കുക സാധ്യമല്ല. മനുഷ്യരാശി നിലനില്‍ക്കണമെങ്കില്‍ സ്ത്രീ ഗര്‍ഭം ധരിക്കുകയും പ്രസവിക്കുകയും മുലയൂട്ടുകയുമൊക്കെ വേണമല്ലോ. ഈ ശാരീരികമായ പ്രത്യേകതകളാലാണ് ഇസ്ലാം കുടുംബത്തിന്റെ സാമ്പത്തികബാധ്യതകളും സംരക്ഷണോത്തരവാദിത്തങ്ങളും നേതൃപദവിയും പുരുഷനെ ഏല്‍പിച്ചത്.

സ്ത്രീയുടെ പദവി ഇസ്ലാമില്‍

ഇസ്ലാമില്‍ സ്ത്രീ-പുരുഷ സമത്വമുണ്ടോ? സ്ത്രീയുടെ പദവി പുരുഷന്റേതിനേക്കാള്‍ വളരെ താഴെയല്ലേ?
മനുഷ്യര്‍ പല തരക്കാരാണ്. മനുഷ്യരിലെ അവസ്ഥാവ്യത്യാസമനുസരിച്ച് അവരുടെ സ്ഥാനപദവികളിലും അവകാശ-ബാധ്യതകളിലും അന്തരമുണ്ടാവുക സ്വാഭാവികവും അനിവാര്യവുമത്രെ. അതുപോലെ സ്ത്രീ-പുരുഷന്മാര്‍ക്കിടയിലും ശാരീരികവും മാനസികവുമായ അന്തരമുണ്ട്. പുരുഷന്‍ എത്രതന്നെ ആഗ്രഹിച്ചാലും ശ്രമിച്ചാലും ഗര്‍ഭം ധരിക്കാനും പ്രസവിക്കാനും മുലയൂട്ടാനും സാധ്യമല്ലല്ലോ. സ്ത്രീ, പുരുഷനില്‍നിന്ന് വ്യത്യസ്തമായി മാസത്തില്‍ നിശ്ചിത ദിവസങ്ങളില്‍ ആര്‍ത്തവവും അതിന്റെ അനിവാര്യതയായ ശാരീരികവും മാനസികവുമായ പ്രശ്നങ്ങളും അനുഭവിക്കുന്നു. കായികമായി പുരുഷന്‍ സ്ത്രീയേക്കാള്‍ കരുത്തനും ഭാരിച്ച ജോലികള്‍ ചെയ്യാന്‍ കഴിവുറ്റവനുമാണ്.
പുരുഷന്റെ ഏതാണ്ട് എല്ലാ ശാരീരികാവയവങ്ങളും സ്ത്രീയുടേതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്. പ്രമുഖ ശരീര ശാസ്ത്രജ്ഞനായ ഹാവ്ലോക് എല്ലിസ് പറയുന്നു: "പുരുഷന്‍ അവന്റെ കൈവിരല്‍ത്തുമ്പു വരെ പുരുഷന്‍ തന്നെയാണ്. സ്ത്രീ കാല്‍വിരല്‍ത്തുമ്പുവരെ സ്ത്രീയും''.
ശരീരഘടനയിലെ അന്തരം മാനസികവും വൈകാരികവുമായ അവസ്ഥയിലും പ്രകടമത്രെ. അതിനാല്‍ സ്ത്രീപുരുഷന്മാര്‍ക്കിടയില്‍ ശാരീരികമോ മാനസികമോ ആയ സമത്വമോ തുല്യതയോ ഇല്ല. അതുകൊണ്ടുതന്നെ അവര്‍ക്കിടയിലെ സമ്പൂര്‍ണ സമത്വം അപ്രായോഗികമാണ്, പ്രകൃതിവിരുദ്ധവും.
മനുഷ്യരാശിയുടെ സ്രഷ്ടാവും സംരക്ഷകനുമായ ദൈവം നല്കിയ ജീവിതവ്യവസ്ഥയാണ് ഇസ്ലാം. അതിനാലത് മനുഷ്യപ്രകൃതിയോട് പൂര്‍ണമായും ഇണങ്ങുന്നതും പൊരുത്തപ്പെടുന്നതുമത്രെ. ഇസ്ലാം സ്ത്രീയെയും പുരുഷനെയും അവകാശ-ബാധ്യതകളുടെ പേരില്‍ പരസ്പരം കലഹിക്കുന്ന രണ്ടു ശത്രുവര്‍ഗമായല്ല കാണുന്നത്. ഒരേ വര്‍ഗത്തിലെ അന്യോന്യം സഹകരിച്ചും ഇണങ്ങിയും കഴിയുന്ന, കഴിയേണ്ട രണ്ട് അംഗങ്ങളായാണ്. അല്ലാഹു അറിയിക്കുന്നു: "നിങ്ങളെല്ലാവരും ഒരേ വര്‍ഗത്തില്‍പെട്ടവരാണ്''(ഖുര്‍ആന്‍ 4:25). പ്രവാചകന്‍ പറഞ്ഞു: "സ്ത്രീകള്‍ പുരുഷന്മാരുടെ ഭാഗം തന്നെയാണ്''(അബൂദാവൂദ്).
അതിനാല്‍ സ്ത്രീപുരുഷന്മാരുടെ പദവികളെ ഗണിത ശാസ്ത്രപരമായി വിശകലനം ചെയ്യുക സാധ്യമല്ല. ചില കാര്യങ്ങളില്‍ പുരുഷന്മാര്‍ക്കാണ് മുന്‍ഗണനയെങ്കില്‍ മറ്റു ചിലതില്‍ സ്ത്രീകള്‍ക്കാണ്. തദ്സംബന്ധമായ ഇസ്ലാമിന്റെ സമീപനം ഇങ്ങനെ സംഗ്രഹിക്കാം:
1. അല്ലാഹുവിങ്കല്‍ സ്ത്രീപുരുഷന്മാര്‍ക്കിടയില്‍ എന്തെങ്കിലും അന്തരമോ വിവേചനമോ ഇല്ല. അവന്റെയടുക്കല്‍ സമ്പൂര്‍ണ സമത്വവും തുല്യതയും വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു.
"പുരുഷനാവട്ടെ സ്ത്രീയാവട്ടെ, ആരു സത്യവിശ്വാസമുള്‍ക്കൊണ്ട് സല്‍ക്കര്‍മമനുഷ്ഠിക്കുന്നുവോ, ഈ ലോകത്ത് അവര്‍ക്ക് നാം വിശുദ്ധജീവിതം നല്‍കും. പരലോകത്ത് അവരുടെ ശ്രേഷ്ഠവൃത്തികളുടെ അടിസ്ഥാനത്തില്‍ നാമവര്‍ക്ക് പ്രതിഫലം നല്‍കുകയും ചെയ്യും''(16: 97). "പുരുഷനാവട്ടെ സ്ത്രീയാവട്ടെ, സത്യവിശ്വാസമുള്‍ക്കൊണ്ട് സല്‍ക്കര്‍മമനുഷ്ഠിക്കുന്നതാരോ, അവര്‍ സ്വര്‍ഗാവകാശികളായിരിക്കും''(40: 40). "അവരുടെ നാഥന്‍ അവരോട് ഉത്തരമേകി: സ്ത്രീയാവട്ടെ, പുരുഷനാവട്ടെ, നിങ്ങളിലാരുടെയും കര്‍മത്തെ നാം നിഷ്ഫലമാക്കുന്നതല്ല. നിങ്ങളെല്ലാവരും ഒരേ വര്‍ഗത്തില്‍ പെട്ടവരാണല്ലോ''(3:195).
2. ഭൂമിയില്‍ ഏറ്റവുമധികം ആദരവ് അര്‍ഹിക്കുന്നത് സ്ത്രീയാണ്. മാതൃത്വത്തോളം മഹിതമായി മറ്റൊന്നും ലോകത്തില്ല. തലമുറകള്‍ക്ക് ജന്മം നല്‍കുന്നത് അവരാണ്. ആദ്യ ഗുരുക്കന്മാരും അവര്‍തന്നെ. മനുഷ്യന്റെ ജനനത്തിലും വളര്‍ച്ചയിലും ഏറ്റവുമധികം പങ്കുവഹിക്കുന്നതും പ്രയാസമനുഭവിക്കുന്നതും മാതാവാണ്. അതുകൊണ്ടുതന്നെ മനുഷ്യന്‍ ഭൂമിയില്‍ ഏറ്റവുമധികം അനുസരിക്കുകയും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടത് മാതാവിനെയാണ്.
ഒരാള്‍ പ്രവാചകസന്നിധിയില്‍ വന്ന് ചോദിച്ചു: "ദൈവദൂതരേ, എന്റെ ഏറ്റവും മെച്ചപ്പെട്ട സഹവാസത്തിന് അര്‍ഹന്‍ ആരാണ്?'' അവിടന്ന് അരുള്‍ ചെയ്തു: "നിന്റെ മാതാവ്''. അയാള്‍ ചോദിച്ചു: "പിന്നെ ആരാണ്?'' പ്രവാചകന്‍ പ്രതിവചിച്ചു: "നിന്റെ മാതാവ്''. അയാള്‍ വീണ്ടും ചോദിച്ചു: "പിന്നെ ആരാണ്'' നബി അറിയിച്ചു: "നിന്റെ മാതാവ് തന്നെ.'' അയാള്‍ ചോദിച്ചു: "പിന്നെ ആരാണ്?'' പ്രവാചകന്‍ പറഞ്ഞു: "നിന്റെ പിതാവ്''(ബുഖാരി, മുസ്ലിം).
വിശുദ്ധ ഖുര്‍ആന്‍ മാതാപിതാക്കളെ ഒരുമിച്ച് പരാമര്‍ശിച്ച ഒന്നിലേറെ സ്ഥലങ്ങളില്‍ എടുത്തുപറഞ്ഞത് മാതാവിന്റെ സേവനമാണ്. "മനുഷ്യനോട് അവന്റെ മാതാപിതാക്കളുടെ കാര്യം നാം ഉപദേശിച്ചിരിക്കുന്നു. കടുത്ത ക്ഷീണത്തോടെയാണ് മാതാവ് അവനെ ഗര്‍ഭം ചുമക്കുന്നത്. അവന്റെ മുലകുടി നിര്‍ത്താന്‍ രണ്ടു വര്‍ഷം വേണം. അതിനാല്‍ നീ എന്നോടും നിന്റെ മാതാപിതാക്കളോടും നന്ദികാണിക്കണം''(31:14). "മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണമെന്ന് മനുഷ്യനോട് നാം കല്‍പിച്ചിരിക്കുന്നു. ഏറെ പ്രയാസത്തോടെയാണ് മാതാവ് അവനെ ഗര്‍ഭം ചുമന്നത്. കടുത്ത പാരവശ്യത്തോടെയാണ് പ്രസവിച്ചത്''(46:15). അതിനാല്‍ ഇസ്ലാമികവീക്ഷണത്തില്‍ പ്രഥമസ്ഥാനവും പരിഗണനയും മാതാവെന്ന സ്ത്രീക്കാണ്.
3. പുരുഷന്മാരേക്കാള്‍ വിവേകപൂര്‍വവും ഉചിതവുമായ സമീപനം സ്വീകരിക്കാന്‍ സാധിക്കുന്ന സ്ത്രീകളുണ്ടെന്ന് ഖുര്‍ആന്‍ ഉദ്ധരിക്കുന്ന ശേബാരാജ്ഞിയുടെ ചരിത്രം അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. സുലൈമാന്‍ നബിയുടെ സന്ദേശം ലഭിച്ചപ്പോള്‍ അവര്‍ തന്റെ കൊട്ടാരത്തിലുള്ളവരുമായി എന്തുവേണമെന്ന് കൂടിയാലോചിച്ചു. വ്യക്തവും യുക്തവുമായ നിലപാട് സ്വീകരിക്കാനവര്‍ക്ക് സാധിച്ചില്ല. പക്വമായ അഭിപ്രായവും സമീപനവുമുണ്ടായത് ശേബാ രാജ്ഞിയുടെ ഭാഗത്തുനിന്നു തന്നെയായിരുന്നുവെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. (27: 29,44).
4. ആദ്യപാപത്തിന്റെ കാരണക്കാരി സ്ത്രീയാണെന്ന ജൂത-ക്രൈസ്തവ സങ്കല്‍പത്തെ ഇസ്ലാം തീര്‍ത്തും നിരാകരിക്കുന്നു. ദൈവശാസന ലംഘിച്ച് ആദമും ഹവ്വായും വിലക്കപ്പെട്ട കനി ഭക്ഷിച്ചിട്ടുണ്ടെന്നു വ്യക്തമാക്കുന്ന ഖുര്‍ആന്‍ ഇതിന്റെ കുറ്റം പ്രധാനമായും ചുമത്തുന്നത് ആദമിലാണ്, ഹവ്വയിലല്ല. "അങ്ങനെ ആദമും പത്നിയും ആ വൃക്ഷത്തിന്റെ ഫലം ഭക്ഷിച്ചു. തദ്ഫലമായി അപ്പോള്‍തന്നെ അവരുടെ നഗ്നത പരസ്പരം വെളിവായി. ഇരുവരും തോട്ടത്തിലെ ഇലകള്‍കൊണ്ട് തങ്ങളെ മറയ്ക്കാന്‍ തുടങ്ങി. ആദം തന്റെ നാഥനെ ധിക്കരിച്ചു. നേര്‍വഴിയില്‍നിന്ന് വ്യതിചലിച്ചു. പിന്നീട് ആദമിനെ തന്റെ നാഥന്‍ തെരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ പശ്ചാത്താപം സ്വീകരിക്കുകയും സന്മാര്‍ഗമേകുകയും ചെയ്തു''(20:121-122).
"നാം ഇതിനു മുമ്പ് ആദമിന് കല്‍പന കൊടുത്തിരുന്നു. പക്ഷേ, ആദം അത് മറന്നു. നാം അയാളില്‍ നിശ്ചയദാര്‍ഢ്യം കണ്ടില്ല''(20:115). ആദിപാപത്തിന്റെ കാരണക്കാരി പെണ്ണാണെന്ന പരമ്പരാഗതധാരണയെ ഖുര്‍ആനിവിടെ പൂര്‍ണമായും തിരുത്തുന്നു.
5. ഭോഗാസക്തിക്കടിപ്പെട്ട ഭൌതിക സമൂഹങ്ങള്‍ പലപ്പോഴും സ്ത്രീകളെ കൊടിയ പീഡനങ്ങള്‍ക്കിരയാക്കുക മാത്രമല്ല, പെണ്‍കുഞ്ഞുങ്ങളെ ക്രൂരമായി കൊലപ്പെടുത്താറുമുണ്ട്. സമകാലീന സമൂഹത്തിലെ സ്ഥിതിയും ഭിന്നമല്ല. ഇക്കാര്യത്തില്‍ ഇന്ത്യയില്‍ പ്രഥമസ്ഥാനം തമിഴ്നാടിനാണ്. അവിടത്തെ സേലം ജില്ലയിലെ ഉശിലാംപെട്ടി ശിശുഹത്യക്ക് കുപ്രസിദ്ധിയാര്‍ജിച്ച സ്ഥലമാണ്. അവിടെ പ്രസവിച്ചത് പെണ്ണിനെയാണെന്നറിഞ്ഞാല്‍ ഭര്‍ത്താവ് കാണാന്‍ പോലും വരില്ല. കൊന്നുകളഞ്ഞിട്ടുവാ എന്ന അറിയിപ്പാണ് കിട്ടുക. അതിനാല്‍ വീട്ടുകാര്‍ കുട്ടിയുടെ കഥ കഴിച്ചശേഷം തള്ളയെ ഭര്‍ത്തൃഭവനത്തിലേക്കയക്കുന്നു.
പെണ്‍കുഞ്ഞുങ്ങള്‍ പിറക്കാതിരിക്കാന്‍ അവരെ ഗര്‍ഭപാത്രത്തില്‍വെച്ച് കൊലപ്പെടുത്തുന്ന രീതി ലോകത്തിന്റെ ഇതര ഭാഗങ്ങളിലെന്നപോലെ ഇന്ത്യയിലും വളരെ വ്യാപകമത്രെ. "ഇന്ത്യയില്‍ ഭ്രൂണഹത്യക്കിരയായി ഒരു വര്‍ഷം അമ്പത് ലക്ഷം പെണ്‍കുഞ്ഞുങ്ങള്‍ മരിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കുന്നു. ഔദ്യോഗിക കണക്കനുസരിച്ച് ഇത് ഇരുപത് ലക്ഷമാണ്.
ഈ ക്രൂരകൃത്യം നബിതിരുമേനിയുടെ ആഗമന കാലത്ത് അറേബ്യയിലെ ചില ഗോത്രങ്ങളിലും നിലനിന്നിരുന്നു. ഖുര്‍ആന്‍ പറയുന്നു: "അവരിലൊരാള്‍ക്ക് പെണ്‍കുട്ടി പിറന്നതായി സുവാര്‍ത്ത ലഭിച്ചാല്‍ കൊടിയ ദുഃഖം കടിച്ചിറക്കി അവന്റെ മുഖം കറുത്തിരുളുന്നു. അവന്‍ ജനങ്ങളില്‍നിന്ന് ഒളിച്ചു നടക്കുന്നു; ഈ ചീത്ത വാര്‍ത്ത അറിഞ്ഞശേഷം ആരെയും അഭിമുഖീകരിക്കാതിരിക്കാന്‍. മാനഹാനി സഹിച്ച് അതിനെ വളര്‍ത്തേണമോ അതോ അവളെ ജീവനോടെ കുഴിച്ചുമൂടേണമോ എന്ന് അയാള്‍ ആലോചിച്ചുകൊണ്ടിരിക്കുന്നു''(16: 58, 59).
ഇസ്ലാം ഇതിനെ കഠിനമായി വിലക്കുകയും ഗുരുതരമായ കുറ്റമായി പ്രഖ്യാപിക്കുകയും ചെയ്തു. 'ജീവനോടെ കുഴിച്ചുമൂടപ്പെട്ട പെണ്‍കുഞ്ഞിനോട്, അവളെന്ത് അപരാധത്തിന്റെ പേരിലാണ് വധിക്കപ്പെട്ടതെന്ന് ചോദിക്കപ്പെടുന്ന' വിചാരണനാളിനെ അഭിമുഖീകരിക്കേണ്ടി വരുമെന്ന താക്കീത് നല്‍കുകയും ചെയ്തു (81: 8,9).
ഇങ്ങനെ ഇസ്ലാം സ്ത്രീകളുടെ ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്തി. പെണ്‍കുഞ്ഞുങ്ങളെ ഹനിക്കുന്ന ഹീനവൃത്തിക്ക് അറുതിവരുത്തി.
6. എക്കാലത്തും എവിടെയും അവഗണിക്കപ്പെടുന്ന വിഭാഗമാണ് സ്ത്രീകളെന്നതിനാല്‍ ഇസ്ലാം അവര്‍ക്ക് പ്രത്യേക പരിഗണനയും പ്രാധാന്യവും നല്‍കി. പ്രവാചകന്‍ പറഞ്ഞു: "ഒരാള്‍ക്ക് രണ്ടു പെണ്‍കുട്ടികളുണ്ടാവുകയും അയാളവരെ നല്ലനിലയില്‍ പരിപാലിക്കുകയും ചെയ്താല്‍ അവര്‍ കാരണമായി അയാള്‍ സ്വര്‍ഗാവകാശിയായിത്തീരും''(ബുഖാരി).
"മൂന്നു പെണ്‍മക്കളോ സഹോദരിമാരോ കാരണമായി പ്രാരാബ്ധമനുഭവിക്കുന്നവന് സ്വര്‍ഗം ലഭിക്കാതിരിക്കില്ല'' (ത്വഹാവി). "നിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്കിടയില്‍ ദാനത്തില്‍ തുല്യത പുലര്‍ത്തുക. ഞാന്‍ ആര്‍ക്കെങ്കിലും പ്രത്യേകത കല്‍പിക്കുന്നവനായിരുന്നുവെങ്കില്‍ സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കുമായിരുന്നു'' (ത്വബ്റാനി).
ഈ വിധം പ്രകൃതിപരമായ പ്രത്യേകതകള്‍ പൂര്‍ണമായും പരിഗണിച്ചുള്ള സ്ഥാനപദവികളും അവകാശ-ബാധ്യതകളുമാണ് ഇസ്ലാം സ്ത്രീപുരുഷന്മാര്‍ക്ക് കല്‍പിക്കുന്നത്. അതുകൊണ്ടുതന്നെ മാതൃത്വത്തിന് മഹത്വമേകുകയും അതിനെ അത്യധികം ആദരിക്കുകയും ചെയ്യുന്നു. സ്ത്രീയുടെ ഏറ്റവും വലിയ സവിശേഷതയും മാതൃത്വമത്രെ. അമേരിക്കന്‍ മനശ്ശാസ്ത്ര വിദഗ്ധനായ തിയോഡര്‍ റൈക്ക് 'സ്ത്രീ- പുരുഷന്മാര്‍ക്കിടയിലെ വൈകാരിക വൈജാത്യങ്ങള്‍' എന്ന ഗ്രന്ഥത്തില്‍ മാതൃത്വത്തിലഭിമാനിക്കുന്ന ഒരു സ്ത്രീയുടെ വാക്കുകള്‍ ഇങ്ങനെ ഉദ്ധരിക്കുന്നു: "ധൈഷണികരംഗത്തും ഇതര മേഖലകളിലുമുള്ള പുരുഷന്റെ പ്രത്യേകത സങ്കോചലേശമന്യേ ഞങ്ങളംഗീകരിക്കുന്നു. പക്ഷേ, ഞങ്ങള്‍ സ്ത്രീകള്‍ അതിനേക്കാള്‍ എത്രയോ പ്രധാനപ്പെട്ട ഒന്നുകൊണ്ട് അനുഗൃഹീതരാണ്. ഞങ്ങളില്ലെങ്കില്‍ മനുഷ്യരാശി വേരറ്റുപോകും. മക്കള്‍ക്ക് ജന്മം നല്‍കുന്നത് ഞങ്ങളാണ്. വരുംതലമുറകളുടെ സാന്നിധ്യം അതുവഴി ഞങ്ങള്‍ ഉറപ്പുവരുത്തുന്നു''.
എന്നാല്‍ പെണ്ണ് പോലും ഇന്ന് മാതൃത്വത്തിന്റെ മഹത്വത്തെപ്പറ്റി ബോധവതിയല്ല. താന്‍ ഇത്ര കുട്ടികളെ ഗര്‍ഭം ചുമക്കുകയും പ്രസവിക്കുകയും പോറ്റിവളര്‍ത്തുകയും ചെയ്തിരിക്കുന്നുവെന്ന് അഭിമാനത്തോടെ പറയുന്ന സ്ത്രീകളിന്ന് വളരെ വിരളമാണ്. മനുഷ്യന്റെ വിലയിടിവാണിതിനു കാരണം. മനുഷ്യന്‍ ഈ വിധം തീരേ വില കുറഞ്ഞ വസ്തുവായി മാറിയതിനാല്‍ അവനെ ഗര്‍ഭം ചുമക്കുന്നതും പ്രസവിക്കുന്നതും ഹോട്ടലിലെ റിസപ്ഷനിസ്റിന്റെ ജോലിയേക്കാള്‍ തരംതാണതായി സ്ത്രീകള്‍ക്ക് തോന്നി. അതിനാല്‍ പലര്‍ക്കുമിന്ന് ഗര്‍ഭം ചുമക്കാനും പ്രസവിക്കാനും മടിയാണ്. അഥവാ ഒന്നോ രണ്ടോ കുഞ്ഞിന് ജന്മം നല്‍കിയാല്‍ തന്നെ വേണ്ട രീതിയില്‍ വളര്‍ത്താനവര്‍ ഒരുക്കമല്ല. അവരുടെ സംരക്ഷണം ആയമാരെ ഏല്‍പിക്കുന്നു. അവര്‍ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത് മാസംതോറും ലഭിക്കുന്ന വേതനം പ്രതീക്ഷിച്ചാണ്. അലിജാ അലി ഇസ്സത്ത് ബെഗോവിച്ച് പറഞ്ഞപോലെ മാതാപിതാക്കള്‍ക്ക് മക്കള്‍ വ്യക്തിത്വമുള്ള അസ്തിത്വമാണ്; ആയമാര്‍ക്ക് സാധനങ്ങളില്‍ ഒരു സാധനവും. അതിനാല്‍ ആയമാര്‍ അവരെ കളിപ്പിക്കുന്നത് യന്ത്രങ്ങളുടെ ചക്രങ്ങള്‍ തിരിക്കുന്നതുപോലെയും കുളിപ്പിക്കുന്നത് യന്ത്രങ്ങള്‍ തേച്ചുമിനുക്കുന്നതുപോലെയും തീര്‍ത്തും നിര്‍വികാരമായിരിക്കും.
മാതൃത്വം അവഗണിക്കപ്പെട്ടതിന്റെ അനിവാര്യമായ ദുരന്തം ലോകമെങ്ങുമിന്ന് പ്രകടമാണ്. സോവിയറ്റ് ഭരണാധികാരിയായിരുന്ന മിഖായേല്‍ ഗോര്‍ബച്ചേവ് തന്റെ വിശ്വവിഖ്യാതമായ പെരിസ്ത്രോയിക്കയില്‍ എഴുതുന്നു: "ഞങ്ങളുടെ വിഷമകരവും വീരോചിതവുമായ ചരിത്രത്തിന്റെ വര്‍ഷങ്ങളില്‍ അമ്മയെന്ന നിലയിലും ഗൃഹനായികയെന്ന നിലയിലും സ്വന്തം കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുകയെന്ന ഒഴിച്ചുകൂടാനാവാത്ത ജോലിയും സ്ത്രീകള്‍ക്കുള്ള സ്ഥാനത്തുനിന്ന് ഉയര്‍ന്നുവരുന്ന സ്ത്രീകളുടെ പ്രത്യേകാവകാശങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും പരിഗണന നല്‍കുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു. ശാസ്ത്രീയ ഗവേഷണങ്ങളിലേര്‍പ്പെടുകയും നിര്‍മാണ സ്ഥലങ്ങളിലും ഉല്‍പാദനങ്ങളിലും സേവനതുറകളിലും പണിയെടുക്കുകയും സര്‍ഗാത്മക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്നതിനാല്‍ സ്ത്രീകള്‍ക്ക് വീട്ടില്‍ അവരുടെ ദൈനംദിന കടമകള്‍ നിര്‍വഹിക്കുന്നതിന് -വീട്ടു ജോലി, കുട്ടികളെ വളര്‍ത്തല്‍, നല്ല കുടുംബാന്തരീക്ഷം സൃഷ്ടിക്കല്‍-മതിയായ സമയം കിട്ടാതെ വരുന്നു. ഞങ്ങളുടെ പല പ്രശ്നങ്ങള്‍ക്കും -കുട്ടികളുടെയും യുവജനങ്ങളുടെയും പെരുമാറ്റങ്ങളുടെ ധാര്‍മിക മൂല്യങ്ങളിലും സംസ്കാരത്തിലും ഉല്‍പാദനത്തിലുമുള്ള പ്രശ്നങ്ങള്‍ക്ക് - ഭാഗികമായ കാരണം ദുര്‍ബലമാകുന്ന കുടുംബബന്ധങ്ങളും കുടുംബപരമായ ഉത്തരവാദിത്തങ്ങളോടുള്ള തണുത്ത സമീപനങ്ങളുമാണെന്ന് ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. എല്ലാ കാര്യത്തിലും സ്ത്രീയെ പുരുഷനു തുല്യമാക്കണമെന്ന ഞങ്ങളുടെ ആത്മാര്‍ഥവും രാഷ്ട്രീയമായി നീതീകരിക്കത്തക്കതുമായ ആഗ്രഹത്തിന്റെ ഫലമാണ് ഈ വിരോധാഭാസം. ഇപ്പോള്‍ പെരിസ്ത്രോയിക്കയുടെ പ്രക്രിയയില്‍ ഈ കുറവ് ഞങ്ങള്‍ തരണം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. സ്ത്രീകള്‍ക്ക് സ്ത്രീകളെന്ന നിലയ്ക്കുള്ള അവരുടെ തനിയായ ദൌത്യത്തിലേക്ക് മടങ്ങാന്‍ സാധ്യമാക്കുന്നതിന് എന്തു ചെയ്യണമെന്ന പ്രശ്നത്തെപ്പറ്റി, പത്രങ്ങളിലും പൊതു സംഘടനകളിലും തൊഴില്‍ സ്ഥലത്തും വീട്ടിലും ഇപ്പോള്‍ ചൂടുപിടിച്ച വാദപ്രതിവാദങ്ങള്‍ നടക്കുന്നത് അതിനാലാണ്''.
സ്ത്രീയുടെ ശാരീരിക സവിശേഷതകള്‍ പരിഗണിക്കുകയോ മാതൃത്വത്തിന്റെ മഹത്വം അംഗീകരിക്കുകയോ ചെയ്യാത്ത പ്രകൃതിവിരുദ്ധമായ ഏതു വ്യവസ്ഥിതിയിലും മനുഷ്യന്റെ വിലയിടിയുകയും മനസ്സിന്റെ സ്വാസ്ഥ്യം നഷ്ടപ്പെടുകയും കുടുംബഘടന ശിഥിലമാവുകയും സമൂഹത്തില്‍നിന്ന് സമാധാനം വിടപറയുകയും വ്യക്തികള്‍ ആള്‍ക്കൂട്ടത്തിലും ഒറ്റപ്പെട്ട് ഏകാന്തതയുടെ കൊടിയ വ്യഥക്ക് വിധേയരാവുകയും ചെയ്യുക അനിവാര്യമാണ്. പ്രകൃതിപരമായ പ്രത്യേകതകള്‍ പൂര്‍ണമായും പരിഗണിക്കുന്ന ഇസ്ലാമിക വ്യവസ്ഥ ഇത്തരം ന്യൂനതകളില്‍നിന്ന് തീര്‍ത്തും മുക്തവും പ്രതിസന്ധികള്‍ക്കിടവരുത്താത്തതുമത്രെ.

Friday, March 26, 2010

ജിസ് യ

ഇസ്ലാമികരാഷ്ട്രം അമുസ്ലിം പൌരന്മാരില്‍നിന്ന് ജിസ് യ എന്ന മതനികുതി ഈടാക്കാറില്ലേ? അത് കടുത്ത വിവേചനവും അനീതിയുമല്ലേ?
ജിസ് യ മതനികുതിയല്ല. ആണെന്ന ധാരണ അബദ്ധമാണ്. ഏറെ തെറ്റിദ്ധരിക്കപ്പെട്ട വിഷയമെന്ന നിലയില്‍ ഇത് അല്‍പം വിശദീകരിക്കുന്നത് ഗുണകരമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുസ്ലിംകള്‍ തങ്ങളുടെ കാര്‍ഷികവരുമാനത്തിന്റെ പത്തു ശതമാനവും ഇതര സാമ്പത്തിക വരുമാനങ്ങളുടെ രണ്ടര ശതമാനവും പൊതു ഖജനാവില്‍ അടക്കാന്‍ ബാധ്യസ്ഥരാണ്. ഇത് മതപരമായ ആരാധനാകര്‍മം കൂടിയായതിനാല്‍ ഇതര മതവിഭാഗക്കാരുടെ മേല്‍ നിര്‍ബന്ധമാക്കാന്‍ നിര്‍വാഹമില്ല. കാരണം അതവരുടെ മതസ്വാതന്ത്യ്രത്തിന്റെ നിഷേധമായിരിക്കും. അതിനാല്‍ സമൂഹത്തില്‍ സാമ്പത്തിക സന്തുലിതത്വം നിലനിര്‍ത്താനായി അമുസ്ലിം പൌരന്മാരുടെ മേല്‍ ഇസ്ലാമിലെ മതചടങ്ങുകളുമായി ബന്ധമില്ലാത്ത മറ്റൊരു നികുതി ചുമത്തുകയാണുണ്ടായത്. അതാണ് ജിസ് യ. മുസ്ലിംകളില്‍നിന്ന് രാഷ്ട്രം നിര്‍ബന്ധമായും പിരിച്ചെടുക്കുന്ന സകാത്തിനു പകരമുള്ള നികുതിയാണത്.
സമ്പത്തുള്ള മുസ്ലിംകളെല്ലാം സകാത്ത് നല്‍കാന്‍ ബാധ്യസ്ഥരാണ്. സ്ത്രീകളും കുട്ടികളും വൃദ്ധന്മാരും രോഗികളും ഉള്‍പ്പെടെ ആരും തന്നെ അതില്‍നിന്ന് മുക്തരല്ല. എന്നാല്‍ അതിനെയപേക്ഷിച്ച് ജിസ് യ യില്‍ ഒട്ടേറെ ആനുകൂല്യങ്ങളും ഇളവുകളുമുണ്ട്. സ്ത്രീകള്‍, കുട്ടികള്‍, അന്ധന്മാര്‍, വൃദ്ധന്മാര്‍, ഭ്രാന്തന്മാര്‍, മാറാരോഗികള്‍, മഠങ്ങളിലെ സന്യാസിമാര്‍, പുരോഹിതന്മാര്‍ പോലുള്ളവരില്‍നിന്നൊന്നും ജിസ്യ പിരിക്കുന്നതല്ല. അതിനാല്‍ ജിസ്യ അമുസ്ലിം പൌരന്മാരോടുള്ള വിവേചനമോ അനീതിയോ അല്ല. അവര്‍ക്ക് സാമ്പത്തികമായി ഇളവ് ലഭിക്കാനുള്ള ഉപാധിയാണ്.
ആരെങ്കിലും മുസ്ലിംകളെപ്പോലെ സകാത്ത് നല്‍കാന്‍ സ്വയം സന്നദ്ധമായി മുന്നോട്ടു വരികയാണെങ്കില്‍ അവരെ ഇസ്ലാമിക രാഷ്ട്രം ജിസ് യ യില്‍നിന്ന് ഒഴിവാക്കുന്നതാണ്. ചരിത്രത്തിലിതിന് ഏറെ ഉദാഹരണങ്ങള്‍ കാണാം. ഒന്നിവിടെ ഉദ്ധരിക്കാം: സര്‍ തോമസ് ആര്‍ണള്‍ഡ് എഴുതുന്നു: "അവരോട് (തഗ്ലിബ് ഗോത്രം) അമുസ്ലിം ഗോത്രങ്ങള്‍ക്ക് നല്‍കുന്ന സംരക്ഷണത്തിനു പകരമായി ചുമത്തുന്ന കരം- ജിസ് യ- അടക്കാനും അദ്ദേഹം (ഉമറുല്‍ ഫാറൂഖ്) ആവശ്യപ്പെട്ടു. എന്നാല്‍ ജിസ് യ കൊടുക്കുന്നത് അപമാനമായി കരുതിയ തഗ്ലിബ് ഗോത്രം തങ്ങളെ മുസ്ലിംകളെപ്പോലെ നികുതി (സകാത്ത്) അടക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു. ഖലീഫ അതനുവദിക്കുകയും അവര്‍ മുസ്ലിംകളെപ്പോലെ ജിസ് യയുടെ ഇരട്ടി വരുന്ന സംഖ്യ ഖജനാവിലേക്കടക്കുകയും ചെയ്തു'' (ഇസ്ലാം പ്രബോധനവും പ്രചാരവും, പുറം 62).
ഇസ്ലാമികരാഷ്ട്രത്തിലെ മുഴുവന്‍ പൌരന്മാരെയും സംരക്ഷിക്കാന്‍ ഭരണകൂടം ബാധ്യസ്ഥമാണ്. അതിനാല്‍ മുസ്ലിംകളുടെ മാത്രമല്ല, അമുസ്ലിംകളുടെയും ജീവനും സ്വത്തും അഭിമാനവും സംരക്ഷിക്കാന്‍ നിര്‍ബന്ധ സൈനികസേവനം നിര്‍വഹിക്കാന്‍ മുസ്ലിംകള്‍ ബാധ്യസ്ഥരായിരുന്നു. ഈ വിധം സംരക്ഷണം ഉറപ്പു നല്‍കുന്നതിനും പട്ടാളസേവനത്തില്‍നിന്ന് ഒഴിവാക്കുന്നതിനും പകരമായാണ് അവരില്‍നിന്ന് ജിസ് യ ഈടാക്കിയിരുന്നത്. സൈനികസേവനത്തിന് അക്കാലത്ത് ശമ്പളമുണ്ടായിരുന്നില്ലെന്നത് പ്രത്യേകം പ്രസ്താവ്യമത്രെ. എപ്പോഴെങ്കിലും രാജ്യനിവാസികള്‍ക്ക് സംരക്ഷണം നല്‍കാന്‍ ഭരണകൂടത്തിന് സാധിക്കാതെ വന്നാല്‍ ജിസ് യ തിരിച്ചുനല്‍കുക പതിവായിരുന്നു. അപ്രകാരം തന്നെ സൈനികസേവനത്തിന് സ്വയം സന്നദ്ധരായി മുന്നോട്ടുവരുന്നവരെയും ജിസ് യ യില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കിയിരുന്നു. സര്‍ തോമസ് ആര്‍ണള്‍ഡ് എഴുതുന്നു: "ചിലര്‍ നമ്മെ വിശ്വസിപ്പിക്കുവാന്‍ ശ്രമിക്കുന്നതുപോലെ മുസ്ലിം വിശ്വാസം സ്വീകരിക്കാന്‍ വിസമ്മതിച്ചതിന്റെ ശിക്ഷയായി ക്രൈസ്തവരുടെ മേല്‍ ചുമത്തപ്പെടുന്നതല്ല ഈ നികുതി. എല്ലാ അമുസ്ലിം പൌരന്മാരും അടക്കേണ്ടതായിരുന്നു അത്. മതപരമായ കാരണങ്ങളാല്‍ നിര്‍ബന്ധ സൈനിക സേവനത്തില്‍നിന്ന് അവര്‍ ഒഴിവാക്കപ്പെട്ടിരുന്നു. മുസ്ലിംകള്‍ നല്‍കിയിരുന്ന സംരക്ഷണത്തിന് പകരമായാണ് അവര്‍ ജിസ് യ കൊടുക്കേണ്ടി വന്നത്....
"തുര്‍ക്കീ ഭരണകാലത്ത് സൈന്യത്തില്‍ സേവനമനുഷ്ഠിച്ചിരുന്ന ക്രിസ്ത്യാനികളും ജിസ് യ യില്‍നിന്ന് ഒഴിവാക്കപ്പെട്ടിരുന്നതായി കാണാം. കൊറിന്‍ത് കരയിടുക്കിലേക്ക് നയിക്കുന്ന സിത്തിറോണ്‍, ഗറാനിയ ചുരങ്ങള്‍ കാക്കാന്‍ ഒരു സംഘം സായുധരെ നല്‍കാമെന്ന വ്യവസ്ഥയില്‍ അല്‍ബേനിയന്‍ ക്രൈസ്തവവര്‍ഗമായ മെഗാരികളെ തുര്‍ക്കികള്‍ ജിസ് യ യില്‍നിന്ന് ഒഴിവാക്കിയിരുന്നു. തുര്‍ക്കീ സൈന്യത്തിന്റെ മുമ്പേ പോയി നിരത്തുകളും പാലങ്ങളും നന്നാക്കിയിരുന്ന ക്രിസ്തീയ സംഘത്തില്‍നിന്ന് ജിസ് യ ഈടാക്കിയിരുന്നില്ലെന്നു മാത്രമല്ല, കരം വാങ്ങാതെ അവര്‍ക്ക് ഭൂമി പതിച്ചുകൊടുക്കുകകൂടി ചെയ്തിരുന്നു. ഹൈസ്രയിലെ ക്രിസ്ത്യാനികള്‍ സുല്‍ത്താന് ജിസ് യ നല്‍കിയിരുന്നില്ല. പകരമായി അവര്‍ 250 ദൃഢഗാത്രരായ നാവികരെ തുര്‍ക്കിപ്പടക്കു നല്‍കി.
"ആര്‍മത്തോളി എന്നു വിളിക്കപ്പെടുന്ന തെക്കന്‍ റുമാനിയക്കാരാണ് പതിനാറും പതിനേഴും നൂറ്റാണ്ടുകളില്‍ തുര്‍ക്കി സൈന്യത്തില്‍ മുഖ്യഘടകമായിരുന്നത്. സ്കൂട്ടാരിക്കു വടക്കുള്ള പര്‍വതനിരകളില്‍ വസിച്ചിരുന്ന മിര്‍ദികള്‍ എന്ന അല്‍ബേനിയന്‍ കത്തോലിക്കര്‍ കരത്തില്‍നിന്നൊഴിവാക്കപ്പെട്ടിരുന്നു. യുദ്ധവേളയില്‍ സായുധ സംഘത്തെ നല്‍കാമെന്നായിരുന്നു അവരുടെ പ്രതിജ്ഞ. അതേപോലെ ഗ്രീക്ക് ക്രിസ്ത്യാനികളെയും ജിസ് യ യില്‍നിന്നൊഴിവാക്കി. കോണ്‍സ്റാന്റിനോപ്പിളിലേക്ക് ശുദ്ധജലം കൊണ്ടുവന്നിരുന്ന കല്‍ക്കുഴലുകള്‍ അവരായിരുന്നു സംരക്ഷിച്ചിരുന്നത്. നഗരത്തിലെ വെടിമരുന്നുശാലക്ക് കാവലിരുന്നവരേയും കരത്തില്‍നിന്നൊഴിവാക്കിയിരുന്നു. എന്നാല്‍, ഈജിപ്തിലെ ഗ്രാമീണ കര്‍ഷകര്‍ സൈനികസേവനത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടപ്പോള്‍ അവരുടെ മേല്‍ ക്രിസ്ത്യാനികളെപ്പോലെ കരം ചുമത്തുകയും ചെയ്തു.''(സര്‍ തോമസ് ആര്‍ണള്‍ഡ്, ഇസ്ലാം: പ്രബോധനവും പ്രചാരവും, പുറം 73-76).
നബിതിരുമേനിയുടെ കാലത്ത് മദീനയിലെ അമുസ്ലിം വിഭാഗങ്ങള്‍ രാഷ്ട്രത്തിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരുന്നതിനാല്‍ അവരില്‍നിന്ന് ജിസ് യ ഈടാക്കിയിരുന്നില്ല.
ചുരുക്കത്തില്‍, പാശ്ചാത്യര്‍ പ്രചരിപ്പിക്കുകയും അവരുടെ മെഗാഫോണുകളായി മാറിയ മറ്റുള്ളവര്‍ ഏറ്റുപിടിക്കുകയും ചെയ്യുന്നതുപോലെ ജിസ് യ ഒരു മതനികുതിയല്ല. ഒരിക്കലും അങ്ങനെ ആയിരുന്നിട്ടുമില്ല. യഥാര്‍ഥത്തിലിത് യുദ്ധനികുതിയാണ്. കഴിവും കായികബലവും ഉണ്ടായിരുന്നിട്ടും സൈനികസേവനമനുഷ്ഠിക്കാന്‍ സന്നദ്ധമാവാതെ മാറിനിന്നവരാണ് അത് നല്‍കേണ്ടിവന്നിരുന്നത്. നിര്‍ബന്ധ സൈനിക സേവനം നിലനിന്നിരുന്ന ഘട്ടത്തില്‍ അതില്‍നിന്നൊഴിവാക്കുകയും അതോടൊപ്പം ശാരീരികവും സാമ്പത്തികവുമായ സുരക്ഷിതത്വം അനുഭവിക്കുകയും ചെയ്തിരുന്നതിന്റെ പ്രതിഫലമായിരുന്നു അത്. എന്നാല്‍ ഇസ്ലാമികരാഷ്ട്രത്തിലെ മുസ്ലിം പൌരന്മാര്‍ നിര്‍ബന്ധ സൈനിക സേവനമനുഷ്ഠിച്ചാലും ഭരണകൂടത്തിനു സകാത്ത് നല്‍കാന്‍ ബാധ്യസ്ഥരാണ്. എക്കാലത്തും സകാത്ത് സംഖ്യ ജിസ് യ യേക്കാള്‍ വളരെ കൂടുതലായിരുന്നുവെന്ന വസ്തുത വിസ്മരിക്കാവതല്ല. അമുസ്ലിം പൌരന്മാര്‍ സകാത്ത് നല്‍കുകയോ സൈനികസേവനമനുഷ്ഠിക്കാന്‍ സന്നദ്ധമാവുകയോ ചെയ്തപ്പോഴെല്ലാം അവരെ ജിസ് യയില്‍നിന്നൊഴിവാക്കിയിരുന്നു. സൈനികവൃത്തി വേതനമുള്ള തൊഴിലായി മാറിയ ഇക്കാലത്തും ഇസ്ലാമിക രാഷ്ട്രം അമുസ്ലിം പൌരന്മാരുടെ മേല്‍ ജിസ് യ ചുമത്തുന്നതല്ല. അതിനാല്‍ മതന്യൂനപക്ഷങ്ങള്‍ ഇസ്ലാമികരാഷ്ട്രത്തില്‍ ഒരുവിധ വിവേചനവും അനുഭവിക്കുകയില്ലെന്നു മാത്രമല്ല, സകാത്തില്‍നിന്ന് ഒഴിവാക്കപ്പെടുന്നതിനാല്‍ മുസ്ലിംകളേക്കാള്‍ സാമ്പത്തിക സൌകര്യവും ആനുകൂല്യവും അനുഭവിക്കുകയും ചെയ്യുന്നു

ഗള്‍ഫുനാടുകളിലെ ക്ഷേത്രവിലക്ക്

ഗള്‍ഫ്നാടുകളില്‍ ഹിന്ദുക്കളെ ക്ഷേത്രം പണിയാന്‍ അനുവദിക്കാത്തതെന്തുകൊണ്ടാണ്?
ഗള്‍ഫ് നാടുകളില്‍ ഹിന്ദുപൌരന്മാരില്ല. അവിടെയുള്ള ഹിന്ദുക്കള്‍ ജോലിയാവശ്യാര്‍ഥം ചെന്ന വിദേശികളാണ്. മുസ്ലിംകളുള്‍പ്പെടെ വിദേശികളായ ആര്‍ക്കും അവിടെ സ്ഥലം വാങ്ങാനോ ആരാധനാലയം പണിയാനോ അനുവാദമില്ല. അഥവാ, വിദേശമുസ്ലിംകള്‍ക്ക് പള്ളിയുണ്ടാക്കാനും അവിടങ്ങളിലെ നിയമം അനുവദിക്കുന്നില്ല. വിദേശികള്‍ക്ക് ഇന്ത്യയിലോ ഇതര സെക്യുലര്‍ നാടുകളിലോ സ്വന്തമായ ആരാധനാലയം പണിയാന്‍ അനുവാദമില്ലാത്തതുപോലെത്തന്നെ.
എന്നിട്ടും ദീര്‍ഘകാലമായി ഗള്‍ഫ് നാടുകളില്‍ കഴിഞ്ഞുകൂടുന്ന സിന്ധി ഹിന്ദുക്കള്‍ക്ക് ആരാധനാലയം നിര്‍മിക്കാന്‍ ഭരണകൂടം പ്രത്യേകം അനുമതി നല്‍കുകയുണ്ടായി. മലയാളത്തിലെ ആര്‍.എസ്.എസ്. വാരിക കേസരി എഴുതുന്നു: "മസ്കത്ത്, ബഹ്റൈന്‍, ദുബൈ എന്നീ ഗള്‍ഫു രാജ്യങ്ങള്‍ വിദേശക്കോയ്മക്ക് കീഴില്‍ ഉള്ളതുമുതല്‍ ഭാരതീയരും ഹിന്ദുക്കളുമായ സിന്ധികള്‍ ഇവിടങ്ങളില്‍ കുടിയേറിപ്പാര്‍ക്കുക കാരണം പ്രസ്തുത രാജ്യങ്ങളുടെ അഭിവൃദ്ധിയില്‍ ഗണ്യമായ പങ്കുവഹിച്ചിരുന്നു. പ്രസ്തുത യാഥാര്‍ഥ്യം മനസ്സിലാക്കി അവിടങ്ങളിലെ ഭരണാധിപന്മാര്‍ അവര്‍ക്ക് പ്രത്യേക പരിഗണനകള്‍ കൊടുത്തുപോന്നു''(6-4-1986).
"ദുബൈ ശൈഖ് അവര്‍ക്ക് വേണ്ടുന്ന എല്ലാ ആനുകൂല്യങ്ങളും നല്‍കുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചുപോന്നു. സിന്ധികളുടെ ആവശ്യാര്‍ഥം ഹിന്ദുക്കളുടെ ഒരു ക്ഷേത്രവും ഇഷ്ടദേവതകളെ വച്ചു പൂജിക്കാനുള്ള അനുവാദവും അതുപോലെ ഉത്സവാദികള്‍ കൊണ്ടാടാനുള്ള അംഗീകാരവും നല്‍കുകയുണ്ടായി. ഹിന്ദുക്കള്‍ക്ക് ശവസംസ്കാരം ചെയ്യാനുള്ള ഒരു പ്രത്യേക ശ്മശാനത്തിനുള്ള സ്ഥലവും കൂടി അനുവദിക്കുകയുണ്ടായി'' (കേസരി 5-1-1986).

Wednesday, March 24, 2010

മുസ്ലിം രാജ്യത്തില്‍ ക്ഷേത്രങ്ങള്‍ക്ക് അനുവാദമുണ്ടോ?

മതേതരനാടുകളിലേതുപോലെയോ കൂടുതലായോ മതന്യൂനപക്ഷങ്ങള്‍ക്ക് ഇസ്ലാമികരാഷ്ട്രത്തില്‍ മതസ്വാതന്ത്യ്രമുണ്ടാകുമെന്ന് താങ്കള്‍ അവകാശപ്പെടുകയുണ്ടായല്ലോ? എന്നാല്‍ ലോകത്ത് ഏതെങ്കിലും മുസ്ലിം രാജ്യത്ത് ഹിന്ദുക്കള്‍ക്ക് ക്ഷേത്രം നിര്‍മിക്കാന്‍ അനുവാദമുണ്ടോ? പാകിസ്താനിലും ബംഗ്ളാദേശിലുമെല്ലാം ഉള്ളവതന്നെ തകര്‍ക്കുകയല്ലേ ചെയ്യുന്നത്?
സമൂഹത്തില്‍ നിലനില്‍ക്കുന്ന ഗുരുതരമായ തെറ്റിദ്ധാരണകളാണ് ഇത്തരം സംശയങ്ങള്‍ക്ക് കാരണം. മുസ്ലിംകള്‍ ഭൂരിപക്ഷമുള്ള നാടുകളെല്ലാം മതാധിഷ്ഠിത ഇസ്ലാമികരാഷ്ട്രങ്ങളാണെന്ന ധാരണ ശരിയല്ല. ഇസ്ലാമികവ്യവസ്ഥ യഥാവിധി നടപ്പാക്കപ്പെടുന്ന രാജ്യങ്ങള്‍ മാത്രമേ ഇസ്ലാമികരാഷ്ട്രമെന്ന വിശേഷണത്തിന് അര്‍ഹമാവുകയുള്ളൂ. നിലവിലുള്ള മുസ്ലിം നാടുകള്‍ അവ്വിധം ചെയ്യാത്തതിനാലാണ് ലോകത്തെവിടെയും മാതൃകാ ഇസ്ലാമിക രാഷ്ട്രങ്ങള്‍ കാണപ്പെടാത്തത്. ഭാഗികമായി ഇസ്ലാമികവ്യവസ്ഥ നടപ്പാക്കുന്ന നാടുകളുണ്ട്. അവ അത്രത്തോളമേ ഇസ്ലാമികമാവുകയുള്ളൂ.
ഇസ്ലാമികരാഷ്ട്രത്തിലെ അമുസ്ലിം പൌരന്മാര്‍ക്ക് തങ്ങളുടെ വിശ്വാസങ്ങള്‍ വച്ചുപുലര്‍ത്താനും ആരാധനാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാനും ആചാരങ്ങള്‍ പിന്തുടരാനും സ്വാതന്ത്യ്രമുണ്ടായിരിക്കും. ആരുടെ മേലും ഇസ്ലാമിനെ അടിച്ചേല്‍പിക്കുകയോ ആരെയെങ്കിലും മതം മാറാന്‍ നിര്‍ബന്ധിക്കുകയോ ഇല്ല. അങ്ങനെ ചെയ്യുന്നത് ഇസ്ലാം കണിശമായി വിലക്കിയിരിക്കുന്നു: "മതത്തില്‍ ഒരുവിധ നിര്‍ബന്ധവുമില്ല. സന്മാര്‍ഗം മിഥ്യാധാരണകളില്‍ നിന്ന് വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു.''(ഖു. 2: 256).
"നീ വിളംബരം ചെയ്യുക: ഇത് നിങ്ങളുടെ നാഥനില്‍നിന്നുള്ള സത്യമാകുന്നു. ഇഷ്ടമുള്ളവര്‍ക്കിത് സ്വീകരിക്കാം. ഇഷ്ടമുള്ളവര്‍ക്ക് നിഷേധിക്കാം.'' (ഖു. 18:29).
ദൈവദൂതന്മാര്‍ക്കുപോലും മതം സ്വീകരിക്കാന്‍ ആരെയും നിര്‍ബന്ധിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. അല്ലാഹു അറിയിക്കുന്നു: "ജനങ്ങള്‍ വിശ്വാസികളാകാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ? ദൈവഹിതമില്ലാതെ ഒരാള്‍ക്കും വിശ്വസിക്കുക സാധ്യമല്ല''(ഖു. 6: 69).
"നബിയേ, നീ ഉദ്ബോധിപ്പിച്ചുകൊണ്ടിരിക്കുക. നീ ഉദ്ബോധകന്‍ മാത്രമാകുന്നു. നീ അവരെ നിര്‍ബന്ധിച്ച് വഴിപ്പെടുത്തുന്നവനൊന്നുമല്ല.''(ഖു. 88: 21,22).
ലോകത്തിലെ ആദ്യത്തെ ഇസ്ലാമികരാഷ്ട്രമായ മദീനയില്‍, അതിന്റെ സ്ഥാപകനായ നബിതിരുമേനി മതന്യൂനപക്ഷങ്ങള്‍ക്ക് അനുവദിച്ചതുപോലുള്ള സ്വാതന്ത്യ്രവും സൌകര്യവും മറ്റേതെങ്കിലും മതാധിഷ്ഠിത നാടുകളിലോ മതനിരപേക്ഷ രാജ്യങ്ങളിലോ കാണപ്പെടുമോയെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. മദീന അംഗീകരിച്ച് പ്രഖ്യാപിച്ച പ്രമാണത്തില്‍ ഇങ്ങനെ കാണാം: "നമ്മുടെ ഭരണസാഹോദര്യസീമയില്‍പെടുന്ന ജൂതന്മാര്‍ക്ക് വര്‍ഗാടിസ്ഥാനത്തിലുള്ള പക്ഷപാതപരമായ പെരുമാറ്റങ്ങളില്‍നിന്നും ദ്രോഹങ്ങളില്‍നിന്നും രക്ഷ നല്‍കും. നമ്മുടെ സഹായത്തിനും ദയാനിരതമായ സംരക്ഷണത്തിനും മുസ്ലിം സമുദായാംഗങ്ങളെപ്പോലെ അവര്‍ക്കും അവകാശമുണ്ട്. മുസ്ലിംകളുമായി ചേര്‍ന്ന് അവര്‍ ഏക ഘടനയുള്ള ഒരു രാഷ്ട്രമായിത്തീരും. മുസ്ലിംകളെപ്പോലെത്തന്നെ അവര്‍ക്കും സ്വതന്ത്രമായി തങ്ങളുടെ മതം ആചരിക്കാവുന്നതാണ്.''
സര്‍ തോമസ് ആര്‍ണള്‍ഡ് എഴുതുന്നു: "മുഹമ്മദ് പല അറബ്-ക്രൈസ്തവ ഗോത്രങ്ങളുമായും സന്ധിയിലേര്‍പ്പെട്ടിരുന്നു. അവര്‍ക്കദ്ദേഹം സംരക്ഷണവും സ്വന്തം മതമാചരിക്കാനുള്ള സ്വാതന്ത്യ്രവും നല്‍കി''(ഇസ്ലാം: പ്രബോധനവും പ്രചാരവും, പുറം 60).
പ്രവാചകന്റെ പാത പിന്തുടര്‍ന്ന് മുഴുവന്‍ മുസ്ലിംഭരണാധികാരികളും സ്വീകരിച്ച സമീപനവും ഇതുതന്നെ. ഇന്ത്യാ ചരിത്രത്തില്‍ ഏറെ തെറ്റിദ്ധരിക്കപ്പെടുകയും വിമര്‍ശനവിധേയനാവുകയും ചെയ്ത ഔറംഗസീബിന്റെ മതസമീപനത്തില്‍ പ്രകടമായിരുന്ന സഹിഷ്ണുതയെ സംബന്ധിച്ച് അലക്സാണ്ടര്‍ ഹാമില്‍ട്ടണ്‍ എഴുതുന്നു: "ഹിന്ദുക്കള്‍ക്ക് പരിപൂര്‍ണമായ മതസ്വാതന്ത്യ്രം ലഭിക്കുന്നുണ്ടെന്നതിന് പുറമെ ഹൈന്ദവ രാജാക്കന്മാരുടെ കീഴിലായിരിക്കുമ്പോഴൊക്കെ അവര്‍ നടത്തിയിരുന്ന വ്രതങ്ങളും ഉത്സവങ്ങളും ആഘോഷിക്കാനുള്ള സൌകര്യങ്ങള്‍ ഉണ്ടായിരുന്നു. മീററ്റ് നഗരത്തില്‍ മാത്രം ഹൈന്ദവവിഭാഗത്തില്‍ നൂറില്‍പരം വ്യത്യസ്ത വിഭാഗങ്ങളുണ്ടെങ്കിലും അവര്‍ തമ്മില്‍ പ്രാര്‍ഥനകളുടെയോ സിദ്ധാന്തങ്ങളുടെയോ പേരില്‍ യാതൊരു വിധ വിവാദവും ഉണ്ടായിരുന്നില്ല. ഏതൊരാള്‍ക്കും അയാളാഗ്രഹിക്കുന്ന വിധം ദൈവാര്‍ച്ചനകള്‍ നടത്തുവാനും ആരാധിക്കാനുമുള്ള സ്വാതന്ത്യ്രമുണ്ടായിരുന്നു. മതധ്വംസനങ്ങള്‍ അജ്ഞാതമത്രെ'' (Alaxander Hamilton, A new Account of the East Indies, Vol. 1, PP. 159, 162, 163).).
മുസ്ലിം ഭരണാധികാരികള്‍ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുകയോ സമ്മര്‍ദം ചെലുത്തുകയോ ചെയ്തിരുന്നുവെങ്കില്‍ നീണ്ട നിരവധി നൂറ്റാണ്ടുകളുടെ ഭരണത്തിനു ശേഷവും മുസ്ലിംകളിവിടെ ന്യൂനപക്ഷമാകുമായിരുന്നില്ലെന്ന് സുവിദിതമാണല്ലോ.
ഇസ്ലാമിക ഭരണത്തില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് പൂര്‍ണമായ ആരാധനാസ്വാതന്ത്യ്രം നല്‍കപ്പെട്ടിരുന്നു. നജ്റാനിലെ ക്രിസ്ത്യാനികളുമായി പ്രവാചകനുണ്ടാക്കിയ സന്ധിവ്യവസ്ഥകളില്‍ ഇങ്ങനെ കാണാം. "നജ്റാനിലെ ക്രൈസ്തവര്‍ക്കും അവരുടെ സഹവാസികള്‍ക്കും ദൈവത്തിന്റെ അഭയവും ദൈവദൂതനായ മുഹമ്മദിന്റെ സംരക്ഷണോത്തരവാദിത്വവുമുണ്ട്. അവരുടെ ജീവന്‍, മതം, ഭൂമി, ധനം എന്നിവയ്ക്കും അവരില്‍ ഹാജറുള്ളവന്നും ഇല്ലാത്തവന്നും അവരുടെ ഒട്ടകങ്ങള്‍ക്കും നിവേദകസംഘങ്ങള്‍ക്കും കുരിശ്, ചര്‍ച്ച് പോലുള്ള മതചിഹ്നങ്ങള്‍ക്കും വേണ്ടിയാണിത്. നിലവിലുള്ള അവസ്ഥയില്‍ ഒരു മാറ്റവും വരുത്തുന്നതല്ല. അവരുടെ യാതൊരവകാശവും ഒരു മതചിഹ്നവും മാറ്റപ്പെടുന്നതല്ല. അവരുടെ പാതിരിയോ പുരോഹിതനോ ചര്‍ച്ച് സേവകനോ തന്റെ സ്ഥാനത്ത് നിന്ന് നീക്കപ്പെടുന്നതല്ല.''
ഒന്നാം ഖലീഫ അബൂബക്ര്‍ സ്വിദ്ദീഖ്(റ) ഹീറാവാസികളുമായി ഒപ്പുവച്ച സന്ധിവ്യവസ്ഥകളിലിങ്ങനെ പറയുന്നു: "അവരുടെ ആരാധനാലയങ്ങളും കനീസുകളും ശത്രുക്കളില്‍നിന്ന് രക്ഷ നേടുന്ന കോട്ടകളും പൊളിച്ചുമാറ്റപ്പെടുന്നതല്ല. മണിയടിക്കുന്നതോ പെരുന്നാളിന് കുരിശ് എഴുന്നള്ളിക്കുന്നതോ തടയപ്പെടുന്നതുമല്ല.''
മധ്യപൂര്‍വദേശത്തെ ക്രൈസ്തവവിശ്വാസികള്‍ മുസ്ലിം ഭരണത്തിന് കീഴില്‍ സമ്പൂര്‍ണ മതസ്വാതന്ത്യ്രം അനുവദിച്ചിരുന്നതിനാല്‍ വളരെയേറെ സംതൃപ്തരായിരുന്നു. നീണ്ട അഞ്ചു നൂറ്റാണ്ടുകാലം ഇസ്ലാമികാധിപത്യം അനുഭവിച്ചശേഷവും ഈ അവസ്ഥയിലൊരു മാറ്റവും സംഭവിച്ചിരുന്നില്ലെന്ന് പന്ത്രണ്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ അന്തോക്യയിലെ യാക്കോബായ പാത്രിയാര്‍ക്കീസായിരുന്ന വലിയ മൈക്കലിന്റെ പ്രസ്താവന അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. റോമന്‍ ഭരണാധികാരിയായിരുന്ന ഹിരാക്ളിയസിന്റെ മര്‍ദന കഥകള്‍ വിവരിച്ചുകൊണ്ട് അദ്ദേഹം എഴുതുന്നു: "ഇങ്ങനെയാണ് സര്‍വശക്തനും മനുഷ്യരുടെ സാമ്രാജ്യങ്ങള്‍ തന്റെ ഹിതത്തിനനുസരിച്ച് മാറ്റിമറിക്കുന്നവനും താനിഛിക്കുന്നവര്‍ക്ക് സാമ്രാജ്യം നല്‍കുന്നവനും പാവങ്ങളെ ഉദ്ധരിക്കുന്നവനുമായ പ്രതികാരത്തിന്റെ ദൈവം ഇശ്മേലിന്റെ സന്താനങ്ങളെ റോമന്‍ കരങ്ങളില്‍നിന്നും നമ്മെ രക്ഷിക്കാനായി തെക്കുനിന്നു കൊണ്ടുവന്നത്. റോമക്കാര്‍ നമ്മുടെ ചര്‍ച്ചുകളും മഠങ്ങളും കവര്‍ച്ച ചെയ്യുന്നതും നമ്മെ നിര്‍ദയം മര്‍ദിക്കുന്നതും ദൈവം നോക്കിക്കാണുകയായിരുന്നു. യഥാര്‍ഥത്തില്‍ നമുക്കല്‍പം നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് കാല്‍സിഡോണിയന്‍ പക്ഷത്തുനിന്ന് ഏല്‍പിക്കപ്പെട്ട നമ്മുടെ ചര്‍ച്ചുകള്‍ അവരുടെ കൈയില്‍ തന്നെ ശേഷിക്കുന്നതുകൊണ്ട് ഉണ്ടായതു മാത്രമാണ്. അറബികള്‍ നഗരങ്ങള്‍ അധീനപ്പെടുത്തിയപ്പോള്‍ ഓരോരുത്തരുടെയും കൈവശമുള്ള ചര്‍ച്ചുകള്‍ അങ്ങനെത്തന്നെ നിലനിര്‍ത്തി. ഏതായിരുന്നാലും റോമക്കാരുടെ ക്രൂരതയില്‍നിന്നും നീചത്വത്തില്‍നിന്നും രോഷത്തില്‍നിന്നും മതാവേശത്തില്‍നിന്നും രക്ഷ പ്രാപിക്കുകയും നാം സമാധാനത്തില്‍ കഴിയുകയും ചെയ്യുന്നുവെന്നത് ഒട്ടും നിസ്സാരകാര്യമല്ല''(Michael the elder Vol. 2, PP. 412, 413. ഉദ്ധരണം: സര്‍ തോമസ് ആര്‍ണള്‍ഡ്, ഇസ്ലാം പ്രബോധനവും പ്രചാരവും, പുറം 67).
ഇന്ത്യയിലെ മുസ്ലിം ആധിപത്യത്തെ സംബന്ധിച്ച് ശ്രീ. ഈശ്വരി പ്രസാദ് പറയുന്നു: "മുസ്ലിംകള്‍ കീഴടക്കപ്പെട്ട ജനതയ്ക്ക് ആരാധനാ സ്വാതന്ത്യ്രം അനുവദിക്കുകയും അവരോട് സഹിഷ്ണുതാപൂര്‍വം പെരുമാറുകയുമുണ്ടായി.''(History of Muslim Rule, Page 46).
ഡോക്ടര്‍ താരാചന്ദ് എഴുതുന്നു: "മുസ്ലിം ജേതാക്കള്‍ പരാജിതരോട് വളരെ നന്നായി പെരുമാറി. ഹിന്ദു പണ്ഡിതന്മാര്‍ക്കും പൂജാരിമാര്‍ക്കും തങ്ങളുടെ ദേവാലയങ്ങള്‍ക്കും ചട്ടപ്പടിയുള്ള അവകാശം നല്‍കാന്‍ കര്‍ഷകരെ അനുവദിച്ചു.''(Ibid, Page 49).
മകന്‍ ഹുമയൂണിന് ബാബര്‍ ചക്രവര്‍ത്തി നല്‍കിയ അന്ത്യോപദേശങ്ങളില്‍ ഹിന്ദുസഹോദരന്മാരോട് അത്യുദാരമായി പെരുമാറാനാവശ്യപ്പെടുകയുണ്ടായി. ഡോ. രാജേന്ദ്രപ്രസാദ് ഉള്‍പ്പെടെ ഉദ്ധരിച്ച പ്രസ്തുത അന്ത്യോപദേശങ്ങളില്‍ ഇങ്ങനെ കാണാം: "ഇന്ത്യ മതവൈവിധ്യങ്ങളുടെ നാടാണ്. അതില്‍ നീ നന്ദി രേഖപ്പെടുത്തണം. അല്ലാഹു നിനക്ക് അധികാരം നല്‍കിയാല്‍ നീ മതപക്ഷപാതിത്വം കാണിക്കരുത്. ഹൈന്ദവരുടെ ഹൃദയം വ്രണപ്പെടും വിധം പശുക്കളെ അറുക്കരുത്. അതു ചെയ്താല്‍ ജനം നിന്നെ വെറുക്കും. ക്ഷേത്രങ്ങളും ആരാധനാലയങ്ങളും തകര്‍ക്കരുത്. ഭരണാധികാരി ഭരണീയരെയും ഭരണീയര്‍ ഭരണകര്‍ത്താവിനെയും സ്നേഹിക്കുന്ന സാഹചര്യം സൃഷ്ടിക്കുക. ദയാഹൃദയം കൊണ്ടാണ് ഇസ്ലാമിനെ ധന്യമാക്കേണ്ടത്. അടിച്ചമര്‍ത്തലിലൂടെയല്ല''(ഉദ്ധരണം: മിസിസ് നിലോഫര്‍ അഹ്മദ്, ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റഡീസ്, ന്യൂഡല്‍ഹി).
ആലംഗീര്‍ നാമയിലിങ്ങനെ വായിക്കാം: "ഔറംഗസീബ് ബംഗാളിലും ആസാമിലും ചില ഹിന്ദു ക്ഷേത്രങ്ങള്‍ നിര്‍മിക്കുകയും ബുദ്ധഗയക്ക് വമ്പിച്ച ഭൂസ്വത്ത് രാജകീയശാസന വഴി നല്‍കുകയുമുണ്ടായി''(ഉദ്ധരണം:Illustrated weekly, 5.10.'75).
പണ്ഡിറ്റ് സുന്ദര്‍ലാല്‍ പറയുന്നു: "അക്ബര്‍, ജഹാംഗീര്‍, ഷാജഹാന്‍ എന്നിവരുടെ കാലത്തും ഔറംഗസീബിന്റെയും പിന്‍ഗാമികളുടെയും കാലത്തും ഹിന്ദുക്കളോടും മുസ്ലിംകളോടും ഒരേ സമീപനമാണ് സ്വീകരിച്ചിരുന്നത്. രണ്ടു മതങ്ങളും തുല്യമായി ആദരിക്കപ്പെട്ടു. മതത്തിന്റെ പേരില്‍ ആരോടും ഒരുവിധ വിവേചനവും കാണിച്ചിരുന്നില്ല. എല്ലാ ചക്രവര്‍ത്തിമാരും നിരവധി ക്ഷേത്രങ്ങള്‍ക്ക് ഒട്ടേറെ ഭൂസ്വത്തുക്കള്‍ നല്‍കുകയുണ്ടായി. ഇന്നും ഇന്ത്യയിലെ വിവിധ ക്ഷേത്രപൂജാരികളുടെ വശം ഔറംഗസീബിന്റെ ഒപ്പുള്ള രാജകല്‍പന നിലവിലുണ്ട്. അവ അദ്ദേഹം പാരിതോഷികങ്ങളും ഭൂസ്വത്തുക്കളും നല്‍കിയതിന്റെ സ്മരണികയത്രെ. ഇത്തരം രണ്ടു കല്‍പനകള്‍ ഇപ്പോഴും ഇലഹാബാദിലുണ്ട്. അവയിലൊന്ന് സോമനാഥ ക്ഷേത്രത്തിലെ പൂജാരിയുടെ വശമാണ്''.
ഇതര മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളുടെ സംരക്ഷണത്തിലും ഇസ്ലാമികരാഷ്ട്രം എന്നും എവിടെയും തികഞ്ഞ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തിപ്പോന്നിട്ടുണ്ട്. ഒന്നാം ഖലീഫയായ അബൂബക്ര്‍ സ്വിദ്ദീഖിനോട് രാജ്യത്തെ ക്രൈസ്തവ വിശ്വാസികള്‍, തങ്ങള്‍ പുതുതായി നിര്‍മിച്ച ചര്‍ച്ച് ഉദ്ഘാടനം ചെയ്യാനാവശ്യപ്പെടുകയും അത് ഇസ്ലാമികാരാധനയായ നമസ്കാരം നിര്‍വഹിച്ച് നടത്തിയാല്‍ മതിയെന്ന് നിര്‍ദേശിക്കുകയും ചെയ്തു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: "ഞാനത് ഉദ്ഘാടനം ചെയ്താല്‍ എന്റെ കാലശേഷം യാഥാര്‍ഥ്യമറിയാത്തവര്‍ ഞങ്ങളുടെ ഖലീഫ നമസ്കരിച്ച സ്ഥലമാണെന്ന് അതിന്റെ പേരില്‍ അവകാശവാദമുന്നയിക്കുകയും അത് കുഴപ്പങ്ങള്‍ക്കിടവരുത്തുകയും ചെയ്തേക്കാം.'' ഖലീഫയുടെ ആശങ്ക ശരിയാണെന്നു ബോധ്യമായ ക്രൈസ്തവ സഹോദരന്മാര്‍ തങ്ങളുടെ ഉദ്യമത്തില്‍നിന്ന് പിന്‍മാറി.
ഫലസ്തീന്‍ സന്ദര്‍ശിക്കവെ നമസ്കാരസമയമായപ്പോള്‍ രണ്ടാം ഖലീഫ ഉമറുല്‍ ഫാറൂഖിനോട് അവിടത്തെ പാത്രിയാര്‍ക്കീസ് സ്വഫര്‍നിയൂസ്, തങ്ങളുടെ ചര്‍ച്ചില്‍വച്ച് നമസ്കാരം നിര്‍വഹിക്കാനാവശ്യപ്പെട്ടു. എന്നാല്‍ ആ നിര്‍ദേശം ഖലീഫ നന്ദിപൂര്‍വം നിരസിക്കുകയാണുണ്ടായത്. അതിന് അദ്ദേഹം പറഞ്ഞ കാരണം, താനവിടെ വച്ച് നമസ്കരിച്ചാല്‍ പില്‍ക്കാലത്ത് അവിവേകികളായ മുസ്ലിംകളാരെങ്കിലും അതിന്റെ പേരില്‍ അവകാശവാദമുന്നയിക്കുകയും അത് പള്ളിയാക്കി മാറ്റാന്‍ ശ്രമിക്കുകയും ചെയ്തേക്കുമെന്നായിരുന്നു. അത്തരമൊരവിവേകത്തിന് അവസരമുണ്ടാവരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്ന ഉമറുല്‍ ഫാറൂഖ് ചര്‍ച്ചിനു പുറത്തുള്ള ഒരു ഒഴിഞ്ഞ സ്ഥലത്ത് വസ്ത്രം വിരിച്ച് നമസ്കരിക്കുകയാണുണ്ടായത്.
അമുസ്ലിംകള്‍ക്ക് അവരുടെ വ്യക്തിനിയമങ്ങളനുസരിച്ച് ജീവിക്കാന്‍ പൂര്‍ണ സ്വാതന്ത്യ്രം നല്‍കുന്ന ഇസ്ലാം അവരുടെ ഒരവകാശവും ഹനിക്കാന്‍ അനുവദിക്കുന്നില്ല. പ്രവാചകന്‍ തിരുമേനി അരുള്‍ ചെയ്യുന്നു: "സൂക്ഷിച്ചുകൊള്ളുക, അമുസ്ലിം പൌരന്മാരെ വല്ലവരും അടിച്ചമര്‍ത്തുകയോ അവരുടെ മേല്‍ കഴിവിനതീതമായ നികുതിഭാരം ചുമത്തുകയോ അവരോട് ക്രൂരമായി പെരുമാറുകയോ അവരുടെ അവകാശങ്ങള്‍ വെട്ടിക്കുറയ്ക്കുകയോ ചെയ്യുകയാണെങ്കില്‍ അന്ത്യവിധി നാളില്‍ അവര്‍ക്കെതിരെ ഞാന്‍ സ്വയം തന്നെ പരാതി ബോധിപ്പിക്കുന്നതാണ്.''(അബൂദാവൂദ്)
"ആര്‍ അമുസ്ലിം പൌരനെ അപായപ്പെടുത്തുന്നുവോ അവന്‍ സ്വര്‍ഗത്തിന്റെ ഗന്ധം പോലും അനുഭവിക്കുകയില്ല'' (അബൂയൂസുഫ്, കിതാബുല്‍ ഖറാജ്, പേജ് 71).
വിവാഹം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയ വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം ബന്ധപ്പെട്ട കക്ഷികളുടെ മതാചാരപ്രകാരമാണ് ഇസ്ലാമിക കോടതികള്‍ തീര്‍പ്പ് കല്‍പിക്കുക. ശരീഅത്ത് വിധികള്‍ അവരുടെ മേല്‍ നടപ്പിലാക്കുകയില്ല. നബിതിരുമേനിയുടെ കാലത്ത് ജൂതന്മാരുടെ കേസുകള്‍ വിചാരണയ്ക്കു വന്നാല്‍ മദീനയിലെ 'ബൈത്തുല്‍ മിദ്റാസ്' എന്ന ജൂതസെമിനാരിയുമായി ബന്ധപ്പെട്ട് അവിടത്തെ പുരോഹിതന്മാരോട് തോറയിലെ വിധികള്‍ അന്വേഷിച്ച് പഠിച്ച ശേഷമേ അവിടന്നു തീര്‍പ്പ് കല്‍പിച്ചിരുന്നുള്ളൂ. (ഇബ്നു ഹിശാം, സീറത്തുന്നബി, വാള്യം 2, പുറം 201).
സര്‍ തോമസ് ആര്‍ണള്‍ഡ് എഴുതുന്നു: "അമുസ്ലിം സമൂഹങ്ങള്‍ മിക്കവാറും പൂര്‍ണമായ സ്വയംഭരണാവകാശം അനുഭവിക്കുകയുണ്ടായി. എന്തുകൊണ്ടെന്നാല്‍ തങ്ങളുടെ ആഭ്യന്തരകാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്യ്രം ഭരണകൂടം അവരുടെ കരങ്ങളില്‍ തന്നെ ഏല്‍പിച്ചിരുന്നു. മതപരമായ വിഷയങ്ങളില്‍ തീരുമാനമെടുക്കുവാനുള്ള അധികാരം അവരുടെ പുരോഹിതന്മാര്‍ക്ക് ലഭിച്ചു. അവരുടെ ചര്‍ച്ചുകളും മഠങ്ങളും യാതൊരു ഊനവും തട്ടാതെ നിലനിര്‍ത്താനനുവദിച്ചു''(ഇസ്ലാം: പ്രബോധനവും പ്രചാരവും, പുറം 78).
എന്നാല്‍ ഇസ്ലാമികരാഷ്ട്രത്തില്‍ അനീതികളും വിവേചനങ്ങളും നടക്കുകയില്ല. ജാതി-മത-കക്ഷി ഭേദമന്യേ നിഷ്കൃഷ്ടമായ നീതി നടപ്പിലാക്കപ്പെടും. ഖുര്‍ആന്‍ കല്‍പിക്കുന്നു: "വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനു വേണ്ടി നേര്‍മാര്‍ഗത്തില്‍ നിലകൊള്ളുന്നവരും നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമാകുക. ഒരു ജനതയോടുള്ള വിരോധം നീതി നടപ്പിലാക്കപ്പെടാതിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നീതി പാലിക്കുവിന്‍. അതാണ് ദൈവഭക്തിക്ക് ഏറ്റവും അനുയോജ്യം''(5:8).
ഇസ്ലാമികരാഷ്ട്രത്തില്‍ അമുസ്ലിം പൌരന്മാര്‍ക്കെതിരെ കലാപം നടത്തിയാല്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കപ്പെടും. വധിച്ചാല്‍ പ്രതിക്രിയ നടപ്പാക്കപ്പെടും. ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെട്ടാല്‍ തകര്‍ത്തവര്‍ക്കെതിരെ കടുത്ത ശിക്ഷ വിധിക്കുകയും തകര്‍ക്കപ്പെട്ടവ പുനര്‍നിര്‍മിക്കുകയും ചെയ്യും. ആരാധനാലയങ്ങളെപ്പോലെത്തന്നെ മതന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തും വിദ്യാസ്ഥാപനങ്ങളും വ്യക്തിനിയമങ്ങളും പൂര്‍ണമായും സുരക്ഷിതമായിരിക്കും. അവയുടെയൊന്നും നേരെ ഒരുവിധ കൈയേറ്റവും അനുവദിക്കപ്പെടുന്നതല്ല. അതുകൊണ്ടുതന്നെ ഇസ്ലാമിക ഭരണത്തില്‍ മതന്യൂനപക്ഷങ്ങള്‍ സ്വാതന്ത്യ്രവും സുരക്ഷയും അനുവദിക്കുമെന്നതിലൊട്ടും സംശയമില്ല. അവരൊരിക്കലും അല്‍പവും അനീതിക്കോ കൈയേറ്റങ്ങള്‍ക്കോ അവഹേളനങ്ങള്‍ക്കോ ഇരയാവുകയില്ല.

ഇസ്ലാമിക ഭരണത്തിലെ മതന്യൂനപക്ഷങ്ങള്‍

ഇന്ത്യയില്‍ ഭൂരിപക്ഷം ഹിന്ദുക്കളായതിനാലല്ലേ എല്ലാ മതക്കാര്‍ക്കും തുല്യാവകാശം നല്‍കുന്ന സെക്കുലരിസം ഇവിടെ നിലനില്‍ക്കുന്നത്? ഭൂരിപക്ഷം മുസ്ലിംകളായിരുന്നുവെങ്കില്‍ ഇന്ത്യയും മതാധിഷ്ഠിത ഇസ്ലാമിക രാഷ്ട്രമാവുകയും മറ്റു മതാനുയായികള്‍ രണ്ടാംതരം പൌര•ാരാവുകയോ മതംമാറാന്‍ നിര്‍ബന്ധിതരാവുകയോ ചെയ്യുമായിരുന്നില്ലേ?
സമൂഹത്തില്‍ നിലനില്‍ക്കുന്ന ഗുരുതരമായ തെറ്റിദ്ധാരണകളാണ് ഇത്തരം സംശയങ്ങള്‍ക്ക് കാരണം. മുസ്ലിംകള്‍ ഭൂരിപക്ഷമുള്ള നാടുകളെല്ലാം മതാധിഷ്ഠിത ഇസ്ലാമികരാഷ്ട്രങ്ങളാണെന്ന ധാരണ ശരിയല്ല. ഇസ്ലാമികവ്യവസ്ഥ യഥാവിധി നടപ്പാക്കപ്പെടുന്ന രാജ്യങ്ങള്‍ മാത്രമേ ഇസ്ലാമികരാഷ്ട്രമെന്ന വിശേഷണത്തിന് അര്‍ഹമാവുകയുള്ളൂ. നിലവിലുള്ള മുസ്ലിം നാടുകള്‍ അവ്വിധം ചെയ്യാത്തതിനാലാണ് ലോകത്തെവിടെയും മാതൃകാ ഇസ്ലാമിക രാഷ്ട്രങ്ങള്‍ കാണപ്പെടാത്തത്. ഭാഗികമായി ഇസ്ലാമികവ്യവസ്ഥ നടപ്പാക്കുന്ന നാടുകളുണ്ട്. അവ അത്രത്തോളമേ ഇസ്ലാമികമാവുകയുള്ളൂ.
ഇസ്ലാമികരാഷ്ട്രത്തിലെ അമുസ്ലിം പൌരന്മാര്‍ക്ക് തങ്ങളുടെ വിശ്വാസങ്ങള്‍ വച്ചുപുലര്‍ത്താനും ആരാധനാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാനും ആചാരങ്ങള്‍ പിന്തുടരാനും സ്വാതന്ത്യ്രമുണ്ടായിരിക്കും. ആരുടെ മേലും ഇസ്ലാമിനെ അടിച്ചേല്‍പിക്കുകയോ ആരെയെങ്കിലും മതം മാറാന്‍ നിര്‍ബന്ധിക്കുകയോ ഇല്ല. അങ്ങനെ ചെയ്യുന്നത് ഇസ്ലാം കണിശമായി വിലക്കിയിരിക്കുന്നു: "മതത്തില്‍ ഒരുവിധ നിര്‍ബന്ധവുമില്ല. സന്മാര്‍ഗം മിഥ്യാധാരണകളില്‍ നിന്ന് വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു.''(ഖു. 2: 256).
"നീ വിളംബരം ചെയ്യുക: ഇത് നിങ്ങളുടെ നാഥനില്‍നിന്നുള്ള സത്യമാകുന്നു. ഇഷ്ടമുള്ളവര്‍ക്കിത് സ്വീകരിക്കാം. ഇഷ്ടമുള്ളവര്‍ക്ക് നിഷേധിക്കാം.'' (ഖു. 18:29).
ദൈവദൂതന്മാര്‍ക്കുപോലും മതം സ്വീകരിക്കാന്‍ ആരെയും നിര്‍ബന്ധിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. അല്ലാഹു അറിയിക്കുന്നു: "ജനങ്ങള്‍ വിശ്വാസികളാകാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ? ദൈവഹിതമില്ലാതെ ഒരാള്‍ക്കും വിശ്വസിക്കുക സാധ്യമല്ല''(ഖു. 6: 69).
"നബിയേ, നീ ഉദ്ബോധിപ്പിച്ചുകൊണ്ടിരിക്കുക. നീ ഉദ്ബോധകന്‍ മാത്രമാകുന്നു. നീ അവരെ നിര്‍ബന്ധിച്ച് വഴിപ്പെടുത്തുന്നവനൊന്നുമല്ല.''(ഖു. 88: 21,22).
ലോകത്തിലെ ആദ്യത്തെ ഇസ്ലാമികരാഷ്ട്രമായ മദീനയില്‍, അതിന്റെ സ്ഥാപകനായ നബിതിരുമേനി മതന്യൂനപക്ഷങ്ങള്‍ക്ക് അനുവദിച്ചതുപോലുള്ള സ്വാതന്ത്യ്രവും സൌകര്യവും മറ്റേതെങ്കിലും മതാധിഷ്ഠിത നാടുകളിലോ മതനിരപേക്ഷ രാജ്യങ്ങളിലോ കാണപ്പെടുമോയെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. മദീന അംഗീകരിച്ച് പ്രഖ്യാപിച്ച പ്രമാണത്തില്‍ ഇങ്ങനെ കാണാം: "നമ്മുടെ ഭരണസാഹോദര്യസീമയില്‍പെടുന്ന ജൂതന്മാര്‍ക്ക് വര്‍ഗാടിസ്ഥാനത്തിലുള്ള പക്ഷപാതപരമായ പെരുമാറ്റങ്ങളില്‍നിന്നും ദ്രോഹങ്ങളില്‍നിന്നും രക്ഷ നല്‍കും. നമ്മുടെ സഹായത്തിനും ദയാനിരതമായ സംരക്ഷണത്തിനും മുസ്ലിം സമുദായാംഗങ്ങളെപ്പോലെ അവര്‍ക്കും അവകാശമുണ്ട്. മുസ്ലിംകളുമായി ചേര്‍ന്ന് അവര്‍ ഏക ഘടനയുള്ള ഒരു രാഷ്ട്രമായിത്തീരും. മുസ്ലിംകളെപ്പോലെത്തന്നെ അവര്‍ക്കും സ്വതന്ത്രമായി തങ്ങളുടെ മതം ആചരിക്കാവുന്നതാണ്.''
സര്‍ തോമസ് ആര്‍ണള്‍ഡ് എഴുതുന്നു: "മുഹമ്മദ് പല അറബ്-ക്രൈസ്തവ ഗോത്രങ്ങളുമായും സന്ധിയിലേര്‍പ്പെട്ടിരുന്നു. അവര്‍ക്കദ്ദേഹം സംരക്ഷണവും സ്വന്തം മതമാചരിക്കാനുള്ള സ്വാതന്ത്യ്രവും നല്‍കി''(ഇസ്ലാം: പ്രബോധനവും പ്രചാരവും, പുറം 60).
പ്രവാചകന്റെ പാത പിന്തുടര്‍ന്ന് മുഴുവന്‍ മുസ്ലിംഭരണാധികാരികളും സ്വീകരിച്ച സമീപനവും ഇതുതന്നെ. ഇന്ത്യാ ചരിത്രത്തില്‍ ഏറെ തെറ്റിദ്ധരിക്കപ്പെടുകയും വിമര്‍ശനവിധേയനാവുകയും ചെയ്ത ഔറംഗസീബിന്റെ മതസമീപനത്തില്‍ പ്രകടമായിരുന്ന സഹിഷ്ണുതയെ സംബന്ധിച്ച് അലക്സാണ്ടര്‍ ഹാമില്‍ട്ടണ്‍ എഴുതുന്നു: "ഹിന്ദുക്കള്‍ക്ക് പരിപൂര്‍ണമായ മതസ്വാതന്ത്യ്രം ലഭിക്കുന്നുണ്ടെന്നതിന് പുറമെ ഹൈന്ദവ രാജാക്കന്മാരുടെ കീഴിലായിരിക്കുമ്പോഴൊക്കെ അവര്‍ നടത്തിയിരുന്ന വ്രതങ്ങളും ഉത്സവങ്ങളും ആഘോഷിക്കാനുള്ള സൌകര്യങ്ങള്‍ ഉണ്ടായിരുന്നു. മീററ്റ് നഗരത്തില്‍ മാത്രം ഹൈന്ദവവിഭാഗത്തില്‍ നൂറില്‍പരം വ്യത്യസ്ത വിഭാഗങ്ങളുണ്ടെങ്കിലും അവര്‍ തമ്മില്‍ പ്രാര്‍ഥനകളുടെയോ സിദ്ധാന്തങ്ങളുടെയോ പേരില്‍ യാതൊരു വിധ വിവാദവും ഉണ്ടായിരുന്നില്ല. ഏതൊരാള്‍ക്കും അയാളാഗ്രഹിക്കുന്ന വിധം ദൈവാര്‍ച്ചനകള്‍ നടത്തുവാനും ആരാധിക്കാനുമുള്ള സ്വാതന്ത്യ്രമുണ്ടായിരുന്നു. മതധ്വംസനങ്ങള്‍ അജ്ഞാതമത്രെ'' (Alaxander Hamilton, A new Account of the East Indies, Vol. 1, PP. 159, 162, 163).).
മുസ്ലിം ഭരണാധികാരികള്‍ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുകയോ സമ്മര്‍ദം ചെലുത്തുകയോ ചെയ്തിരുന്നുവെങ്കില്‍ നീണ്ട നിരവധി നൂറ്റാണ്ടുകളുടെ ഭരണത്തിനു ശേഷവും മുസ്ലിംകളിവിടെ ന്യൂനപക്ഷമാകുമായിരുന്നില്ലെന്ന് സുവിദിതമാണല്ലോ.
ഇസ്ലാമിക ഭരണത്തില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് പൂര്‍ണമായ ആരാധനാസ്വാതന്ത്യ്രം നല്‍കപ്പെട്ടിരുന്നു. നജ്റാനിലെ ക്രിസ്ത്യാനികളുമായി പ്രവാചകനുണ്ടാക്കിയ സന്ധിവ്യവസ്ഥകളില്‍ ഇങ്ങനെ കാണാം. "നജ്റാനിലെ ക്രൈസ്തവര്‍ക്കും അവരുടെ സഹവാസികള്‍ക്കും ദൈവത്തിന്റെ അഭയവും ദൈവദൂതനായ മുഹമ്മദിന്റെ സംരക്ഷണോത്തരവാദിത്വവുമുണ്ട്. അവരുടെ ജീവന്‍, മതം, ഭൂമി, ധനം എന്നിവയ്ക്കും അവരില്‍ ഹാജറുള്ളവന്നും ഇല്ലാത്തവന്നും അവരുടെ ഒട്ടകങ്ങള്‍ക്കും നിവേദകസംഘങ്ങള്‍ക്കും കുരിശ്, ചര്‍ച്ച് പോലുള്ള മതചിഹ്നങ്ങള്‍ക്കും വേണ്ടിയാണിത്. നിലവിലുള്ള അവസ്ഥയില്‍ ഒരു മാറ്റവും വരുത്തുന്നതല്ല. അവരുടെ യാതൊരവകാശവും ഒരു മതചിഹ്നവും മാറ്റപ്പെടുന്നതല്ല. അവരുടെ പാതിരിയോ പുരോഹിതനോ ചര്‍ച്ച് സേവകനോ തന്റെ സ്ഥാനത്ത് നിന്ന് നീക്കപ്പെടുന്നതല്ല.''
ഒന്നാം ഖലീഫ അബൂബക്ര്‍ സ്വിദ്ദീഖ്(റ) ഹീറാവാസികളുമായി ഒപ്പുവച്ച സന്ധിവ്യവസ്ഥകളിലിങ്ങനെ പറയുന്നു: "അവരുടെ ആരാധനാലയങ്ങളും കനീസുകളും ശത്രുക്കളില്‍നിന്ന് രക്ഷ നേടുന്ന കോട്ടകളും പൊളിച്ചുമാറ്റപ്പെടുന്നതല്ല. മണിയടിക്കുന്നതോ പെരുന്നാളിന് കുരിശ് എഴുന്നള്ളിക്കുന്നതോ തടയപ്പെടുന്നതുമല്ല.''
മധ്യപൂര്‍വദേശത്തെ ക്രൈസ്തവവിശ്വാസികള്‍ മുസ്ലിം ഭരണത്തിന് കീഴില്‍ സമ്പൂര്‍ണ മതസ്വാതന്ത്യ്രം അനുവദിച്ചിരുന്നതിനാല്‍ വളരെയേറെ സംതൃപ്തരായിരുന്നു. നീണ്ട അഞ്ചു നൂറ്റാണ്ടുകാലം ഇസ്ലാമികാധിപത്യം അനുഭവിച്ചശേഷവും ഈ അവസ്ഥയിലൊരു മാറ്റവും സംഭവിച്ചിരുന്നില്ലെന്ന് പന്ത്രണ്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ അന്തോക്യയിലെ യാക്കോബായ പാത്രിയാര്‍ക്കീസായിരുന്ന വലിയ മൈക്കലിന്റെ പ്രസ്താവന അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. റോമന്‍ ഭരണാധികാരിയായിരുന്ന ഹിരാക്ളിയസിന്റെ മര്‍ദന കഥകള്‍ വിവരിച്ചുകൊണ്ട് അദ്ദേഹം എഴുതുന്നു: "ഇങ്ങനെയാണ് സര്‍വശക്തനും മനുഷ്യരുടെ സാമ്രാജ്യങ്ങള്‍ തന്റെ ഹിതത്തിനനുസരിച്ച് മാറ്റിമറിക്കുന്നവനും താനിഛിക്കുന്നവര്‍ക്ക് സാമ്രാജ്യം നല്‍കുന്നവനും പാവങ്ങളെ ഉദ്ധരിക്കുന്നവനുമായ പ്രതികാരത്തിന്റെ ദൈവം ഇശ്മേലിന്റെ സന്താനങ്ങളെ റോമന്‍ കരങ്ങളില്‍നിന്നും നമ്മെ രക്ഷിക്കാനായി തെക്കുനിന്നു കൊണ്ടുവന്നത്. റോമക്കാര്‍ നമ്മുടെ ചര്‍ച്ചുകളും മഠങ്ങളും കവര്‍ച്ച ചെയ്യുന്നതും നമ്മെ നിര്‍ദയം മര്‍ദിക്കുന്നതും ദൈവം നോക്കിക്കാണുകയായിരുന്നു. യഥാര്‍ഥത്തില്‍ നമുക്കല്‍പം നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് കാല്‍സിഡോണിയന്‍ പക്ഷത്തുനിന്ന് ഏല്‍പിക്കപ്പെട്ട നമ്മുടെ ചര്‍ച്ചുകള്‍ അവരുടെ കൈയില്‍ തന്നെ ശേഷിക്കുന്നതുകൊണ്ട് ഉണ്ടായതു മാത്രമാണ്. അറബികള്‍ നഗരങ്ങള്‍ അധീനപ്പെടുത്തിയപ്പോള്‍ ഓരോരുത്തരുടെയും കൈവശമുള്ള ചര്‍ച്ചുകള്‍ അങ്ങനെത്തന്നെ നിലനിര്‍ത്തി. ഏതായിരുന്നാലും റോമക്കാരുടെ ക്രൂരതയില്‍നിന്നും നീചത്വത്തില്‍നിന്നും രോഷത്തില്‍നിന്നും മതാവേശത്തില്‍നിന്നും രക്ഷ പ്രാപിക്കുകയും നാം സമാധാനത്തില്‍ കഴിയുകയും ചെയ്യുന്നുവെന്നത് ഒട്ടും നിസ്സാരകാര്യമല്ല''(Michael the elder Vol. 2, PP. 412, 413. ഉദ്ധരണം: സര്‍ തോമസ് ആര്‍ണള്‍ഡ്, ഇസ്ലാം പ്രബോധനവും പ്രചാരവും, പുറം 67).
ഇന്ത്യയിലെ മുസ്ലിം ആധിപത്യത്തെ സംബന്ധിച്ച് ശ്രീ. ഈശ്വരി പ്രസാദ് പറയുന്നു: "മുസ്ലിംകള്‍ കീഴടക്കപ്പെട്ട ജനതയ്ക്ക് ആരാധനാ സ്വാതന്ത്യ്രം അനുവദിക്കുകയും അവരോട് സഹിഷ്ണുതാപൂര്‍വം പെരുമാറുകയുമുണ്ടായി.''(History of Muslim Rule, Page 46).
ഡോക്ടര്‍ താരാചന്ദ് എഴുതുന്നു: "മുസ്ലിം ജേതാക്കള്‍ പരാജിതരോട് വളരെ നന്നായി പെരുമാറി. ഹിന്ദു പണ്ഡിതന്മാര്‍ക്കും പൂജാരിമാര്‍ക്കും തങ്ങളുടെ ദേവാലയങ്ങള്‍ക്കും ചട്ടപ്പടിയുള്ള അവകാശം നല്‍കാന്‍ കര്‍ഷകരെ അനുവദിച്ചു.''(Ibid, Page 49).
മകന്‍ ഹുമയൂണിന് ബാബര്‍ ചക്രവര്‍ത്തി നല്‍കിയ അന്ത്യോപദേശങ്ങളില്‍ ഹിന്ദുസഹോദരന്മാരോട് അത്യുദാരമായി പെരുമാറാനാവശ്യപ്പെടുകയുണ്ടായി. ഡോ. രാജേന്ദ്രപ്രസാദ് ഉള്‍പ്പെടെ ഉദ്ധരിച്ച പ്രസ്തുത അന്ത്യോപദേശങ്ങളില്‍ ഇങ്ങനെ കാണാം: "ഇന്ത്യ മതവൈവിധ്യങ്ങളുടെ നാടാണ്. അതില്‍ നീ നന്ദി രേഖപ്പെടുത്തണം. അല്ലാഹു നിനക്ക് അധികാരം നല്‍കിയാല്‍ നീ മതപക്ഷപാതിത്വം കാണിക്കരുത്. ഹൈന്ദവരുടെ ഹൃദയം വ്രണപ്പെടും വിധം പശുക്കളെ അറുക്കരുത്. അതു ചെയ്താല്‍ ജനം നിന്നെ വെറുക്കും. ക്ഷേത്രങ്ങളും ആരാധനാലയങ്ങളും തകര്‍ക്കരുത്. ഭരണാധികാരി ഭരണീയരെയും ഭരണീയര്‍ ഭരണകര്‍ത്താവിനെയും സ്നേഹിക്കുന്ന സാഹചര്യം സൃഷ്ടിക്കുക. ദയാഹൃദയം കൊണ്ടാണ് ഇസ്ലാമിനെ ധന്യമാക്കേണ്ടത്. അടിച്ചമര്‍ത്തലിലൂടെയല്ല''(ഉദ്ധരണം: മിസിസ് നിലോഫര്‍ അഹ്മദ്, ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റഡീസ്, ന്യൂഡല്‍ഹി).
ആലംഗീര്‍ നാമയിലിങ്ങനെ വായിക്കാം: "ഔറംഗസീബ് ബംഗാളിലും ആസാമിലും ചില ഹിന്ദു ക്ഷേത്രങ്ങള്‍ നിര്‍മിക്കുകയും ബുദ്ധഗയക്ക് വമ്പിച്ച ഭൂസ്വത്ത് രാജകീയശാസന വഴി നല്‍കുകയുമുണ്ടായി''(ഉദ്ധരണം:Illustrated weekly, 5.10.'75).
പണ്ഡിറ്റ് സുന്ദര്‍ലാല്‍ പറയുന്നു: "അക്ബര്‍, ജഹാംഗീര്‍, ഷാജഹാന്‍ എന്നിവരുടെ കാലത്തും ഔറംഗസീബിന്റെയും പിന്‍ഗാമികളുടെയും കാലത്തും ഹിന്ദുക്കളോടും മുസ്ലിംകളോടും ഒരേ സമീപനമാണ് സ്വീകരിച്ചിരുന്നത്. രണ്ടു മതങ്ങളും തുല്യമായി ആദരിക്കപ്പെട്ടു. മതത്തിന്റെ പേരില്‍ ആരോടും ഒരുവിധ വിവേചനവും കാണിച്ചിരുന്നില്ല. എല്ലാ ചക്രവര്‍ത്തിമാരും നിരവധി ക്ഷേത്രങ്ങള്‍ക്ക് ഒട്ടേറെ ഭൂസ്വത്തുക്കള്‍ നല്‍കുകയുണ്ടായി. ഇന്നും ഇന്ത്യയിലെ വിവിധ ക്ഷേത്രപൂജാരികളുടെ വശം ഔറംഗസീബിന്റെ ഒപ്പുള്ള രാജകല്‍പന നിലവിലുണ്ട്. അവ അദ്ദേഹം പാരിതോഷികങ്ങളും ഭൂസ്വത്തുക്കളും നല്‍കിയതിന്റെ സ്മരണികയത്രെ. ഇത്തരം രണ്ടു കല്‍പനകള്‍ ഇപ്പോഴും ഇലഹാബാദിലുണ്ട്. അവയിലൊന്ന് സോമനാഥ ക്ഷേത്രത്തിലെ പൂജാരിയുടെ വശമാണ്''.
ഇതര മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളുടെ സംരക്ഷണത്തിലും ഇസ്ലാമികരാഷ്ട്രം എന്നും എവിടെയും തികഞ്ഞ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തിപ്പോന്നിട്ടുണ്ട്. ഒന്നാം ഖലീഫയായ അബൂബക്ര്‍ സ്വിദ്ദീഖിനോട് രാജ്യത്തെ ക്രൈസ്തവ വിശ്വാസികള്‍, തങ്ങള്‍ പുതുതായി നിര്‍മിച്ച ചര്‍ച്ച് ഉദ്ഘാടനം ചെയ്യാനാവശ്യപ്പെടുകയും അത് ഇസ്ലാമികാരാധനയായ നമസ്കാരം നിര്‍വഹിച്ച് നടത്തിയാല്‍ മതിയെന്ന് നിര്‍ദേശിക്കുകയും ചെയ്തു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: "ഞാനത് ഉദ്ഘാടനം ചെയ്താല്‍ എന്റെ കാലശേഷം യാഥാര്‍ഥ്യമറിയാത്തവര്‍ ഞങ്ങളുടെ ഖലീഫ നമസ്കരിച്ച സ്ഥലമാണെന്ന് അതിന്റെ പേരില്‍ അവകാശവാദമുന്നയിക്കുകയും അത് കുഴപ്പങ്ങള്‍ക്കിടവരുത്തുകയും ചെയ്തേക്കാം.'' ഖലീഫയുടെ ആശങ്ക ശരിയാണെന്നു ബോധ്യമായ ക്രൈസ്തവ സഹോദരന്മാര്‍ തങ്ങളുടെ ഉദ്യമത്തില്‍നിന്ന് പിന്‍മാറി.
ഫലസ്തീന്‍ സന്ദര്‍ശിക്കവെ നമസ്കാരസമയമായപ്പോള്‍ രണ്ടാം ഖലീഫ ഉമറുല്‍ ഫാറൂഖിനോട് അവിടത്തെ പാത്രിയാര്‍ക്കീസ് സ്വഫര്‍നിയൂസ്, തങ്ങളുടെ ചര്‍ച്ചില്‍വച്ച് നമസ്കാരം നിര്‍വഹിക്കാനാവശ്യപ്പെട്ടു. എന്നാല്‍ ആ നിര്‍ദേശം ഖലീഫ നന്ദിപൂര്‍വം നിരസിക്കുകയാണുണ്ടായത്. അതിന് അദ്ദേഹം പറഞ്ഞ കാരണം, താനവിടെ വച്ച് നമസ്കരിച്ചാല്‍ പില്‍ക്കാലത്ത് അവിവേകികളായ മുസ്ലിംകളാരെങ്കിലും അതിന്റെ പേരില്‍ അവകാശവാദമുന്നയിക്കുകയും അത് പള്ളിയാക്കി മാറ്റാന്‍ ശ്രമിക്കുകയും ചെയ്തേക്കുമെന്നായിരുന്നു. അത്തരമൊരവിവേകത്തിന് അവസരമുണ്ടാവരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്ന ഉമറുല്‍ ഫാറൂഖ് ചര്‍ച്ചിനു പുറത്തുള്ള ഒരു ഒഴിഞ്ഞ സ്ഥലത്ത് വസ്ത്രം വിരിച്ച് നമസ്കരിക്കുകയാണുണ്ടായത്.
അമുസ്ലിംകള്‍ക്ക് അവരുടെ വ്യക്തിനിയമങ്ങളനുസരിച്ച് ജീവിക്കാന്‍ പൂര്‍ണ സ്വാതന്ത്യ്രം നല്‍കുന്ന ഇസ്ലാം അവരുടെ ഒരവകാശവും ഹനിക്കാന്‍ അനുവദിക്കുന്നില്ല. പ്രവാചകന്‍ തിരുമേനി അരുള്‍ ചെയ്യുന്നു: "സൂക്ഷിച്ചുകൊള്ളുക, അമുസ്ലിം പൌരന്മാരെ വല്ലവരും അടിച്ചമര്‍ത്തുകയോ അവരുടെ മേല്‍ കഴിവിനതീതമായ നികുതിഭാരം ചുമത്തുകയോ അവരോട് ക്രൂരമായി പെരുമാറുകയോ അവരുടെ അവകാശങ്ങള്‍ വെട്ടിക്കുറയ്ക്കുകയോ ചെയ്യുകയാണെങ്കില്‍ അന്ത്യവിധി നാളില്‍ അവര്‍ക്കെതിരെ ഞാന്‍ സ്വയം തന്നെ പരാതി ബോധിപ്പിക്കുന്നതാണ്.''(അബൂദാവൂദ്)
"ആര്‍ അമുസ്ലിം പൌരനെ അപായപ്പെടുത്തുന്നുവോ അവന്‍ സ്വര്‍ഗത്തിന്റെ ഗന്ധം പോലും അനുഭവിക്കുകയില്ല'' (അബൂയൂസുഫ്, കിതാബുല്‍ ഖറാജ്, പേജ് 71).
വിവാഹം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയ വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം ബന്ധപ്പെട്ട കക്ഷികളുടെ മതാചാരപ്രകാരമാണ് ഇസ്ലാമിക കോടതികള്‍ തീര്‍പ്പ് കല്‍പിക്കുക. ശരീഅത്ത് വിധികള്‍ അവരുടെ മേല്‍ നടപ്പിലാക്കുകയില്ല. നബിതിരുമേനിയുടെ കാലത്ത് ജൂതന്മാരുടെ കേസുകള്‍ വിചാരണയ്ക്കു വന്നാല്‍ മദീനയിലെ 'ബൈത്തുല്‍ മിദ്റാസ്' എന്ന ജൂതസെമിനാരിയുമായി ബന്ധപ്പെട്ട് അവിടത്തെ പുരോഹിതന്മാരോട് തോറയിലെ വിധികള്‍ അന്വേഷിച്ച് പഠിച്ച ശേഷമേ അവിടന്നു തീര്‍പ്പ് കല്‍പിച്ചിരുന്നുള്ളൂ. (ഇബ്നു ഹിശാം, സീറത്തുന്നബി, വാള്യം 2, പുറം 201).
സര്‍ തോമസ് ആര്‍ണള്‍ഡ് എഴുതുന്നു: "അമുസ്ലിം സമൂഹങ്ങള്‍ മിക്കവാറും പൂര്‍ണമായ സ്വയംഭരണാവകാശം അനുഭവിക്കുകയുണ്ടായി. എന്തുകൊണ്ടെന്നാല്‍ തങ്ങളുടെ ആഭ്യന്തരകാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്യ്രം ഭരണകൂടം അവരുടെ കരങ്ങളില്‍ തന്നെ ഏല്‍പിച്ചിരുന്നു. മതപരമായ വിഷയങ്ങളില്‍ തീരുമാനമെടുക്കുവാനുള്ള അധികാരം അവരുടെ പുരോഹിതന്മാര്‍ക്ക് ലഭിച്ചു. അവരുടെ ചര്‍ച്ചുകളും മഠങ്ങളും യാതൊരു ഊനവും തട്ടാതെ നിലനിര്‍ത്താനനുവദിച്ചു''(ഇസ്ലാം: പ്രബോധനവും പ്രചാരവും, പുറം 78).
എന്നാല്‍ ഇസ്ലാമികരാഷ്ട്രത്തില്‍ അനീതികളും വിവേചനങ്ങളും നടക്കുകയില്ല. ജാതി-മത-കക്ഷി ഭേദമന്യേ നിഷ്കൃഷ്ടമായ നീതി നടപ്പിലാക്കപ്പെടും. ഖുര്‍ആന്‍ കല്‍പിക്കുന്നു: "വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനു വേണ്ടി നേര്‍മാര്‍ഗത്തില്‍ നിലകൊള്ളുന്നവരും നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമാകുക. ഒരു ജനതയോടുള്ള വിരോധം നീതി നടപ്പിലാക്കപ്പെടാതിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നീതി പാലിക്കുവിന്‍. അതാണ് ദൈവഭക്തിക്ക് ഏറ്റവും അനുയോജ്യം''(5:8).
ഇസ്ലാമികരാഷ്ട്രത്തില്‍ അമുസ്ലിം പൌരന്മാര്‍ക്കെതിരെ കലാപം നടത്തിയാല്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കപ്പെടും. വധിച്ചാല്‍ പ്രതിക്രിയ നടപ്പാക്കപ്പെടും. ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെട്ടാല്‍ തകര്‍ത്തവര്‍ക്കെതിരെ കടുത്ത ശിക്ഷ വിധിക്കുകയും തകര്‍ക്കപ്പെട്ടവ പുനര്‍നിര്‍മിക്കുകയും ചെയ്യും. ആരാധനാലയങ്ങളെപ്പോലെത്തന്നെ മതന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തും വിദ്യാസ്ഥാപനങ്ങളും വ്യക്തിനിയമങ്ങളും പൂര്‍ണമായും സുരക്ഷിതമായിരിക്കും. അവയുടെയൊന്നും നേരെ ഒരുവിധ കൈയേറ്റവും അനുവദിക്കപ്പെടുന്നതല്ല. അതുകൊണ്ടുതന്നെ ഇസ്ലാമിക ഭരണത്തില്‍ മതന്യൂനപക്ഷങ്ങള്‍ സ്വാതന്ത്യ്രവും സുരക്ഷയും അനുവദിക്കുമെന്നതിലൊട്ടും സംശയമില്ല. അവരൊരിക്കലും അല്‍പവും അനീതിക്കോ കൈയേറ്റങ്ങള്‍ക്കോ അവഹേളനങ്ങള്‍ക്കോ ഇരയാവുകയില്ല.
രാജ്യത്തെ ആദിവാസികളും പിന്നോക്ക ജാതിക്കാരുമെല്ലാം തങ്ങള്‍ ഹിന്ദുക്കളല്ലെന്ന് ശക്തമായി വാദിച്ചുകൊണ്ടിരിക്കെ, ചോദ്യത്തിലുന്നയിച്ച, ഇന്ത്യയിലെ ഭൂരിപക്ഷം ഹിന്ദുക്കളാണെന്ന പരാമര്‍ശം സൂക്ഷ്മമോ വസ്തുനിഷ്ഠമോ അല്ലെന്നുകൂടി പറയേണ്ടതുണ്ട്.