"സ്ത്രീയുടെ അനുവാദമോ സമ്മതമോ ഇല്ലാതെ അവളെ കല്യാണം കഴിച്ചുകൊടുക്കാന്‍ രക്ഷിതാക്കള്‍ക്ക് ഇസ്ലാം അനുവാദം നല്‍കുന്നുണ്ടെന്ന് പറയുന്നത് ശരിയാണോ?
അല്ല. സ്ത്രീയുടെ അനുവാദമോ സമ്മതമോ ഇല്ലാതെ അവളെ വിവാഹം ചെയ്തുകൊടുക്കാന്‍ ഇസ്ലാം അനുവദിക്കുന്നില്ല. അഥവാ, അങ്ങനെ ചെയ്താല്‍ അത് സ്വീകരിക്കാനെന്ന പോലെ നിരസിക്കാനും സ്ത്രീക്ക് അവകാശമുണ്ട്.
പ്രവാചകന്‍ (സ) പറയുന്നു: "കന്യകയല്ലാത്ത സ്ത്രീയെ സംബന്ധിച്ചേടത്തോളം അവള്‍ക്കുതന്നെയാണ് രക്ഷിതാവിനേക്കാള്‍ സ്വന്തം കാര്യം തീരുമാനിക്കാനുള്ള അവകാശം. കന്യകയെ കല്യാണം കഴിച്ചു കൊടുക്കാന്‍ അവളുടെ അനുവാദം ആരായേണ്ടതാണ്. അവളുടെ മൌനം അനുവാദമായി ഗണിക്കും''(മുസ്ലിം, തിര്‍മിദി, അബൂദാവൂദ്, നസാഈ, ഇബ്നുമാജ).
ഒരിക്കല്‍ ഒരു പെണ്‍കുട്ടി പ്രവാചക സന്നിധിയില്‍ വന്ന്, പിതാവ് തന്റെ സമ്മതം കൂടാതെ ഒരാളെ വിവാഹം കഴിക്കാന്‍ തന്നെ നിര്‍ബന്ധിക്കുന്നതായി പരാതിപ്പെട്ടു. അപ്പോള്‍ അവള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കാന്‍ പ്രവാചകന്‍ അനുമതി നല്‍കി.
ഒരു യുവതി നബിയുടെ സന്നിധിയില്‍ വന്നു പറഞ്ഞു: 'എന്റെ പിതാവ് സ്വന്തം സഹോദരപുത്രനെക്കൊണ്ട്, എന്നിലൂടെ അദ്ദേഹത്തിന്റെ പോരായ്മ പരിഹരിക്കാനായി, എന്നെ കല്യാണം കഴിച്ചുകൊടുത്തിരിക്കുന്നു.' അങ്ങനെ നബി കാര്യം തീരുമാനിക്കാനുള്ള അവകാശം അവള്‍ക്ക് നല്‍കി. അപ്പോള്‍ അവള്‍ പറഞ്ഞു: പിതാവിന്റെ പ്രവൃത്തി ഞാന്‍ അംഗീകരിച്ചിരിക്കുന്നു. ഇക്കാര്യത്തില്‍ പിതാക്കന്മാര്‍ക്ക് ഒരു അധികാരവുമില്ലെന്ന് സ്ത്രീകളെ പഠിപ്പിച്ചുകൊടുക്കലാണ് എന്റെ ഉദ്ദേശ്യം.
വിവാഹക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരവും അവകാശവും സ്ത്രീകള്‍ക്കാണെന്ന് ഇതൊക്കെയും അസന്ദിഗ്ധമായി തെളിയിക്കുന്നു.
Sunday, March 28, 2010
സ്ത്രീക്ക് പുരുഷന്റെ പാതി സ്വത്ത്
സ്ത്രീക്ക് പുരുഷന്റെ പാതിസ്വത്തല്ലേ ഇസ്ലാം അനുവദിക്കുന്നുള്ളൂ. ഇത് കടുത്ത അനീതിയും കൊടിയ വിവേചനവുമല്ലേ?
ഇസ്ലാമിക നിയമമനുസരിച്ച് ഏതവസരത്തിലും സ്ത്രീക്ക് ഒരു വിധ സാമ്പത്തിക ബാധ്യതകളുമില്ല. അവകാശങ്ങളേയുള്ളൂ. എല്ലാ ബാധ്യതകളും ഏതു സാഹചര്യത്തിലും പുരുഷനു മാത്രമാണ്. വിവാഹവേളയില്‍ വരന്റേയും വധുവിന്റെയും വസ്ത്രങ്ങളുള്‍പ്പെടെ എല്ലാ വിധ ചെലവുകളും വഹിക്കേണ്ടത് പുരുഷനാണ്. അതോടൊപ്പം വധുവിന് നിര്‍ബന്ധമായും മഹ്ര്‍ നല്‍കുകയും വേണം. തുടര്‍ന്ന് സ്ത്രീയുടെയും കുട്ടികളുടെയും സംരക്ഷണോത്തരവാദിത്വം പൂര്‍ണമായും പുരുഷന്നാണ്. രണ്ടുപേരും ഒരേപോലെ വരുമാനമുള്ള ഡോക്ടര്‍മാരോ അധ്യാപകരോ ആരായിരുന്നാലും ശരി, സ്ത്രീ താന്‍ ഉള്‍പ്പെടെ ആരുടെയും സാമ്പത്തിക ചെലവുകള്‍ വഹിക്കേണ്ടതില്ല. ഉദ്യോഗസ്ഥയായ ഭാര്യയുടെ പോലും ഭക്ഷണവും വസ്ത്രവും ചികിത്സയുമുള്‍പ്പെടെയുള്ള ചെലവുകളൊക്കെ നിര്‍വഹിക്കേണ്ടത് ഭര്‍ത്താവാണ്. അഥവാ ഭര്‍ത്താവ് മരണപ്പെട്ടാല്‍ അയാള്‍ക്ക് സ്വത്തില്ലെങ്കില്‍ അയാളുടെ അനാഥക്കുട്ടികളെ സംരക്ഷിക്കേണ്ടത് പിതാവ്, സഹോദരന്മാര്‍, സഹോദരമക്കള്‍, പിതൃവ്യര്‍ തുടങ്ങി മരിച്ചയാള്‍ക്ക് മക്കളില്ലെങ്കില്‍ അയാളുടെ സ്വത്തിന്റെ ശിഷ്ടാവകാശികളാകാനിടയുള്ളവരാണ്. സ്ത്രീ വിവാഹിതയാണെങ്കില്‍ ഭര്‍ത്താവും അവിവാഹിതയെങ്കില്‍ പിതാവും പിതാവില്ലെങ്കില്‍ സഹോദരന്മാരുമാണ് അവളെ സംരക്ഷിക്കേണ്ടത്. മാതാവിന്റെ സംരക്ഷണച്ചുമതല മക്കള്‍ക്കാണ്. അതിനാല്‍ ഏതവസ്ഥയിലും നിയമപരമായി സ്ത്രീക്ക് ഒരുവിധ സാമ്പത്തിക ബാധ്യതയുമില്ല. പരസ്പര ബന്ധത്തിന്റെയും സ്നേഹത്തിന്റെയും പേരില്‍ ചെലവഴിക്കുന്നുവെങ്കില്‍ അത് മറ്റൊരു കാര്യമാണ്. എന്നിട്ടും ഇസ്ലാം സ്ത്രീക്ക് സ്വത്തവകാശമനുവദിച്ചതും മഹ്ര്‍ നിര്‍ബന്ധമാക്കിയതും അവരുടെ അന്തസ്സും സുരക്ഷിതത്വവും ഉറപ്പുവരുത്താനാണ്. സ്വന്തം സ്വത്ത് സൂക്ഷിക്കാനും സംരക്ഷിക്കാനും വര്‍ധിപ്പിക്കാനും സ്ത്രീക്ക് സ്വാതന്ത്യ്രവും അവകാശവുമുണ്ട്. മാതാവ്, മകള്‍, ഭാര്യ, സഹോദരി പോലുള്ള ഏതവസ്ഥയിലും സംരക്ഷണം പൂര്‍ണമായും ഉറപ്പുവരുത്തപ്പെട്ട ശേഷവും ഭൌതിക മാനദണ്ഡമനുസരിച്ച് സ്വത്ത് ആവശ്യമില്ലാതിരുന്നിട്ടും ഇസ്ലാം അത് അനുവദിച്ചത് സ്ത്രീത്വത്തിന്റെ മഹത്ത്വത്തിനും ആദരവിനും ഒരുവിധ പോറലുമേല്‍ക്കാതിരിക്കാനാണ്.

പര്‍ദ
പര്‍ദ നിര്‍ബന്ധമാക്കുക വഴി ഇസ്ലാം സ്ത്രീകളെ പീഡിപ്പിക്കുകയല്ലേ ചെയ്യുന്നത്? മുസ്ലിം സ്ത്രീകളുടെ പിന്നാക്കാവസ്ഥക്ക് പ്രധാന കാരണം പര്‍ദയല്ലേ?
സ്ത്രീ മുഖവും മുന്‍കൈയുമൊഴിച്ചുള്ള ശരീരഭാഗങ്ങള്‍ മറയ്ക്കണമെന്നതാണ് ഇസ്ലാമിക ശാസന. ഇത് പുരോഗതിക്ക് തടസ്സമല്ലെന്നു മാത്രമല്ല; സഹായകവുമാണ്. സ്ത്രീക്ക് പര്‍ദ പീഡനമല്ല; സുരക്ഷയാണ് നല്‍കുന്നത്.
ഇന്ന് ലോകത്തിന്റെ പല ഭാഗത്തും പര്‍ദയണിഞ്ഞ സ്ത്രീകള്‍ ശാസ്ത്രജ്ഞകളായും വൈമാനികരായും സാഹിത്യകാരികളായും പത്രപ്രവര്‍ത്തകകളായും പാര്‍ലമെന്റംഗങ്ങളായും പ്രശസ്ത സേവനം നിര്‍വഹിച്ചുവരുന്നു. ഇറാനിലെ അഞ്ചു വൈസ് പ്രസിഡന്റുമാരിലൊരാളായ മഅ്സൂമാ ഇബ്തികാര്‍ പര്‍ദാധാരിണിയാണ്. അമേരിക്കയില്‍ ഉപരിപഠനം നിര്‍വഹിച്ച മഅ്സൂമാ തെഹ്റാന്‍ യൂനിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രഫസറും പ്രശസ്ത പത്രപ്രവര്‍ത്തകയുമാണ്. അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകയായ അവര്‍ നിരവധി അന്തര്‍ദേശീയ സമ്മേളനങ്ങളില്‍ സംബന്ധിച്ചിട്ടുണ്ട്. ഇറാനിലെ പ്രമുഖ വനിതാ പ്രസിദ്ധീകരണമായ 'മഹ്ജൂബാഹി'ന്റെ പത്രാധിപയും തെഹ്റാന്‍ സര്‍വകലാശാലാ പ്രഫസറുമായ ടുറാന്‍ ജംശീദ്യാന്‍, നാഷനല്‍ ഒളിംപിക് വൈസ് പ്രസിഡന്റും പാര്‍ലമെന്റ് ഉപാധ്യക്ഷയുമായിരുന്ന ഫസീഹ് ഹാശ്മി, വനിതാ ക്ഷേമവകുപ്പിന്റെ ഉപദേശകയായിരുന്ന ശഹ്ലാ ഹബീബി, മലേഷ്യന്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞുനില്‍ക്കുന്ന വാന്‍ അസീസ പോലുള്ള വിഖ്യാതരായ വനിതകളെല്ലാം പര്‍ദാധാരിണികളാണ്. ആധുനിക ലോകത്ത് രണാങ്കണത്തില്‍ ധീരമായി പൊരുതിയ വീരവനിതകള്‍ ഇറാനിലെയും അഫ്ഗാനിസ്താനിലെയും പര്‍ദാധാരിണികളാണെന്ന വസ്തുത വിസ്മരിക്കാവതല്ല. വോളിബോള്‍, ബാസ്കറ്റ് ബോള്‍, ഷൂട്ടിംഗ്, സൈക്ളിംഗ്, ടെന്നീസ്, ജിംനാസ്റിക്, കുതിരയോട്ടം, ജൂഡോ, കരാട്ടെ, ചെസ്സ് തുടങ്ങിയ വിനോദങ്ങളിലും കായികാഭ്യാസങ്ങളിലും മികവ് പ്രകടിപ്പിക്കുന്ന ഇറാനിയന്‍ വനിതകളുടെ പുരോഗതിയുടെ പാതയില്‍ പര്‍ദ ഒരുവിധ വിഘാതവും സൃഷ്ടിക്കുന്നില്ല. പര്‍ദക്ക് സമാനമായ വസ്ത്രമണിഞ്ഞത് മദര്‍ തെരേസയുടെ സേവനവൃത്തികള്‍ക്കൊട്ടും വിഘാതം സൃഷ്ടിച്ചില്ല. വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്ന കന്യാസ്ത്രീകളുടെ വേഷം ഇസ്ലാമിലെ പര്‍ദക്കു സമാനമാണല്ലോ. ശരീരഭാഗം മറയ്ക്കുന്നത് ഗോളാന്തരയാത്രക്കോ പരീക്ഷണ-നിരീക്ഷണങ്ങള്‍ക്കോ ഒട്ടും തടസ്സം സൃഷ്ടിക്കില്ലെന്ന് ചാന്ദ്രയാത്രികരുടെ അനുഭവം തെളിയിക്കുന്നു. പാന്റ്സും ഷര്‍ട്ടും ടൈയും ഓവര്‍കോട്ടും സോക്സും ഷൂവും കേപ്പുമണിയുന്ന പാശ്ചാത്യരാജ്യങ്ങളിലെ പുരുഷന്മാര്‍ ഇസ്ലാം സ്ത്രീകളോട് മറയ്ക്കാനാവശ്യപ്പെട്ട ശരീരഭാഗങ്ങളിലേറെയും മറയ്ക്കുന്നവരാണ്. സ്ത്രീകള്‍ മറിച്ചാണെങ്കിലും.
സ്ത്രീയെന്നാല്‍ അവളുടെ ശരീരവും രൂപലാവണ്യവുമാണെന്നും അവളുടെ വ്യക്തിത്വം അതിന്റെ മോടി പിടിപ്പിക്കലിനനുസൃതമാണെന്നുമുള്ള ധാരണ സൃഷ്ടിക്കുന്നതില്‍ പുത്തന്‍ മുതലാളിത്ത സാമ്രാജ്യത്വവും അതിന്റെ സൃഷ്ടിയായ കമ്പോള സംസ്കാരവും വന്‍വിജയം വരിച്ചതാണ്, പര്‍ദ പുരോഗതിക്കും പരിഷ്കാരത്തിനും തടസ്സമാണെന്ന ധാരണ വളരാന്‍ കാരണം. മാംസളമായ ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് പട്ടണങ്ങളിലും പൊതുസ്ഥലങ്ങളിലും ചുറ്റിക്കറങ്ങലാണ് പുരോഗതിയെന്ന് പ്രചരിപ്പിക്കുന്ന സ്ത്രീകള്‍, പുരുഷന്മാര്‍ തങ്ങളുടെ ശരീരസൌന്ദര്യം കണ്ടാസ്വദിക്കുന്നതില്‍ നിര്‍വൃതിയടയുന്ന ഒരുതരം മനോവൈകൃതത്തിനടിപ്പെട്ടവരത്രെ.
സമൂഹത്തിലെ സ്ത്രീകളുടെയൊക്കെ സൌന്ദര്യം കണ്ടാസ്വദിക്കാന്‍ കാമാതുരമായ കണ്ണുകളുമായി കാത്തിരിക്കുന്നവരില്‍നിന്ന് സ്വന്തം ശരീരം മറച്ചുവയ്ക്കലാണ് മാന്യത. സ്ത്രീയുടെ സുരക്ഷിതത്വത്തിന് ഏറെ സഹായകവും അതത്രെ. പര്‍ദയണിയാന്‍ ഇസ്ലാം ആവശ്യപ്പെടാനുള്ള കാരണവും അതുതന്നെ. അതോടൊപ്പം അത് പുരോഗതിയെ ഒട്ടും പ്രതികൂലമായി ബാധിക്കുന്നുമില്ല. ഇറാന്‍ സന്ദര്‍ശിച്ചശേഷം എം.പി. വീരേന്ദ്രകുമാര്‍ എഴുതിയ വരികള്‍ ശ്രദ്ധേയമത്രെ: "ഇറാനിയന്‍ സ്ത്രീകള്‍ പര്‍ദ ധരിക്കുന്നു. മുഖം മൂടാറില്ല. തല മൂടും. ഏത് പിക്നിക് സ്പോട്ടില്‍ ചെന്നാലും നൂറുകണക്കിന് സ്ത്രീകളെ കാണാം. ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ 'ഇര്‍ന'യുടെ കേന്ദ്രകമ്മിറ്റി ഓഫീസില്‍ ചെന്നപ്പോള്‍ അവിടെ പ്രവര്‍ത്തിച്ചിരുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. സ്ത്രീകള്‍ തെഹ്റാനിലൂടെ കാറോടിക്കുന്നു. ഒരു കുഴപ്പവുമില്ല. പക്ഷേ ഒന്നുണ്ട്. ന്യൂയോര്‍ക്കിലൊക്കെ പോയാല്‍ കാണുന്നതുപോലെ സ്ത്രീകളെ സെക്സ് സിംബലാക്കി മാറ്റാന്‍ ഇറാനികള്‍ അനുവദിക്കുകയില്ല.''(ബോധനം വാരിക, 1993 നവംബര്‍ 6).
ശ്രീമതി കല്‍പനാ ശര്‍മയുടെ ചോദ്യം പ്രസക്തമത്രെ: "വിദ്യയഭ്യസിക്കാനും പുറത്തിറങ്ങി ജോലി ചെയ്യുവാനും ദാമ്പത്യ ബന്ധം പൊറുപ്പിച്ചുകൂടാതെ വരുമ്പോള്‍ വിവാഹമോചനമാവശ്യപ്പെട്ട് കോടതിയില്‍ പോവാനും അവകാശമുള്ള ഇറാനിലെ സ്ത്രീകള്‍ക്കെതിരെ വിധിപറയാന്‍ നാം ശക്തരാണോ? പര്‍ദയണിയുന്ന ഇറാനിലെ സഹോദരിമാരേക്കാള്‍ എന്തു മഹത്ത്വമാണ് നമ്മുടെ നാട്ടിലെ സ്ത്രീകള്‍ക്കുള്ളത്?''(Kalpana Sharma- Behind The Veil- The Hindu 20- 7-'97).
"സ്ത്രീകള്‍ക്ക് പര്‍ദ നിര്‍ബന്ധമാക്കുകയും പുരുഷന്മാരെ അതില്‍നിന്നൊഴിവാക്കുകയും ചെയ്തത് തികഞ്ഞ വിവേചനമല്ലേ?''
ഈ വിവേചനം പ്രകൃതിപരമാണ്. സ്ത്രീകളുടെയും പുരുഷന്മാരുടെയും ശരീരപ്രകൃതി ഒരുപോലെയല്ലല്ലോ. ഏതൊരു കരുത്തനായ പുരുഷനും സ്ത്രീയെ അവളുടെ അനുവാദമില്ലാതെ തന്നെ ബലാത്സംഗം ചെയ്യാന്‍ സാധിക്കും. എന്നാല്‍ സ്ത്രീ എത്ര കരുത്തയായാലും പുരുഷന്റെ അനുമതിയില്ലാതെ അയാളെ ലൈംഗികമായി കീഴ്പ്പെടുത്താനാവില്ല. ഈ അന്തരത്തിന്റെ അനിവാര്യമായ താല്‍പര്യമാണ് വസ്ത്രത്തിലെ വ്യത്യാസം. അതിനാലാണല്ലോ ഇന്ത്യയുള്‍പ്പെടെ ലോകമെങ്ങും സ്ത്രീയുടെ സംരക്ഷണത്തിന് പ്രത്യേക നിയമം അനിവാര്യമായത്. സ്ത്രീപീഡനത്തിന് കഠിനശിക്ഷ നിയമം മൂലം നിശ്ചയിച്ച നാടുകളിലൊന്നും പുരുഷ പീഡനത്തിനെതിരെ ഇവ്വിധം നിയമനിര്‍മാണം നടത്തിയിട്ടില്ലല്ലോ. ശാരീരിക വ്യത്യാസങ്ങളാല്‍ കൂടുതല്‍ സുരക്ഷിതത്വവും മുന്‍കരുതലും ആവശ്യമുള്ളത് സ്ത്രീകള്‍ക്കാണെന്ന് ഇത് സുതരാം വ്യക്തമാക്കുന്നു. അവള്‍ തന്റെ ശരീരസൌന്ദര്യം പരപുരുഷന്മാരുടെ മുമ്പില്‍ പ്രകടിപ്പിക്കരുതെന്ന് ഇസ്ലാം ആവശ്യപ്പെടാനുള്ള കാരണവും അതത്രെ. അതിനാല്‍ പര്‍ദ സ്ത്രീകള്‍ക്ക് സുരക്ഷയും സൌകര്യവുമാണ്. അസൌകര്യമോ പീഡനമോ അല്ല.

എന്തുകൊണ്ട് സ്ത്രീപ്രവാചകന്മാരില്ല?
ദൈവത്തിങ്കല്‍ ലിംഗവിവേചനമില്ലെങ്കില്‍ എന്തുകൊണ്ട് സ്ത്രീ പ്രവാചകന്മാരെ നിയോഗിച്ചില്ല?
ദൈവിക ജീവിതവ്യവസ്ഥ സമൂഹത്തിന് സമര്‍പ്പിക്കലും അതിന് കര്‍മപരമായ സാക്ഷ്യം വഹിക്കലും പ്രായോഗിക മാതൃക കാണിച്ചുകൊടുക്കലുമാണല്ലോ പ്രവാചകന്‍മാരുടെ പ്രധാന ദൌത്യം. അതിനാല്‍ ആരാധനാകാര്യങ്ങളിലും സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ, ഭരണരംഗങ്ങളിലും യുദ്ധം, സന്ധി പോലുള്ളവയിലും സമൂഹത്തിന് അവര്‍ മാതൃകയാവേണ്ടതുണ്ട്. മാസത്തില്‍ ഏതാനും ദിവസം ആരാധനാകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കാനും ഗര്‍ഭധാരണം, പ്രസവം പോലുള്ള ഘട്ടങ്ങളില്‍ നായകത്വപരമായ പങ്കുവഹിക്കാനും സ്ത്രീകള്‍ക്ക് സാധ്യമാവാതെ വരുന്നു. അതുകൊണ്ടുതന്നെ സമൂഹത്തിന് സദാ സകല മേഖലകളിലും നേതൃത്വം നല്‍കേണ്ട പ്രവാചകത്വബാധ്യതയില്‍നിന്ന് സ്ത്രീകള്‍ ഒഴിവാക്കപ്പെട്ടിരിക്കുന്നു. എങ്കിലും മൂസാനബിയുടെ മാതാവ് സ്വന്തം ജീവിതത്തില്‍ പകര്‍ത്തേണ്ട നിര്‍ദേശങ്ങള്‍ ദൈവത്തില്‍നിന്ന് നേരിട്ട് സ്വീകരിച്ചതായി വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു. അല്ലാഹു അറിയിക്കുന്നു: "നാം മൂസായുടെ മാതാവിനു ബോധനം നല്‍കി. അവനെ മുലയൂട്ടിക്കൊള്ളുക. അവന്റെ ജീവനില്‍ ആശങ്കയുണ്ടായാല്‍ അവനെ നദിയിലെറിയുക. ഒന്നും ഭയപ്പെടേണ്ടതില്ല. ഒട്ടും ദുഃഖിക്കേണ്ടതില്ല. നാം അവനെ നിന്റെ അടുക്കലേക്കുതന്നെ തിരികെ കൊണ്ടുവരുന്നതാകുന്നു. അവനെ ദൈവദൂതന്മാരിലുള്‍പ്പെടുത്തുകയും ചെയ്യും''(28: 7).
പ്രവാചകന്‍മാര്‍ക്ക് ലഭിക്കും വിധം യേശുവിന്റെ മാതാവ് മര്‍യമിന് മലക്കില്‍നിന്ന് സന്ദേശം ലഭിച്ചതായും ഖുര്‍ആന്‍ പ്രസ്താവിക്കുന്നു: "അങ്ങനെ മര്‍യം ആ കുഞ്ഞിനെ ഗര്‍ഭം ധരിച്ചു. ഗര്‍ഭവുമായി അവള്‍ അകലെയുള്ള ഒരു സ്ഥലത്ത് ചെന്നെത്തി. പിന്നെ പ്രസവവേദന അവളെ ഒരു ഈന്തപ്പനയുടെ ചുവട്ടിലെത്തിച്ചു. അവള്‍ കേണുകൊണ്ടിരുന്നു. ഹാ കഷ്ടം! ഇതിനു മുമ്പുതന്നെ ഞാന്‍ മരിക്കുകയും എന്റെ പേരും കുറിയും വിസ്മൃതമാവുകയും ചെയ്തിരുന്നെങ്കില്‍! അപ്പോള്‍ താഴെനിന്ന് മലക്ക് അവളെ വിളിച്ചറിയിച്ചു. വ്യസനിക്കാതിരിക്കുക! നിന്റെ നാഥന്‍ നിനക്കു താഴെ ഒരു അരുവി ഒഴുക്കിയിരിക്കുന്നു. നീ ആ ഈന്തപ്പനയുടെ തടിയൊന്നു കുലുക്കി നോക്കുക. അതു നിനക്ക് പുതിയ ഈത്തപ്പഴം വീഴ്ത്തിത്തരും. അതു തിന്നുകയും കുടിക്കുകയും കണ്‍കുളിര്‍ക്കുകയും ചെയ്തുകൊള്ളുക. പിന്നെ, വല്ല മനുഷ്യരെയും കാണുകയാണെങ്കില്‍ അവരോടു പറഞ്ഞേക്കുക: ഞാന്‍ കാരുണികനായ ദൈവത്തിനുവേണ്ടി വ്രതം നേര്‍ന്നിരിക്കുകയാണ്. അതിനാല്‍ ഞാനിന്ന് ആരോടും സംസാരിക്കുന്നതല്ല''(19: 22-26).
പ്രകൃതിപരമായ കാരണങ്ങളാല്‍ സ്ത്രീകള്‍ പ്രവാചകരായി നിയോഗിതരായിട്ടില്ലെങ്കിലും പ്രവാചകന്മാര്‍ക്കെന്നപോലെ അവര്‍ക്കും ദിവ്യബോധനം ലഭിച്ചിരുന്നതായി ഈ വേദവാക്യങ്ങള്‍ വ്യക്തമാക്കുന്നു.

ഇസ്ലാം പുരുഷമേധാവിത്വത്തിന്റെ മതമോ?
ഇസ്ലാം പുരുഷമേധാവിത്വപരമല്ലേ? ഖുര്‍ആന്‍ നാലാം അധ്യായം 34-ാം വാക്യം തന്നെ ഇതിനു തെളിവാണല്ലോ?
ഖുര്‍ആന്‍ നാലാം അധ്യായം മുപ്പത്തിനാലാം വാക്യം കുടുംബഘടനയെ സംബന്ധിച്ച ദൈവികനിര്‍ദേശമാണ്. അത് ഈ വിധമത്രെ: "പുരുഷന്മാര്‍ സ്ത്രീകളുടെ രക്ഷാധികാരികളാകുന്നു. അല്ലാഹു അവരില്‍ ചിലരെ മറ്റു ചിലരേക്കാള്‍ കഴിവുറ്റവരാക്കിയതിനാലും പുരുഷന്മാര്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നതിനാലുമാണത്.''
ഇവിടെ പുരുഷന്മാരെ സംബന്ധിച്ച് ഖുര്‍ആന്‍ പ്രയോഗിച്ച പദം ഖവ്വാം എന്നാണ്. "ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ സംഘടനയുടെയോ കാര്യങ്ങള്‍ നല്ല നിലയില്‍ കൊണ്ടുനടത്താനും മേല്‍നോട്ടം വഹിക്കാനും അതിനാവശ്യമായത് സജ്ജീകരിക്കാനും ഉത്തരവാദപ്പെട്ട വ്യക്തിക്കാണ് അറബിയില്‍ ഖവ്വാം അല്ലെങ്കില്‍ ഖയ്യിം എന്നു പറയുക''(തഫ്ഹീമുല്‍ ഖുര്‍ആന്‍, ഭാഗം 1, പുറം 310. 56-ാം അടിക്കുറിപ്പ്).
മേല്‍നോട്ടക്കാരനും രക്ഷാധികാരിയുമില്ലാതെ ഏതൊരു സ്ഥാപനവും സംരംഭവും വിജയകരമായി നിലനില്‍ക്കുകയില്ല. സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബം ഭദ്രമായും സുരക്ഷിതമായും നിലനില്‍ക്കേണ്ട സ്ഥാപനമത്രെ. കൈകാര്യകര്‍ത്താവില്ലാതെ അത് സാധ്യമല്ല. അത് ആരായിരിക്കണമെന്നത് ഓരോ കുടുംബത്തിലും സ്ത്രീ- പുരുഷന്മാര്‍ക്കിടയില്‍ വിവാദ വിഷയമായാല്‍ കുടുംബഭദ്രത നഷ്ടമാവുകയും ഛിദ്രത അനിവാര്യമാവുകയും ചെയ്യും. അതിനാല്‍ ശാരീരികവും മാനസികവും വൈകാരികവുമായ പ്രത്യേകതകള്‍ പരിഗണിച്ച് ഇസ്ലാം അത് പുരുഷനെ ഏല്‍പിച്ചു. കുടുംബത്തിന്റെ സംരക്ഷണമെന്നത് ഒരു അവകാശമോ അധികാരമോ അല്ല. ഭാരിച്ച ഒരു ഉത്തരവാദിത്തമാണ്. ജീവിതവുമായി മല്ലിടാന്‍ ഏറ്റവും പ്രാപ്തനും കരുത്തനും പുരുഷനായതിനാലാണ് കടുത്ത ആ ചുമതല പുരുഷനെ ഏല്‍പിച്ചത്. അതിനാല്‍ ഇസ്ലാമിക വീക്ഷണത്തില്‍ പുരുഷന്‍ കുടുംബമെന്ന കൊച്ചു രാഷ്ട്രത്തിലെ പ്രധാനമന്ത്രിയും സ്ത്രീ ആഭ്യന്തരമന്ത്രിയുമാണ്. വീട്ടിനകത്തെ കാര്യങ്ങളൊക്കെ തീരുമാനിക്കുന്നതും നിര്‍വഹിക്കുന്നതും സ്ത്രീയാണ്.
സ്ത്രീ-പുരുഷന്മാര്‍ക്കിടയിലെ ബന്ധം ഭരണാധികാരി-ഭരണീയ ബന്ധമല്ല. അതിനാലാണ് ഇസ്ലാം ദമ്പതികളെ ഭാര്യാഭര്‍ത്താക്കന്മാരെന്ന് വിളിക്കുകയോ വിശേഷിപ്പിക്കുകയോ ചെയ്യാത്തത്. ഇണകളെന്നാണ് ഇസ്ലാം ദമ്പതികളെ വിശേഷിപ്പിക്കുന്നത്. 'സ്ത്രീകള്‍ പുരുഷന്മാരുടെയും പുരുഷന്മാര്‍ സ്ത്രീകളുടെയും വസ്ത്രമാണെ'ന്ന് (2: 187) വിശുദ്ധ ഖുര്‍ആന്‍ പറയാനുള്ള കാരണവും അതുതന്നെ.
രാജ്യത്തെ ഭരണാധികാരി ഭരണീയരോടും സമൂഹത്തിലെ നേതാവ് അനുയായികളോടുമെന്നപോലെ ഗൃഹനാഥന്‍ വീട്ടുകാരോട് കൂടിയാലോചിച്ചു മാത്രമായിരിക്കണം തീരുമാനങ്ങളെടുക്കുന്നതും നടപ്പാക്കുന്നതും. "തങ്ങളുടെ കാര്യങ്ങള്‍ പരസ്പരം കൂടിയാലോചിച്ചു നടത്തുന്നവരാണവര്‍''(ഖുര്‍ആന്‍: 42: 38).
അതിനാല്‍ പുരുഷന്‍ വീട്ടിലെ സ്വേഛാധിപതിയോ സര്‍വാധികാരിയോ അല്ല. എല്ലാ ദൈവികപരിധികളും പാലിക്കാനയാള്‍ ബാധ്യസ്ഥനാണ്; കുടുംബത്തിന്റെ സംരക്ഷണം മാന്യമായും മര്യാദയോടെയും നിര്‍വഹിക്കാന്‍ കടപ്പെട്ടവനും. സ്ത്രീയുടെ അവകാശങ്ങളെല്ലാം പൂര്‍ണമായും പാലിച്ചുകൊണ്ടായിരിക്കണം അത് നിര്‍വഹിക്കുന്നത്. അല്ലാഹു അറിയിക്കുന്നു: "സ്ത്രീകള്‍ക്ക് ചില ബാധ്യതകളുള്ളതുപോലെത്തന്നെ ന്യായമായ ചില അവകാശങ്ങളുമുണ്ട്''(2: 228).
പ്രവാചകന്‍(സ) പറയുന്നു: "മാന്യന്മാരല്ലാതെ സ്ത്രീകളെ മാനിക്കുകയില്ല. നീചനല്ലാതെ അവരെ നിന്ദിക്കുകയില്ല.''
"കുടുംബത്തോട് കാരുണ്യം കാണിക്കാത്തവനും അഹങ്കരിക്കുന്നവനും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല''(അബൂദാവൂദ്).
"വിശ്വാസികളില്‍ വിശ്വാസപരമായി ഏറ്റവുമധികം പൂര്‍ണത വരിച്ചവന്‍ അവരില്‍ ഏറ്റം നല്ല സ്വഭാവമുള്ളവനാണ്. നിങ്ങളിലേറ്റവും നല്ലവര്‍ സ്വന്തം സഹധര്‍മിണിമാരോട് നന്നായി വര്‍ത്തിക്കുന്നവരാണ്''(തിര്‍മിദി).
സ്വകുടുംബത്തിന്റെ നിലനില്‍പിനും പ്രതിരോധത്തിനും ജീവിതാവശ്യങ്ങള്‍ക്കും ഗുണകരമായ എല്ലാറ്റിനും പങ്കുവഹിക്കുന്നതിനുവേണ്ടി ജീവിതം നീക്കിവച്ചത് പുരുഷനായതിനാല്‍ വീട്ടിലെ അവസാനവാക്ക് -ചര്‍ച്ചക്കും കൂടിയാലോചനക്കും ശേഷം- അവന്റേതാണ്. എന്നാലത് നന്മക്ക് എതിരോ അവകാശനിഷേധമോ അവിവേകപൂര്‍വമോ ആകാവതല്ല. ഭര്‍ത്താവിന് തെറ്റ് സംഭവിച്ചാല്‍ തിരുത്താനും അയാളുടെ അന്യായമായ തീരുമാനങ്ങള്‍ അവഗണിക്കാനും വേണ്ടിവന്നാല്‍ തദാവശ്യാര്‍ഥം തന്റെയോ അയാളുടെയോ കുടുംബത്തെയോ അധികാരകേന്ദ്രങ്ങളെയോ സമീപിക്കാനും സ്ത്രീക്ക് അവകാശമുണ്ടായിരിക്കും. പുരുഷനാവട്ടെ, അപ്പോള്‍ ദൈവികപരിധികള്‍ പാലിച്ചു നടപ്പാക്കാന്‍ ബാധ്യസ്ഥനുമാണ്.
പുറത്തുപോയി പണിയെടുക്കാന്‍ സ്ത്രീയേക്കാള്‍ കൂടുതല്‍ കഴിയുക പുരുഷന്നാണ്. പ്രതിയോഗികളുടെ പരാക്രമങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുന്നതും അവനുതന്നെ. എന്തുതന്നെയായാലും സ്ത്രീക്ക് എല്ലാ സമയത്തും ഒരുപോലെ പാടത്തും പറമ്പിലും ഫാക്ടറിയിലും പുറത്തും പോയി ജോലി ചെയ്തു സമ്പാദിക്കുക സാധ്യമല്ല. മനുഷ്യരാശി നിലനില്‍ക്കണമെങ്കില്‍ സ്ത്രീ ഗര്‍ഭം ധരിക്കുകയും പ്രസവിക്കുകയും മുലയൂട്ടുകയുമൊക്കെ വേണമല്ലോ. ഈ ശാരീരികമായ പ്രത്യേകതകളാലാണ് ഇസ്ലാം കുടുംബത്തിന്റെ സാമ്പത്തികബാധ്യതകളും സംരക്ഷണോത്തരവാദിത്തങ്ങളും നേതൃപദവിയും പുരുഷനെ ഏല്‍പിച്ചത്.

സ്ത്രീയുടെ പദവി ഇസ്ലാമില്‍
ഇസ്ലാമില്‍ സ്ത്രീ-പുരുഷ സമത്വമുണ്ടോ? സ്ത്രീയുടെ പദവി പുരുഷന്റേതിനേക്കാള്‍ വളരെ താഴെയല്ലേ?
മനുഷ്യര്‍ പല തരക്കാരാണ്. മനുഷ്യരിലെ അവസ്ഥാവ്യത്യാസമനുസരിച്ച് അവരുടെ സ്ഥാനപദവികളിലും അവകാശ-ബാധ്യതകളിലും അന്തരമുണ്ടാവുക സ്വാഭാവികവും അനിവാര്യവുമത്രെ. അതുപോലെ സ്ത്രീ-പുരുഷന്മാര്‍ക്കിടയിലും ശാരീരികവും മാനസികവുമായ അന്തരമുണ്ട്. പുരുഷന്‍ എത്രതന്നെ ആഗ്രഹിച്ചാലും ശ്രമിച്ചാലും ഗര്‍ഭം ധരിക്കാനും പ്രസവിക്കാനും മുലയൂട്ടാനും സാധ്യമല്ലല്ലോ. സ്ത്രീ, പുരുഷനില്‍നിന്ന് വ്യത്യസ്തമായി മാസത്തില്‍ നിശ്ചിത ദിവസങ്ങളില്‍ ആര്‍ത്തവവും അതിന്റെ അനിവാര്യതയായ ശാരീരികവും മാനസികവുമായ പ്രശ്നങ്ങളും അനുഭവിക്കുന്നു. കായികമായി പുരുഷന്‍ സ്ത്രീയേക്കാള്‍ കരുത്തനും ഭാരിച്ച ജോലികള്‍ ചെയ്യാന്‍ കഴിവുറ്റവനുമാണ്.
പുരുഷന്റെ ഏതാണ്ട് എല്ലാ ശാരീരികാവയവങ്ങളും സ്ത്രീയുടേതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്. പ്രമുഖ ശരീര ശാസ്ത്രജ്ഞനായ ഹാവ്ലോക് എല്ലിസ് പറയുന്നു: "പുരുഷന്‍ അവന്റെ കൈവിരല്‍ത്തുമ്പു വരെ പുരുഷന്‍ തന്നെയാണ്. സ്ത്രീ കാല്‍വിരല്‍ത്തുമ്പുവരെ സ്ത്രീയും''.
ശരീരഘടനയിലെ അന്തരം മാനസികവും വൈകാരികവുമായ അവസ്ഥയിലും പ്രകടമത്രെ. അതിനാല്‍ സ്ത്രീപുരുഷന്മാര്‍ക്കിടയില്‍ ശാരീരികമോ മാനസികമോ ആയ സമത്വമോ തുല്യതയോ ഇല്ല. അതുകൊണ്ടുതന്നെ അവര്‍ക്കിടയിലെ സമ്പൂര്‍ണ സമത്വം അപ്രായോഗികമാണ്, പ്രകൃതിവിരുദ്ധവും.
മനുഷ്യരാശിയുടെ സ്രഷ്ടാവും സംരക്ഷകനുമായ ദൈവം നല്കിയ ജീവിതവ്യവസ്ഥയാണ് ഇസ്ലാം. അതിനാലത് മനുഷ്യപ്രകൃതിയോട് പൂര്‍ണമായും ഇണങ്ങുന്നതും പൊരുത്തപ്പെടുന്നതുമത്രെ. ഇസ്ലാം സ്ത്രീയെയും പുരുഷനെയും അവകാശ-ബാധ്യതകളുടെ പേരില്‍ പരസ്പരം കലഹിക്കുന്ന രണ്ടു ശത്രുവര്‍ഗമായല്ല കാണുന്നത്. ഒരേ വര്‍ഗത്തിലെ അന്യോന്യം സഹകരിച്ചും ഇണങ്ങിയും കഴിയുന്ന, കഴിയേണ്ട രണ്ട് അംഗങ്ങളായാണ്. അല്ലാഹു അറിയിക്കുന്നു: "നിങ്ങളെല്ലാവരും ഒരേ വര്‍ഗത്തില്‍പെട്ടവരാണ്''(ഖുര്‍ആന്‍ 4:25). പ്രവാചകന്‍ പറഞ്ഞു: "സ്ത്രീകള്‍ പുരുഷന്മാരുടെ ഭാഗം തന്നെയാണ്''(അബൂദാവൂദ്).
അതിനാല്‍ സ്ത്രീപുരുഷന്മാരുടെ പദവികളെ ഗണിത ശാസ്ത്രപരമായി വിശകലനം ചെയ്യുക സാധ്യമല്ല. ചില കാര്യങ്ങളില്‍ പുരുഷന്മാര്‍ക്കാണ് മുന്‍ഗണനയെങ്കില്‍ മറ്റു ചിലതില്‍ സ്ത്രീകള്‍ക്കാണ്. തദ്സംബന്ധമായ ഇസ്ലാമിന്റെ സമീപനം ഇങ്ങനെ സംഗ്രഹിക്കാം:
1. അല്ലാഹുവിങ്കല്‍ സ്ത്രീപുരുഷന്മാര്‍ക്കിടയില്‍ എന്തെങ്കിലും അന്തരമോ വിവേചനമോ ഇല്ല. അവന്റെയടുക്കല്‍ സമ്പൂര്‍ണ സമത്വവും തുല്യതയും വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു.
"പുരുഷനാവട്ടെ സ്ത്രീയാവട്ടെ, ആരു സത്യവിശ്വാസമുള്‍ക്കൊണ്ട് സല്‍ക്കര്‍മമനുഷ്ഠിക്കുന്നുവോ, ഈ ലോകത്ത് അവര്‍ക്ക് നാം വിശുദ്ധജീവിതം നല്‍കും. പരലോകത്ത് അവരുടെ ശ്രേഷ്ഠവൃത്തികളുടെ അടിസ്ഥാനത്തില്‍ നാമവര്‍ക്ക് പ്രതിഫലം നല്‍കുകയും ചെയ്യും''(16: 97). "പുരുഷനാവട്ടെ സ്ത്രീയാവട്ടെ, സത്യവിശ്വാസമുള്‍ക്കൊണ്ട് സല്‍ക്കര്‍മമനുഷ്ഠിക്കുന്നതാരോ, അവര്‍ സ്വര്‍ഗാവകാശികളായിരിക്കും''(40: 40). "അവരുടെ നാഥന്‍ അവരോട് ഉത്തരമേകി: സ്ത്രീയാവട്ടെ, പുരുഷനാവട്ടെ, നിങ്ങളിലാരുടെയും കര്‍മത്തെ നാം നിഷ്ഫലമാക്കുന്നതല്ല. നിങ്ങളെല്ലാവരും ഒരേ വര്‍ഗത്തില്‍ പെട്ടവരാണല്ലോ''(3:195).
2. ഭൂമിയില്‍ ഏറ്റവുമധികം ആദരവ് അര്‍ഹിക്കുന്നത് സ്ത്രീയാണ്. മാതൃത്വത്തോളം മഹിതമായി മറ്റൊന്നും ലോകത്തില്ല. തലമുറകള്‍ക്ക് ജന്മം നല്‍കുന്നത് അവരാണ്. ആദ്യ ഗുരുക്കന്മാരും അവര്‍തന്നെ. മനുഷ്യന്റെ ജനനത്തിലും വളര്‍ച്ചയിലും ഏറ്റവുമധികം പങ്കുവഹിക്കുന്നതും പ്രയാസമനുഭവിക്കുന്നതും മാതാവാണ്. അതുകൊണ്ടുതന്നെ മനുഷ്യന്‍ ഭൂമിയില്‍ ഏറ്റവുമധികം അനുസരിക്കുകയും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടത് മാതാവിനെയാണ്.
ഒരാള്‍ പ്രവാചകസന്നിധിയില്‍ വന്ന് ചോദിച്ചു: "ദൈവദൂതരേ, എന്റെ ഏറ്റവും മെച്ചപ്പെട്ട സഹവാസത്തിന് അര്‍ഹന്‍ ആരാണ്?'' അവിടന്ന് അരുള്‍ ചെയ്തു: "നിന്റെ മാതാവ്''. അയാള്‍ ചോദിച്ചു: "പിന്നെ ആരാണ്?'' പ്രവാചകന്‍ പ്രതിവചിച്ചു: "നിന്റെ മാതാവ്''. അയാള്‍ വീണ്ടും ചോദിച്ചു: "പിന്നെ ആരാണ്'' നബി അറിയിച്ചു: "നിന്റെ മാതാവ് തന്നെ.'' അയാള്‍ ചോദിച്ചു: "പിന്നെ ആരാണ്?'' പ്രവാചകന്‍ പറഞ്ഞു: "നിന്റെ പിതാവ്''(ബുഖാരി, മുസ്ലിം).
വിശുദ്ധ ഖുര്‍ആന്‍ മാതാപിതാക്കളെ ഒരുമിച്ച് പരാമര്‍ശിച്ച ഒന്നിലേറെ സ്ഥലങ്ങളില്‍ എടുത്തുപറഞ്ഞത് മാതാവിന്റെ സേവനമാണ്. "മനുഷ്യനോട് അവന്റെ മാതാപിതാക്കളുടെ കാര്യം നാം ഉപദേശിച്ചിരിക്കുന്നു. കടുത്ത ക്ഷീണത്തോടെയാണ് മാതാവ് അവനെ ഗര്‍ഭം ചുമക്കുന്നത്. അവന്റെ മുലകുടി നിര്‍ത്താന്‍ രണ്ടു വര്‍ഷം വേണം. അതിനാല്‍ നീ എന്നോടും നിന്റെ മാതാപിതാക്കളോടും നന്ദികാണിക്കണം''(31:14). "മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണമെന്ന് മനുഷ്യനോട് നാം കല്‍പിച്ചിരിക്കുന്നു. ഏറെ പ്രയാസത്തോടെയാണ് മാതാവ് അവനെ ഗര്‍ഭം ചുമന്നത്. കടുത്ത പാരവശ്യത്തോടെയാണ് പ്രസവിച്ചത്''(46:15). അതിനാല്‍ ഇസ്ലാമികവീക്ഷണത്തില്‍ പ്രഥമസ്ഥാനവും പരിഗണനയും മാതാവെന്ന സ്ത്രീക്കാണ്.
3. പുരുഷന്മാരേക്കാള്‍ വിവേകപൂര്‍വവും ഉചിതവുമായ സമീപനം സ്വീകരിക്കാന്‍ സാധിക്കുന്ന സ്ത്രീകളുണ്ടെന്ന് ഖുര്‍ആന്‍ ഉദ്ധരിക്കുന്ന ശേബാരാജ്ഞിയുടെ ചരിത്രം അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. സുലൈമാന്‍ നബിയുടെ സന്ദേശം ലഭിച്ചപ്പോള്‍ അവര്‍ തന്റെ കൊട്ടാരത്തിലുള്ളവരുമായി എന്തുവേണമെന്ന് കൂടിയാലോചിച്ചു. വ്യക്തവും യുക്തവുമായ നിലപാട് സ്വീകരിക്കാനവര്‍ക്ക് സാധിച്ചില്ല. പക്വമായ അഭിപ്രായവും സമീപനവുമുണ്ടായത് ശേബാ രാജ്ഞിയുടെ ഭാഗത്തുനിന്നു തന്നെയായിരുന്നുവെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. (27: 29,44).
4. ആദ്യപാപത്തിന്റെ കാരണക്കാരി സ്ത്രീയാണെന്ന ജൂത-ക്രൈസ്തവ സങ്കല്‍പത്തെ ഇസ്ലാം തീര്‍ത്തും നിരാകരിക്കുന്നു. ദൈവശാസന ലംഘിച്ച് ആദമും ഹവ്വായും വിലക്കപ്പെട്ട കനി ഭക്ഷിച്ചിട്ടുണ്ടെന്നു വ്യക്തമാക്കുന്ന ഖുര്‍ആന്‍ ഇതിന്റെ കുറ്റം പ്രധാനമായും ചുമത്തുന്നത് ആദമിലാണ്, ഹവ്വയിലല്ല. "അങ്ങനെ ആദമും പത്നിയും ആ വൃക്ഷത്തിന്റെ ഫലം ഭക്ഷിച്ചു. തദ്ഫലമായി അപ്പോള്‍തന്നെ അവരുടെ നഗ്നത പരസ്പരം വെളിവായി. ഇരുവരും തോട്ടത്തിലെ ഇലകള്‍കൊണ്ട് തങ്ങളെ മറയ്ക്കാന്‍ തുടങ്ങി. ആദം തന്റെ നാഥനെ ധിക്കരിച്ചു. നേര്‍വഴിയില്‍നിന്ന് വ്യതിചലിച്ചു. പിന്നീട് ആദമിനെ തന്റെ നാഥന്‍ തെരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ പശ്ചാത്താപം സ്വീകരിക്കുകയും സന്മാര്‍ഗമേകുകയും ചെയ്തു''(20:121-122).
"നാം ഇതിനു മുമ്പ് ആദമിന് കല്‍പന കൊടുത്തിരുന്നു. പക്ഷേ, ആദം അത് മറന്നു. നാം അയാളില്‍ നിശ്ചയദാര്‍ഢ്യം കണ്ടില്ല''(20:115). ആദിപാപത്തിന്റെ കാരണക്കാരി പെണ്ണാണെന്ന പരമ്പരാഗതധാരണയെ ഖുര്‍ആനിവിടെ പൂര്‍ണമായും തിരുത്തുന്നു.
5. ഭോഗാസക്തിക്കടിപ്പെട്ട ഭൌതിക സമൂഹങ്ങള്‍ പലപ്പോഴും സ്ത്രീകളെ കൊടിയ പീഡനങ്ങള്‍ക്കിരയാക്കുക മാത്രമല്ല, പെണ്‍കുഞ്ഞുങ്ങളെ ക്രൂരമായി കൊലപ്പെടുത്താറുമുണ്ട്. സമകാലീന സമൂഹത്തിലെ സ്ഥിതിയും ഭിന്നമല്ല. ഇക്കാര്യത്തില്‍ ഇന്ത്യയില്‍ പ്രഥമസ്ഥാനം തമിഴ്നാടിനാണ്. അവിടത്തെ സേലം ജില്ലയിലെ ഉശിലാംപെട്ടി ശിശുഹത്യക്ക് കുപ്രസിദ്ധിയാര്‍ജിച്ച സ്ഥലമാണ്. അവിടെ പ്രസവിച്ചത് പെണ്ണിനെയാണെന്നറിഞ്ഞാല്‍ ഭര്‍ത്താവ് കാണാന്‍ പോലും വരില്ല. കൊന്നുകളഞ്ഞിട്ടുവാ എന്ന അറിയിപ്പാണ് കിട്ടുക. അതിനാല്‍ വീട്ടുകാര്‍ കുട്ടിയുടെ കഥ കഴിച്ചശേഷം തള്ളയെ ഭര്‍ത്തൃഭവനത്തിലേക്കയക്കുന്നു.
പെണ്‍കുഞ്ഞുങ്ങള്‍ പിറക്കാതിരിക്കാന്‍ അവരെ ഗര്‍ഭപാത്രത്തില്‍വെച്ച് കൊലപ്പെടുത്തുന്ന രീതി ലോകത്തിന്റെ ഇതര ഭാഗങ്ങളിലെന്നപോലെ ഇന്ത്യയിലും വളരെ വ്യാപകമത്രെ. "ഇന്ത്യയില്‍ ഭ്രൂണഹത്യക്കിരയായി ഒരു വര്‍ഷം അമ്പത് ലക്ഷം പെണ്‍കുഞ്ഞുങ്ങള്‍ മരിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കുന്നു. ഔദ്യോഗിക കണക്കനുസരിച്ച് ഇത് ഇരുപത് ലക്ഷമാണ്.
ഈ ക്രൂരകൃത്യം നബിതിരുമേനിയുടെ ആഗമന കാലത്ത് അറേബ്യയിലെ ചില ഗോത്രങ്ങളിലും നിലനിന്നിരുന്നു. ഖുര്‍ആന്‍ പറയുന്നു: "അവരിലൊരാള്‍ക്ക് പെണ്‍കുട്ടി പിറന്നതായി സുവാര്‍ത്ത ലഭിച്ചാല്‍ കൊടിയ ദുഃഖം കടിച്ചിറക്കി അവന്റെ മുഖം കറുത്തിരുളുന്നു. അവന്‍ ജനങ്ങളില്‍നിന്ന് ഒളിച്ചു നടക്കുന്നു; ഈ ചീത്ത വാര്‍ത്ത അറിഞ്ഞശേഷം ആരെയും അഭിമുഖീകരിക്കാതിരിക്കാന്‍. മാനഹാനി സഹിച്ച് അതിനെ വളര്‍ത്തേണമോ അതോ അവളെ ജീവനോടെ കുഴിച്ചുമൂടേണമോ എന്ന് അയാള്‍ ആലോചിച്ചുകൊണ്ടിരിക്കുന്നു''(16: 58, 59).
ഇസ്ലാം ഇതിനെ കഠിനമായി വിലക്കുകയും ഗുരുതരമായ കുറ്റമായി പ്രഖ്യാപിക്കുകയും ചെയ്തു. 'ജീവനോടെ കുഴിച്ചുമൂടപ്പെട്ട പെണ്‍കുഞ്ഞിനോട്, അവളെന്ത് അപരാധത്തിന്റെ പേരിലാണ് വധിക്കപ്പെട്ടതെന്ന് ചോദിക്കപ്പെടുന്ന' വിചാരണനാളിനെ അഭിമുഖീകരിക്കേണ്ടി വരുമെന്ന താക്കീത് നല്‍കുകയും ചെയ്തു (81: 8,9).
ഇങ്ങനെ ഇസ്ലാം സ്ത്രീകളുടെ ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്തി. പെണ്‍കുഞ്ഞുങ്ങളെ ഹനിക്കുന്ന ഹീനവൃത്തിക്ക് അറുതിവരുത്തി.
6. എക്കാലത്തും എവിടെയും അവഗണിക്കപ്പെടുന്ന വിഭാഗമാണ് സ്ത്രീകളെന്നതിനാല്‍ ഇസ്ലാം അവര്‍ക്ക് പ്രത്യേക പരിഗണനയും പ്രാധാന്യവും നല്‍കി. പ്രവാചകന്‍ പറഞ്ഞു: "ഒരാള്‍ക്ക് രണ്ടു പെണ്‍കുട്ടികളുണ്ടാവുകയും അയാളവരെ നല്ലനിലയില്‍ പരിപാലിക്കുകയും ചെയ്താല്‍ അവര്‍ കാരണമായി അയാള്‍ സ്വര്‍ഗാവകാശിയായിത്തീരും''(ബുഖാരി).
"മൂന്നു പെണ്‍മക്കളോ സഹോദരിമാരോ കാരണമായി പ്രാരാബ്ധമനുഭവിക്കുന്നവന് സ്വര്‍ഗം ലഭിക്കാതിരിക്കില്ല'' (ത്വഹാവി). "നിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്കിടയില്‍ ദാനത്തില്‍ തുല്യത പുലര്‍ത്തുക. ഞാന്‍ ആര്‍ക്കെങ്കിലും പ്രത്യേകത കല്‍പിക്കുന്നവനായിരുന്നുവെങ്കില്‍ സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കുമായിരുന്നു'' (ത്വബ്റാനി).
ഈ വിധം പ്രകൃതിപരമായ പ്രത്യേകതകള്‍ പൂര്‍ണമായും പരിഗണിച്ചുള്ള സ്ഥാനപദവികളും അവകാശ-ബാധ്യതകളുമാണ് ഇസ്ലാം സ്ത്രീപുരുഷന്മാര്‍ക്ക് കല്‍പിക്കുന്നത്. അതുകൊണ്ടുതന്നെ മാതൃത്വത്തിന് മഹത്വമേകുകയും അതിനെ അത്യധികം ആദരിക്കുകയും ചെയ്യുന്നു. സ്ത്രീയുടെ ഏറ്റവും വലിയ സവിശേഷതയും മാതൃത്വമത്രെ. അമേരിക്കന്‍ മനശ്ശാസ്ത്ര വിദഗ്ധനായ തിയോഡര്‍ റൈക്ക് 'സ്ത്രീ- പുരുഷന്മാര്‍ക്കിടയിലെ വൈകാരിക വൈജാത്യങ്ങള്‍' എന്ന ഗ്രന്ഥത്തില്‍ മാതൃത്വത്തിലഭിമാനിക്കുന്ന ഒരു സ്ത്രീയുടെ വാക്കുകള്‍ ഇങ്ങനെ ഉദ്ധരിക്കുന്നു: "ധൈഷണികരംഗത്തും ഇതര മേഖലകളിലുമുള്ള പുരുഷന്റെ പ്രത്യേകത സങ്കോചലേശമന്യേ ഞങ്ങളംഗീകരിക്കുന്നു. പക്ഷേ, ഞങ്ങള്‍ സ്ത്രീകള്‍ അതിനേക്കാള്‍ എത്രയോ പ്രധാനപ്പെട്ട ഒന്നുകൊണ്ട് അനുഗൃഹീതരാണ്. ഞങ്ങളില്ലെങ്കില്‍ മനുഷ്യരാശി വേരറ്റുപോകും. മക്കള്‍ക്ക് ജന്മം നല്‍കുന്നത് ഞങ്ങളാണ്. വരുംതലമുറകളുടെ സാന്നിധ്യം അതുവഴി ഞങ്ങള്‍ ഉറപ്പുവരുത്തുന്നു''.
എന്നാല്‍ പെണ്ണ് പോലും ഇന്ന് മാതൃത്വത്തിന്റെ മഹത്വത്തെപ്പറ്റി ബോധവതിയല്ല. താന്‍ ഇത്ര കുട്ടികളെ ഗര്‍ഭം ചുമക്കുകയും പ്രസവിക്കുകയും പോറ്റിവളര്‍ത്തുകയും ചെയ്തിരിക്കുന്നുവെന്ന് അഭിമാനത്തോടെ പറയുന്ന സ്ത്രീകളിന്ന് വളരെ വിരളമാണ്. മനുഷ്യന്റെ വിലയിടിവാണിതിനു കാരണം. മനുഷ്യന്‍ ഈ വിധം തീരേ വില കുറഞ്ഞ വസ്തുവായി മാറിയതിനാല്‍ അവനെ ഗര്‍ഭം ചുമക്കുന്നതും പ്രസവിക്കുന്നതും ഹോട്ടലിലെ റിസപ്ഷനിസ്റിന്റെ ജോലിയേക്കാള്‍ തരംതാണതായി സ്ത്രീകള്‍ക്ക് തോന്നി. അതിനാല്‍ പലര്‍ക്കുമിന്ന് ഗര്‍ഭം ചുമക്കാനും പ്രസവിക്കാനും മടിയാണ്. അഥവാ ഒന്നോ രണ്ടോ കുഞ്ഞിന് ജന്മം നല്‍കിയാല്‍ തന്നെ വേണ്ട രീതിയില്‍ വളര്‍ത്താനവര്‍ ഒരുക്കമല്ല. അവരുടെ സംരക്ഷണം ആയമാരെ ഏല്‍പിക്കുന്നു. അവര്‍ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത് മാസംതോറും ലഭിക്കുന്ന വേതനം പ്രതീക്ഷിച്ചാണ്. അലിജാ അലി ഇസ്സത്ത് ബെഗോവിച്ച് പറഞ്ഞപോലെ മാതാപിതാക്കള്‍ക്ക് മക്കള്‍ വ്യക്തിത്വമുള്ള അസ്തിത്വമാണ്; ആയമാര്‍ക്ക് സാധനങ്ങളില്‍ ഒരു സാധനവും. അതിനാല്‍ ആയമാര്‍ അവരെ കളിപ്പിക്കുന്നത് യന്ത്രങ്ങളുടെ ചക്രങ്ങള്‍ തിരിക്കുന്നതുപോലെയും കുളിപ്പിക്കുന്നത് യന്ത്രങ്ങള്‍ തേച്ചുമിനുക്കുന്നതുപോലെയും തീര്‍ത്തും നിര്‍വികാരമായിരിക്കും.
മാതൃത്വം അവഗണിക്കപ്പെട്ടതിന്റെ അനിവാര്യമായ ദുരന്തം ലോകമെങ്ങുമിന്ന് പ്രകടമാണ്. സോവിയറ്റ് ഭരണാധികാരിയായിരുന്ന മിഖായേല്‍ ഗോര്‍ബച്ചേവ് തന്റെ വിശ്വവിഖ്യാതമായ പെരിസ്ത്രോയിക്കയില്‍ എഴുതുന്നു: "ഞങ്ങളുടെ വിഷമകരവും വീരോചിതവുമായ ചരിത്രത്തിന്റെ വര്‍ഷങ്ങളില്‍ അമ്മയെന്ന നിലയിലും ഗൃഹനായികയെന്ന നിലയിലും സ്വന്തം കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുകയെന്ന ഒഴിച്ചുകൂടാനാവാത്ത ജോലിയും സ്ത്രീകള്‍ക്കുള്ള സ്ഥാനത്തുനിന്ന് ഉയര്‍ന്നുവരുന്ന സ്ത്രീകളുടെ പ്രത്യേകാവകാശങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും പരിഗണന നല്‍കുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു. ശാസ്ത്രീയ ഗവേഷണങ്ങളിലേര്‍പ്പെടുകയും നിര്‍മാണ സ്ഥലങ്ങളിലും ഉല്‍പാദനങ്ങളിലും സേവനതുറകളിലും പണിയെടുക്കുകയും സര്‍ഗാത്മക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്നതിനാല്‍ സ്ത്രീകള്‍ക്ക് വീട്ടില്‍ അവരുടെ ദൈനംദിന കടമകള്‍ നിര്‍വഹിക്കുന്നതിന് -വീട്ടു ജോലി, കുട്ടികളെ വളര്‍ത്തല്‍, നല്ല കുടുംബാന്തരീക്ഷം സൃഷ്ടിക്കല്‍-മതിയായ സമയം കിട്ടാതെ വരുന്നു. ഞങ്ങളുടെ പല പ്രശ്നങ്ങള്‍ക്കും -കുട്ടികളുടെയും യുവജനങ്ങളുടെയും പെരുമാറ്റങ്ങളുടെ ധാര്‍മിക മൂല്യങ്ങളിലും സംസ്കാരത്തിലും ഉല്‍പാദനത്തിലുമുള്ള പ്രശ്നങ്ങള്‍ക്ക് - ഭാഗികമായ കാരണം ദുര്‍ബലമാകുന്ന കുടുംബബന്ധങ്ങളും കുടുംബപരമായ ഉത്തരവാദിത്തങ്ങളോടുള്ള തണുത്ത സമീപനങ്ങളുമാണെന്ന് ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. എല്ലാ കാര്യത്തിലും സ്ത്രീയെ പുരുഷനു തുല്യമാക്കണമെന്ന ഞങ്ങളുടെ ആത്മാര്‍ഥവും രാഷ്ട്രീയമായി നീതീകരിക്കത്തക്കതുമായ ആഗ്രഹത്തിന്റെ ഫലമാണ് ഈ വിരോധാഭാസം. ഇപ്പോള്‍ പെരിസ്ത്രോയിക്കയുടെ പ്രക്രിയയില്‍ ഈ കുറവ് ഞങ്ങള്‍ തരണം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. സ്ത്രീകള്‍ക്ക് സ്ത്രീകളെന്ന നിലയ്ക്കുള്ള അവരുടെ തനിയായ ദൌത്യത്തിലേക്ക് മടങ്ങാന്‍ സാധ്യമാക്കുന്നതിന് എന്തു ചെയ്യണമെന്ന പ്രശ്നത്തെപ്പറ്റി, പത്രങ്ങളിലും പൊതു സംഘടനകളിലും തൊഴില്‍ സ്ഥലത്തും വീട്ടിലും ഇപ്പോള്‍ ചൂടുപിടിച്ച വാദപ്രതിവാദങ്ങള്‍ നടക്കുന്നത് അതിനാലാണ്''.
സ്ത്രീയുടെ ശാരീരിക സവിശേഷതകള്‍ പരിഗണിക്കുകയോ മാതൃത്വത്തിന്റെ മഹത്വം അംഗീകരിക്കുകയോ ചെയ്യാത്ത പ്രകൃതിവിരുദ്ധമായ ഏതു വ്യവസ്ഥിതിയിലും മനുഷ്യന്റെ വിലയിടിയുകയും മനസ്സിന്റെ സ്വാസ്ഥ്യം നഷ്ടപ്പെടുകയും കുടുംബഘടന ശിഥിലമാവുകയും സമൂഹത്തില്‍നിന്ന് സമാധാനം വിടപറയുകയും വ്യക്തികള്‍ ആള്‍ക്കൂട്ടത്തിലും ഒറ്റപ്പെട്ട് ഏകാന്തതയുടെ കൊടിയ വ്യഥക്ക് വിധേയരാവുകയും ചെയ്യുക അനിവാര്യമാണ്. പ്രകൃതിപരമായ പ്രത്യേകതകള്‍ പൂര്‍ണമായും പരിഗണിക്കുന്ന ഇസ്ലാമിക വ്യവസ്ഥ ഇത്തരം ന്യൂനതകളില്‍നിന്ന് തീര്‍ത്തും മുക്തവും പ്രതിസന്ധികള്‍ക്കിടവരുത്താത്തതുമത്രെ.

Friday, March 26, 2010
ജിസ് യ
ഇസ്ലാമികരാഷ്ട്രം അമുസ്ലിം പൌരന്മാരില്‍നിന്ന് ജിസ് യ എന്ന മതനികുതി ഈടാക്കാറില്ലേ? അത് കടുത്ത വിവേചനവും അനീതിയുമല്ലേ?
ജിസ് യ മതനികുതിയല്ല. ആണെന്ന ധാരണ അബദ്ധമാണ്. ഏറെ തെറ്റിദ്ധരിക്കപ്പെട്ട വിഷയമെന്ന നിലയില്‍ ഇത് അല്‍പം വിശദീകരിക്കുന്നത് ഗുണകരമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുസ്ലിംകള്‍ തങ്ങളുടെ കാര്‍ഷികവരുമാനത്തിന്റെ പത്തു ശതമാനവും ഇതര സാമ്പത്തിക വരുമാനങ്ങളുടെ രണ്ടര ശതമാനവും പൊതു ഖജനാവില്‍ അടക്കാന്‍ ബാധ്യസ്ഥരാണ്. ഇത് മതപരമായ ആരാധനാകര്‍മം കൂടിയായതിനാല്‍ ഇതര മതവിഭാഗക്കാരുടെ മേല്‍ നിര്‍ബന്ധമാക്കാന്‍ നിര്‍വാഹമില്ല. കാരണം അതവരുടെ മതസ്വാതന്ത്യ്രത്തിന്റെ നിഷേധമായിരിക്കും. അതിനാല്‍ സമൂഹത്തില്‍ സാമ്പത്തിക സന്തുലിതത്വം നിലനിര്‍ത്താനായി അമുസ്ലിം പൌരന്മാരുടെ മേല്‍ ഇസ്ലാമിലെ മതചടങ്ങുകളുമായി ബന്ധമില്ലാത്ത മറ്റൊരു നികുതി ചുമത്തുകയാണുണ്ടായത്. അതാണ് ജിസ് യ. മുസ്ലിംകളില്‍നിന്ന് രാഷ്ട്രം നിര്‍ബന്ധമായും പിരിച്ചെടുക്കുന്ന സകാത്തിനു പകരമുള്ള നികുതിയാണത്.
സമ്പത്തുള്ള മുസ്ലിംകളെല്ലാം സകാത്ത് നല്‍കാന്‍ ബാധ്യസ്ഥരാണ്. സ്ത്രീകളും കുട്ടികളും വൃദ്ധന്മാരും രോഗികളും ഉള്‍പ്പെടെ ആരും തന്നെ അതില്‍നിന്ന് മുക്തരല്ല. എന്നാല്‍ അതിനെയപേക്ഷിച്ച് ജിസ് യ യില്‍ ഒട്ടേറെ ആനുകൂല്യങ്ങളും ഇളവുകളുമുണ്ട്. സ്ത്രീകള്‍, കുട്ടികള്‍, അന്ധന്മാര്‍, വൃദ്ധന്മാര്‍, ഭ്രാന്തന്മാര്‍, മാറാരോഗികള്‍, മഠങ്ങളിലെ സന്യാസിമാര്‍, പുരോഹിതന്മാര്‍ പോലുള്ളവരില്‍നിന്നൊന്നും ജിസ്യ പിരിക്കുന്നതല്ല. അതിനാല്‍ ജിസ്യ അമുസ്ലിം പൌരന്മാരോടുള്ള വിവേചനമോ അനീതിയോ അല്ല. അവര്‍ക്ക് സാമ്പത്തികമായി ഇളവ് ലഭിക്കാനുള്ള ഉപാധിയാണ്.
ആരെങ്കിലും മുസ്ലിംകളെപ്പോലെ സകാത്ത് നല്‍കാന്‍ സ്വയം സന്നദ്ധമായി മുന്നോട്ടു വരികയാണെങ്കില്‍ അവരെ ഇസ്ലാമിക രാഷ്ട്രം ജിസ് യ യില്‍നിന്ന് ഒഴിവാക്കുന്നതാണ്. ചരിത്രത്തിലിതിന് ഏറെ ഉദാഹരണങ്ങള്‍ കാണാം. ഒന്നിവിടെ ഉദ്ധരിക്കാം: സര്‍ തോമസ് ആര്‍ണള്‍ഡ് എഴുതുന്നു: "അവരോട് (തഗ്ലിബ് ഗോത്രം) അമുസ്ലിം ഗോത്രങ്ങള്‍ക്ക് നല്‍കുന്ന സംരക്ഷണത്തിനു പകരമായി ചുമത്തുന്ന കരം- ജിസ് യ- അടക്കാനും അദ്ദേഹം (ഉമറുല്‍ ഫാറൂഖ്) ആവശ്യപ്പെട്ടു. എന്നാല്‍ ജിസ് യ കൊടുക്കുന്നത് അപമാനമായി കരുതിയ തഗ്ലിബ് ഗോത്രം തങ്ങളെ മുസ്ലിംകളെപ്പോലെ നികുതി (സകാത്ത്) അടക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു. ഖലീഫ അതനുവദിക്കുകയും അവര്‍ മുസ്ലിംകളെപ്പോലെ ജിസ് യയുടെ ഇരട്ടി വരുന്ന സംഖ്യ ഖജനാവിലേക്കടക്കുകയും ചെയ്തു'' (ഇസ്ലാം പ്രബോധനവും പ്രചാരവും, പുറം 62).
ഇസ്ലാമികരാഷ്ട്രത്തിലെ മുഴുവന്‍ പൌരന്മാരെയും സംരക്ഷിക്കാന്‍ ഭരണകൂടം ബാധ്യസ്ഥമാണ്. അതിനാല്‍ മുസ്ലിംകളുടെ മാത്രമല്ല, അമുസ്ലിംകളുടെയും ജീവനും സ്വത്തും അഭിമാനവും സംരക്ഷിക്കാന്‍ നിര്‍ബന്ധ സൈനികസേവനം നിര്‍വഹിക്കാന്‍ മുസ്ലിംകള്‍ ബാധ്യസ്ഥരായിരുന്നു. ഈ വിധം സംരക്ഷണം ഉറപ്പു നല്‍കുന്നതിനും പട്ടാളസേവനത്തില്‍നിന്ന് ഒഴിവാക്കുന്നതിനും പകരമായാണ് അവരില്‍നിന്ന് ജിസ് യ ഈടാക്കിയിരുന്നത്. സൈനികസേവനത്തിന് അക്കാലത്ത് ശമ്പളമുണ്ടായിരുന്നില്ലെന്നത് പ്രത്യേകം പ്രസ്താവ്യമത്രെ. എപ്പോഴെങ്കിലും രാജ്യനിവാസികള്‍ക്ക് സംരക്ഷണം നല്‍കാന്‍ ഭരണകൂടത്തിന് സാധിക്കാതെ വന്നാല്‍ ജിസ് യ തിരിച്ചുനല്‍കുക പതിവായിരുന്നു. അപ്രകാരം തന്നെ സൈനികസേവനത്തിന് സ്വയം സന്നദ്ധരായി മുന്നോട്ടുവരുന്നവരെയും ജിസ് യ യില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കിയിരുന്നു. സര്‍ തോമസ് ആര്‍ണള്‍ഡ് എഴുതുന്നു: "ചിലര്‍ നമ്മെ വിശ്വസിപ്പിക്കുവാന്‍ ശ്രമിക്കുന്നതുപോലെ മുസ്ലിം വിശ്വാസം സ്വീകരിക്കാന്‍ വിസമ്മതിച്ചതിന്റെ ശിക്ഷയായി ക്രൈസ്തവരുടെ മേല്‍ ചുമത്തപ്പെടുന്നതല്ല ഈ നികുതി. എല്ലാ അമുസ്ലിം പൌരന്മാരും അടക്കേണ്ടതായിരുന്നു അത്. മതപരമായ കാരണങ്ങളാല്‍ നിര്‍ബന്ധ സൈനിക സേവനത്തില്‍നിന്ന് അവര്‍ ഒഴിവാക്കപ്പെട്ടിരുന്നു. മുസ്ലിംകള്‍ നല്‍കിയിരുന്ന സംരക്ഷണത്തിന് പകരമായാണ് അവര്‍ ജിസ് യ കൊടുക്കേണ്ടി വന്നത്....
"തുര്‍ക്കീ ഭരണകാലത്ത് സൈന്യത്തില്‍ സേവനമനുഷ്ഠിച്ചിരുന്ന ക്രിസ്ത്യാനികളും ജിസ് യ യില്‍നിന്ന് ഒഴിവാക്കപ്പെട്ടിരുന്നതായി കാണാം. കൊറിന്‍ത് കരയിടുക്കിലേക്ക് നയിക്കുന്ന സിത്തിറോണ്‍, ഗറാനിയ ചുരങ്ങള്‍ കാക്കാന്‍ ഒരു സംഘം സായുധരെ നല്‍കാമെന്ന വ്യവസ്ഥയില്‍ അല്‍ബേനിയന്‍ ക്രൈസ്തവവര്‍ഗമായ മെഗാരികളെ തുര്‍ക്കികള്‍ ജിസ് യ യില്‍നിന്ന് ഒഴിവാക്കിയിരുന്നു. തുര്‍ക്കീ സൈന്യത്തിന്റെ മുമ്പേ പോയി നിരത്തുകളും പാലങ്ങളും നന്നാക്കിയിരുന്ന ക്രിസ്തീയ സംഘത്തില്‍നിന്ന് ജിസ് യ ഈടാക്കിയിരുന്നില്ലെന്നു മാത്രമല്ല, കരം വാങ്ങാതെ അവര്‍ക്ക് ഭൂമി പതിച്ചുകൊടുക്കുകകൂടി ചെയ്തിരുന്നു. ഹൈസ്രയിലെ ക്രിസ്ത്യാനികള്‍ സുല്‍ത്താന് ജിസ് യ നല്‍കിയിരുന്നില്ല. പകരമായി അവര്‍ 250 ദൃഢഗാത്രരായ നാവികരെ തുര്‍ക്കിപ്പടക്കു നല്‍കി.
"ആര്‍മത്തോളി എന്നു വിളിക്കപ്പെടുന്ന തെക്കന്‍ റുമാനിയക്കാരാണ് പതിനാറും പതിനേഴും നൂറ്റാണ്ടുകളില്‍ തുര്‍ക്കി സൈന്യത്തില്‍ മുഖ്യഘടകമായിരുന്നത്. സ്കൂട്ടാരിക്കു വടക്കുള്ള പര്‍വതനിരകളില്‍ വസിച്ചിരുന്ന മിര്‍ദികള്‍ എന്ന അല്‍ബേനിയന്‍ കത്തോലിക്കര്‍ കരത്തില്‍നിന്നൊഴിവാക്കപ്പെട്ടിരുന്നു. യുദ്ധവേളയില്‍ സായുധ സംഘത്തെ നല്‍കാമെന്നായിരുന്നു അവരുടെ പ്രതിജ്ഞ. അതേപോലെ ഗ്രീക്ക് ക്രിസ്ത്യാനികളെയും ജിസ് യ യില്‍നിന്നൊഴിവാക്കി. കോണ്‍സ്റാന്റിനോപ്പിളിലേക്ക് ശുദ്ധജലം കൊണ്ടുവന്നിരുന്ന കല്‍ക്കുഴലുകള്‍ അവരായിരുന്നു സംരക്ഷിച്ചിരുന്നത്. നഗരത്തിലെ വെടിമരുന്നുശാലക്ക് കാവലിരുന്നവരേയും കരത്തില്‍നിന്നൊഴിവാക്കിയിരുന്നു. എന്നാല്‍, ഈജിപ്തിലെ ഗ്രാമീണ കര്‍ഷകര്‍ സൈനികസേവനത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടപ്പോള്‍ അവരുടെ മേല്‍ ക്രിസ്ത്യാനികളെപ്പോലെ കരം ചുമത്തുകയും ചെയ്തു.''(സര്‍ തോമസ് ആര്‍ണള്‍ഡ്, ഇസ്ലാം: പ്രബോധനവും പ്രചാരവും, പുറം 73-76).
നബിതിരുമേനിയുടെ കാലത്ത് മദീനയിലെ അമുസ്ലിം വിഭാഗങ്ങള്‍ രാഷ്ട്രത്തിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരുന്നതിനാല്‍ അവരില്‍നിന്ന് ജിസ് യ ഈടാക്കിയിരുന്നില്ല.
ചുരുക്കത്തില്‍, പാശ്ചാത്യര്‍ പ്രചരിപ്പിക്കുകയും അവരുടെ മെഗാഫോണുകളായി മാറിയ മറ്റുള്ളവര്‍ ഏറ്റുപിടിക്കുകയും ചെയ്യുന്നതുപോലെ ജിസ് യ ഒരു മതനികുതിയല്ല. ഒരിക്കലും അങ്ങനെ ആയിരുന്നിട്ടുമില്ല. യഥാര്‍ഥത്തിലിത് യുദ്ധനികുതിയാണ്. കഴിവും കായികബലവും ഉണ്ടായിരുന്നിട്ടും സൈനികസേവനമനുഷ്ഠിക്കാന്‍ സന്നദ്ധമാവാതെ മാറിനിന്നവരാണ് അത് നല്‍കേണ്ടിവന്നിരുന്നത്. നിര്‍ബന്ധ സൈനിക സേവനം നിലനിന്നിരുന്ന ഘട്ടത്തില്‍ അതില്‍നിന്നൊഴിവാക്കുകയും അതോടൊപ്പം ശാരീരികവും സാമ്പത്തികവുമായ സുരക്ഷിതത്വം അനുഭവിക്കുകയും ചെയ്തിരുന്നതിന്റെ പ്രതിഫലമായിരുന്നു അത്. എന്നാല്‍ ഇസ്ലാമികരാഷ്ട്രത്തിലെ മുസ്ലിം പൌരന്മാര്‍ നിര്‍ബന്ധ സൈനിക സേവനമനുഷ്ഠിച്ചാലും ഭരണകൂടത്തിനു സകാത്ത് നല്‍കാന്‍ ബാധ്യസ്ഥരാണ്. എക്കാലത്തും സകാത്ത് സംഖ്യ ജിസ് യ യേക്കാള്‍ വളരെ കൂടുതലായിരുന്നുവെന്ന വസ്തുത വിസ്മരിക്കാവതല്ല. അമുസ്ലിം പൌരന്മാര്‍ സകാത്ത് നല്‍കുകയോ സൈനികസേവനമനുഷ്ഠിക്കാന്‍ സന്നദ്ധമാവുകയോ ചെയ്തപ്പോഴെല്ലാം അവരെ ജിസ് യയില്‍നിന്നൊഴിവാക്കിയിരുന്നു. സൈനികവൃത്തി വേതനമുള്ള തൊഴിലായി മാറിയ ഇക്കാലത്തും ഇസ്ലാമിക രാഷ്ട്രം അമുസ്ലിം പൌരന്മാരുടെ മേല്‍ ജിസ് യ ചുമത്തുന്നതല്ല. അതിനാല്‍ മതന്യൂനപക്ഷങ്ങള്‍ ഇസ്ലാമികരാഷ്ട്രത്തില്‍ ഒരുവിധ വിവേചനവും അനുഭവിക്കുകയില്ലെന്നു മാത്രമല്ല, സകാത്തില്‍നിന്ന് ഒഴിവാക്കപ്പെടുന്നതിനാല്‍ മുസ്ലിംകളേക്കാള്‍ സാമ്പത്തിക സൌകര്യവും ആനുകൂല്യവും അനുഭവിക്കുകയും ചെയ്യുന്നു

ഗള്‍ഫുനാടുകളിലെ ക്ഷേത്രവിലക്ക്
ഗള്‍ഫ്നാടുകളില്‍ ഹിന്ദുക്കളെ ക്ഷേത്രം പണിയാന്‍ അനുവദിക്കാത്തതെന്തുകൊണ്ടാണ്?
ഗള്‍ഫ് നാടുകളില്‍ ഹിന്ദുപൌരന്മാരില്ല. അവിടെയുള്ള ഹിന്ദുക്കള്‍ ജോലിയാവശ്യാര്‍ഥം ചെന്ന വിദേശികളാണ്. മുസ്ലിംകളുള്‍പ്പെടെ വിദേശികളായ ആര്‍ക്കും അവിടെ സ്ഥലം വാങ്ങാനോ ആരാധനാലയം പണിയാനോ അനുവാദമില്ല. അഥവാ, വിദേശമുസ്ലിംകള്‍ക്ക് പള്ളിയുണ്ടാക്കാനും അവിടങ്ങളിലെ നിയമം അനുവദിക്കുന്നില്ല. വിദേശികള്‍ക്ക് ഇന്ത്യയിലോ ഇതര സെക്യുലര്‍ നാടുകളിലോ സ്വന്തമായ ആരാധനാലയം പണിയാന്‍ അനുവാദമില്ലാത്തതുപോലെത്തന്നെ.
എന്നിട്ടും ദീര്‍ഘകാലമായി ഗള്‍ഫ് നാടുകളില്‍ കഴിഞ്ഞുകൂടുന്ന സിന്ധി ഹിന്ദുക്കള്‍ക്ക് ആരാധനാലയം നിര്‍മിക്കാന്‍ ഭരണകൂടം പ്രത്യേകം അനുമതി നല്‍കുകയുണ്ടായി. മലയാളത്തിലെ ആര്‍.എസ്.എസ്. വാരിക കേസരി എഴുതുന്നു: "മസ്കത്ത്, ബഹ്റൈന്‍, ദുബൈ എന്നീ ഗള്‍ഫു രാജ്യങ്ങള്‍ വിദേശക്കോയ്മക്ക് കീഴില്‍ ഉള്ളതുമുതല്‍ ഭാരതീയരും ഹിന്ദുക്കളുമായ സിന്ധികള്‍ ഇവിടങ്ങളില്‍ കുടിയേറിപ്പാര്‍ക്കുക കാരണം പ്രസ്തുത രാജ്യങ്ങളുടെ അഭിവൃദ്ധിയില്‍ ഗണ്യമായ പങ്കുവഹിച്ചിരുന്നു. പ്രസ്തുത യാഥാര്‍ഥ്യം മനസ്സിലാക്കി അവിടങ്ങളിലെ ഭരണാധിപന്മാര്‍ അവര്‍ക്ക് പ്രത്യേക പരിഗണനകള്‍ കൊടുത്തുപോന്നു''(6-4-1986).
"ദുബൈ ശൈഖ് അവര്‍ക്ക് വേണ്ടുന്ന എല്ലാ ആനുകൂല്യങ്ങളും നല്‍കുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചുപോന്നു. സിന്ധികളുടെ ആവശ്യാര്‍ഥം ഹിന്ദുക്കളുടെ ഒരു ക്ഷേത്രവും ഇഷ്ടദേവതകളെ വച്ചു പൂജിക്കാനുള്ള അനുവാദവും അതുപോലെ ഉത്സവാദികള്‍ കൊണ്ടാടാനുള്ള അംഗീകാരവും നല്‍കുകയുണ്ടായി. ഹിന്ദുക്കള്‍ക്ക് ശവസംസ്കാരം ചെയ്യാനുള്ള ഒരു പ്രത്യേക ശ്മശാനത്തിനുള്ള സ്ഥലവും കൂടി അനുവദിക്കുകയുണ്ടായി'' (കേസരി 5-1-1986).

Wednesday, March 24, 2010
മുസ്ലിം രാജ്യത്തില്‍ ക്ഷേത്രങ്ങള്‍ക്ക് അനുവാദമുണ്ടോ?
മതേതരനാടുകളിലേതുപോലെയോ കൂടുതലായോ മതന്യൂനപക്ഷങ്ങള്‍ക്ക് ഇസ്ലാമികരാഷ്ട്രത്തില്‍ മതസ്വാതന്ത്യ്രമുണ്ടാകുമെന്ന് താങ്കള്‍ അവകാശപ്പെടുകയുണ്ടായല്ലോ? എന്നാല്‍ ലോകത്ത് ഏതെങ്കിലും മുസ്ലിം രാജ്യത്ത് ഹിന്ദുക്കള്‍ക്ക് ക്ഷേത്രം നിര്‍മിക്കാന്‍ അനുവാദമുണ്ടോ? പാകിസ്താനിലും ബംഗ്ളാദേശിലുമെല്ലാം ഉള്ളവതന്നെ തകര്‍ക്കുകയല്ലേ ചെയ്യുന്നത്?
സമൂഹത്തില്‍ നിലനില്‍ക്കുന്ന ഗുരുതരമായ തെറ്റിദ്ധാരണകളാണ് ഇത്തരം സംശയങ്ങള്‍ക്ക് കാരണം. മുസ്ലിംകള്‍ ഭൂരിപക്ഷമുള്ള നാടുകളെല്ലാം മതാധിഷ്ഠിത ഇസ്ലാമികരാഷ്ട്രങ്ങളാണെന്ന ധാരണ ശരിയല്ല. ഇസ്ലാമികവ്യവസ്ഥ യഥാവിധി നടപ്പാക്കപ്പെടുന്ന രാജ്യങ്ങള്‍ മാത്രമേ ഇസ്ലാമികരാഷ്ട്രമെന്ന വിശേഷണത്തിന് അര്‍ഹമാവുകയുള്ളൂ. നിലവിലുള്ള മുസ്ലിം നാടുകള്‍ അവ്വിധം ചെയ്യാത്തതിനാലാണ് ലോകത്തെവിടെയും മാതൃകാ ഇസ്ലാമിക രാഷ്ട്രങ്ങള്‍ കാണപ്പെടാത്തത്. ഭാഗികമായി ഇസ്ലാമികവ്യവസ്ഥ നടപ്പാക്കുന്ന നാടുകളുണ്ട്. അവ അത്രത്തോളമേ ഇസ്ലാമികമാവുകയുള്ളൂ.
ഇസ്ലാമികരാഷ്ട്രത്തിലെ അമുസ്ലിം പൌരന്മാര്‍ക്ക് തങ്ങളുടെ വിശ്വാസങ്ങള്‍ വച്ചുപുലര്‍ത്താനും ആരാധനാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാനും ആചാരങ്ങള്‍ പിന്തുടരാനും സ്വാതന്ത്യ്രമുണ്ടായിരിക്കും. ആരുടെ മേലും ഇസ്ലാമിനെ അടിച്ചേല്‍പിക്കുകയോ ആരെയെങ്കിലും മതം മാറാന്‍ നിര്‍ബന്ധിക്കുകയോ ഇല്ല. അങ്ങനെ ചെയ്യുന്നത് ഇസ്ലാം കണിശമായി വിലക്കിയിരിക്കുന്നു: "മതത്തില്‍ ഒരുവിധ നിര്‍ബന്ധവുമില്ല. സന്മാര്‍ഗം മിഥ്യാധാരണകളില്‍ നിന്ന് വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു.''(ഖു. 2: 256).
"നീ വിളംബരം ചെയ്യുക: ഇത് നിങ്ങളുടെ നാഥനില്‍നിന്നുള്ള സത്യമാകുന്നു. ഇഷ്ടമുള്ളവര്‍ക്കിത് സ്വീകരിക്കാം. ഇഷ്ടമുള്ളവര്‍ക്ക് നിഷേധിക്കാം.'' (ഖു. 18:29).
ദൈവദൂതന്മാര്‍ക്കുപോലും മതം സ്വീകരിക്കാന്‍ ആരെയും നിര്‍ബന്ധിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. അല്ലാഹു അറിയിക്കുന്നു: "ജനങ്ങള്‍ വിശ്വാസികളാകാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ? ദൈവഹിതമില്ലാതെ ഒരാള്‍ക്കും വിശ്വസിക്കുക സാധ്യമല്ല''(ഖു. 6: 69).
"നബിയേ, നീ ഉദ്ബോധിപ്പിച്ചുകൊണ്ടിരിക്കുക. നീ ഉദ്ബോധകന്‍ മാത്രമാകുന്നു. നീ അവരെ നിര്‍ബന്ധിച്ച് വഴിപ്പെടുത്തുന്നവനൊന്നുമല്ല.''(ഖു. 88: 21,22).
ലോകത്തിലെ ആദ്യത്തെ ഇസ്ലാമികരാഷ്ട്രമായ മദീനയില്‍, അതിന്റെ സ്ഥാപകനായ നബിതിരുമേനി മതന്യൂനപക്ഷങ്ങള്‍ക്ക് അനുവദിച്ചതുപോലുള്ള സ്വാതന്ത്യ്രവും സൌകര്യവും മറ്റേതെങ്കിലും മതാധിഷ്ഠിത നാടുകളിലോ മതനിരപേക്ഷ രാജ്യങ്ങളിലോ കാണപ്പെടുമോയെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. മദീന അംഗീകരിച്ച് പ്രഖ്യാപിച്ച പ്രമാണത്തില്‍ ഇങ്ങനെ കാണാം: "നമ്മുടെ ഭരണസാഹോദര്യസീമയില്‍പെടുന്ന ജൂതന്മാര്‍ക്ക് വര്‍ഗാടിസ്ഥാനത്തിലുള്ള പക്ഷപാതപരമായ പെരുമാറ്റങ്ങളില്‍നിന്നും ദ്രോഹങ്ങളില്‍നിന്നും രക്ഷ നല്‍കും. നമ്മുടെ സഹായത്തിനും ദയാനിരതമായ സംരക്ഷണത്തിനും മുസ്ലിം സമുദായാംഗങ്ങളെപ്പോലെ അവര്‍ക്കും അവകാശമുണ്ട്. മുസ്ലിംകളുമായി ചേര്‍ന്ന് അവര്‍ ഏക ഘടനയുള്ള ഒരു രാഷ്ട്രമായിത്തീരും. മുസ്ലിംകളെപ്പോലെത്തന്നെ അവര്‍ക്കും സ്വതന്ത്രമായി തങ്ങളുടെ മതം ആചരിക്കാവുന്നതാണ്.''
സര്‍ തോമസ് ആര്‍ണള്‍ഡ് എഴുതുന്നു: "മുഹമ്മദ് പല അറബ്-ക്രൈസ്തവ ഗോത്രങ്ങളുമായും സന്ധിയിലേര്‍പ്പെട്ടിരുന്നു. അവര്‍ക്കദ്ദേഹം സംരക്ഷണവും സ്വന്തം മതമാചരിക്കാനുള്ള സ്വാതന്ത്യ്രവും നല്‍കി''(ഇസ്ലാം: പ്രബോധനവും പ്രചാരവും, പുറം 60).
പ്രവാചകന്റെ പാത പിന്തുടര്‍ന്ന് മുഴുവന്‍ മുസ്ലിംഭരണാധികാരികളും സ്വീകരിച്ച സമീപനവും ഇതുതന്നെ. ഇന്ത്യാ ചരിത്രത്തില്‍ ഏറെ തെറ്റിദ്ധരിക്കപ്പെടുകയും വിമര്‍ശനവിധേയനാവുകയും ചെയ്ത ഔറംഗസീബിന്റെ മതസമീപനത്തില്‍ പ്രകടമായിരുന്ന സഹിഷ്ണുതയെ സംബന്ധിച്ച് അലക്സാണ്ടര്‍ ഹാമില്‍ട്ടണ്‍ എഴുതുന്നു: "ഹിന്ദുക്കള്‍ക്ക് പരിപൂര്‍ണമായ മതസ്വാതന്ത്യ്രം ലഭിക്കുന്നുണ്ടെന്നതിന് പുറമെ ഹൈന്ദവ രാജാക്കന്മാരുടെ കീഴിലായിരിക്കുമ്പോഴൊക്കെ അവര്‍ നടത്തിയിരുന്ന വ്രതങ്ങളും ഉത്സവങ്ങളും ആഘോഷിക്കാനുള്ള സൌകര്യങ്ങള്‍ ഉണ്ടായിരുന്നു. മീററ്റ് നഗരത്തില്‍ മാത്രം ഹൈന്ദവവിഭാഗത്തില്‍ നൂറില്‍പരം വ്യത്യസ്ത വിഭാഗങ്ങളുണ്ടെങ്കിലും അവര്‍ തമ്മില്‍ പ്രാര്‍ഥനകളുടെയോ സിദ്ധാന്തങ്ങളുടെയോ പേരില്‍ യാതൊരു വിധ വിവാദവും ഉണ്ടായിരുന്നില്ല. ഏതൊരാള്‍ക്കും അയാളാഗ്രഹിക്കുന്ന വിധം ദൈവാര്‍ച്ചനകള്‍ നടത്തുവാനും ആരാധിക്കാനുമുള്ള സ്വാതന്ത്യ്രമുണ്ടായിരുന്നു. മതധ്വംസനങ്ങള്‍ അജ്ഞാതമത്രെ'' (Alaxander Hamilton, A new Account of the East Indies, Vol. 1, PP. 159, 162, 163).).
മുസ്ലിം ഭരണാധികാരികള്‍ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുകയോ സമ്മര്‍ദം ചെലുത്തുകയോ ചെയ്തിരുന്നുവെങ്കില്‍ നീണ്ട നിരവധി നൂറ്റാണ്ടുകളുടെ ഭരണത്തിനു ശേഷവും മുസ്ലിംകളിവിടെ ന്യൂനപക്ഷമാകുമായിരുന്നില്ലെന്ന് സുവിദിതമാണല്ലോ.
ഇസ്ലാമിക ഭരണത്തില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് പൂര്‍ണമായ ആരാധനാസ്വാതന്ത്യ്രം നല്‍കപ്പെട്ടിരുന്നു. നജ്റാനിലെ ക്രിസ്ത്യാനികളുമായി പ്രവാചകനുണ്ടാക്കിയ സന്ധിവ്യവസ്ഥകളില്‍ ഇങ്ങനെ കാണാം. "നജ്റാനിലെ ക്രൈസ്തവര്‍ക്കും അവരുടെ സഹവാസികള്‍ക്കും ദൈവത്തിന്റെ അഭയവും ദൈവദൂതനായ മുഹമ്മദിന്റെ സംരക്ഷണോത്തരവാദിത്വവുമുണ്ട്. അവരുടെ ജീവന്‍, മതം, ഭൂമി, ധനം എന്നിവയ്ക്കും അവരില്‍ ഹാജറുള്ളവന്നും ഇല്ലാത്തവന്നും അവരുടെ ഒട്ടകങ്ങള്‍ക്കും നിവേദകസംഘങ്ങള്‍ക്കും കുരിശ്, ചര്‍ച്ച് പോലുള്ള മതചിഹ്നങ്ങള്‍ക്കും വേണ്ടിയാണിത്. നിലവിലുള്ള അവസ്ഥയില്‍ ഒരു മാറ്റവും വരുത്തുന്നതല്ല. അവരുടെ യാതൊരവകാശവും ഒരു മതചിഹ്നവും മാറ്റപ്പെടുന്നതല്ല. അവരുടെ പാതിരിയോ പുരോഹിതനോ ചര്‍ച്ച് സേവകനോ തന്റെ സ്ഥാനത്ത് നിന്ന് നീക്കപ്പെടുന്നതല്ല.''
ഒന്നാം ഖലീഫ അബൂബക്ര്‍ സ്വിദ്ദീഖ്(റ) ഹീറാവാസികളുമായി ഒപ്പുവച്ച സന്ധിവ്യവസ്ഥകളിലിങ്ങനെ പറയുന്നു: "അവരുടെ ആരാധനാലയങ്ങളും കനീസുകളും ശത്രുക്കളില്‍നിന്ന് രക്ഷ നേടുന്ന കോട്ടകളും പൊളിച്ചുമാറ്റപ്പെടുന്നതല്ല. മണിയടിക്കുന്നതോ പെരുന്നാളിന് കുരിശ് എഴുന്നള്ളിക്കുന്നതോ തടയപ്പെടുന്നതുമല്ല.''
മധ്യപൂര്‍വദേശത്തെ ക്രൈസ്തവവിശ്വാസികള്‍ മുസ്ലിം ഭരണത്തിന് കീഴില്‍ സമ്പൂര്‍ണ മതസ്വാതന്ത്യ്രം അനുവദിച്ചിരുന്നതിനാല്‍ വളരെയേറെ സംതൃപ്തരായിരുന്നു. നീണ്ട അഞ്ചു നൂറ്റാണ്ടുകാലം ഇസ്ലാമികാധിപത്യം അനുഭവിച്ചശേഷവും ഈ അവസ്ഥയിലൊരു മാറ്റവും സംഭവിച്ചിരുന്നില്ലെന്ന് പന്ത്രണ്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ അന്തോക്യയിലെ യാക്കോബായ പാത്രിയാര്‍ക്കീസായിരുന്ന വലിയ മൈക്കലിന്റെ പ്രസ്താവന അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. റോമന്‍ ഭരണാധികാരിയായിരുന്ന ഹിരാക്ളിയസിന്റെ മര്‍ദന കഥകള്‍ വിവരിച്ചുകൊണ്ട് അദ്ദേഹം എഴുതുന്നു: "ഇങ്ങനെയാണ് സര്‍വശക്തനും മനുഷ്യരുടെ സാമ്രാജ്യങ്ങള്‍ തന്റെ ഹിതത്തിനനുസരിച്ച് മാറ്റിമറിക്കുന്നവനും താനിഛിക്കുന്നവര്‍ക്ക് സാമ്രാജ്യം നല്‍കുന്നവനും പാവങ്ങളെ ഉദ്ധരിക്കുന്നവനുമായ പ്രതികാരത്തിന്റെ ദൈവം ഇശ്മേലിന്റെ സന്താനങ്ങളെ റോമന്‍ കരങ്ങളില്‍നിന്നും നമ്മെ രക്ഷിക്കാനായി തെക്കുനിന്നു കൊണ്ടുവന്നത്. റോമക്കാര്‍ നമ്മുടെ ചര്‍ച്ചുകളും മഠങ്ങളും കവര്‍ച്ച ചെയ്യുന്നതും നമ്മെ നിര്‍ദയം മര്‍ദിക്കുന്നതും ദൈവം നോക്കിക്കാണുകയായിരുന്നു. യഥാര്‍ഥത്തില്‍ നമുക്കല്‍പം നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് കാല്‍സിഡോണിയന്‍ പക്ഷത്തുനിന്ന് ഏല്‍പിക്കപ്പെട്ട നമ്മുടെ ചര്‍ച്ചുകള്‍ അവരുടെ കൈയില്‍ തന്നെ ശേഷിക്കുന്നതുകൊണ്ട് ഉണ്ടായതു മാത്രമാണ്. അറബികള്‍ നഗരങ്ങള്‍ അധീനപ്പെടുത്തിയപ്പോള്‍ ഓരോരുത്തരുടെയും കൈവശമുള്ള ചര്‍ച്ചുകള്‍ അങ്ങനെത്തന്നെ നിലനിര്‍ത്തി. ഏതായിരുന്നാലും റോമക്കാരുടെ ക്രൂരതയില്‍നിന്നും നീചത്വത്തില്‍നിന്നും രോഷത്തില്‍നിന്നും മതാവേശത്തില്‍നിന്നും രക്ഷ പ്രാപിക്കുകയും നാം സമാധാനത്തില്‍ കഴിയുകയും ചെയ്യുന്നുവെന്നത് ഒട്ടും നിസ്സാരകാര്യമല്ല''(Michael the elder Vol. 2, PP. 412, 413. ഉദ്ധരണം: സര്‍ തോമസ് ആര്‍ണള്‍ഡ്, ഇസ്ലാം പ്രബോധനവും പ്രചാരവും, പുറം 67).
ഇന്ത്യയിലെ മുസ്ലിം ആധിപത്യത്തെ സംബന്ധിച്ച് ശ്രീ. ഈശ്വരി പ്രസാദ് പറയുന്നു: "മുസ്ലിംകള്‍ കീഴടക്കപ്പെട്ട ജനതയ്ക്ക് ആരാധനാ സ്വാതന്ത്യ്രം അനുവദിക്കുകയും അവരോട് സഹിഷ്ണുതാപൂര്‍വം പെരുമാറുകയുമുണ്ടായി.''(History of Muslim Rule, Page 46).
ഡോക്ടര്‍ താരാചന്ദ് എഴുതുന്നു: "മുസ്ലിം ജേതാക്കള്‍ പരാജിതരോട് വളരെ നന്നായി പെരുമാറി. ഹിന്ദു പണ്ഡിതന്മാര്‍ക്കും പൂജാരിമാര്‍ക്കും തങ്ങളുടെ ദേവാലയങ്ങള്‍ക്കും ചട്ടപ്പടിയുള്ള അവകാശം നല്‍കാന്‍ കര്‍ഷകരെ അനുവദിച്ചു.''(Ibid, Page 49).
മകന്‍ ഹുമയൂണിന് ബാബര്‍ ചക്രവര്‍ത്തി നല്‍കിയ അന്ത്യോപദേശങ്ങളില്‍ ഹിന്ദുസഹോദരന്മാരോട് അത്യുദാരമായി പെരുമാറാനാവശ്യപ്പെടുകയുണ്ടായി. ഡോ. രാജേന്ദ്രപ്രസാദ് ഉള്‍പ്പെടെ ഉദ്ധരിച്ച പ്രസ്തുത അന്ത്യോപദേശങ്ങളില്‍ ഇങ്ങനെ കാണാം: "ഇന്ത്യ മതവൈവിധ്യങ്ങളുടെ നാടാണ്. അതില്‍ നീ നന്ദി രേഖപ്പെടുത്തണം. അല്ലാഹു നിനക്ക് അധികാരം നല്‍കിയാല്‍ നീ മതപക്ഷപാതിത്വം കാണിക്കരുത്. ഹൈന്ദവരുടെ ഹൃദയം വ്രണപ്പെടും വിധം പശുക്കളെ അറുക്കരുത്. അതു ചെയ്താല്‍ ജനം നിന്നെ വെറുക്കും. ക്ഷേത്രങ്ങളും ആരാധനാലയങ്ങളും തകര്‍ക്കരുത്. ഭരണാധികാരി ഭരണീയരെയും ഭരണീയര്‍ ഭരണകര്‍ത്താവിനെയും സ്നേഹിക്കുന്ന സാഹചര്യം സൃഷ്ടിക്കുക. ദയാഹൃദയം കൊണ്ടാണ് ഇസ്ലാമിനെ ധന്യമാക്കേണ്ടത്. അടിച്ചമര്‍ത്തലിലൂടെയല്ല''(ഉദ്ധരണം: മിസിസ് നിലോഫര്‍ അഹ്മദ്, ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റഡീസ്, ന്യൂഡല്‍ഹി).
ആലംഗീര്‍ നാമയിലിങ്ങനെ വായിക്കാം: "ഔറംഗസീബ് ബംഗാളിലും ആസാമിലും ചില ഹിന്ദു ക്ഷേത്രങ്ങള്‍ നിര്‍മിക്കുകയും ബുദ്ധഗയക്ക് വമ്പിച്ച ഭൂസ്വത്ത് രാജകീയശാസന വഴി നല്‍കുകയുമുണ്ടായി''(ഉദ്ധരണം:Illustrated weekly, 5.10.'75).
പണ്ഡിറ്റ് സുന്ദര്‍ലാല്‍ പറയുന്നു: "അക്ബര്‍, ജഹാംഗീര്‍, ഷാജഹാന്‍ എന്നിവരുടെ കാലത്തും ഔറംഗസീബിന്റെയും പിന്‍ഗാമികളുടെയും കാലത്തും ഹിന്ദുക്കളോടും മുസ്ലിംകളോടും ഒരേ സമീപനമാണ് സ്വീകരിച്ചിരുന്നത്. രണ്ടു മതങ്ങളും തുല്യമായി ആദരിക്കപ്പെട്ടു. മതത്തിന്റെ പേരില്‍ ആരോടും ഒരുവിധ വിവേചനവും കാണിച്ചിരുന്നില്ല. എല്ലാ ചക്രവര്‍ത്തിമാരും നിരവധി ക്ഷേത്രങ്ങള്‍ക്ക് ഒട്ടേറെ ഭൂസ്വത്തുക്കള്‍ നല്‍കുകയുണ്ടായി. ഇന്നും ഇന്ത്യയിലെ വിവിധ ക്ഷേത്രപൂജാരികളുടെ വശം ഔറംഗസീബിന്റെ ഒപ്പുള്ള രാജകല്‍പന നിലവിലുണ്ട്. അവ അദ്ദേഹം പാരിതോഷികങ്ങളും ഭൂസ്വത്തുക്കളും നല്‍കിയതിന്റെ സ്മരണികയത്രെ. ഇത്തരം രണ്ടു കല്‍പനകള്‍ ഇപ്പോഴും ഇലഹാബാദിലുണ്ട്. അവയിലൊന്ന് സോമനാഥ ക്ഷേത്രത്തിലെ പൂജാരിയുടെ വശമാണ്''.
ഇതര മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളുടെ സംരക്ഷണത്തിലും ഇസ്ലാമികരാഷ്ട്രം എന്നും എവിടെയും തികഞ്ഞ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തിപ്പോന്നിട്ടുണ്ട്. ഒന്നാം ഖലീഫയായ അബൂബക്ര്‍ സ്വിദ്ദീഖിനോട് രാജ്യത്തെ ക്രൈസ്തവ വിശ്വാസികള്‍, തങ്ങള്‍ പുതുതായി നിര്‍മിച്ച ചര്‍ച്ച് ഉദ്ഘാടനം ചെയ്യാനാവശ്യപ്പെടുകയും അത് ഇസ്ലാമികാരാധനയായ നമസ്കാരം നിര്‍വഹിച്ച് നടത്തിയാല്‍ മതിയെന്ന് നിര്‍ദേശിക്കുകയും ചെയ്തു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: "ഞാനത് ഉദ്ഘാടനം ചെയ്താല്‍ എന്റെ കാലശേഷം യാഥാര്‍ഥ്യമറിയാത്തവര്‍ ഞങ്ങളുടെ ഖലീഫ നമസ്കരിച്ച സ്ഥലമാണെന്ന് അതിന്റെ പേരില്‍ അവകാശവാദമുന്നയിക്കുകയും അത് കുഴപ്പങ്ങള്‍ക്കിടവരുത്തുകയും ചെയ്തേക്കാം.'' ഖലീഫയുടെ ആശങ്ക ശരിയാണെന്നു ബോധ്യമായ ക്രൈസ്തവ സഹോദരന്മാര്‍ തങ്ങളുടെ ഉദ്യമത്തില്‍നിന്ന് പിന്‍മാറി.
ഫലസ്തീന്‍ സന്ദര്‍ശിക്കവെ നമസ്കാരസമയമായപ്പോള്‍ രണ്ടാം ഖലീഫ ഉമറുല്‍ ഫാറൂഖിനോട് അവിടത്തെ പാത്രിയാര്‍ക്കീസ് സ്വഫര്‍നിയൂസ്, തങ്ങളുടെ ചര്‍ച്ചില്‍വച്ച് നമസ്കാരം നിര്‍വഹിക്കാനാവശ്യപ്പെട്ടു. എന്നാല്‍ ആ നിര്‍ദേശം ഖലീഫ നന്ദിപൂര്‍വം നിരസിക്കുകയാണുണ്ടായത്. അതിന് അദ്ദേഹം പറഞ്ഞ കാരണം, താനവിടെ വച്ച് നമസ്കരിച്ചാല്‍ പില്‍ക്കാലത്ത് അവിവേകികളായ മുസ്ലിംകളാരെങ്കിലും അതിന്റെ പേരില്‍ അവകാശവാദമുന്നയിക്കുകയും അത് പള്ളിയാക്കി മാറ്റാന്‍ ശ്രമിക്കുകയും ചെയ്തേക്കുമെന്നായിരുന്നു. അത്തരമൊരവിവേകത്തിന് അവസരമുണ്ടാവരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്ന ഉമറുല്‍ ഫാറൂഖ് ചര്‍ച്ചിനു പുറത്തുള്ള ഒരു ഒഴിഞ്ഞ സ്ഥലത്ത് വസ്ത്രം വിരിച്ച് നമസ്കരിക്കുകയാണുണ്ടായത്.
അമുസ്ലിംകള്‍ക്ക് അവരുടെ വ്യക്തിനിയമങ്ങളനുസരിച്ച് ജീവിക്കാന്‍ പൂര്‍ണ സ്വാതന്ത്യ്രം നല്‍കുന്ന ഇസ്ലാം അവരുടെ ഒരവകാശവും ഹനിക്കാന്‍ അനുവദിക്കുന്നില്ല. പ്രവാചകന്‍ തിരുമേനി അരുള്‍ ചെയ്യുന്നു: "സൂക്ഷിച്ചുകൊള്ളുക, അമുസ്ലിം പൌരന്മാരെ വല്ലവരും അടിച്ചമര്‍ത്തുകയോ അവരുടെ മേല്‍ കഴിവിനതീതമായ നികുതിഭാരം ചുമത്തുകയോ അവരോട് ക്രൂരമായി പെരുമാറുകയോ അവരുടെ അവകാശങ്ങള്‍ വെട്ടിക്കുറയ്ക്കുകയോ ചെയ്യുകയാണെങ്കില്‍ അന്ത്യവിധി നാളില്‍ അവര്‍ക്കെതിരെ ഞാന്‍ സ്വയം തന്നെ പരാതി ബോധിപ്പിക്കുന്നതാണ്.''(അബൂദാവൂദ്)
"ആര്‍ അമുസ്ലിം പൌരനെ അപായപ്പെടുത്തുന്നുവോ അവന്‍ സ്വര്‍ഗത്തിന്റെ ഗന്ധം പോലും അനുഭവിക്കുകയില്ല'' (അബൂയൂസുഫ്, കിതാബുല്‍ ഖറാജ്, പേജ് 71).
വിവാഹം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയ വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം ബന്ധപ്പെട്ട കക്ഷികളുടെ മതാചാരപ്രകാരമാണ് ഇസ്ലാമിക കോടതികള്‍ തീര്‍പ്പ് കല്‍പിക്കുക. ശരീഅത്ത് വിധികള്‍ അവരുടെ മേല്‍ നടപ്പിലാക്കുകയില്ല. നബിതിരുമേനിയുടെ കാലത്ത് ജൂതന്മാരുടെ കേസുകള്‍ വിചാരണയ്ക്കു വന്നാല്‍ മദീനയിലെ 'ബൈത്തുല്‍ മിദ്റാസ്' എന്ന ജൂതസെമിനാരിയുമായി ബന്ധപ്പെട്ട് അവിടത്തെ പുരോഹിതന്മാരോട് തോറയിലെ വിധികള്‍ അന്വേഷിച്ച് പഠിച്ച ശേഷമേ അവിടന്നു തീര്‍പ്പ് കല്‍പിച്ചിരുന്നുള്ളൂ. (ഇബ്നു ഹിശാം, സീറത്തുന്നബി, വാള്യം 2, പുറം 201).
സര്‍ തോമസ് ആര്‍ണള്‍ഡ് എഴുതുന്നു: "അമുസ്ലിം സമൂഹങ്ങള്‍ മിക്കവാറും പൂര്‍ണമായ സ്വയംഭരണാവകാശം അനുഭവിക്കുകയുണ്ടായി. എന്തുകൊണ്ടെന്നാല്‍ തങ്ങളുടെ ആഭ്യന്തരകാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്യ്രം ഭരണകൂടം അവരുടെ കരങ്ങളില്‍ തന്നെ ഏല്‍പിച്ചിരുന്നു. മതപരമായ വിഷയങ്ങളില്‍ തീരുമാനമെടുക്കുവാനുള്ള അധികാരം അവരുടെ പുരോഹിതന്മാര്‍ക്ക് ലഭിച്ചു. അവരുടെ ചര്‍ച്ചുകളും മഠങ്ങളും യാതൊരു ഊനവും തട്ടാതെ നിലനിര്‍ത്താനനുവദിച്ചു''(ഇസ്ലാം: പ്രബോധനവും പ്രചാരവും, പുറം 78).
എന്നാല്‍ ഇസ്ലാമികരാഷ്ട്രത്തില്‍ അനീതികളും വിവേചനങ്ങളും നടക്കുകയില്ല. ജാതി-മത-കക്ഷി ഭേദമന്യേ നിഷ്കൃഷ്ടമായ നീതി നടപ്പിലാക്കപ്പെടും. ഖുര്‍ആന്‍ കല്‍പിക്കുന്നു: "വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനു വേണ്ടി നേര്‍മാര്‍ഗത്തില്‍ നിലകൊള്ളുന്നവരും നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമാകുക. ഒരു ജനതയോടുള്ള വിരോധം നീതി നടപ്പിലാക്കപ്പെടാതിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നീതി പാലിക്കുവിന്‍. അതാണ് ദൈവഭക്തിക്ക് ഏറ്റവും അനുയോജ്യം''(5:8).
ഇസ്ലാമികരാഷ്ട്രത്തില്‍ അമുസ്ലിം പൌരന്മാര്‍ക്കെതിരെ കലാപം നടത്തിയാല്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കപ്പെടും. വധിച്ചാല്‍ പ്രതിക്രിയ നടപ്പാക്കപ്പെടും. ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെട്ടാല്‍ തകര്‍ത്തവര്‍ക്കെതിരെ കടുത്ത ശിക്ഷ വിധിക്കുകയും തകര്‍ക്കപ്പെട്ടവ പുനര്‍നിര്‍മിക്കുകയും ചെയ്യും. ആരാധനാലയങ്ങളെപ്പോലെത്തന്നെ മതന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തും വിദ്യാസ്ഥാപനങ്ങളും വ്യക്തിനിയമങ്ങളും പൂര്‍ണമായും സുരക്ഷിതമായിരിക്കും. അവയുടെയൊന്നും നേരെ ഒരുവിധ കൈയേറ്റവും അനുവദിക്കപ്പെടുന്നതല്ല. അതുകൊണ്ടുതന്നെ ഇസ്ലാമിക ഭരണത്തില്‍ മതന്യൂനപക്ഷങ്ങള്‍ സ്വാതന്ത്യ്രവും സുരക്ഷയും അനുവദിക്കുമെന്നതിലൊട്ടും സംശയമില്ല. അവരൊരിക്കലും അല്‍പവും അനീതിക്കോ കൈയേറ്റങ്ങള്‍ക്കോ അവഹേളനങ്ങള്‍ക്കോ ഇരയാവുകയില്ല.

ഇസ്ലാമിക ഭരണത്തിലെ മതന്യൂനപക്ഷങ്ങള്‍
ഇന്ത്യയില്‍ ഭൂരിപക്ഷം ഹിന്ദുക്കളായതിനാലല്ലേ എല്ലാ മതക്കാര്‍ക്കും തുല്യാവകാശം നല്‍കുന്ന സെക്കുലരിസം ഇവിടെ നിലനില്‍ക്കുന്നത്? ഭൂരിപക്ഷം മുസ്ലിംകളായിരുന്നുവെങ്കില്‍ ഇന്ത്യയും മതാധിഷ്ഠിത ഇസ്ലാമിക രാഷ്ട്രമാവുകയും മറ്റു മതാനുയായികള്‍ രണ്ടാംതരം പൌര•ാരാവുകയോ മതംമാറാന്‍ നിര്‍ബന്ധിതരാവുകയോ ചെയ്യുമായിരുന്നില്ലേ?
സമൂഹത്തില്‍ നിലനില്‍ക്കുന്ന ഗുരുതരമായ തെറ്റിദ്ധാരണകളാണ് ഇത്തരം സംശയങ്ങള്‍ക്ക് കാരണം. മുസ്ലിംകള്‍ ഭൂരിപക്ഷമുള്ള നാടുകളെല്ലാം മതാധിഷ്ഠിത ഇസ്ലാമികരാഷ്ട്രങ്ങളാണെന്ന ധാരണ ശരിയല്ല. ഇസ്ലാമികവ്യവസ്ഥ യഥാവിധി നടപ്പാക്കപ്പെടുന്ന രാജ്യങ്ങള്‍ മാത്രമേ ഇസ്ലാമികരാഷ്ട്രമെന്ന വിശേഷണത്തിന് അര്‍ഹമാവുകയുള്ളൂ. നിലവിലുള്ള മുസ്ലിം നാടുകള്‍ അവ്വിധം ചെയ്യാത്തതിനാലാണ് ലോകത്തെവിടെയും മാതൃകാ ഇസ്ലാമിക രാഷ്ട്രങ്ങള്‍ കാണപ്പെടാത്തത്. ഭാഗികമായി ഇസ്ലാമികവ്യവസ്ഥ നടപ്പാക്കുന്ന നാടുകളുണ്ട്. അവ അത്രത്തോളമേ ഇസ്ലാമികമാവുകയുള്ളൂ.ഇസ്ലാമികരാഷ്ട്രത്തിലെ അമുസ്ലിം പൌരന്മാര്‍ക്ക് തങ്ങളുടെ വിശ്വാസങ്ങള്‍ വച്ചുപുലര്‍ത്താനും ആരാധനാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാനും ആചാരങ്ങള്‍ പിന്തുടരാനും സ്വാതന്ത്യ്രമുണ്ടായിരിക്കും. ആരുടെ മേലും ഇസ്ലാമിനെ അടിച്ചേല്‍പിക്കുകയോ ആരെയെങ്കിലും മതം മാറാന്‍ നിര്‍ബന്ധിക്കുകയോ ഇല്ല. അങ്ങനെ ചെയ്യുന്നത് ഇസ്ലാം കണിശമായി വിലക്കിയിരിക്കുന്നു: "മതത്തില്‍ ഒരുവിധ നിര്‍ബന്ധവുമില്ല. സന്മാര്‍ഗം മിഥ്യാധാരണകളില്‍ നിന്ന് വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു.''(ഖു. 2: 256).
"നീ വിളംബരം ചെയ്യുക: ഇത് നിങ്ങളുടെ നാഥനില്‍നിന്നുള്ള സത്യമാകുന്നു. ഇഷ്ടമുള്ളവര്‍ക്കിത് സ്വീകരിക്കാം. ഇഷ്ടമുള്ളവര്‍ക്ക് നിഷേധിക്കാം.'' (ഖു. 18:29).
ദൈവദൂതന്മാര്‍ക്കുപോലും മതം സ്വീകരിക്കാന്‍ ആരെയും നിര്‍ബന്ധിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. അല്ലാഹു അറിയിക്കുന്നു: "ജനങ്ങള്‍ വിശ്വാസികളാകാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ? ദൈവഹിതമില്ലാതെ ഒരാള്‍ക്കും വിശ്വസിക്കുക സാധ്യമല്ല''(ഖു. 6: 69).
"നബിയേ, നീ ഉദ്ബോധിപ്പിച്ചുകൊണ്ടിരിക്കുക. നീ ഉദ്ബോധകന്‍ മാത്രമാകുന്നു. നീ അവരെ നിര്‍ബന്ധിച്ച് വഴിപ്പെടുത്തുന്നവനൊന്നുമല്ല.''(ഖു. 88: 21,22).
ലോകത്തിലെ ആദ്യത്തെ ഇസ്ലാമികരാഷ്ട്രമായ മദീനയില്‍, അതിന്റെ സ്ഥാപകനായ നബിതിരുമേനി മതന്യൂനപക്ഷങ്ങള്‍ക്ക് അനുവദിച്ചതുപോലുള്ള സ്വാതന്ത്യ്രവും സൌകര്യവും മറ്റേതെങ്കിലും മതാധിഷ്ഠിത നാടുകളിലോ മതനിരപേക്ഷ രാജ്യങ്ങളിലോ കാണപ്പെടുമോയെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. മദീന അംഗീകരിച്ച് പ്രഖ്യാപിച്ച പ്രമാണത്തില്‍ ഇങ്ങനെ കാണാം: "നമ്മുടെ ഭരണസാഹോദര്യസീമയില്‍പെടുന്ന ജൂതന്മാര്‍ക്ക് വര്‍ഗാടിസ്ഥാനത്തിലുള്ള പക്ഷപാതപരമായ പെരുമാറ്റങ്ങളില്‍നിന്നും ദ്രോഹങ്ങളില്‍നിന്നും രക്ഷ നല്‍കും. നമ്മുടെ സഹായത്തിനും ദയാനിരതമായ സംരക്ഷണത്തിനും മുസ്ലിം സമുദായാംഗങ്ങളെപ്പോലെ അവര്‍ക്കും അവകാശമുണ്ട്. മുസ്ലിംകളുമായി ചേര്‍ന്ന് അവര്‍ ഏക ഘടനയുള്ള ഒരു രാഷ്ട്രമായിത്തീരും. മുസ്ലിംകളെപ്പോലെത്തന്നെ അവര്‍ക്കും സ്വതന്ത്രമായി തങ്ങളുടെ മതം ആചരിക്കാവുന്നതാണ്.''
സര്‍ തോമസ് ആര്‍ണള്‍ഡ് എഴുതുന്നു: "മുഹമ്മദ് പല അറബ്-ക്രൈസ്തവ ഗോത്രങ്ങളുമായും സന്ധിയിലേര്‍പ്പെട്ടിരുന്നു. അവര്‍ക്കദ്ദേഹം സംരക്ഷണവും സ്വന്തം മതമാചരിക്കാനുള്ള സ്വാതന്ത്യ്രവും നല്‍കി''(ഇസ്ലാം: പ്രബോധനവും പ്രചാരവും, പുറം 60).
പ്രവാചകന്റെ പാത പിന്തുടര്‍ന്ന് മുഴുവന്‍ മുസ്ലിംഭരണാധികാരികളും സ്വീകരിച്ച സമീപനവും ഇതുതന്നെ. ഇന്ത്യാ ചരിത്രത്തില്‍ ഏറെ തെറ്റിദ്ധരിക്കപ്പെടുകയും വിമര്‍ശനവിധേയനാവുകയും ചെയ്ത ഔറംഗസീബിന്റെ മതസമീപനത്തില്‍ പ്രകടമായിരുന്ന സഹിഷ്ണുതയെ സംബന്ധിച്ച് അലക്സാണ്ടര്‍ ഹാമില്‍ട്ടണ്‍ എഴുതുന്നു: "ഹിന്ദുക്കള്‍ക്ക് പരിപൂര്‍ണമായ മതസ്വാതന്ത്യ്രം ലഭിക്കുന്നുണ്ടെന്നതിന് പുറമെ ഹൈന്ദവ രാജാക്കന്മാരുടെ കീഴിലായിരിക്കുമ്പോഴൊക്കെ അവര്‍ നടത്തിയിരുന്ന വ്രതങ്ങളും ഉത്സവങ്ങളും ആഘോഷിക്കാനുള്ള സൌകര്യങ്ങള്‍ ഉണ്ടായിരുന്നു. മീററ്റ് നഗരത്തില്‍ മാത്രം ഹൈന്ദവവിഭാഗത്തില്‍ നൂറില്‍പരം വ്യത്യസ്ത വിഭാഗങ്ങളുണ്ടെങ്കിലും അവര്‍ തമ്മില്‍ പ്രാര്‍ഥനകളുടെയോ സിദ്ധാന്തങ്ങളുടെയോ പേരില്‍ യാതൊരു വിധ വിവാദവും ഉണ്ടായിരുന്നില്ല. ഏതൊരാള്‍ക്കും അയാളാഗ്രഹിക്കുന്ന വിധം ദൈവാര്‍ച്ചനകള്‍ നടത്തുവാനും ആരാധിക്കാനുമുള്ള സ്വാതന്ത്യ്രമുണ്ടായിരുന്നു. മതധ്വംസനങ്ങള്‍ അജ്ഞാതമത്രെ'' (Alaxander Hamilton, A new Account of the East Indies, Vol. 1, PP. 159, 162, 163).).
മുസ്ലിം ഭരണാധികാരികള്‍ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുകയോ സമ്മര്‍ദം ചെലുത്തുകയോ ചെയ്തിരുന്നുവെങ്കില്‍ നീണ്ട നിരവധി നൂറ്റാണ്ടുകളുടെ ഭരണത്തിനു ശേഷവും മുസ്ലിംകളിവിടെ ന്യൂനപക്ഷമാകുമായിരുന്നില്ലെന്ന് സുവിദിതമാണല്ലോ.
ഇസ്ലാമിക ഭരണത്തില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് പൂര്‍ണമായ ആരാധനാസ്വാതന്ത്യ്രം നല്‍കപ്പെട്ടിരുന്നു. നജ്റാനിലെ ക്രിസ്ത്യാനികളുമായി പ്രവാചകനുണ്ടാക്കിയ സന്ധിവ്യവസ്ഥകളില്‍ ഇങ്ങനെ കാണാം. "നജ്റാനിലെ ക്രൈസ്തവര്‍ക്കും അവരുടെ സഹവാസികള്‍ക്കും ദൈവത്തിന്റെ അഭയവും ദൈവദൂതനായ മുഹമ്മദിന്റെ സംരക്ഷണോത്തരവാദിത്വവുമുണ്ട്. അവരുടെ ജീവന്‍, മതം, ഭൂമി, ധനം എന്നിവയ്ക്കും അവരില്‍ ഹാജറുള്ളവന്നും ഇല്ലാത്തവന്നും അവരുടെ ഒട്ടകങ്ങള്‍ക്കും നിവേദകസംഘങ്ങള്‍ക്കും കുരിശ്, ചര്‍ച്ച് പോലുള്ള മതചിഹ്നങ്ങള്‍ക്കും വേണ്ടിയാണിത്. നിലവിലുള്ള അവസ്ഥയില്‍ ഒരു മാറ്റവും വരുത്തുന്നതല്ല. അവരുടെ യാതൊരവകാശവും ഒരു മതചിഹ്നവും മാറ്റപ്പെടുന്നതല്ല. അവരുടെ പാതിരിയോ പുരോഹിതനോ ചര്‍ച്ച് സേവകനോ തന്റെ സ്ഥാനത്ത് നിന്ന് നീക്കപ്പെടുന്നതല്ല.''
ഒന്നാം ഖലീഫ അബൂബക്ര്‍ സ്വിദ്ദീഖ്(റ) ഹീറാവാസികളുമായി ഒപ്പുവച്ച സന്ധിവ്യവസ്ഥകളിലിങ്ങനെ പറയുന്നു: "അവരുടെ ആരാധനാലയങ്ങളും കനീസുകളും ശത്രുക്കളില്‍നിന്ന് രക്ഷ നേടുന്ന കോട്ടകളും പൊളിച്ചുമാറ്റപ്പെടുന്നതല്ല. മണിയടിക്കുന്നതോ പെരുന്നാളിന് കുരിശ് എഴുന്നള്ളിക്കുന്നതോ തടയപ്പെടുന്നതുമല്ല.''
മധ്യപൂര്‍വദേശത്തെ ക്രൈസ്തവവിശ്വാസികള്‍ മുസ്ലിം ഭരണത്തിന് കീഴില്‍ സമ്പൂര്‍ണ മതസ്വാതന്ത്യ്രം അനുവദിച്ചിരുന്നതിനാല്‍ വളരെയേറെ സംതൃപ്തരായിരുന്നു. നീണ്ട അഞ്ചു നൂറ്റാണ്ടുകാലം ഇസ്ലാമികാധിപത്യം അനുഭവിച്ചശേഷവും ഈ അവസ്ഥയിലൊരു മാറ്റവും സംഭവിച്ചിരുന്നില്ലെന്ന് പന്ത്രണ്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ അന്തോക്യയിലെ യാക്കോബായ പാത്രിയാര്‍ക്കീസായിരുന്ന വലിയ മൈക്കലിന്റെ പ്രസ്താവന അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. റോമന്‍ ഭരണാധികാരിയായിരുന്ന ഹിരാക്ളിയസിന്റെ മര്‍ദന കഥകള്‍ വിവരിച്ചുകൊണ്ട് അദ്ദേഹം എഴുതുന്നു: "ഇങ്ങനെയാണ് സര്‍വശക്തനും മനുഷ്യരുടെ സാമ്രാജ്യങ്ങള്‍ തന്റെ ഹിതത്തിനനുസരിച്ച് മാറ്റിമറിക്കുന്നവനും താനിഛിക്കുന്നവര്‍ക്ക് സാമ്രാജ്യം നല്‍കുന്നവനും പാവങ്ങളെ ഉദ്ധരിക്കുന്നവനുമായ പ്രതികാരത്തിന്റെ ദൈവം ഇശ്മേലിന്റെ സന്താനങ്ങളെ റോമന്‍ കരങ്ങളില്‍നിന്നും നമ്മെ രക്ഷിക്കാനായി തെക്കുനിന്നു കൊണ്ടുവന്നത്. റോമക്കാര്‍ നമ്മുടെ ചര്‍ച്ചുകളും മഠങ്ങളും കവര്‍ച്ച ചെയ്യുന്നതും നമ്മെ നിര്‍ദയം മര്‍ദിക്കുന്നതും ദൈവം നോക്കിക്കാണുകയായിരുന്നു. യഥാര്‍ഥത്തില്‍ നമുക്കല്‍പം നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് കാല്‍സിഡോണിയന്‍ പക്ഷത്തുനിന്ന് ഏല്‍പിക്കപ്പെട്ട നമ്മുടെ ചര്‍ച്ചുകള്‍ അവരുടെ കൈയില്‍ തന്നെ ശേഷിക്കുന്നതുകൊണ്ട് ഉണ്ടായതു മാത്രമാണ്. അറബികള്‍ നഗരങ്ങള്‍ അധീനപ്പെടുത്തിയപ്പോള്‍ ഓരോരുത്തരുടെയും കൈവശമുള്ള ചര്‍ച്ചുകള്‍ അങ്ങനെത്തന്നെ നിലനിര്‍ത്തി. ഏതായിരുന്നാലും റോമക്കാരുടെ ക്രൂരതയില്‍നിന്നും നീചത്വത്തില്‍നിന്നും രോഷത്തില്‍നിന്നും മതാവേശത്തില്‍നിന്നും രക്ഷ പ്രാപിക്കുകയും നാം സമാധാനത്തില്‍ കഴിയുകയും ചെയ്യുന്നുവെന്നത് ഒട്ടും നിസ്സാരകാര്യമല്ല''(Michael the elder Vol. 2, PP. 412, 413. ഉദ്ധരണം: സര്‍ തോമസ് ആര്‍ണള്‍ഡ്, ഇസ്ലാം പ്രബോധനവും പ്രചാരവും, പുറം 67).
ഇന്ത്യയിലെ മുസ്ലിം ആധിപത്യത്തെ സംബന്ധിച്ച് ശ്രീ. ഈശ്വരി പ്രസാദ് പറയുന്നു: "മുസ്ലിംകള്‍ കീഴടക്കപ്പെട്ട ജനതയ്ക്ക് ആരാധനാ സ്വാതന്ത്യ്രം അനുവദിക്കുകയും അവരോട് സഹിഷ്ണുതാപൂര്‍വം പെരുമാറുകയുമുണ്ടായി.''(History of Muslim Rule, Page 46).
ഡോക്ടര്‍ താരാചന്ദ് എഴുതുന്നു: "മുസ്ലിം ജേതാക്കള്‍ പരാജിതരോട് വളരെ നന്നായി പെരുമാറി. ഹിന്ദു പണ്ഡിതന്മാര്‍ക്കും പൂജാരിമാര്‍ക്കും തങ്ങളുടെ ദേവാലയങ്ങള്‍ക്കും ചട്ടപ്പടിയുള്ള അവകാശം നല്‍കാന്‍ കര്‍ഷകരെ അനുവദിച്ചു.''(Ibid, Page 49).
മകന്‍ ഹുമയൂണിന് ബാബര്‍ ചക്രവര്‍ത്തി നല്‍കിയ അന്ത്യോപദേശങ്ങളില്‍ ഹിന്ദുസഹോദരന്മാരോട് അത്യുദാരമായി പെരുമാറാനാവശ്യപ്പെടുകയുണ്ടായി. ഡോ. രാജേന്ദ്രപ്രസാദ് ഉള്‍പ്പെടെ ഉദ്ധരിച്ച പ്രസ്തുത അന്ത്യോപദേശങ്ങളില്‍ ഇങ്ങനെ കാണാം: "ഇന്ത്യ മതവൈവിധ്യങ്ങളുടെ നാടാണ്. അതില്‍ നീ നന്ദി രേഖപ്പെടുത്തണം. അല്ലാഹു നിനക്ക് അധികാരം നല്‍കിയാല്‍ നീ മതപക്ഷപാതിത്വം കാണിക്കരുത്. ഹൈന്ദവരുടെ ഹൃദയം വ്രണപ്പെടും വിധം പശുക്കളെ അറുക്കരുത്. അതു ചെയ്താല്‍ ജനം നിന്നെ വെറുക്കും. ക്ഷേത്രങ്ങളും ആരാധനാലയങ്ങളും തകര്‍ക്കരുത്. ഭരണാധികാരി ഭരണീയരെയും ഭരണീയര്‍ ഭരണകര്‍ത്താവിനെയും സ്നേഹിക്കുന്ന സാഹചര്യം സൃഷ്ടിക്കുക. ദയാഹൃദയം കൊണ്ടാണ് ഇസ്ലാമിനെ ധന്യമാക്കേണ്ടത്. അടിച്ചമര്‍ത്തലിലൂടെയല്ല''(ഉദ്ധരണം: മിസിസ് നിലോഫര്‍ അഹ്മദ്, ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റഡീസ്, ന്യൂഡല്‍ഹി).
ആലംഗീര്‍ നാമയിലിങ്ങനെ വായിക്കാം: "ഔറംഗസീബ് ബംഗാളിലും ആസാമിലും ചില ഹിന്ദു ക്ഷേത്രങ്ങള്‍ നിര്‍മിക്കുകയും ബുദ്ധഗയക്ക് വമ്പിച്ച ഭൂസ്വത്ത് രാജകീയശാസന വഴി നല്‍കുകയുമുണ്ടായി''(ഉദ്ധരണം:Illustrated weekly, 5.10.'75).
പണ്ഡിറ്റ് സുന്ദര്‍ലാല്‍ പറയുന്നു: "അക്ബര്‍, ജഹാംഗീര്‍, ഷാജഹാന്‍ എന്നിവരുടെ കാലത്തും ഔറംഗസീബിന്റെയും പിന്‍ഗാമികളുടെയും കാലത്തും ഹിന്ദുക്കളോടും മുസ്ലിംകളോടും ഒരേ സമീപനമാണ് സ്വീകരിച്ചിരുന്നത്. രണ്ടു മതങ്ങളും തുല്യമായി ആദരിക്കപ്പെട്ടു. മതത്തിന്റെ പേരില്‍ ആരോടും ഒരുവിധ വിവേചനവും കാണിച്ചിരുന്നില്ല. എല്ലാ ചക്രവര്‍ത്തിമാരും നിരവധി ക്ഷേത്രങ്ങള്‍ക്ക് ഒട്ടേറെ ഭൂസ്വത്തുക്കള്‍ നല്‍കുകയുണ്ടായി. ഇന്നും ഇന്ത്യയിലെ വിവിധ ക്ഷേത്രപൂജാരികളുടെ വശം ഔറംഗസീബിന്റെ ഒപ്പുള്ള രാജകല്‍പന നിലവിലുണ്ട്. അവ അദ്ദേഹം പാരിതോഷികങ്ങളും ഭൂസ്വത്തുക്കളും നല്‍കിയതിന്റെ സ്മരണികയത്രെ. ഇത്തരം രണ്ടു കല്‍പനകള്‍ ഇപ്പോഴും ഇലഹാബാദിലുണ്ട്. അവയിലൊന്ന് സോമനാഥ ക്ഷേത്രത്തിലെ പൂജാരിയുടെ വശമാണ്''.
ഇതര മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളുടെ സംരക്ഷണത്തിലും ഇസ്ലാമികരാഷ്ട്രം എന്നും എവിടെയും തികഞ്ഞ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തിപ്പോന്നിട്ടുണ്ട്. ഒന്നാം ഖലീഫയായ അബൂബക്ര്‍ സ്വിദ്ദീഖിനോട് രാജ്യത്തെ ക്രൈസ്തവ വിശ്വാസികള്‍, തങ്ങള്‍ പുതുതായി നിര്‍മിച്ച ചര്‍ച്ച് ഉദ്ഘാടനം ചെയ്യാനാവശ്യപ്പെടുകയും അത് ഇസ്ലാമികാരാധനയായ നമസ്കാരം നിര്‍വഹിച്ച് നടത്തിയാല്‍ മതിയെന്ന് നിര്‍ദേശിക്കുകയും ചെയ്തു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: "ഞാനത് ഉദ്ഘാടനം ചെയ്താല്‍ എന്റെ കാലശേഷം യാഥാര്‍ഥ്യമറിയാത്തവര്‍ ഞങ്ങളുടെ ഖലീഫ നമസ്കരിച്ച സ്ഥലമാണെന്ന് അതിന്റെ പേരില്‍ അവകാശവാദമുന്നയിക്കുകയും അത് കുഴപ്പങ്ങള്‍ക്കിടവരുത്തുകയും ചെയ്തേക്കാം.'' ഖലീഫയുടെ ആശങ്ക ശരിയാണെന്നു ബോധ്യമായ ക്രൈസ്തവ സഹോദരന്മാര്‍ തങ്ങളുടെ ഉദ്യമത്തില്‍നിന്ന് പിന്‍മാറി.
ഫലസ്തീന്‍ സന്ദര്‍ശിക്കവെ നമസ്കാരസമയമായപ്പോള്‍ രണ്ടാം ഖലീഫ ഉമറുല്‍ ഫാറൂഖിനോട് അവിടത്തെ പാത്രിയാര്‍ക്കീസ് സ്വഫര്‍നിയൂസ്, തങ്ങളുടെ ചര്‍ച്ചില്‍വച്ച് നമസ്കാരം നിര്‍വഹിക്കാനാവശ്യപ്പെട്ടു. എന്നാല്‍ ആ നിര്‍ദേശം ഖലീഫ നന്ദിപൂര്‍വം നിരസിക്കുകയാണുണ്ടായത്. അതിന് അദ്ദേഹം പറഞ്ഞ കാരണം, താനവിടെ വച്ച് നമസ്കരിച്ചാല്‍ പില്‍ക്കാലത്ത് അവിവേകികളായ മുസ്ലിംകളാരെങ്കിലും അതിന്റെ പേരില്‍ അവകാശവാദമുന്നയിക്കുകയും അത് പള്ളിയാക്കി മാറ്റാന്‍ ശ്രമിക്കുകയും ചെയ്തേക്കുമെന്നായിരുന്നു. അത്തരമൊരവിവേകത്തിന് അവസരമുണ്ടാവരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്ന ഉമറുല്‍ ഫാറൂഖ് ചര്‍ച്ചിനു പുറത്തുള്ള ഒരു ഒഴിഞ്ഞ സ്ഥലത്ത് വസ്ത്രം വിരിച്ച് നമസ്കരിക്കുകയാണുണ്ടായത്.
അമുസ്ലിംകള്‍ക്ക് അവരുടെ വ്യക്തിനിയമങ്ങളനുസരിച്ച് ജീവിക്കാന്‍ പൂര്‍ണ സ്വാതന്ത്യ്രം നല്‍കുന്ന ഇസ്ലാം അവരുടെ ഒരവകാശവും ഹനിക്കാന്‍ അനുവദിക്കുന്നില്ല. പ്രവാചകന്‍ തിരുമേനി അരുള്‍ ചെയ്യുന്നു: "സൂക്ഷിച്ചുകൊള്ളുക, അമുസ്ലിം പൌരന്മാരെ വല്ലവരും അടിച്ചമര്‍ത്തുകയോ അവരുടെ മേല്‍ കഴിവിനതീതമായ നികുതിഭാരം ചുമത്തുകയോ അവരോട് ക്രൂരമായി പെരുമാറുകയോ അവരുടെ അവകാശങ്ങള്‍ വെട്ടിക്കുറയ്ക്കുകയോ ചെയ്യുകയാണെങ്കില്‍ അന്ത്യവിധി നാളില്‍ അവര്‍ക്കെതിരെ ഞാന്‍ സ്വയം തന്നെ പരാതി ബോധിപ്പിക്കുന്നതാണ്.''(അബൂദാവൂദ്)
"ആര്‍ അമുസ്ലിം പൌരനെ അപായപ്പെടുത്തുന്നുവോ അവന്‍ സ്വര്‍ഗത്തിന്റെ ഗന്ധം പോലും അനുഭവിക്കുകയില്ല'' (അബൂയൂസുഫ്, കിതാബുല്‍ ഖറാജ്, പേജ് 71).
വിവാഹം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയ വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം ബന്ധപ്പെട്ട കക്ഷികളുടെ മതാചാരപ്രകാരമാണ് ഇസ്ലാമിക കോടതികള്‍ തീര്‍പ്പ് കല്‍പിക്കുക. ശരീഅത്ത് വിധികള്‍ അവരുടെ മേല്‍ നടപ്പിലാക്കുകയില്ല. നബിതിരുമേനിയുടെ കാലത്ത് ജൂതന്മാരുടെ കേസുകള്‍ വിചാരണയ്ക്കു വന്നാല്‍ മദീനയിലെ 'ബൈത്തുല്‍ മിദ്റാസ്' എന്ന ജൂതസെമിനാരിയുമായി ബന്ധപ്പെട്ട് അവിടത്തെ പുരോഹിതന്മാരോട് തോറയിലെ വിധികള്‍ അന്വേഷിച്ച് പഠിച്ച ശേഷമേ അവിടന്നു തീര്‍പ്പ് കല്‍പിച്ചിരുന്നുള്ളൂ. (ഇബ്നു ഹിശാം, സീറത്തുന്നബി, വാള്യം 2, പുറം 201).
സര്‍ തോമസ് ആര്‍ണള്‍ഡ് എഴുതുന്നു: "അമുസ്ലിം സമൂഹങ്ങള്‍ മിക്കവാറും പൂര്‍ണമായ സ്വയംഭരണാവകാശം അനുഭവിക്കുകയുണ്ടായി. എന്തുകൊണ്ടെന്നാല്‍ തങ്ങളുടെ ആഭ്യന്തരകാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്യ്രം ഭരണകൂടം അവരുടെ കരങ്ങളില്‍ തന്നെ ഏല്‍പിച്ചിരുന്നു. മതപരമായ വിഷയങ്ങളില്‍ തീരുമാനമെടുക്കുവാനുള്ള അധികാരം അവരുടെ പുരോഹിതന്മാര്‍ക്ക് ലഭിച്ചു. അവരുടെ ചര്‍ച്ചുകളും മഠങ്ങളും യാതൊരു ഊനവും തട്ടാതെ നിലനിര്‍ത്താനനുവദിച്ചു''(ഇസ്ലാം: പ്രബോധനവും പ്രചാരവും, പുറം 78).
എന്നാല്‍ ഇസ്ലാമികരാഷ്ട്രത്തില്‍ അനീതികളും വിവേചനങ്ങളും നടക്കുകയില്ല. ജാതി-മത-കക്ഷി ഭേദമന്യേ നിഷ്കൃഷ്ടമായ നീതി നടപ്പിലാക്കപ്പെടും. ഖുര്‍ആന്‍ കല്‍പിക്കുന്നു: "വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനു വേണ്ടി നേര്‍മാര്‍ഗത്തില്‍ നിലകൊള്ളുന്നവരും നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമാകുക. ഒരു ജനതയോടുള്ള വിരോധം നീതി നടപ്പിലാക്കപ്പെടാതിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നീതി പാലിക്കുവിന്‍. അതാണ് ദൈവഭക്തിക്ക് ഏറ്റവും അനുയോജ്യം''(5:8).
ഇസ്ലാമികരാഷ്ട്രത്തില്‍ അമുസ്ലിം പൌരന്മാര്‍ക്കെതിരെ കലാപം നടത്തിയാല്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കപ്പെടും. വധിച്ചാല്‍ പ്രതിക്രിയ നടപ്പാക്കപ്പെടും. ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെട്ടാല്‍ തകര്‍ത്തവര്‍ക്കെതിരെ കടുത്ത ശിക്ഷ വിധിക്കുകയും തകര്‍ക്കപ്പെട്ടവ പുനര്‍നിര്‍മിക്കുകയും ചെയ്യും. ആരാധനാലയങ്ങളെപ്പോലെത്തന്നെ മതന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തും വിദ്യാസ്ഥാപനങ്ങളും വ്യക്തിനിയമങ്ങളും പൂര്‍ണമായും സുരക്ഷിതമായിരിക്കും. അവയുടെയൊന്നും നേരെ ഒരുവിധ കൈയേറ്റവും അനുവദിക്കപ്പെടുന്നതല്ല. അതുകൊണ്ടുതന്നെ ഇസ്ലാമിക ഭരണത്തില്‍ മതന്യൂനപക്ഷങ്ങള്‍ സ്വാതന്ത്യ്രവും സുരക്ഷയും അനുവദിക്കുമെന്നതിലൊട്ടും സംശയമില്ല. അവരൊരിക്കലും അല്‍പവും അനീതിക്കോ കൈയേറ്റങ്ങള്‍ക്കോ അവഹേളനങ്ങള്‍ക്കോ ഇരയാവുകയില്ല.
രാജ്യത്തെ ആദിവാസികളും പിന്നോക്ക ജാതിക്കാരുമെല്ലാം തങ്ങള്‍ ഹിന്ദുക്കളല്ലെന്ന് ശക്തമായി വാദിച്ചുകൊണ്ടിരിക്കെ, ചോദ്യത്തിലുന്നയിച്ച, ഇന്ത്യയിലെ ഭൂരിപക്ഷം ഹിന്ദുക്കളാണെന്ന പരാമര്‍ശം സൂക്ഷ്മമോ വസ്തുനിഷ്ഠമോ അല്ലെന്നുകൂടി പറയേണ്ടതുണ്ട്.
ഇസ്ലാമിന്റെ പ്രചാരണവും ആയുധപ്രയോഗവും
ഇന്ത്യയില്‍ മുസ്ലിംകള്‍ ന്യൂനപക്ഷമായതിനാലല്ലേ ഞങ്ങള്‍ക്കെതിരെ ജിഹാദ് നടത്താത്തത്? ഇസ്ലാം കാഫിറുകള്‍ക്കെതിരെ ജിഹാദ് ചെയ്യാന്‍ കല്‍പിക്കുന്നില്ലേ?
ഇന്ത്യയിലെ മുസ്ലിംകള്‍ ജിഹാദ് നടത്തുന്നില്ലെന്ന ധാരണ ശരിയല്ല. കാരണം മുഴുവന്‍ വിശ്വാസികളും ജിഹാദ് നിര്‍വഹിക്കാന്‍ ബാധ്യസ്ഥരാണ്. അതില്‍നിന്ന് മാറിനില്‍ക്കാന്‍ ആര്‍ക്കും അനുവാദമില്ല. നരകശിക്ഷയില്‍നിന്ന് രക്ഷനേടാനും സ്വര്‍ഗലബ്ധിക്കും അതനിവാര്യമാണ്. ഖുര്‍ആന്‍ പറയുന്നു: "വിശ്വസിച്ചവരേ, വേദനയേറിയ ശിക്ഷയില്‍നിന്ന് നിങ്ങളെ മോചിപ്പിക്കുന്ന ഒരു വ്യാപാരത്തെക്കുറിച്ച് നിങ്ങള്‍ക്കു ഞാനറിയിച്ചു തരട്ടെയോ? നിങ്ങള്‍ ദൈവത്തിലും അവന്റെ ദൂതനിലും വിശ്വസിക്കുക. നിങ്ങളുടെ ജീവധനാദികളാല്‍ ദൈവമാര്‍ഗത്തില്‍ ജിഹാദ് നടത്തുക. അതാണ് നിങ്ങള്‍ക്കുത്തമം. നിങ്ങള്‍ അറിയുന്നവരെങ്കില്‍.'' (61: 10-11)
'ജിഹാദ് ചെയ്യുന്നവരും ക്ഷമ അവലംബിക്കുന്നവരുമാണെന്ന് വ്യക്തമാക്കപ്പെടാതെ സ്വര്‍ഗപ്രവേശം സാധ്യമല്ലെന്നു' ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു (3: 142). മുസ്ലിംസമുദായത്തിന്റെ നിയോഗലക്ഷ്യം തന്നെ ജിഹാദ് നിര്‍വഹിക്കലത്രെ. "ദൈവമാര്‍ഗത്തില്‍ യഥാവിധി ജിഹാദ് ചെയ്യുക. തന്റെ ദൌത്യത്തിനുവേണ്ടി നിങ്ങളെ നിയോഗിച്ചത് അവനാണ്. മതത്തില്‍ നിങ്ങള്‍ക്കൊരു ക്ളിഷ്ടതയും അവനുണ്ടാക്കിയിട്ടില്ല.''(22: 78)
ജിഹാദ് ആര്‍ക്കെങ്കിലും എതിരാണെന്ന ധാരണ പരമാബദ്ധമാണ്. സത്യസംസ്ഥാപനത്തിനുള്ള നിരന്തരയത്നമാണത്. മോഹങ്ങളെ മെരുക്കിയെടുത്തും ഇഛകളെ നിയന്ത്രിച്ചും ആഗ്രഹങ്ങളുടെ മേല്‍ മേധാവിത്വം പുലര്‍ത്തിയും സ്വന്തം ജീവിതത്തെ ദൈവനിര്‍ദേശങ്ങള്‍ക്കനുരൂപമാക്കി, യഥാര്‍ഥ സത്യവിശ്വാസിയാവാന്‍ നടത്തുന്ന ശ്രമം പോലും ജിഹാദാണ്. യുദ്ധരംഗത്തുനിന്ന് മടങ്ങവേ ഒരിക്കല്‍ പ്രവാചകന്‍ പറഞ്ഞു: "നാം ഏറ്റവും ചെറിയ ജിഹാദില്‍നിന്ന് ഏറ്റവും വലിയ ജിഹാദിലേക്ക് തിരിച്ചുവന്നിരിക്കുന്നു''. പ്രവാചക ശിഷ്യന്‍മാര്‍ ചോദിച്ചു: "ഏതാണ് ഏറ്റവും വലിയ ആ ജിഹാദ്?'' നബിതിരുമേനി അരുള്‍ ചെയ്തു: "മനസ്സിനോടുള്ള സമരവും സ്വന്തത്തോടുള്ള ജിഹാദുമാണത്.''
കുടുംബത്തിന്റെ ഇസ്ലാമീകരണത്തിനായി നടത്തപ്പെടുന്ന വിദ്യാഭ്യാസം, സംസ്കരണം, സദുപദേശം, ശിക്ഷണം തുടങ്ങിയവയെല്ലാം ജിഹാദിലുള്‍പ്പെടുന്നു. സത്യസംസ്ഥാപനത്തിനും നന്‍മയുടെ പ്രചാരണത്തിനും ധര്‍മത്തിന്റെ ഉന്നതിക്കുമായുള്ള എഴുത്തും പ്രസംഗവും സംഭാഷണവും ചര്‍ച്ചയും വിദ്യാഭ്യാസ പ്രചാരണവുമെല്ലാം അതില്‍പെടുന്നു. സമുദായത്തിന്റെ അഭ്യുന്നതി ലക്ഷ്യംവെച്ചുള്ള ശാസ്ത്ര-സാങ്കേതിക-സാമ്പത്തിക-സാംസ്കാരിക-കലാ-സാഹിത്യ പ്രവര്‍ത്തനങ്ങളും ജിഹാദുതന്നെ. ദൈവിക സന്‍മാര്‍ഗത്തിന്റെ സംസ്ഥാപനത്തിനായി നടത്തപ്പെടുന്ന സകല ശ്രമങ്ങളും ദൈവമാര്‍ഗത്തിലെ ജിഹാദാണ്. സമഗ്രമായൊരു പദമാണത്. ബുദ്ധിപരമായും ചിന്താപരമായുമുള്ള വിപ്ളവങ്ങളുണ്ടാക്കാനും ജനങ്ങളുടെ വികാരങ്ങളും താല്‍പര്യങ്ങളും സംസ്കരിക്കാനും, അവരുടെ വീക്ഷണം ദൈവിക സന്‍മാര്‍ഗത്തിനനുരൂപമാക്കി മാറ്റാനും നടത്തപ്പെടുന്ന വാചികവും ലിഖിതവുമായ സംരംഭങ്ങള്‍തൊട്ട് സത്യത്തിന്റെ ശത്രുക്കളോടുള്ള സായുധ സമരം വരെ അത് വ്യാപിച്ചുകിടക്കുന്നു. വ്യക്തി, തന്റെ അഭിമാനവും ജീവനും സ്വത്തും സംരക്ഷിക്കാന്‍ ശ്രമിക്കുന്നതും ജിഹാദ്തന്നെ; ആ മാര്‍ഗത്തിലെ മരണം ദൈവസരണിയിലെ രക്തസാക്ഷിത്വവും.
അതിനാല്‍, മുസ്ലിംകള്‍ ന്യൂനാല്‍ ന്യൂനപക്ഷമായാലും മഹാഭൂരിപക്ഷമായാലും ജിഹാദ് നിര്‍ബന്ധമാണ്. സാഹചര്യമാണ് അതിന്റെ രീതി നിശ്ചയിക്കുക. അത് അമുസ്ലിംകള്‍ക്കെതിരെയുള്ള സായുധ സമരമോ യുദ്ധമോ അല്ല. ദൈവികമാര്‍ഗത്തിലെ ത്യാഗപരിശ്രമമാണ്.
ചോദ്യത്തില്‍ സൂചിപ്പിക്കപ്പെട്ടപോലെ അമുസ്ലിംകളെല്ലാം കാഫിറുകളല്ല. കാഫിര്‍ എന്നത് ഇസ്ലാമിലെ ഒരു സാങ്കേതികപദമാണ്. സത്യവും സന്‍മാര്‍ഗവും യഥാവിധി മനസ്സിലാക്കിയ ശേഷവും ബോധപൂര്‍വം അതിനെ നിഷേധിക്കുന്നവനാണ് കാഫിര്‍. കാഫിറുകളോടും അനിവാര്യമായ കാരണമില്ലാതെ ആയുധമെടുത്ത് അടരാടാന്‍ ഇസ്ലാം അനുവദിക്കുന്നില്ല. അവര്‍ മുസ്ലിംഭൂരിപക്ഷ പ്രദേശത്തായാലും ന്യൂനപക്ഷ നാടുകളിലായാലും ശരി.
"മുഹമ്മദ് നബി തന്നെ നിരവധി യുദ്ധം നടത്തിയിട്ടില്ലേ? ഇസ്ലാമിന്റെ പ്രചാരണത്തില്‍ മുഖ്യ പങ്കുവഹിച്ചത് ആയുധപ്രയോഗമല്ലേ?''
മുഹമ്മദ് നബി പ്രവാചകത്വ ലബ്ധിക്കുശേഷം നീണ്ട പതിമൂന്നു വര്‍ഷം മക്കയില്‍ ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തി. ആ ഘട്ടത്തില്‍ ഇസ്ലാമിന്റെ ശത്രുക്കള്‍ പ്രവാചകനെയും അനുയായികളെയും നിര്‍ദയം മര്‍ദിച്ചു. കൊടിയ പീഡനങ്ങള്‍ക്കിരയാക്കി. അസഹ്യമാംവിധം അവഹേളിക്കുകയും നാട്ടില്‍നിന്ന് ബഹിഷ്കരിക്കുകയും ചെയ്തു. അപ്പോഴൊന്നും പ്രവാചകന്‍ അവയെ പ്രതിരോധിക്കുകയോ പ്രതികാര നടപടികള്‍ സ്വീകരിക്കുകയോ പ്രത്യാക്രമണങ്ങള്‍ നടത്തുകയോ ചെയ്തില്ല. അനുയായികള്‍ തിരിച്ചടിക്കാന്‍ അനുവാദം ആരാഞ്ഞെങ്കിലും നബിതിരുമേനി അംഗീകരിച്ചില്ല. 'കൈകള്‍ അടക്കിവയ്ക്കുക. നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. സകാത്ത് നല്‍കുക' എന്നതായിരുന്നു അവരോടുള്ള ദൈവശാസന.
മക്കയില്‍ ജീവിതം ദുസ്സഹമായപ്പോള്‍ നബിതിരുമേനിയും അനുയായികളും നാടുവിട്ടു. അവര്‍ മദീനയില്‍ അഭയം തേടി. അവിടെ അവര്‍ സ്ഥാപിച്ച ഇസ്ലാമിക സമൂഹത്തിനും രാഷ്ട്രത്തിനുമെതിരെ ശത്രുക്കള്‍ തങ്ങളുടെ എതിര്‍പ്പും അതിക്രമവും തുടര്‍ന്നു. അപ്പോള്‍ മാത്രമാണ് പ്രവാചകന്നും അനുചരന്‍മാര്‍ക്കും തിരിച്ചടിക്കാന്‍ അനുവാദം ലഭിച്ചത്. അല്ലാഹു അറിയിച്ചു: "തീര്‍ച്ചയായും അല്ലാഹു സത്യവിശ്വാസികള്‍ക്കുവേണ്ടി പ്രതിരോധിക്കുന്നു. അല്ലാഹു കൃതഘ്നരായ വഞ്ചകരെയാരെയും ഇഷ്ടപ്പെടുകയില്ല. ആര്‍ക്കെതിരെ യുദ്ധം നടത്തപ്പെടുന്നുവോ ആ അക്രമത്തിനിരയാകുന്നവര്‍ക്ക് തിരിച്ചടിക്കാന്‍ അനുമതി നല്‍കപ്പെട്ടിരിക്കുന്നു. കാരണം അവര്‍ മര്‍ദിക്കപ്പെട്ടിരിക്കുന്നു. നിശ്ചയമായും അവരെ സഹായിക്കാന്‍ കഴിവുറ്റവനത്രെ അല്ലാഹു. ഞങ്ങളുടെ നാഥന്‍ ദൈവമാണ് എന്നു പറഞ്ഞതല്ലാതെ യാതൊരു ന്യായവുമില്ലാതെ സ്വന്തം വീടുകളില്‍നിന്ന് പുറത്താക്കപ്പെട്ടവരാണവര്‍. അല്ലാഹു ചിലരെക്കൊണ്ട് മറ്റു ചിലരെ തടഞ്ഞിരുന്നില്ലെങ്കില്‍ മഠങ്ങളും ദേവാലയങ്ങളും പ്രാര്‍ഥനാ മന്ദിരങ്ങളും ദൈവനാമം ധാരാളമായി സ്മരിക്കപ്പെടുന്ന പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നവരെ അല്ലാഹുവും സഹായിക്കുകതന്നെ ചെയ്യും. തീര്‍ച്ചയായും ശക്തനും അജയ്യനുമാകുന്നു അല്ലാഹു.'' (22: 38-40)
ഇസ്ലാം യുദ്ധം അനുവദിച്ചത് എല്ലാവരുടെയും ആരാധനാ സ്വാതന്ത്യ്രം സംരക്ഷിക്കാനാണെന്ന് ഈ വിശുദ്ധ വചനം അസന്ദിഗ്ധമായി വ്യക്തമാക്കുന്നു.
അതിക്രമം കാണിക്കാത്തവരാരെയും അക്രമിക്കാന്‍ ഇസ്ലാം അനുവദിക്കുന്നില്ല. ആരോടാണ്, എപ്പോഴാണ് യുദ്ധം അനുവദിക്കപ്പെട്ടതും ആജ്ഞാപിക്കപ്പെട്ടതുമെന്ന് വ്യക്തമാക്കുന്ന നിരവധി ഖുര്‍ആന്‍ വാക്യങ്ങളുണ്ട്. ചിലതു മാത്രമിവിടെ ഉദ്ധരിക്കാം:
"നിങ്ങളോട് യുദ്ധം ചെയ്യുന്നവരോട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. നിങ്ങള്‍ അതിക്രമം പ്രവര്‍ത്തിക്കരുത്. അതിക്രമകാരികളെ ഒരിക്കലും അല്ലാഹു ഇഷ്ടപ്പെടുകയില്ല. യുദ്ധത്തില്‍ ഏറ്റുമുട്ടുമ്പോള്‍ അവരെ കണ്ടിടത്തുവച്ച് നിങ്ങള്‍ കൊന്നുകളയുക. അവര്‍ നിങ്ങളെ പുറംതള്ളിയ മാര്‍ഗത്തിലൂടെ നിങ്ങള്‍ അവരെയും പുറന്തള്ളുക. കുഴപ്പം കൊലപാതകത്തെക്കാള്‍ ഗുരുതരമത്രെ. മക്കയിലെ പള്ളിയുടെ പരിസരത്തുവച്ച് നിങ്ങളവരോട് യുദ്ധം ചെയ്യരുത്, അവര്‍ അവിടെ വച്ച് നിങ്ങളോട് യുദ്ധം ചെയ്യുന്നതുവരെ. ഇനി, നിങ്ങളോടവര്‍ യുദ്ധം ചെയ്താല്‍ ആ യുദ്ധത്തില്‍ നിങ്ങള്‍ക്കവരെ വധിക്കാം. അപ്രകാരമാണ് നിഷേധികളുടെ പ്രതിഫലം. അഥവാ, അവര്‍ വിരമിച്ചാല്‍ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു അല്ലാഹു. നാശം ഇല്ലാതാവുകയും വിധേയത്വം ദൈവത്തിനാവുകയും ചെയ്യുന്നതുവരെ നിങ്ങളവരോട് യുദ്ധം ചെയ്യുക. അഥവാ അവര്‍ വിരമിച്ചാല്‍ പിന്നെ അക്രമികളോടല്ലാതെ ശത്രുതയില്ല.''(2: 190-192)
"അവര്‍ സമാധാനത്തിലേക്ക് തിരിഞ്ഞാല്‍ നീയും അതിലേക്കു തിരിയുക''(8: 61). ഇങ്ങോട്ടു യുദ്ധത്തിനൊരുങ്ങിയ ശത്രുക്കളോട് യുദ്ധത്തിന് ഈ വിധം അനുമതിയും ആജ്ഞയും നല്‍കുമ്പോഴും അതിക്രമമോ അനീതിയോ അരുതെന്ന് മതമനുശാസിക്കുന്നു. "നിങ്ങളെ പുണ്യഭവനത്തില്‍ നിന്ന് തടഞ്ഞുവെന്നതിന്റെ പേരില്‍ ഒരു ജനതയോടുള്ള വിദ്വേഷം, അതിക്രമം ചെയ്യാന്‍ നിങ്ങളെ പ്രേരിപ്പിക്കരുത്. പുണ്യത്തിനും സൂക്ഷ്മതയോടു കൂടിയ ജീവിതത്തിനും വേണ്ടി നിങ്ങള്‍ പരസ്പരം സഹകരിക്കുക. പാപത്തിനും ശത്രുതയ്ക്കും വേണ്ടി നിങ്ങള്‍ സഹകരിക്കരുത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും കഠിനമായി ശിക്ഷിക്കുന്നവനാകുന്നു അല്ലാഹു.'' (5: 2)
"ഒരു ജനതയോടുള്ള വിരോധം നിങ്ങളെ നീതിയില്‍നിന്ന് വ്യതിചലിപ്പിക്കാന്‍ പാടില്ലാത്തതാകുന്നു. നീതി പാലിക്കുവിന്‍. അതാണ് ഭക്തിക്ക് അനുയോജ്യം. ദൈവഭക്തിയുള്ളവരായി വര്‍ത്തിക്കുക. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതൊക്കെയും അല്ലാഹു സൂക്ഷ്മമായി അറിയുന്നുണ്ട്.'' (5: 8)
തങ്ങളോട് യുദ്ധത്തിനു വരാത്തവരോട് സ്വീകരിക്കേണ്ട സമീപനമെന്തെന്ന് വിശുദ്ധ ഖുര്‍ആന്‍ അസന്ദിഗ്ധമായി വ്യക്തമാക്കുന്നുണ്ട്: "മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും നിങ്ങളുടെ ഭവനങ്ങളില്‍നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്തവരോട് നിങ്ങള്‍ നന്മ ചെയ്യുന്നതിനെയോ നീതി കാണിക്കുന്നതിനെയോ അല്ലാഹു വിലക്കുന്നില്ല. നിശ്ചയമായും അല്ലാഹു നീതിമാന്മാരെ ഇഷ്ടപ്പെടുന്നു. മതത്തിന്റെ പേരില്‍ നിങ്ങളോടു യുദ്ധം ചെയ്യുകയും നിങ്ങളുടെ ഭവനങ്ങളില്‍നിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറംതള്ളാന്‍ ശത്രുക്കളെ സഹായിക്കുകയും ചെയ്തവരെ മിത്രങ്ങളാക്കുന്നതിനെ മാത്രമേ അല്ലാഹു നിരോധിക്കുന്നുള്ളൂ. അക്കൂട്ടരെ ആരെങ്കിലും മിത്രങ്ങളാക്കിയാല്‍ അവരത്രെ അക്രമികള്‍''(60:8-9).
വിശുദ്ധ ഖുര്‍ആന്റെ ആജ്ഞകള്‍ക്കും അധ്യാപനങ്ങള്‍ക്കുമനുസരിച്ച് പ്രവര്‍ത്തിച്ച പ്രവാചകന്‍(സ) ഇസ്ലാമിനെയും മുസ്ലിംകളെയും അക്രമിക്കുകയും തങ്ങളോട് യുദ്ധം നടത്തുകയും ചെയ്തവരോട് മാത്രമാണ് അടരാടിയത്. നബിതിരുമേനിയുടെ കാലത്ത് ആകെ എണ്‍പത്തൊന്ന് പോരാട്ടങ്ങളാണ് നടന്നത്. അതില്‍ 27 എണ്ണത്തിലാണ് പ്രവാചകന്‍ നേരിട്ടു പങ്കെടുത്തത്. മറ്റ് 54 എണ്ണം അനുയായികളുടെ സംഘങ്ങള്‍ നയിച്ച സംഘട്ടനങ്ങളായിരുന്നു. ഈ 81 യുദ്ധങ്ങളിലുമായി ആകെ വധിക്കപ്പെട്ടത് 1018 പേരാണ്. 259 മുസ്ലിംകളും 759 ശത്രുക്കളും. അനിവാര്യമായ സാഹചര്യത്തില്‍ യുദ്ധം നയിച്ച് നബിതിരുമേനി കൂട്ടക്കൊലകള്‍ പരമാവധി ഒഴിവാക്കാനാണ് ശ്രമിച്ചിരുന്നതെന്ന് ഈ കണക്കുകള്‍ സംശയാതീതമായി വ്യക്തമാക്കുന്നു.
മര്‍ദിതരുടെ മോചനത്തിനായി മര്‍ദകരോട് പൊരുതാന്‍ ഇസ്ലാം അതിന്റെ അനുയായികളെ ആഹ്വാനം ചെയ്യുന്നു: "അല്ലാഹുവിന്റെ മാര്‍ഗത്തില്‍ എന്തുകൊണ്ട് നിങ്ങള്‍ യുദ്ധം ചെയ്യുന്നില്ല? 'ഞങ്ങളുടെ നാഥാ, അക്രമികളുടേതായ ഈ നാട്ടില്‍നിന്ന് ഞങ്ങളെ നീ മോചിപ്പിക്കേണമേ, നിന്നില്‍നിന്നുള്ള ഒരു രക്ഷകനെ നീ ഞങ്ങള്‍ക്കു നല്‍കേണമേ, നിന്നില്‍നിന്നുള്ള ഒരു സഹായിയെ നീ ഞങ്ങള്‍ക്കു തരേണമേ!' എന്നു പ്രാര്‍ഥിച്ചുകൊണ്ടിരുന്ന ദുര്‍ബലരായ പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും മോചനമാര്‍ഗത്തിലും നിങ്ങളെന്തുകൊണ്ട് പൊരുതുന്നില്ല?''(4: 75).
ഈ ശാസന പാലിച്ച് മുസ്ലിംകള്‍ റോമാ-പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളുടെ പിടിയില്‍പെട്ട് അടിയാളരായി നരകയാതനയനുഭവിച്ച ജനവിഭാഗങ്ങളെ മോചിപ്പിക്കാന്‍ ശ്രമിക്കുകയുണ്ടായി. തദ്ഫലമായി പ്രസ്തുത സാമ്രാജ്യശക്തികള്‍ ഇസ്ലാമുമായി ഏറ്റുമുട്ടി. അവ പരാജയമടഞ്ഞ് തകര്‍ന്നപ്പോള്‍ കോളനികളായിരുന്ന ഇറാന്‍, ഇറാഖ്, സിറിയ, ജോര്‍ദാന്‍, ഫലസ്ത്വീന്‍, ഈജിപ്ത് പോലുള്ള രാജ്യങ്ങള്‍ സ്വതന്ത്രമാവുകയും ഇസ്ലാമിക രാഷ്ട്രത്തിന്റെ ഭാഗമാവുകയും ചെയ്തു. റോമാ-പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളെ കഠിനമായി വെറുത്തിരുന്ന തദ്ദേശീയര്‍ മുസ്ലിംകളുടെ ആഗമനം ആവശ്യപ്പെടുകയും സഹര്‍ഷം സ്വാഗതം ചെയ്യുകയുമായിരുന്നു. ഈ വിധം ഇസ്ലാമിന്റെ കീഴില്‍ വന്ന നിവാസികളിലാരെയും മതംമാറ്റത്തിന് മുസ്ലിംകള്‍ നിര്‍ബന്ധിച്ചിരുന്നില്ല. അതിന് ഇസ്ലാം ആരെയും അനുവദിക്കുന്നുമില്ല.
ഇസ്ലാമില്‍ ആകൃഷ്ടരായി സ്വയം അത് സ്വീകരിക്കാന്‍ സന്നദ്ധരായവര്‍ മുസ്ലിംകളാവുകയും അവശേഷിക്കുന്നവര്‍ പൂര്‍വിക മതത്തില്‍തന്നെ തുടരുകയുമാണുണ്ടായത്. അതുകൊണ്ടുതന്നെ ഇസ്ലാമിന്റെ പ്രബോധനവും പ്രചാരണവും ആയുധപ്രയോഗത്തിലൂടെയോ അധികാരശക്തിയുടെ നിര്‍ബന്ധം വഴിയോ ആയിരുന്നില്ല. നിഷ്പക്ഷരായ ചരിത്രകാരന്മാരെല്ലാം ഇക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. ഇസ്ലാം പ്രചരിച്ചത് വാളുകൊണ്ടാണെന്ന വ്യാജപ്രചാരണത്തെ ഖണ്ഡിച്ചുകൊണ്ട് സര്‍ തോമസ് ആര്‍ണള്‍ഡ് ബൃഹത്തായ ഒരു ഗ്രന്ഥം തന്നെ രചിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ 'ഇസ്ലാം: പ്രബോധനവും പ്രചാരവും' എന്ന കൃതി വിവിധ നാടുകളില്‍ ഇസ്ലാം പ്രചരിച്ച പശ്ചാത്തലം വിശദമായി വിവരിച്ച് പാശ്ചാത്യരുടെ ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് സമര്‍ഥിക്കുന്നു. മധ്യപൂര്‍വദേശത്തെ ഇസ്ലാമിന്റെ വ്യാപനം വിവരിച്ചുകൊണ്ട് ആര്‍ണള്‍ഡ് എഴുതുന്നു: "മേലുദ്ധരിച്ച ഉദാഹരണങ്ങളില്‍നിന്ന് ക്രൈസ്തവ ഗോത്രങ്ങള്‍ സ്വമനസ്സാലെ ഇസ്ലാം സ്വീകരിക്കുകയാണുണ്ടായതെന്ന് നമുക്ക് ഊഹിക്കാം. ജേതാക്കളായ മുസ്ലിംകളും തുടര്‍ന്നുള്ള മുസ്ലിം തലമുറകളും അവരോടു കാണിച്ച സഹിഷ്ണുത അങ്ങനെ ഉറപ്പിക്കാനാണ് നമ്മെ പ്രേരിപ്പിക്കുന്നത്. മുഹമ്മദീയരുടെ ഇടയില്‍ ഇപ്പോഴും ജീവിക്കുന്ന ക്രൈസ്തവ അറബികള്‍ ഈ സഹിഷ്ണുതയുടെ ജീവനുള്ള തെളിവുകളാണ്'' (പേജ് 64). അദ്ദേഹം തന്നെ തുടരുന്നു: "ക്രൈസ്തവരോട് മുസ്ലിം ഭരണത്തിന്റെ ആദ്യകാലത്ത് കാണിച്ച സഹിഷ്ണുതയുടെ വെളിച്ചത്തില്‍ വാളാണ് മതപരിവര്‍ത്തനത്തിന്റെ മുഖ്യ ഉപകരണം എന്ന വാദം ഒട്ടും തൃപ്തികരമല്ലാത്തതാകുന്നു''(പേജ് 83).
ഇന്ത്യയിലെ ഇസ്ലാമിക പ്രചാരണത്തെ സംബന്ധിച്ച് ഡോ. ഈശ്വരി പ്രസാദ് പറയുന്നു: "ഉദ്യോഗമേന്മയ്ക്കും ഫ്യൂഡല്‍ സ്ഥാനങ്ങള്‍ക്കും കൊതിച്ചിരുന്ന കുറേയേറെ സവര്‍ണര്‍ മുസ്ലിം ഭരണത്തോടുകൂടി ഇസ്ലാമിലേക്ക് വന്നു. എന്നാല്‍ കൂടുതലും താഴ്ന്ന ജാതിയില്‍ പെട്ട അധഃകൃതരായിരുന്നു. അതിനു കാരണം ക്രൂരമായ ജാതിവ്യവസ്ഥ ഹിന്ദുമതത്തില്‍ അവര്‍ക്ക് മൃഗതുല്യത മാത്രമാണ് നല്‍കിയതെന്നും ഇസ്ലാം സമത്വസാഹോദര്യം സംഭാവന ചെയ്തുവെന്നതുമാണ്''(Ram Gopal, Indian Muslims A Political History, P. 2).
ഡോ. റോയ് ചൌധരി എഴുതുന്നു: "ബംഗാളിലെ അടിച്ചമര്‍ത്തപ്പെട്ട അധഃകൃത വര്‍ഗത്തിന് ഇസ്ലാം ഒരാശ്വാസവും സാന്ത്വനവുമായിരുന്നു. സവര്‍ണപീഡയില്‍നിന്നും ഒരു വരം കിട്ടിയിട്ടെന്നപോലെ അവര്‍ പിടഞ്ഞെഴുന്നേറ്റു'' ((Dr. Roy Choudary, Histoy of Muslim Rule, P. 14 ഉദ്ധരണം: ചരിത്രപാഠങ്ങള്‍, പേജ് 344).
ദീര്‍ഘകാലം ബംഗാള്‍ സിവില്‍ സര്‍വീസിലായിരുന്ന സര്‍ ഹെന്‍ട്രി കോട്ടന്‍ India and Home affairs എന്ന ഗ്രന്ഥത്തിലെഴുതുന്നു: "കിഴക്കന്‍ ബംഗാളിലെ മുസ്ലിംകള്‍ മുഴുക്കെ അധഃകൃതരും അധഃസ്ഥിതരുമായ ഹിന്ദുക്കളുടെ സന്താനപരമ്പരയാണ്. സാമൂഹികനീതിക്കുവേണ്ടി മതപരിവര്‍ത്തനം ചെയ്തവരാണ് അവരുടെ പിതാക്കന്മാര്‍''(ഉദ്ധരണം: Ibid പേജ്:335).
ഹര്‍ബന്‍സ് മുഖിയ എഴുതുന്നു: "മതപരിവര്‍ത്തനം നടന്നിരുന്നുവെന്ന കാര്യം ആരും നിഷേധിക്കുന്നില്ല. ബഹുജനതലത്തിലധികവും സംഭവിച്ചത് സ്വമേധയാ ആയിരുന്നു. ജനങ്ങളുടെ ഇടയില്‍ താമസിക്കുകയും അവരോട് അവരുടെ ഭാഷയില്‍ സംസാരിക്കുകയും ചെയ്തുപോന്ന സ്വൂഫീസന്യാസിമാരുടെ സ്വാധീനശക്തികൊണ്ടാവാം അങ്ങനെ സംഭവിച്ചത്''(വര്‍ഗീയതയും പ്രാചീന ഭാരത ചരിത്രരചനയും, പേജ് 48).
മഹാത്മാഗാന്ധി എഴുതുന്നു: "ഇന്നു മനുഷ്യവര്‍ഗത്തിലെ ജനങ്ങളുടെ ഹൃദയങ്ങളില്‍, നിര്‍വിവാദമായ ആധിപത്യം പുലര്‍ത്തുന്ന ഒരാളുടെ ജീവിതത്തിന്റെ ഏറ്റവും ഉത്തമമായ വശം അറിയാന്‍ ഞാന്‍ ശ്രമിച്ചു. അക്കാലത്ത് ജീവിതസരണിയില്‍ ഇസ്ലാമിന് സ്ഥാനം നേടിക്കൊടുത്തത് വാളായിരുന്നില്ലെന്ന് മുമ്പെന്നത്തേക്കാളും എനിക്കു ബോധ്യമായിരിക്കുന്നു. പ്രവാചകന്റെ അചഞ്ചലമായ ലാളിത്യവും ഉദാത്തമായ ആത്മബലവും പ്രതിജ്ഞകളോടുള്ള ദൃഢമായ പ്രതിബദ്ധതയും കൂട്ടുകാരോടും അനുയായികളോടുമുള്ള അതിരറ്റ അര്‍പ്പണവും നിര്‍ഭയത്വവും ദൈവത്തിലും തന്റെ ദൌത്യത്തിലുമുള്ള പരമമായ വിശ്വാസവുമായിരുന്നു, വാളായിരുന്നില്ല എല്ലാറ്റിനെയും അവരുടെ മുമ്പിലെത്തിച്ചതും എല്ലാ തടസ്സങ്ങളെയും അതിജീവിക്കാന്‍ സഹായിച്ചതും''(യങ്ങ് ഇന്ത്യ 16-9-1924).
പാശ്ചാത്യന്‍ ഗ്രന്ഥകാരനായ മിസ്റര്‍ റോബെര്‍ട്ട് സെന്‍ എഴുതുന്നു: "മതാവേശവും ഇതര മതസ്ഥരോടുള്ള സഹിഷ്ണുതയുടെ ചൈതന്യവും ഒരുപോലെ നിലനിര്‍ത്തിയവര്‍ മുസ്ലിംകള്‍ മാത്രമാകുന്നു. അവര്‍ വാളെടുത്തതോടൊപ്പം തന്നെ ഇസ്ലാമില്‍ താല്‍പര്യമില്ലാത്തവരെ അവരുടെ മതം മുറുകെ പിടിക്കാന്‍ അനുവദിക്കുകയുണ്ടായി''(Civilization of Arabs, ഉദ്ധരണം: ഇസ്ലാമും മതസഹിഷ്ണുതയും, പേജ് 68).
പ്രവാചകന്‍ പങ്കെടുത്തതും നയിച്ചതുമായ യുദ്ധങ്ങള്‍ അനിവാര്യ സാഹചര്യത്തില്‍ അതിക്രമങ്ങളെ പ്രതിരോധിക്കാനും അനീതിയും അധര്‍മവും അവസാനിപ്പിക്കാനും വേണ്ടിയായിരുന്നുവെന്നും ഇസ്ലാം പ്രചരിച്ചത് വാളാലാണെന്ന വാദം വ്യാജാരോപണം മാത്രമാണെന്നും ഈ വിധം വസ്തുതകളെ വിശകലനം ചെയ്യാന്‍ സന്നദ്ധരായവരെല്ലാം സംശയലേശമന്യേ വ്യക്തമാക്കിയ വസ്തുതയത്രെ.

ഖുര്‍ആന്‍ വാക്യങ്ങളില്‍ വൈരുധ്യമോ?
കാര്യങ്ങളെല്ലാം നടക്കുക ദൈവവിധിയനുസരിച്ചാണെന്ന് കാണിക്കുന്ന കുറേ ഖുര്‍ആന്‍ വാക്യങ്ങളും മനുഷ്യകര്‍മങ്ങള്‍ക്കനുസൃതമായ ഫലമാണുണ്ടാവുകയെന്ന് വ്യക്തമാക്കുന്ന നിരവധി വചനങ്ങളും തെളിയിക്കുന്നത്, വിധിവിശ്വാസത്തെ സംബന്ധിച്ച ഖുര്‍ആന്‍ വാക്യങ്ങളില്‍ പരസ്പര വൈരുധ്യമുണ്ടെന്നല്ലേ?
വിധിവിശ്വാസത്തെ സംബന്ധിച്ച വിശുദ്ധ ഖുര്‍ആന്‍ വചനങ്ങളില്‍ ഒരുവിധ വൈരുധ്യവുമില്ല. മാത്രമല്ല, അവ പരസ്പരം വ്യാഖ്യാനിക്കുന്നവയും വിശദീകരിക്കുന്നവയുമാണ്. ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം.
നല്ല നിലയില്‍ ഉയര്‍ന്ന നിലവാരത്തോടെ അച്ചടക്കപൂര്‍ണമായി നടത്തപ്പെടുന്ന ഒരു മാതൃകാവിദ്യാലയം. സമര്‍ഥനായ പ്രധാനാധ്യാപകന്‍. ആത്മാര്‍ഥതയുള്ള സഹപ്രവര്‍ത്തകര്‍. യോഗ്യരായ വിദ്യാര്‍ഥികള്‍. കുട്ടികളുടെ കാര്യം ജാഗ്രതയോടെ ശ്രദ്ധിക്കുന്ന രക്ഷിതാക്കള്‍. അങ്ങനെ എല്ലാവരും വിദ്യാലയത്തിന്റെ നന്മയിലും ഉയര്‍ച്ചയിലും നിര്‍ണായകമായ പങ്കുവഹിക്കുന്നു. സ്ഥാപനം നന്നാവുകയെന്ന സംഭവത്തിനു പിന്നില്‍ ഒന്നിലേറെ കാരണങ്ങളും നിരവധി ഘടകങ്ങളുമുണ്ടെന്നര്‍ഥം. ഇത്തരമൊരവസ്ഥയില്‍ വിദ്യാലയം മാതൃകായോഗ്യമാകാന്‍ കാരണം പ്രധാനാധ്യാപകനാണെന്നു പറയാം. അധ്യാപകരാണെന്നും വിദ്യാര്‍ഥികളാണെന്നും രക്ഷിതാക്കളാണെന്നുമൊക്കെ പറയാം. ഇതിലേതു പറഞ്ഞാലും കളവാകില്ല. ഒരിക്കലൊന്നും മറ്റൊരിക്കലൊന്നും പറഞ്ഞാല്‍ പരസ്പര വിരുദ്ധവുമാവുകയില്ല. ആവശ്യാനുസൃതം ഓരോ കാരണവും എടുത്തു കാണിക്കുകയാണെങ്കില്‍ സന്ദര്‍ഭാനുസൃതമായ സത്യപ്രസ്താവം മാത്രമേ ആവുകയുള്ളൂ. എന്നാല്‍ ഇതില്‍ ഏതെങ്കിലും ഒരു ഘടകം മാത്രമാണ് സംഭവത്തിനു പിന്നിലെന്ന് വിശ്വസിക്കുന്നവരോട് അത് നിഷേധിക്കേണ്ടിയും വരും.
മനുഷ്യകര്‍മങ്ങളുടെ സ്ഥിതിയും ഈവിധം തന്നെ. ഒരാള്‍ നടന്നുപോകവെ വഴിയിലൊരു വൃദ്ധന്‍ വീണുകിടക്കുന്നത് കാണാനിടയാകുന്നു. അയാള്‍ക്ക് വേണമെങ്കില്‍ വൃദ്ധനെ കാണാത്തവിധം നടന്നുനീങ്ങാം. അങ്ങനെ ചെയ്യാതെ, അയാള്‍ വൃദ്ധനെ താങ്ങിയെടുത്ത് ആശുപത്രിയിലെത്തിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നു. അങ്ങനെ ചെയ്യുമ്പോള്‍ തന്നെ വ്യത്യസ്തമായ ഉദ്ദേശ്യത്തോടെ അത് നിര്‍വഹിക്കാവുന്നതാണ്. വൃദ്ധന്റെയോ അയാളുടെ ബന്ധുക്കളുടെയോ നന്ദിയും പ്രത്യുപകാരവും പ്രതിഫലവും പ്രതീക്ഷിക്കാം. അത്തരമൊന്നുമാഗ്രഹിക്കാതെ വൃദ്ധനോടുള്ള സ്നേഹ-കാരുണ്യ- വാത്സല്യ-ഗുണകാംക്ഷാ വികാരത്തോടെയും അതു ചെയ്യാം. അപ്പോള്‍ ഈ സംഭവത്തില്‍ മനുഷ്യന്റെ ഭാഗത്തുനിന്ന് അയാളെടുക്കുന്ന തീരുമാനത്തിനും അതിന്റെ പിന്നിലെ ഉദ്ദേശ്യത്തിനും തുടര്‍ന്നുള്ള പ്രവര്‍ത്തനത്തിനുമെല്ലാം അനല്‍പമായ പങ്കുണ്ട്. അതിനാല്‍ വൃദ്ധനെ ആശുപത്രിയിലെത്തിച്ചതും ശുശ്രൂഷിച്ചതും ആ മനുഷ്യനാണെന്ന് പറയുന്നതില്‍ തെറ്റോ അസാംഗത്യമോ ഇല്ല. അതേസമയം, വൃദ്ധനെ താങ്ങിയെടുക്കാനുപയോഗിച്ച കൈകളും ശരീരവും ആരോഗ്യവും കഴിവും കരുത്തുമൊക്കെ നല്‍കിയത് ദൈവമാണ്. വൃദ്ധനോട് അലിവ് തോന്നുകയും ശുശ്രൂഷിക്കാന്‍ തീരുമാനമെടുക്കുകയും ചെയ്ത മനസ്സും ദൈവത്തിന്റെ ദാനം തന്നെ. അതിനാല്‍ ദൈവമാണ് വൃദ്ധനെ രക്ഷിച്ചതെന്ന പ്രസ്താവവും സത്യനിഷ്ഠവും വസ്തുതാപരവുമത്രെ. അപ്പോള്‍ ഇത്തരം സംഭവങ്ങളെ മനുഷ്യനോട് ചേര്‍ത്തുപറയാം, ദൈവത്തോട് ചേര്‍ത്തു പറയാം; മനുഷ്യനോടും ദൈവത്തോടും ഒരേസമയം ചേര്‍ത്തു പറയാം. അപ്രകാരം തന്നെ മനുഷ്യകര്‍മം മാത്രമാണെന്ന് ധരിക്കുന്നവരോട് അതിനെ നിഷേധിക്കാം. ദൈവത്തിന്റെ പങ്ക് ഊന്നിപ്പറയാം. ഈ രീതികളെല്ലാം ഖുര്‍ആന്‍ സ്വീകരിച്ചിട്ടുണ്ട്. മനസ്സിന്റെ തീരുമാനത്തിലും ഉദ്ദേശ്യത്തിലും മനുഷ്യന്റെ പങ്ക് എത്രയെന്ന് ലോകത്ത് ആര്‍ക്കും അറിയുകയില്ല. മനുഷ്യന്റെ ഗ്രാഹ്യവരുതിക്ക് അതീതമായതിനാല്‍ ദൈവം വിശദമായി പറഞ്ഞുതന്നിട്ടുമില്ല.
സംഭവങ്ങളെയും കര്‍മങ്ങളെയും അവയ്ക്കു പിന്നിലെ തീരുമാനങ്ങളെയും വിശുദ്ധ ഖുര്‍ആന്‍ ദൈവവുമായും മനുഷ്യനുമായും ബന്ധപ്പെടുത്തിയതായി കാണാം. കപടവിശ്വാസികള്‍ സ്വീകരിച്ചിരുന്ന സമീപനം തിരുത്തി ഖുര്‍ആന്‍ പറയുന്നു: "അവര്‍ക്ക് വല്ല നേട്ടവും കിട്ടിയാല്‍ അത് ദൈവത്തിങ്കല്‍നിന്നാണെന്ന് അവര്‍ പറയും. വല്ല വിപത്തും ബാധിച്ചാലോ, നിന്നെ കുറ്റപ്പെടുത്തുകയും ചെയ്യും. പറയുക: എല്ലാം ദൈവത്തിങ്കല്‍ നിന്നുതന്നെ. ഇവര്‍ക്കെന്തു പറ്റി? ഇവര്‍ ഗ്രഹിക്കുന്നില്ലല്ലോ''(ഖുര്‍ആന്‍ 4: 78).
നന്മയും തിന്മയും ദൈവത്തിങ്കല്‍ നിന്നാണെന്ന് വ്യക്തമാക്കുന്ന ഖുര്‍ആന്‍ ഇവിടെ കപടവിശ്വാസിയുടെ തെറ്റായ സമീപനത്തിന് കാരണക്കാര്‍ അവര്‍ തന്നെയാണെന്ന് പറയുകയും അതിന്റെ പേരില്‍ അവരെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. ശരിയായ സമീപനം സ്വീകരിക്കാന്‍ സാധ്യതയുണ്ടായിട്ടും മറിച്ചൊരു നിലപാട് അവലംബിച്ചതിനാലാണ് ഖുര്‍ആന്‍ അവരെ ആക്ഷേപിക്കുന്നത്.
ഗുണദോഷങ്ങളില്‍ മനുഷ്യകര്‍മം പോലെ ദൈവവിധിക്കും പങ്കുള്ളതിനാല്‍ അതിന്റെ കാരണത്തെ സ്രഷ്ടാവിലേക്ക് ചേര്‍ത്തുപറയുന്ന സമീപനം സ്വീകരിച്ചതിന് ഖുര്‍ആനില്‍ നിരവധി ഉദാഹരണങ്ങള്‍ കാണാം.
"അല്ലാഹു നിനക്ക് വല്ല ദോഷവും വരുത്തുകയാണെങ്കില്‍ അത് പരിഹരിക്കാന്‍ അവനല്ലാതെ മറ്റാര്‍ക്കും സാധ്യമല്ല. അഥവാ, അവന്‍ നിനക്ക് വല്ല ദോഷവും വരുത്തുകയാണെങ്കില്‍ എല്ലാറ്റിനും കഴിവുള്ളവനത്രെ അവന്‍''(6:17). "അല്ലാഹു താനിഛിക്കുന്നവരെ സന്മാര്‍ഗത്തിലാക്കുന്നു. താനിഛിക്കുന്നവരെ ദുര്‍മാര്‍ഗത്തിലാക്കുന്നു. പ്രതാപശാലിയും യുക്തിജ്ഞനുമത്രെ അവന്‍''(14: 4).
അതോടൊപ്പം സന്മാര്‍ഗ-ദുര്‍മാര്‍ഗ പ്രാപ്തിയില്‍ മനുഷ്യന്റെ പങ്കും ഖുര്‍ആന്‍ ഊന്നിപ്പറയുന്നു: "ആര്‍ അണുമണിത്തൂക്കം നന്മ ചെയ്യുന്നുവോ അവന്‍ അത് കണ്ടെത്തുകതന്നെ ചെയ്യും. ആര്‍ അണുമണിത്തൂക്കം തിന്മ ചെയ്യുന്നുവോ അവന്‍ അതും കണ്ടെത്തും''(99: 7,8). "ഒരുത്തനും മറ്റൊരുത്തന്റെ ഭാരം ചുമക്കുന്നില്ല. മനുഷ്യന് അവന്‍ പ്രവര്‍ത്തിച്ചതല്ലാതെ ഇല്ല'' (53: 38). "അല്ലാഹു ആരെയും അവന്റെ കഴിവിനതീതമായതിന് കല്‍പിക്കുകയില്ല. ഓരോരുത്തര്‍ക്കും അവര്‍ പ്രവര്‍ത്തിച്ചതിനുള്ള പ്രതിഫലവും ശിക്ഷയുമാണുണ്ടാവുക''(2: 286). "നിനക്ക് വല്ല ദോഷവും ബാധിച്ചിട്ടുണ്ടെങ്കില്‍ അത് നിന്റെ ഭാഗത്തുനിന്നു തന്നെയുള്ളതാണ്''(4: 79). "എന്നാല്‍ വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവര്‍ക്ക് അവരുടെ പ്രതിഫലം പൂര്‍ണമായി ലഭിക്കുന്നതാണ്. അക്രമികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല''(3: 57). "അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ കളവാക്കുകയും ചെയ്തവരാരോ അവരത്രെ നരകാവകാശികള്‍. അവരതില്‍ നിത്യവാസികളത്രെ''(2: 39). "സത്യനിഷേധികളേ, ഇന്ന് നിങ്ങള്‍ ഒഴികഴിവ് ബോധിപ്പിക്കേണ്ട. നിങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം തന്നെയാണ് നിങ്ങളിന്ന് അനുഭവിക്കുന്നത്''(66: 7).
നന്മ-തിന്മകളില്‍ മനുഷ്യന്റെ പങ്കും ദൈവവിധിയും എവ്വിധം ബന്ധപ്പെടുന്നുവെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു: "പറയുക: ദൈവം ഇഛിക്കുന്നവരെ അവന്‍ ദുര്‍മാര്‍ഗത്തിലാക്കുകയും തന്നിലേക്ക് ഖേദിച്ചു മടങ്ങുന്നവരെ സന്മാര്‍ഗത്തിലാക്കുകയും ചെയ്യുന്നു''(13: 27). "സന്മാര്‍ഗം സ്പഷ്ടമായിക്കഴിഞ്ഞശേഷവും ആരെങ്കിലും ദൈവദൂതനെ ധിക്കരിക്കുകയും സത്യവിശ്വാസികളുടേതല്ലാത്ത മാര്‍ഗം പിന്തുടരുകയുമാണെങ്കില്‍ അവന്‍ സ്വയം തിരിഞ്ഞുകളഞ്ഞ ഭാഗത്തേക്കു തന്നെ നാം അവനെ തിരിക്കുന്നതാണ്''(4: 115).
ചുരുക്കത്തില്‍, കര്‍മങ്ങളുടെ ഫലത്തെ സംബന്ധിച്ച് മനസ്സിലാക്കാന്‍ സാധിക്കുന്ന മനുഷ്യന് ചിന്തിക്കാനും തീരുമാനിക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും സ്വാതന്ത്യ്രം നല്‍കപ്പെട്ടിരിക്കുന്നു. എന്നാല്‍ ഈ സ്വാതന്ത്യ്രം അപരിമിതമോ അനിയന്ത്രിതമോ അല്ല. ദൈവേഛയ്ക്കും വിധിക്കും വിധേയമാണ്. ഈ പരിമിതിയുടെ പരിധിക്കുള്ളില്‍ നല്‍കപ്പെട്ട സ്വാതന്ത്യ്രത്തിന്റെ തോതനുസരിച്ച ബാധ്യത മാത്രമേ മനുഷ്യന്റെ മേല്‍ ചുമത്തപ്പെട്ടിട്ടുള്ളൂ. ആ ബാധ്യതയുടെ നിര്‍വഹണവും ലംഘനവുമാണ് ജീവിതത്തിന്റെ ജയാപജയങ്ങളും സ്വര്‍ഗ-നരകങ്ങളും തീരുമാനിക്കുക. അതിനാല്‍ കഴിവിനതീതമായ ഒന്നിനും അല്ലാഹു ആരെയും നിര്‍ബന്ധിക്കുന്നില്ല. ആരോടും അനീതി കാണിക്കുന്നുമില്ല. വിധിയുടെയും മനുഷ്യസ്വാതന്ത്യ്രത്തിന്റെയും അവസ്ഥയും അവയ്ക്കിടയിലെ ബന്ധവും മനുഷ്യന് മനസ്സിലാക്കാന്‍ സാധിക്കുംവിധം വിവരിക്കുന്ന വിശുദ്ധ ഖുര്‍ആന്‍ വാക്യങ്ങളില്‍ ഒട്ടും വൈരുധ്യവുമില്ല.
ദൈവവിധിയുടെയും മനുഷ്യ സ്വാതന്ത്യ്രത്തിന്റെയും അവസ്ഥയെ സംബന്ധിച്ച ഇസ്ലാമിക വീക്ഷണം യഥാവിധി അനാവരണം ചെയ്യുന്ന ഒരു സംഭവം രണ്ടാം ഖലീഫ ഉമറുല്‍ ഫാറൂഖിന്റെ കാലത്ത് നടക്കുകയുണ്ടായി. ഫലസ്ത്വീനില്‍ പ്ളേഗ് ബാധിച്ചു. ഏറെ കഴിയും മുമ്പേ അത് സിറിയയിലേക്കും പടര്‍ന്നുപിടിച്ചു. അതിവേഗം ആളിപ്പടര്‍ന്ന രോഗം അത് സ്പര്‍ശിക്കുന്നവരെയെല്ലാം കൊന്നൊടുക്കി. മരുന്നും ചികിത്സയുമൊന്നും ഫലിച്ചില്ല. ഒരൊറ്റ മാസത്തിനകം പതിനയ്യായിരം പേര്‍ മരിച്ചു. ഈ വിപത്തിനെ സംബന്ധിച്ച് വിവരമറിഞ്ഞ ഉമറുല്‍ ഫാറൂഖ് ഒരു സംഘം സൈനികരോടൊപ്പം സിറിയയിലേക്ക് പുറപ്പെട്ടു. വഴിമധ്യേ തന്റെ അടുത്ത അനുയായികളുമായി, എന്തു ചെയ്യണമെന്ന് കൂടിയാലോചിച്ചു. അനന്തര നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയശേഷം, രോഗബാധിത പ്രദേശത്തേക്ക് പോകേണ്ടതില്ലെന്ന് തീരുമാനിച്ചു. പകര്‍ച്ചവ്യാധി ബാധിച്ചേടത്തേക്കുള്ള യാത്ര അപകടം വരുത്തിയേക്കുമെന്നതിനാല്‍ എല്ലാവരും തടസ്സം നില്‍ക്കുകയായിരുന്നു. വിവരമറിഞ്ഞ അബൂ ഉബൈദ ഖലീഫയോട് രോഷത്തോടെ ചോദിച്ചു: "ദൈവവിധിയില്‍ നിന്ന് ഓടിപ്പോകയോ?'' ആ സേനാനായകന്റെ അന്തര്‍ഗതം വായിച്ചറിഞ്ഞ ഉമറുല്‍ ഫാറൂഖ് പറഞ്ഞു: "അതെ, ഒരു ദൈവവിധിയില്‍ നിന്ന് മറ്റൊരു ദൈവവിധിയിലേക്ക്.'' അല്‍പസമയത്തെ മൌനത്തിനുശേഷം അദ്ദേഹം തുടര്‍ന്നു: "ഒരാള്‍ ഒരു സ്ഥലത്ത് ചെന്നിറങ്ങി. അവിടെ അയാള്‍ക്ക് രണ്ടു താഴ്വരകളുണ്ട്. ഫലസമൃദ്ധമായതും അല്ലാത്തതും. ഫലസമൃദ്ധമായത് സംരക്ഷിക്കുന്നവനും അല്ലാഹുവിന്റെ വിധിയനുസരിച്ചല്ലേ പ്രവര്‍ത്തിക്കുന്നത്? അല്ലാത്തത് നോക്കി നടത്തുന്നവനും അല്ലാഹുവിന്റെ വിധിയനുസരിക്കുകയല്ലേ ചെയ്യുന്നത്?''
ഇസ്ലാമിലെ വിധിവിശ്വാസം വിപത്തുകളുടെയും വിനാശത്തിന്റെയും താക്കോലാവരുതെന്നും പുരോഗതിയുടെയും നേട്ടങ്ങളുടെയും വിജയത്തിന്റെയും വഴിയില്‍ വിഘാതം വരുത്തരുതെന്നും വ്യക്തമായ ഭാഷയില്‍ സമൂഹത്തെ പഠിപ്പിക്കുകയായിരുന്നു ഉമറുല്‍ ഫാറൂഖ്. ദൈവവിധിയുടെ വരുതിയില്‍ മനുഷ്യനു നല്‍കപ്പെട്ട സ്വാതന്ത്യ്രത്തെ പരമാവധി പ്രയോജനപ്പെടുത്തണമെന്ന ഉദ്ബോധനവും അതുള്‍ക്കൊള്ളുന്നു.

Monday, March 22, 2010
വിധിവിശ്വാസം ഭൌതികവാദത്തിലും ഇസ്ലാമിലും
ദൈവം സര്‍വശക്തനും സര്‍വജ്ഞനുമാണല്ലോ. എങ്കില്‍ ലോകത്തിലെ മനുഷ്യരെല്ലാം എവ്വിധമായിരിക്കുമെന്നും എങ്ങനെയാണ് ജീവിക്കുകയെന്നും ദൈവത്തിന് മുന്‍കൂട്ടി അറിയില്ലേ? ദിവ്യജ്ഞാനത്തിന് തെറ്റുപറ്റാനിടയില്ലാത്തതിനാല്‍ എല്ലാം മുന്‍കൂട്ടി ദൈവം തീരുമാനിച്ചു വച്ചിട്ടുണ്ടെന്നും അതിലൊട്ടും മാറ്റം വരുത്താനാര്‍ക്കും സാധ്യമല്ലെന്നുമല്ലേ ഇതിനര്‍ഥം? ദൈവവിധിക്കനുസൃതമായി ചരിക്കുന്ന മനുഷ്യന്‍ തീര്‍ത്തും അസ്വതന്ത്രനല്ലേ? പിന്നെ, നിര്‍ബന്ധിതമായി ചെയ്യുന്ന കര്‍മങ്ങളുടെ പേരില്‍ അവനെ ശിക്ഷിക്കുന്നത് നീതിയാണോ?
"ആകാശഭൂമികളുടെ താക്കോല്‍ അല്ലാഹുവില്‍ നിക്ഷിപ്തമത്രെ! അവനിഛിക്കുന്നവര്‍ക്ക് അവന്‍ വിഭവസമൃദ്ധി നല്‍കുന്നു. ഇഛിക്കുന്നവര്‍ക്ക് ക്ളിപ്തപ്പെടുത്തിക്കൊടുക്കുകയും ചെയ്യുന്നു. നിശ്ചയം, എല്ലാം അറിയുന്നവനത്രെ അവന്‍''(ഖുര്‍ആന്‍ 42: 12).
"നിങ്ങള്‍ ചിന്തിക്കുന്നില്ലേ? നിങ്ങള്‍ വിതയ്ക്കുന്ന വിത്ത്, അതില്‍ നിന്ന് വിള മുളപ്പിക്കുന്നത് നിങ്ങളോ? അതോ നാമോ? നാം ഇഛിക്കുകയാണെങ്കില്‍ ഈ വിളകളെ ഉണങ്ങിയ താളുകളാക്കുക തന്നെ ചെയ്യും! അപ്പോഴോ നിങ്ങള്‍ പലതും പറഞ്ഞുകൊണ്ടിരിക്കും. നമ്മുടെ മേല്‍ കടം കുടുങ്ങിയല്ലോ, നാം നിര്‍ഭാഗ്യവാ•ാരായിപ്പോയല്ലോ എന്നിങ്ങനെ''(56: 63-67).
നമ്മുടെ മരണം എവിടെവച്ച്; എങ്ങനെ എന്ന് ആര്‍ക്കുമറിയില്ല. എല്ലാം അലംഘനീയമായ ദൈവവിധിക്കു വിധേയം. അതിനെ തട്ടിമാറ്റാനാര്‍ക്കും സാധ്യമല്ല. ആയുസ്സിന്റെ ഹ്രസ്വ-ദൈര്‍ഘ്യതയൊക്കെയും അല്ലാഹുവിന്റെ തീരുമാനമനുസരിച്ചാണ്.
"ആരും അറിയുന്നില്ല; നാളെ താന്‍ എന്തൊക്കെ നേടുമെന്ന്; ഏതു മണ്ണിലാണ് തന്റെ മരണമെന്നറിയുന്നവരുമില്ല''(31: 34).
"ജീവനുള്ളവയ്ക്കൊന്നും ദൈവഹിതമന്യേ മരിക്കുക സാധ്യമല്ല. മരണസമയമാകട്ടെ ലിഖിതവും''(31: 145). "യഥാര്‍ഥത്തില്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത് അല്ലാഹു മാത്രമാകുന്നു''(3: 156). "മരണമാകട്ടെ, നിങ്ങള്‍ എവിടെയായിരുന്നാലും അത് നിങ്ങളെ പിടികൂടുകതന്നെ ചെയ്യും. നിങ്ങള്‍ എത്ര ഭദ്രമായ കോട്ടകളിലായിരുന്നാലും''(4: 78).
മനുഷ്യജീവിതത്തിലെ നന്മ-തിന്മകള്‍, സന്മാര്‍ഗ-ദുര്‍മാര്‍ഗങ്ങള്‍, ജയാപചയങ്ങള്‍ തുടങ്ങിയവപോലെത്തന്നെ ഭൌതിക ജീവിതത്തിലെ കാര്യങ്ങളും ദൈവവിധിക്കു വിധേയമാണ്. അതോടൊപ്പം ദൈവവിധിയുണ്ടെങ്കില്‍ ആഹാരം ലഭിച്ചുകൊള്ളുമെന്നു കരുതി ആരും അധ്വാനിക്കാതെ അടങ്ങിയൊതുങ്ങിക്കഴിയാറില്ല. ദൈവഹിതമനുസരിച്ചാണ് മരണമുണ്ടാവുകയെന്നതിനാല്‍ രോഗമാകുമ്പോള്‍ ദൈവേഛയുണ്ടെങ്കില്‍ സുഖമായിക്കൊള്ളുമെന്ന് സമാധാനിച്ച് ചികിത്സ നടത്താതിരിക്കാറുമില്ല. കാര്യബോധമുള്ളവരാരും ജീവിതത്തിന്റെ ഭാഗധേയം വിധിക്ക് വിട്ടുകൊടുത്ത് ആലസ്യത്തില്‍ ആമഗ്നരാവുകയില്ല. ശരിയായ പാത പരതിയെടുത്ത് അതിലൂടെ ജീവിതപുരോഗതിക്കും ലക്ഷ്യപ്രാപ്തിക്കും പരമാവധി പ്രയത്നിക്കാറാണ് പതിവ്. മതമനുശാസിക്കുന്നതും അതുതന്നെ. ദൈവവിധി പുലരുക മനുഷ്യകര്‍മങ്ങളിലൂടെയാണല്ലോ.
"എല്ലാവര്‍ക്കും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കനുസൃതമായ പദവികള്‍ ലഭിക്കും. അവരുടെ പ്രവര്‍ത്തനങ്ങള്‍ അല്ലാഹു അവര്‍ക്ക് പൂര്‍ത്തിയാക്കിക്കൊടുക്കും. അവരോട് അനീതി കാണിക്കുകയില്ല''(46: 19). "സല്‍ക്കര്‍മം ചെയ്യുക. നാം നിങ്ങള്‍ ചെയ്യുന്നതൊക്കെയും കാണുന്നവനല്ലോ''(34: 11).
പ്രവാചകന്‍ പറയുന്നു: "നിങ്ങള്‍ പ്രഭാതപ്രാര്‍ഥന പൂര്‍ത്തിയാക്കിയാല്‍ ആഹാരത്തിനായി അധ്വാനിക്കാതെ ഉറങ്ങരുത്''(ത്വബ്റാനി). "ലോകാവസാനം ആസന്നമായ ഘട്ടത്തില്‍പോലും നിങ്ങളിലാരുടെയെങ്കിലുമടുക്കല്‍ ഒരു ഈന്തപ്പനത്തൈ ഉണ്ടെങ്കില്‍ അവനത് നട്ടുകൊള്ളട്ടെ. അവന്നതില്‍ പ്രതിഫലമുണ്ട്.''
ഒരിക്കല്‍ നബിതിരുമേനി രണ്ടുപേര്‍ തമ്മിലുണ്ടായ കേസില്‍ വിധി നടത്തി. പിരിഞ്ഞുപോയപ്പോള്‍ കേസില്‍ പരാജയപ്പെട്ടയാള്‍ പറഞ്ഞു: "എനിക്ക് അല്ലാഹു മതി. അവന്‍ ഏറ്റവും നല്ല സംരക്ഷകനത്രെ''. ഇതു കേള്‍ക്കാനിടയായ പ്രവാചകന്‍ അയാളോടു പറഞ്ഞു: "ദൌര്‍ബല്യത്തെ ദൈവം വെറുക്കുന്നു. അതിനാല്‍ ശക്തിയും തന്റേടവും നേടുക. എന്നിട്ടും പരാജിതരായാല്‍ അപ്പോള്‍ നിങ്ങള്‍ക്കു പറയാം: 'എനിക്ക് അല്ലാഹു മതി. അവന്‍ ഏറ്റവും നല്ല സംരക്ഷകനത്രെ.''
മനുഷ്യന്‍ തന്റെ സാധ്യതകളൊക്കെയും സ്വരൂപിച്ച് പ്രതിബന്ധങ്ങളോടും പ്രതികൂല പരിതഃസ്ഥിതികളോടും പൊരുതാന്‍ ബാധ്യസ്ഥനാണ്. വിജയം വരിക്കാന്‍ അത് അനിവാര്യമാണെന്ന് മതമോതുന്നു. ദൃഢനിശ്ചയം, സ്ഥിരചിത്തത, ത്യാഗമനസ്ഥിതി, സ്ഥിരോത്സാഹം തുടങ്ങിയവയൊക്കെ സ്വായത്തമാക്കണമെന്ന് അതാവശ്യപ്പെടുന്നു. പണിയെടുക്കാതെ അലസമായിരുന്ന് പതനങ്ങളും പാളിച്ചകളും പിഴവുകളുമൊക്കെ വിധിയുടെ മേല്‍ വച്ചുകെട്ടുന്നത് കടുത്ത കുറ്റമത്രെ. അശ്രദ്ധയുടെയും അനാസ്ഥയുടെയും അനിവാര്യഫലങ്ങള്‍ക്ക് ദൈവവിധിയുടെ പരിവേഷമണിയിക്കുന്നത് അത്യന്തം അപലപനീയമാണ്. അധ്വാനിക്കാതെ ഫലം പ്രതീക്ഷിക്കുന്നതും കഷ്ടതകള്‍ സഹിക്കാതെ നേട്ടം കൊതിക്കുന്നതും മടയത്തമാണ്. കര്‍മത്തിനേ അല്ലാഹു പ്രതിഫലം നല്‍കുകയുള്ളൂ. നിഷ്ക്രിയത്വം നാശനിമിത്തമത്രെ.
ഒരാള്‍ പ്രവാചകനോട് ചോദിച്ചു: "ദൈവദൂതരേ, ഞാന്‍ ഒട്ടകത്തെ ബന്ധിച്ച ശേഷം അല്ലാഹുവില്‍ ഭരമേല്‍പിക്കണമോ? അതോ അതിനെ അഴിച്ചുവിട്ടു കൊണ്ടോ?'' പ്രവാചകന്‍ പ്രതിവചിച്ചു: "അതിനെ കെട്ടിയിടുക. എന്നിട്ട് ദൈവത്തില്‍ ഭരമേല്‍പിക്കുക.''
ആഹാരം കഴിക്കാതെ വിശപ്പുമാറില്ല. വെള്ളം കുടിക്കാതെ ദാഹം ശമിക്കുകയില്ല. വിത്തിറക്കാതെ വിളവുണ്ടാവില്ല. പണിയെടുക്കാതെ പണവും. വന്‍ വിജയങ്ങള്‍ക്ക് മര്‍മമറിഞ്ഞ കര്‍മം അനിവാര്യമത്രെ. ഇത് മാറ്റമില്ലാത്ത ദൈവിക നിയമമാണ്. ഇതറിയുന്ന യഥാര്‍ഥ വിശ്വാസി സദാ കര്‍മനിരതനായിരിക്കും. അതിനാല്‍ വിധിവിശ്വാസം ആലസ്യമല്ല; ഔത്സുക്യമാണ് വളര്‍ത്തുക.
ദൈവ വിധിയും ദിവ്യജ്ഞാനവും പ്രത്യക്ഷമോ പ്രകടമോ അല്ല. അതിനാല്‍ തനിക്ക് അജ്ഞാതമായ ഒന്നിനെക്കുറിച്ച് ആലോചിച്ച് അസ്വസ്ഥനാവുന്നതിലര്‍ഥമില്ല. അതിരുകളില്ലാത്ത ദൈവകാരുണ്യത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് പണിയെടുക്കുകയാണ് വേണ്ടത്. നിരാശ വിശ്വാസികള്‍ക്ക് അന്യമത്രെ. "നിങ്ങള്‍ ദൈവകാരുണ്യത്തെക്കുറിച്ച് നിരാശരാവരുത്''(39: 53).
അധ്വാനിക്കാനുള്ള ദൃഢനിശ്ചയത്തിനുശേഷം മാത്രമേ അല്ലാഹുവില്‍ ഭരമേല്‍പിക്കാവൂ എന്നാണ് മതമനുശാസിക്കുന്നത്. "നീ ഒരു കാര്യത്തില്‍ ദൃഢനിശ്ചയമെടുത്തു കഴിഞ്ഞാല്‍ ദൈവത്തില്‍ ഭരമേല്‍പിക്കുക''(3:159).
ചുറുചുറുക്കോടെ ഓടിച്ചാടി നടക്കുന്ന ചെറുപ്പക്കാരന്‍ ആകസ്മികമായി വാതരോഗത്തിന്നടിപ്പെടുന്നു. പലവിധ ചികിത്സകളും നടത്തിനോക്കുന്നു. പക്ഷേ, ഒന്നും ഫലിക്കുന്നില്ല. അവസാനം അലോപ്പതിയും ആയുര്‍വേദവും, ഹോമിയോപ്പതിയുമുള്‍പ്പെടെ എല്ലാ വൈദ്യവിദ്യകളും രോഗം ഭേദമാവുകയില്ലെന്ന് വിധിയെഴുതുന്നു. അതിനാല്‍ താനിനി ഒരിക്കലും കട്ടിലില്‍ നിന്നിറങ്ങി നടക്കുകയില്ലെന്ന് അയാളറിയുന്നു. എങ്കില്‍ അയാള്‍ അത്യധികം അസ്വസ്ഥനാവുക സ്വാഭാവികമത്രെ. ഇത്തരമൊരു സാഹചര്യത്തില്‍ ആ രോഗിയെ ആശ്വസിപ്പിക്കാന്‍ ലോകത്തിലൊരു ഭൌതിക ദര്‍ശനത്തിനും പ്രത്യയശാസ്ത്രത്തിനും സാധ്യമല്ല. ഇരുപതാം നൂറ്റാണ്ടു കണ്ട വീര വിപ്ളവകാരി വി.ഐ. ലെനിന്‍ പോലും വാതരോഗത്തിനടിപ്പെട്ടപ്പോള്‍ അത്യധികം അസ്വസ്ഥനായി തന്റെ ആത്മമിത്രമായ സ്റാലിനോട് സയനൈഡ് ആവശ്യപ്പെട്ടത് അതിനാലാണല്ലോ. എന്നാല്‍ ദൈവ വിധിയില്‍ ദൃഢമായി വിശ്വസിക്കുന്നവര്‍ സകലതും സ്രഷ്ടാവില്‍ സമര്‍പ്പിച്ച് ആശ്വാസം കൊള്ളുന്നു. അവര്‍ മനഃസമാധാനത്തോടെ ആത്മഗതം ചെയ്യുന്നു: "തനിക്ക് കൈയും കാലും കണ്ണും കാതും നാക്കും മൂക്കും ആയുസ്സും ആരോഗ്യവും ജീവനും ജീവിതവും നല്‍കിയത് ദൈവമാണ്. അവന്‍ കനിഞ്ഞേകിയ ആരോഗ്യം തല്‍ക്കാലം അവന്‍ തിരിച്ചെടുത്തിരിക്കുന്നു. ഇതൊരു പരീക്ഷണമാണ്. ദൈവ വിധി. പതര്‍ച്ച പറ്റിയാല്‍ പരാജയമായിരിക്കും ഫലം. ക്ഷമിച്ചാല്‍ വിജയവും. വാതവും രോഗവുമൊന്നുമില്ലാത്ത സ്വര്‍ഗം പ്രതിഫലമായി ലഭിക്കും.''
ഏകമകന്റെ മാതാപിതാക്കള്‍. കാണികളില്‍ ഏറെ കൌതുകമുണര്‍ത്തുന്ന നാലഞ്ചു വയസ്സ് പ്രായത്തില്‍ ആ കുഞ്ഞ് മരണമടയുന്നു. ഇത്തരം അനുഭവങ്ങള്‍ക്കിരയാകുന്ന വ്യക്തികളനുഭവിക്കുന്ന വ്യഥയും വേദനയും വിവരണാതീതമത്രെ. നിലവിലുള്ള കുടുംബസങ്കല്‍പം മുതലാളിത്ത വ്യവസ്ഥയുടെ സൃഷ്ടിയാണെന്നും സ്വകാര്യ ഉടമാവകാശമില്ലാതിരുന്ന സ്ത്രീ സ്വാതന്ത്യ്രത്തിന്റെ പ്രാകൃത കമ്യൂണിസ്റ് കാലഘട്ടത്തില്‍ കുട്ടികള്‍ അഛന്‍മാരെ തിരിച്ചറിഞ്ഞിരുന്നില്ലെന്നും വാദിച്ച കാറല്‍ മാര്‍ക്സ് പോലും തന്റെ മകന്റെ വിയോഗത്തില്‍ ഏറെ വിഹ്വലനാവുകയുണ്ടായി. 1855-ല്‍ അദ്ദേഹത്തിന്റെ ഇഷ്ടപുത്രന്‍ എഡ്ഗാറിന് ഗുരുതരമായ രോഗം ബാധിച്ചു. എട്ടുവയസ്സുള്ള അതിസമര്‍ഥനായ ആ കുട്ടി മുഷ് എന്ന ഓമനപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. ഏകമകന്റെ രോഗശയ്യക്കരികില്‍ നീണ്ട രാത്രികള്‍ ഉറക്കമൊഴിച്ച് കഴിച്ചുകൂട്ടിയ മാര്‍ക്സ് ആ ഘട്ടത്തില്‍ ഏംഗല്‍സിനെഴുതി: "ഹൃദയം നീറുകയാണ്. തല പുകയുകയാണ്.'' പിന്നീട് മുഷ് മരണമടഞ്ഞപ്പോള്‍ അദ്ദേഹമെഴുതി: "പാവം മുഷ് മരിച്ചു....എന്റെ ദുഃഖം എത്ര വലുതാണെന്നറിയാമല്ലോ. ഒട്ടേറെ കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുള്ളവനാണ് ഞാന്‍. പക്ഷേ, യഥാര്‍ഥ ദുഃഖമെന്താണെന്ന് ഇപ്പോഴാണെനിക്കു മനസ്സിലായത്.''
ഇത്തരം സാഹചര്യങ്ങളിലും വിധിയില്‍ വിശ്വസിക്കുന്നവര്‍ ആശ്വാസമനുഭവിക്കുന്നു. അവരുടെ മനസ്സ് മന്ത്രിക്കുന്നു: "തനിക്ക് കുഞ്ഞിനെ കനിഞ്ഞേകിയത് കരുണാമയനായ ദൈവമാണ്. തന്റെ ഓമനമകനെ തിരിച്ചുവിളിച്ചതും അവന്‍ തന്നെ. എല്ലാം അവന്റെ അലംഘനീയമായ വിധി. തന്നേക്കാള്‍ സ്നേഹവും കരുണയും വാത്സല്യവുമുള്ള സ്രഷ്ടാവിന്റെ വശം കുഞ്ഞിനെ തിരിച്ചേല്‍പിക്കുകയാണ് താന്‍ ചെയ്തത്. അതിനാല്‍ അക്ഷമ കാണിക്കുന്നത് അസ്ഥാനത്താണ്. തീര്‍ത്തും അര്‍ഥശൂന്യവും. സഹനമവലംബിച്ചാല്‍ ലഭിക്കാനുള്ളത് സ്വര്‍ഗമാണ്. അനശ്വരമായ അതിന്റെ കവാടത്തില്‍ തന്റെ ഓമന മകന്‍ മന്ദസ്മിതനായി തന്നെ സ്വാഗതം ചെയ്യാന്‍ കാത്തുനിന്നേക്കാം.''
വിധി വിശ്വാസമില്ലാത്തവര്‍ വിപത്തുകള്‍ വരുമ്പോള്‍ അസഹ്യമായ അസ്വസ്ഥതക്കും അക്ഷമക്കും അടിപ്പെടുന്നു. വേവലാതിപ്പെടുകയും പരാതി പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. അവരുടെ ആശങ്കയും അരക്ഷിതബോധവുമകറ്റാന്‍ ആശ്വാസവചനങ്ങള്‍ പോലും അശക്തമായിരിക്കും. എന്നാല്‍ അല്ലാഹുവിന്റെ അലംഘനീയമായ വിധിയില്‍ വിശ്വാസമര്‍പ്പിക്കുന്നവര്‍ അനല്പമായ ആശ്വാസമനുഭവിക്കുന്നു. ക്ഷമിച്ചാലും അക്ഷമ കാണിച്ചാലും ഭൌതിക ഫലം ഒന്നുതന്നെ എന്ന് അവരറിയുന്നു. എന്നല്ല, അക്ഷമ അസ്വാസ്ഥ്യം അധികരിപ്പിക്കുകയാണ് ചെയ്യുക. ക്ഷമയും സഹനവും ശാന്തിയേകും. ദൈവസന്നിധിയിലോ ക്ഷമിക്കുന്നവര്‍ക്ക് മഹത്തായ പ്രതിഫലം. അക്ഷമ അപരാധവും. ഐഹിക ജീവിതം മുഴുക്കെ പരീക്ഷണമാണ്. അനുഗ്രഹങ്ങള്‍ നല്‍കിയും നിഷേധിച്ചും ദൈവമത് നിര്‍വഹിക്കുന്നു. ഫലമറിയുക മരണാനന്തരം മറുലോകത്താണ്. അനുഗ്രഹങ്ങള്‍ ലഭ്യമാകുന്ന അനുകൂലാവസ്ഥയില്‍ ആഹ്ളാദത്തില്‍ മിതത്വം പുലര്‍ത്തണമെന്ന് മതമാവശ്യപ്പെടുന്നു; അവ നിഷേധിക്കപ്പെടുമ്പോള്‍ ക്ഷമയും സഹനവും പാലിക്കണമെന്നും. വിജയം വാഗ്ദാനം ചെയ്യപ്പെട്ടത് ആവിധം പ്രവര്‍ത്തിക്കുന്നവര്‍ക്കാണ്.
"ഭയാശങ്കകള്‍, ക്ഷാമം, ജീവധനാദികളുടെ നഷ്ടം, വിളനാശം എന്നിവയിലൂടെ നാം നിങ്ങളെ നിശ്ചയമായും പരീക്ഷിക്കും. അപ്പോള്‍ ക്ഷമ അവലംബിക്കുകയും 'ഞങ്ങള്‍ ദൈവത്തിന്റേതാണല്ലോ, അവനിലേക്കാണല്ലോ ഞങ്ങള്‍ മടങ്ങേണ്ടതും എന്നു പറയുകയും ചെയ്യുന്നവരെ സന്തോഷ വാര്‍ത്ത അറിയിക്കുക. അവര്‍ക്ക് തങ്ങളുടെ നാഥനില്‍നിന്ന് വലിയ അനുഗ്രഹങ്ങള്‍ ലഭിക്കും. അവന്റെ കാരുണ്യം അവര്‍ക്ക് തണലേകും. അവര്‍ തന്നെയാകുന്നു സന്മാര്‍ഗം പ്രാപിച്ചവര്‍''(2: 155-157).
ഇതംഗീകരിക്കുന്ന വിശ്വാസികള്‍ സ്വസ്ഥരും നിര്‍ഭയരുമായിരിക്കും. തങ്ങളുടെ വിധിയില്‍ തീര്‍ത്തും തൃപ്തരും. അത് തങ്ങള്‍ക്ക് അനുകൂലമോ പ്രതികൂലമോ എന്നത് അവരെ സംബന്ധിച്ചേടത്തോളം അപ്രസക്തമത്രെ. വ്യഥയും വേവലാതിയും വിതുമ്പലും വിഹ്വലതയും വിധിയിലൊരു വ്യത്യാസവും വരുത്തുകയില്ലല്ലോ. അവര്‍ നഷ്ടസന്ദര്‍ഭങ്ങളുടെയും സൌഭാഗ്യങ്ങളുടെയും പേരില്‍ വിലപിച്ച് കാലം കഴിക്കാതെ, ദിവ്യകാരുണ്യത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് സ്വസ്ഥചിത്തരായി പുതിയ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവുന്നു. അവര്‍ ഇന്നലെകളുടെ നഷ്ടങ്ങളോര്‍ത്ത് നെടുവീര്‍പ്പിടുകയല്ല; അവയെ വര്‍ത്തമാന ക്രിയകളിലും ഭാവികര്‍മങ്ങളിലും വളമാക്കി മാറ്റുകയാണ് ചെയ്യുക. അങ്ങനെ യഥാര്‍ഥ വിധിവിശ്വാസം കര്‍മപ്രേരകമായും മനഃശാന്തിയുടെ നിര്‍ഝരിയായും വര്‍ത്തിക്കുന്നു. വികലമായ വിധിവിശ്വാസമാണ് ആലസ്യത്തിലേക്കും കര്‍മശൂന്യതയിലേക്കും വഴിയൊരുക്കുക. ഇസ്ലാം ഒരിക്കലും അതംഗീകരിക്കുന്നില്ല.
മതവിശ്വാസികളും നിഷേധികളും ഈ വിഷയകമായി നിരന്തരം സംശയങ്ങളുന്നയിക്കുക പതിവാണ്. അതിനാല്‍ ഈ വിഷയം അല്‍പം വിശദമായി തന്നെ പരാമര്‍ശിക്കുന്നത് ഫലപ്രദമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ദൈവവിധിയെയും മനുഷ്യസ്വാതന്ത്യ്രത്തെയും സംബന്ധിച്ച ഇസ്ലാമിക വീക്ഷണം വിശദീകരിക്കുന്നതിനു മുമ്പ് മനുഷ്യാവസ്ഥയെ സംബന്ധിച്ച ഭൌതിക സങ്കല്‍പം പരിശോധിക്കുന്നത് നന്നായിരിക്കും.
1. ഭൌതികവാദികള്‍ അപ്രമാദിത്വം കല്‍പിച്ച ജനിതകശാസ്ത്രമനുസരിച്ച് മനുഷ്യന്‍ തീര്‍ത്തും അസ്വതന്ത്രനാണ്. അവന്റെ വികാര വിചാരങ്ങളും തീരുമാനങ്ങളും കര്‍മങ്ങളുമെല്ലാം ശരീരഘടനയുടെ സൃഷ്ടിയാണ്. ജൈവവസ്തുക്കള്‍ രൂപംകൊള്ളുന്നത് ജീവകോശങ്ങളില്‍ നിന്നാണ്. അവയ്ക്കുള്ളിലെ ക്രോമസോമുകളിലെ ജീനുകളിലുള്ള ജനിതകകോഡുകളാണ് ജീവികളുടെ സ്വഭാവം നിര്‍ണയിക്കുന്നത്. മനുഷ്യന്റെ സ്ഥിതിയും ഇതുതന്നെ. അതിനാല്‍ കരുണയും ക്രൂരതയും സല്‍സ്വഭാവവും ദുഃസ്വഭാവവും സത്കര്‍മങ്ങളും ദുഷ്കര്‍മങ്ങളുമെല്ലാം ജനിതക കോഡുകള്‍ക്കനുസരിച്ചാണുണ്ടാകുന്നത്. മനുഷ്യന്റെ ശരീരപ്രകൃതം മുതല്‍ വികാര വിചാരങ്ങള്‍ വരെ അവയെ അന്ധമായി അനുധാവനം ചെയ്യുകയാണ്. ജീവിതത്തിലെ മുഴുവന്‍ കാര്യങ്ങളും കര്‍മങ്ങളും ഈ വിധം ജനിതക കോഡുകളില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെന്ന് അതുസംബന്ധമായ ശാസ്ത്രം അവകാശപ്പെടുന്നു. അവയില്‍നിന്ന് അണുഅളവ് തെറ്റാനോ അവയെ ലംഘിക്കാനോ ആര്‍ക്കും സാധ്യമല്ല. അഥവാ മനുഷ്യന്‍ തീര്‍ത്തും തന്റെ ശരീരഘടനക്ക് വിധേയനാണ്. മസ്തിഷ്കത്തിന്റെയും നാഡീവ്യൂഹങ്ങളുടെയും പദാര്‍ഥപരമായ ഘടനയാണ് അവന്റെ ഭാഗധേയം പരിപൂര്‍ണമായും തീരുമാനിക്കുന്നതും നിയന്ത്രിക്കുന്നതും. അതില്‍ ആര്‍ക്കും ഇടപെടാനോ ഏതെങ്കിലും വിധത്തില്‍ പങ്കുവഹിക്കാനോ സാധ്യമല്ല. അതിനാല്‍ ആധുനിക ഭൌതിക ജനിതക ശാസ്ത്രമനുസരിച്ച് മനുഷ്യന്‍ പ്രകൃതിവിധിക്ക് വിധേയനാണ്. അതില്‍നിന്ന് പുറത്തുകടക്കാനാകാത്തവിധം പൂര്‍ണമായും അസ്വതന്ത്രനും. നാം ശരി, തെറ്റ്, നന്മ, തിന്മ, ധര്‍മം, അധര്‍മം, വിനയം, അഹങ്കാരം, കനിവ്, ക്രൂരത എന്നൊക്കെ പറയുന്നത് ജീനുകളിലെ ജനിതകകോഡുകളുടെ ഫലമായുണ്ടാകുന്നവയാണ്. ശാരീരികാരോഗ്യം പോലെ തന്നെയാണ് ജീവിത വിശുദ്ധിയും. മ്ളേഛത അനാരോഗ്യം പോലെയും. അതിനാല്‍ മഹല്‍കൃത്യങ്ങളുടെ പേരില്‍ ആളുകളെ വാഴ്ത്തുന്നത് ശാരീരികാരോഗ്യത്തിന്റെ പേരില്‍ അഭിനന്ദിക്കുന്നതുപോലെ അര്‍ഥശൂന്യമത്രെ. ഹീനകൃത്യങ്ങളുടെ പേരില്‍ ഇകഴ്ത്തുന്നത് അനാരോഗ്യത്തിന്റെ പേരില്‍ അപലപിക്കുന്നതുപോലെയും.
2. ചാള്‍സ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തം മുന്നോട്ടുവയ്ക്കുന്ന ശക്തമായ ഒരാശയമാണ് 'പാരമ്പര്യനിയമം'. അതനുസരിച്ച് മനുഷ്യന്റെ സ്വഭാവവും പെരുമാറ്റവും ജീവിതരീതിയുമെല്ലാം യുഗാന്തരങ്ങളിലൂടെ തലമുറ തലമുറകളായി തുടര്‍ന്നു വരുന്നവയാണ്. പൈതൃകത്തിന്റെ പിടിയില്‍നിന്ന് കുതറിമാറാനാര്‍ക്കും സാധ്യമല്ല. മനുഷ്യന്‍ ചെയ്യുന്ന നന്മയുടെയും തിന്മയുടെയും ബീജങ്ങള്‍ തന്റെ പൂര്‍വപരമ്പരയിലെ ഏതോ പ്രപിതാവിനാല്‍ നിക്ഷേപിക്കപ്പെട്ടതായിരിക്കും. അയാളിലതുണ്ടായത് മുന്‍ഗാമികളിലെ മുതുമുത്തച്ഛന്‍ നിക്ഷേപിച്ചതിന്റെ ഫലവും. അതിനാല്‍ അണ്ടിയില്‍ നിന്ന് മാവുണ്ടാവുന്നതുപോലെ അനിവാര്യമായും പാരമ്പര്യത്തില്‍ നിന്നവ പിറവിയെടുക്കും. അതുകൊണ്ടുതന്നെ ആര്‍ക്കും തങ്ങളുടെ സ്വഭാവരീതികളും പെരുമാറ്റ സമ്പ്രദായങ്ങളും കര്‍മപരിപാടികളും തീരുമാനിക്കുന്നതിലൊരു പങ്കുമില്ല. എല്ലാം അലംഘനീയമായ പൈതൃകത്തിനും പാരമ്പര്യത്തിനും വിധേയമാണ്. മനുഷ്യന്‍ കാലത്തിന്റെ കൈകളിലെ കളിപ്പാവ മാത്രം.
3. കാറല്‍മാര്‍ക്സും ഫ്രെഡറിക് ഏംഗല്‍സുമുള്‍പ്പെടെയുള്ള ഭൌതിക ദാര്‍ശനികരുടെ വീക്ഷണത്തില്‍, മനുഷ്യന്‍ സാമൂഹികാവസ്ഥകളുടെയും സാമ്പത്തിക ഘടനയുടെയും സാംസ്കാരിക സാഹചര്യത്തിന്റെയും സൃഷ്ടിയാണ്. കേവല ഭൌതിക തലത്തില്‍നിന്ന് ചരിത്രത്തെ വ്യാഖ്യാനിച്ചവര്‍ ഈ വീക്ഷണം സമര്‍ഥിക്കാനായി സമാനമായ സാഹചര്യത്തില്‍ സമൂഹത്തില്‍ കാണപ്പെട്ട വിദൂര സാദൃശ്യങ്ങളെ പോലും തേടിപ്പിടിക്കുകയുണ്ടായി. മനുഷ്യന്റെ സ്വഭാവവും പെരുമാറ്റവും വികാര വിചാരങ്ങളും കര്‍മ സമ്പ്രദായങ്ങളും ജീവിത സമീപനങ്ങളുമെല്ലാം ബാഹ്യമായ കാരണങ്ങളാല്‍ സംഭവിക്കുന്നതാണെന്ന് അവരവകാശപ്പെടുന്നു. ജനങ്ങളിലെ നന്മതിന്മകള്‍ അവര്‍ ജീവിക്കുന്ന സാഹചര്യങ്ങളുടെ സ്വാധീനതയാല്‍ സംഭവിക്കുന്നതാണെന്ന വീക്ഷണമംഗീകരിച്ച ഈ വിഭാഗം ശരിയും തെറ്റും ധര്‍മവും അധര്‍മവും ന്യായവും അന്യായവുമൊക്കെ സാഹചര്യങ്ങളുടെ സൃഷ്ടിയാണെന്ന് വാദിക്കുന്നു. ഇവിടെയും വ്യക്തി തീര്‍ത്തും അസ്വതന്ത്രനാണ്; സാഹചര്യങ്ങളുടെ വിധിക്ക് പൂര്‍ണവിധേയനും.
മതനിരാസത്തിന്റെ മുഖമുദ്രയണിഞ്ഞ ഭൌതിക വാദം അനിഷേധ്യമായി കരുതുന്ന ഉപര്യുക്ത വീക്ഷണങ്ങളെല്ലാം മനുഷ്യന്‍ തീര്‍ത്തും അസ്വതന്ത്രനാണെന്ന് വിളംബരം ചെയ്യുന്നു. സ്വന്തവും സ്വതന്ത്രവുമായ ഇഛയോ തീരുമാനശേഷിയോ ആര്‍ക്കുമില്ല. പ്രകൃതിനിയമങ്ങളാല്‍ ബന്ധിതനാണവന്‍. അലംഘനീയമായ വിധിയുടെ ഇര. ഇവാന്‍ പാവ്ലോവ് എഴുതുന്നു: "പ്രകൃതിയിലുള്ള മറ്റെല്ലാ വ്യവസ്ഥകളെയും പോലെ മനുഷ്യന്‍ ഒരു വ്യവസ്ഥയാണ്. പ്രകൃതിയുടെ അലംഘനീയവും സാമാന്യവുമായ നിയമങ്ങള്‍ക്ക് മനുഷ്യന്‍ കീഴ്പെട്ടിരിക്കുന്നു'' (Psychologic Experimental, ഉദ്ധരണം: അലിജാ അലി ഇസ്സത്ത് ബെഗോവിച്ച്- 'ഇസ്ലാം രാജമാര്‍ഗം', പുറം 39).
ഫ്രെഡറിക് ഏംഗല്‍സ് പറയുന്നു: "മനുഷ്യന്‍ അവന്റെ പരിതോവസ്ഥയുടെയും ജോലിയുടെയും ഉല്‍പന്നമാണ്''(ഉദ്ധരണം Ibid, പുറം 39).
മനുഷ്യനൊഴിച്ചുള്ള ജീവജാലങ്ങളെ സംബന്ധിച്ചേടത്തോളം ഇതെല്ലാം ശരിയാണ്. എന്നാല്‍ മനുഷ്യന്‍ തീര്‍ത്തും അസ്വതന്ത്രനോ പ്രകൃതിനിയമങ്ങളാല്‍ ബന്ധിതനോ അല്ല.
1. പക്ഷികളും മൃഗങ്ങളും ഇഴജീവികളും ജലജീവികളുമെല്ലാം അവയുടെ ജന്മവാസനകള്‍ക്കനുസൃതമായാണ് നിലകൊള്ളുന്നത്. അവയെ ലംഘിക്കാനോ മറികടക്കാനോ അവയ്ക്ക് സാധ്യമല്ല. ജന്മവാസനകളുടെ കാര്യത്തില്‍ മനുഷ്യനേക്കാള്‍ മികച്ചുനില്‍ക്കുന്ന നിരവധി ജീവജാലങ്ങളുണ്ട്. ആ ജന്മവാസനകളാണ് അവയുടെ നിലനില്‍പും സുരക്ഷയും ഉറപ്പുവരുത്തുന്നത്. എന്നാല്‍ ജന്മവാസനകള്‍ നിയന്ത്രിക്കാനവയ്ക്കാവില്ല. വിശന്നുവലഞ്ഞ പശുവിന് പുല്ല് കിട്ടിയാല്‍ തിന്നാതിരിക്കാന്‍ സാധ്യമല്ല. ദാഹിച്ചു വിവശയായ പട്ടിക്ക് വെള്ളം കിട്ടിയാല്‍ കുടിക്കാതിരിക്കാന്‍ കഴിയില്ല. കൊത്താന്‍ വരുന്ന കോഴിയുടെ മുമ്പിലകപ്പെട്ട പൂവന്‍ കോഴി ക്ഷമിക്കുകയോ മാപ്പു പറയുകയോ ചെയ്യാറില്ല. തേനീച്ചക്ക് നിര്‍ണിതമായ രൂപത്തിലല്ലാതെ അതിന്റെ കൂട് നിര്‍മിക്കാനാവില്ല. ദേശാടനപക്ഷികള്‍ക്ക് വിദൂരദേശങ്ങളെ പ്രാപിക്കാതിരിക്കാന്‍ സാധ്യമല്ല. എന്നാല്‍ മനുഷ്യന്റെ സ്ഥിതി മറിച്ചാണ്. കഠിനമായ ദാഹമുള്ളപ്പോള്‍ വെള്ളം കിട്ടിയാല്‍ കുടിക്കാന്‍ കൊതിയുണ്ടെങ്കിലും കുടിക്കാതിരിക്കാനവന് കഴിയും. അതിശക്തമായ വിശപ്പുള്ളപ്പോള്‍ ആഹാരം കിട്ടിയാല്‍ അത് കഴിക്കാനാഗ്രഹമുണ്ടെങ്കിലും തിന്നാതിരിക്കാനവന് സാധിക്കും. 'എടാ' എന്നു വിളിക്കുന്നവനോട് 'പോടാ' എന്നു പറയാന്‍ പൂതിയുണ്ടെങ്കിലും പ്രതിയോഗിയെ പേടിച്ചോ ആര്‍ജിതമായ സംസ്കാരം കൊണ്ടോ അങ്ങനെ പറയാതിരിക്കാനവന് ഒട്ടും പ്രയാസമില്ല. സ്വന്തം ജീവിതരീതി നിര്‍ണയിക്കാനും തീരുമാനിക്കാനുമവന് സാധിക്കും. മഹിതമായ ആദര്‍ശങ്ങള്‍ക്കായി ആത്മാര്‍പ്പണം നടത്തുന്ന വിപ്ളവകാരി തികഞ്ഞ ഇഛാശക്തി കൊണ്ടാണത് ചെയ്യുന്നത്. മോഹങ്ങളെ മെരുക്കിയെടുക്കാനും ആഗ്രഹങ്ങളെ നിയന്ത്രിക്കാനും ഇഛകളുടെ മേല്‍ മേധാവിത്വം പുലര്‍ത്താനും സാധിക്കുന്ന മനുഷ്യന്‍ ജന്മവാസനകളുടെ അടിമയല്ല; അവയുടെ യജമാനനാണ്. ശരീരഘടനയുടെയോ പാരമ്പര്യത്തിന്റെയോ സാഹചര്യത്തിന്റെയോ സൃഷ്ടിയുമല്ല. മറിച്ച്, സ്വന്തം ഭാഗധേയം തീരുമാനിക്കാന്‍ സാധിക്കുന്ന സ്വതന്ത്രമായ അസ്തിത്വത്തിന്റെയും വ്യക്തിത്വത്തിന്റെയും ഉടമയാണ്.
2. നിര്‍ബന്ധിതമായി ചെയ്യുന്ന കര്‍മങ്ങളുടെ പേരില്‍ ആരും വാഴ്ത്തപ്പെടുകയോ ഇകഴ്ത്തപ്പെടുകയോ ഇല്ല. സമ്മാനാര്‍ഹനോ ശിക്ഷാര്‍ഹനോ ആവുകയില്ല. യജമാനന്റെ നിര്‍ബന്ധത്തിനു വഴങ്ങി മോഷണം നടത്തുന്ന അടിമയോ വഴിയാത്രക്കാരെ കല്ലെറിയുന്ന മനോരോഗിയോ കുറ്റക്കാരനായി ഗണിക്കപ്പെടുകയില്ല. എന്നാല്‍ മറ്റാരെങ്കിലുമത് ചെയ്താല്‍ പാപം ചുമത്തപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യും. അതിനാല്‍ ഭൂമിയില്‍ പ്രശംസയും ആക്ഷേപവും ശിക്ഷയും രക്ഷയുമൊക്കെ നല്‍കപ്പെടുന്നുവെന്നത് തന്നെ മനുഷ്യന്‍ നിര്‍ബന്ധിതാവസ്ഥയാല്‍ ബന്ധിതനല്ലെന്നതിനും ഒട്ടൊക്കെ സ്വതന്ത്രനാണെന്നതിനും മതിയായ തെളിവാണ്. അവന്‍ തീര്‍ത്തും അസ്വതന്ത്രനും പ്രകൃതിനിയമങ്ങളാല്‍ വരിഞ്ഞുമുറുക്കപ്പെട്ടവനുമാണെങ്കില്‍ ഹീനകൃത്യങ്ങളുടെ പേരില്‍ ആക്ഷേപിക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നതിലര്‍ഥമില്ല. മഹല്‍കൃത്യങ്ങളുടെ പേരിലുള്ള പ്രശംസയും പ്രതിഫലം നല്‍കലും ആ വിധം തന്നെ.
3. ഭൌതിക വാദികള്‍ വിശ്വസിക്കുന്ന പോലെ മനുഷ്യന്‍ തീര്‍ത്തും പ്രകൃതിയുടെ വിധിക്കു വിധേയനെങ്കില്‍ നിയമങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും ചട്ടങ്ങള്‍ക്കും ചിട്ടകള്‍ക്കും ഒട്ടും പ്രസക്തി ഇല്ല. മസ്തിഷ്കത്തിലെയും നാഡീവ്യൂഹത്തിലെയും ജീനുകളിലെ ജനിതക കോഡുകള്‍ക്കും പാരമ്പര്യത്തിനും സാമൂഹികാവസ്ഥക്കുമൊത്തവന്‍ ചരിച്ചുകൊള്ളുമല്ലോ. എന്നാല്‍ നിയമവും വ്യവസ്ഥയും ഭരണഘടനയും നീതിന്യായ സംവിധാനങ്ങളുമില്ലാത്ത സമൂഹങ്ങളോ രാഷ്ട്രങ്ങളോ ഇല്ല. മനുഷ്യന് പരിമിതമായ സ്വാതന്ത്യ്രമെങ്കിലുമുണ്ടെന്നും സ്വന്തം കര്‍മങ്ങള്‍ക്ക് ഓരോരുത്തരും ഉത്തരവാദികളാണെന്നും പ്രയോഗതലത്തില്‍ എല്ലാവരും അംഗീകരിക്കുന്നുണ്ടെന്നാണിത് വ്യക്തമാക്കുന്നത്.
ചുരുക്കത്തില്‍, ഏതു മതവിശ്വാസിയേക്കാളും കടുത്ത വിധിവിശ്വാസികളാണ് ഭൌതിക വാദികള്‍. അതോടൊപ്പം പ്രകൃതി നിയമങ്ങളുടെ പിടിയില്‍ നിന്ന് കുതറിമാറാനാവാതെ തീര്‍ത്തും അസ്വതന്ത്രനായി കഴിയുന്ന യന്ത്രസമാനമായ ജന്തുവാണ് മനുഷ്യനെന്ന അവരുടെ വീക്ഷണം വസ്തുനിഷ്ഠമല്ല. ഇതര ജീവജാലങ്ങളില്‍നിന്ന് വ്യത്യസ്തമായ അസ്തിത്വവും വ്യക്തിത്വവും അവന് അംഗീകരിച്ചുകൊടുക്കാത്ത ഏതു ദര്‍ശനവും പ്രത്യയ ശാസ്ത്രവും അബദ്ധപൂര്‍ണമത്രെ.
വിധിവിശ്വാസം ഇസ്ലാമിക വീക്ഷണത്തില്‍
നാം ആരായിരിക്കണം? വെളുത്തവരോ, സുന്ദരരോ, വിരൂപരോ, പുരുഷന്മാരോ, സ്ത്രീകളോ, കുറിയവരോ, നീണ്ടവരോ? എവിടെ ജനിക്കണം? ഇന്ത്യയിലോ ഇന്തോനേഷ്യയിലോ? മരുഭൂമിയിലോ മലമ്പ്രദേശത്തോ? പട്ടിണിക്കാരന്റെ കൂരയിലോ പണക്കാരന്റെ കൊട്ടാരത്തിലോ? ഏകാധിപത്യ വ്യവസ്ഥയിലോ ജനാധിപത്യ സംവിധാനത്തിലോ? കാലമേതായിരിക്കണം? പതിനൊന്നാം നൂറ്റാണ്ടിലോ ഇരുപത്തൊന്നാം നൂറ്റാണ്ടിലോ?
വര്‍ഗം, വര്‍ണം, ദേശം, ഭാഷ, കാലം, കോലം, കുലം, ലിംഗം പോലുള്ള ഇത്തരം കാര്യങ്ങളൊന്നും തീരുമാനിക്കുന്നത് നാമാരുമല്ല. നമ്മോട് ആലോചിക്കാതെയാണ് എല്ലാം നിശ്ചയിക്കപ്പെട്ടത്. അപ്രകാരം തന്നെയാണ് നമ്മുടെ മരണവും. അതെപ്പോള്‍, എവിടെവച്ച് എങ്ങനെയാവണമെന്ന് തീരുമാനിക്കുന്നതും നാമല്ല, എല്ലാം ദൈവനിശ്ചിതം. അവന്റെ വിധിയോ, നിര്‍ണിതം; അലംഘനീയവും. ഇത്തരം കാര്യങ്ങളിലൊക്കെയും നാം ദൈവത്തിന്റെ വിധിനിഷേധങ്ങള്‍ക്ക് നിന്നുകൊടുക്കാന്‍ നിര്‍ബന്ധിതരാണ്. നമ്മുടെ ആഗ്രഹാഭിലാഷങ്ങളും ഇഛകളും വെറും നോക്കുകുത്തികള്‍ മാത്രം. അല്ലാഹു അറിയിക്കുന്നു: "ഗര്‍ഭാശയങ്ങളില്‍ താനുദ്ദേശിക്കുന്നവിധം നിങ്ങളെ രൂപപ്പെടുത്തുന്നത് അല്ലാഹുവാണ്. അജയ്യനും യുക്തിജ്ഞനുമായ അവനല്ലാതെ ദൈവമില്ല''(ഖുര്‍ആന്‍ 3: 6). "അവന്‍ നിങ്ങളെ സൃഷ്ടിച്ചു. പിന്നീട് രൂപപ്പെടുത്തുകയും ചെയ്തു'' (7:11). "മനുഷ്യാ, ഉദാരനായ നിന്റെ നാഥനെക്കുറിച്ച് നിന്നെ വഞ്ചിതനാക്കിയത് എന്തൊന്നാണ്? ഉദ്ദിഷ്ടരൂപത്തില്‍ നിന്റെ ഘടകങ്ങളവന്‍ കൂട്ടിയിണക്കി. സന്തുലിതമായ ആകാരവടിവ് നല്‍കി നിന്നെ സൃഷ്ടിച്ച നിന്റെ നാഥനാണവന്‍''(82: 6-8).
പുരുഷന്റെ ഏതു ബീജമാണ് സ്ത്രീയുടെ അണ്ഡവുമായി സംയോജിക്കുന്നതെന്ന് തീരുമാനിക്കുന്നത് മനുഷ്യനല്ല, ദൈവമാണ്. സംയോജിക്കുന്ന ബീജത്തിന്റെ മാറ്റത്തിനനുസരിച്ച് മനുഷ്യന്റെ പ്രകൃതത്തിലും രൂപത്തിലും സ്വഭാവത്തിലുമെല്ലാം വ്യത്യാസം സംഭവിക്കുന്നുവെന്നറിയുമ്പോഴാണ് ദൈവനിശ്ചയത്തിന്റെ പ്രാധാന്യം മനസ്സിലാവുക. അല്ലാഹു ചോദിക്കുന്നു: "നിങ്ങള്‍ നിക്ഷേപിക്കുന്ന ബീജത്തെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? നിങ്ങളാണോ അതിനെ സൃഷ്ടിക്കുന്നത്; അതോ നാമോ?''(56: 58, 59).
ലക്ഷക്കണക്കില്‍ പുരുഷബീജങ്ങളില്‍ അല്ലാഹു തനിക്കിഷ്ടമുള്ള ഒന്നിനെ ഗര്‍ഭാശയത്തിലെ അണ്ഡവുമായി ബന്ധിപ്പിക്കുന്നു. അതിന്റെ സ്വഭാവമനുസരിച്ച് കുഞ്ഞ് ആണോ പെണ്ണോ ആയിത്തീരുന്നു. അല്ലാഹു അറിയിക്കുന്നു: "ആകാശങ്ങളുടെ ആധിപത്യം അല്ലാഹുവിന്നാണ്. താനുദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. താനുദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പെണ്‍മക്കളെ പ്രദാനം ചെയ്യുന്നു. താനുദ്ദേശിക്കുന്ന മറ്റു ചിലര്‍ക്ക് ആണ്‍മക്കളെയും. അല്ലെങ്കില്‍ ആ സന്താനങ്ങളെ ആണും പെണ്ണുമായി ഇടകലര്‍ത്തുന്നു. അപ്രകാരം തന്നെ താനുദ്ദേശിക്കുന്നവനെ അവന്‍ സന്താനരഹിതനാക്കുന്നു. അവന്‍ അഗാധജ്ഞനും സര്‍വജ്ഞനുമത്രെ.''(42: 49,50). "അല്ലാഹു അവനെ ബീജത്തില്‍ നിന്ന് സൃഷ്ടിക്കുകയും രൂപപ്പെടുത്തുകയും ചെയ്തു''(80:19).
മനുഷ്യന്റെ ഭാഗധേയം രൂപപ്പെടുത്തുന്നതില്‍ നമ്മുടെ ജീവിതപശ്ചാത്തലത്തിനും കുടുംബപാരമ്പര്യത്തിനും ശാരീരിക പ്രകൃതത്തിനും അനല്‍പമായ പങ്കുണ്ട്. ആ അര്‍ഥത്തില്‍ നമ്മുടെ ഭാഗധേയം നിര്‍ണിതമത്രെ; ദൈവനിശ്ചിതവും. ദൈവഹിതത്തെ മറികടക്കാനാര്‍ക്കുമാവില്ല. അല്ലാഹു പറയുന്നു: "നിങ്ങളെയും നിങ്ങള്‍ ഉണ്ടാക്കുന്നതിനെയും സൃഷ്ടിച്ചത് അല്ലാഹുവാകുന്നു''(37: 96). "അല്ലാഹു താനിഛിക്കുന്നവരെ ദുര്‍മാര്‍ഗത്തിലും താനിഛിക്കുന്നവരെ നേര്‍മാര്‍ഗത്തിലുമാക്കുന്നു'' (6: 39). "അല്ലാഹു വഴിതെറ്റിച്ചവരെ നേര്‍വഴിയിലാക്കാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നുവോ? ആരെ അല്ലാഹു വഴിതെറ്റിച്ചുവോ അവന് നീ ഒരു വഴിയും കണ്ടെത്തുകയില്ല''(4: 88). "നിന്റെ നാഥന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഭൂതലത്തിലുള്ളവര്‍ മുഴുക്കെ വിശ്വാസികളാകുമായിരുന്നു. എന്നിട്ടും ജനങ്ങളെ വിശ്വാസികളാക്കാന്‍ നീ നിര്‍ബന്ധിക്കുകയാണോ? എന്നാല്‍ ദൈവത്തിന്റെ അനുമതിയില്ലാതെ ആര്‍ക്കും വിശ്വാസിയാവുക സാധ്യമല്ല''(10: 99). "അവിശ്വസിച്ചവരോ, യഥാര്‍ഥത്തില്‍ നീ അവരെ താക്കീതു ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും സമമാണ്. അവരുടെ ഹൃദയങ്ങളും ശ്രവണേന്ദ്രിയങ്ങളും അല്ലാഹു മുദ്രവച്ചിരിക്കുന്നു. അവരുടെ ദൃഷ്ടികളുടെ മേല്‍ ആവരണം വീണിരിക്കുന്നു. അവര്‍ക്ക് കഠിനമായ ശിക്ഷയുണ്ട്''(2: 6-7). "ഭൂമിയിലോ, നിങ്ങള്‍ക്കുതന്നെയോ ഭവിക്കുന്ന ഒരാപത്തുമില്ല, നാമത് സൃഷ്ടിക്കുന്നതിനു മുമ്പ് ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിവച്ചിട്ടല്ലാതെ. അവ്വിധം ചെയ്യുക അല്ലാഹുവിന് അതിലളിതമാകുന്നു''(57: 22).
എന്നാല്‍ എല്ലാം ദൈവനിശ്ചയമനുസരിച്ചാണ് സംഭവിക്കുകയെന്ന് പ്രഖ്യാപിക്കുന്ന വിശുദ്ധ ഖുര്‍ആന്‍ മനുഷ്യനു നല്‍കപ്പെട്ട സ്വാതന്ത്യ്രത്തെ എടുത്തു കാണിക്കുകയും ഊന്നിപ്പറയുകയും ചെയ്യുന്നു. ജന്മനാ തന്നെ മനുഷ്യനില്‍ നന്മ-തിന്മാവിവേചനശേഷി നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹു പറയുന്നു: "അല്ലാഹു ആത്മാവിനെ സന്തുലിതമാക്കി അതിന് ധര്‍മാധര്‍മബോധനം നല്‍കി''(91: 7,8). "നാമവന് കണ്ണിണകളും നാവും രണ്ടു ചുണ്ടുകളും നല്‍കിയില്ലേ? വ്യക്തമായ രണ്ടു വഴികള്‍ കാണിച്ചു കൊടുക്കുകയും ചെയ്തില്ലയോ''? (90: 8-10).
അതിനാല്‍ മനുഷ്യര്‍ക്കെല്ലാം നന്മയും തിന്മയും തെറ്റും ശരിയും ധര്‍മവും അധര്‍മവും തെരഞ്ഞെടുത്ത് സന്മാര്‍ഗിയും ദുര്‍മാര്‍ഗിയുമാകാനുള്ള സ്വാതന്ത്യ്രമുണ്ട്. അവ്വിധം സ്വയം തീരുമാനിച്ച് ജീവിക്കുന്നതിനനുസരിച്ചായിരിക്കും മരണാനന്തരമുള്ള രക്ഷാശിക്ഷകള്‍. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: "ആര്‍ സന്മാര്‍ഗം സ്വീകരിക്കുന്നുവോ, അത് അവന്റെ തന്നെ ഗുണത്തിനുവേണ്ടിയാണ്. ആര്‍ ദുര്‍മാര്‍ഗമവലംബിക്കുന്നുവോ അതിന്റെ ദോഷവും അവനുതന്നെ. ഭാരം വഹിക്കുന്നവരാരും മറ്റാരുടെയും ഭാരം ചുമക്കുകയില്ല''(17:15). "മതത്തില്‍ ഒരുവിധ ബലപ്രയോഗവുമില്ല. സന്മാര്‍ഗം മിഥ്യാധാരണകളില്‍നിന്ന് വേര്‍തിരിഞ്ഞ് വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു. അതിനാല്‍ ആര്‍ ദൈവേതര ശക്തികളെ നിഷേധിച്ച് അല്ലാഹുവില്‍ വിശ്വസിക്കുന്നുവോ അവന്‍ ബലിഷ്ഠമായ അവലംബപാശത്തെ മുറുകെ പിടിച്ചിരിക്കുന്നു. അത് ഒരിക്കലും അറ്റുപോകുന്നതല്ല''(2: 256). "പറയുക, ഇത് നിന്റെ നാഥനില്‍നിന്നുള്ള സത്യമാണ്. ഇഷ്ടമുള്ളവര്‍ക്കിത് സ്വീകരിക്കാം. ഇഷ്ടമുള്ളവര്‍ക്ക് നിഷേധിക്കാം. അക്രമികള്‍ക്ക് നാം നരകം സജ്ജമാക്കിവച്ചിട്ടുണ്ട്''(18: 29). "ഒരു ജനതയെയും അവര്‍ സ്വയം മാറ്റുന്നതുവരെ അല്ലാഹു പരിവര്‍ത്തിപ്പിക്കുന്നില്ല.''(13: 11). "ആര്‍ തെറ്റ് ചെയ്യുന്നുവോ അവനതിന്റെ ഫലമനുഭവിക്കും''(4: 123). "ഓരോ വ്യക്തിയും തന്റെ പ്രവര്‍ത്തനത്തിന് കടപ്പെട്ടിരിക്കുന്നു''(52:21). "ഇന്ന് നിങ്ങള്‍ പ്രവര്‍ത്തിച്ചതിന് പ്രതിഫലം നല്‍കപ്പെടും''(45: 28). "നിങ്ങള്‍ പ്രവര്‍ത്തിച്ചതല്ലാതെ നിങ്ങള്‍ക്ക് പകരം നല്‍കപ്പെടുമോ?''(27: 90). "നിന്റെ നാഥന്‍ ദാസന്‍മാരോട് ഒരിക്കലും അക്രമം പ്രവര്‍ത്തിക്കുന്നതല്ല'' (41: 46). "ജനങ്ങളുടെ കരങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി കരയിലും കടലിലും കുഴപ്പം പ്രത്യക്ഷപ്പെട്ടിരിക്കുന്നു'' (30: 41). "നിങ്ങള്‍ക്ക് വല്ല വിപത്തും സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് നിങ്ങളുടെ കരങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമാണ്''(42: 30). "നിശ്ചയം, അല്ലാഹു മനുഷ്യരോട് ഒട്ടും അക്രമം പ്രവര്‍ത്തിക്കുന്നില്ല. പ്രത്യുത, മനുഷ്യര്‍ സ്വയം തന്നെ അക്രമം പ്രവര്‍ത്തിക്കുകയാണ്''(10: 44). "വല്ലവനും നേര്‍വഴി സ്വീകരിച്ചാല്‍ അവന്‍ തനിക്കുവേണ്ടി തന്നെയാണ് സ•ാര്‍ഗം സ്വീകരിക്കുന്നത്'' (10:108). "ഒരു നാടിനെയും അതിലെ നിവാസികള്‍ അക്രമികളായെങ്കിലല്ലാതെ നാം നശിപ്പിക്കുന്നില്ല''(28: 59). "ആര്‍ നമുക്കുവേണ്ടി കഠിനാധ്വാനം ചെയ്യുന്നുവോ അവര്‍ക്കു നാം നമ്മുടെ മാര്‍ഗങ്ങള്‍ കാണിച്ചുകൊടുക്കും'' (29: 69). "എന്റെ ഉദ്ബോധനത്തില്‍നിന്ന് മുഖം തിരിക്കുന്നതാരാണോ അവന് ഈ ലോകത്ത് കുടുസ്സായ ജീവിതമാണുള്ളത്. പുനരുത്ഥാന നാളിലോ, അവനെ നാം അന്ധനായി എഴുന്നേല്‍പിക്കും. അപ്പോള്‍ അവന്‍ പറയും: നാഥാ, നീ എന്നെ അന്ധനായി എഴുന്നേല്‍പിച്ചതെന്ത്? ഭൂമിയില്‍ ഞാന്‍ കാഴ്ചയുള്ളവനായിരുന്നല്ലോ. അല്ലാഹു അരുള്‍ ചെയ്യും: ശരിയാണ്, നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിന്റെയടുക്കല്‍ വന്നപ്പോള്‍ നീ അവയെ മറന്നല്ലോ. അതേവിധം ഇന്ന് നീയും വിസ്മരിക്കപ്പെടുകയാകുന്നു. ഇപ്രകാരമത്രെ തങ്ങളുടെ നാഥന്റെ സൂക്തങ്ങളംഗീകരിക്കാതെ അതിരുകവിഞ്ഞവര്‍ക്ക് നാം ഈ ലോകത്ത് പ്രതിഫലം നല്‍കുന്നത്. പരലോക ശിക്ഷയോ അതികഠിനവും ഏറെ ദീര്‍ഘവുമത്രെ''(20: 124-127). "ഭാരം ചുമക്കുന്ന ആരും മറ്റൊരുവന്റെ ഭാരം പേറുകയില്ല. മനുഷ്യന് താന്‍ പ്രയത്നിച്ചതല്ലാതെ യാതൊന്നുമില്ല. താന്‍ പ്രയത്നിച്ചത് താമസിയാതെ അവന് കാണിക്കപ്പെടുന്നതാണ്. അനന്തരം അവന് തികവോടെ പ്രതിഫലം നല്‍കപ്പെടുകയും ചെയ്യും''(53: 38-41). "ആര്‍ അണുമണിത്തൂക്കം നന്മ ചെയ്തുവോ അവനത് കണ്ടെത്തുക തന്നെ ചെയ്യും. ആര്‍ അണുമണിത്തൂക്കം തിന്മ ചെയ്തോ അവനുമത് കണ്ടെത്തും''(99: 7,8).
ഇസ്ലാമിക വീക്ഷണത്തില്‍ മനുഷ്യന്‍ തീര്‍ത്തും അസ്വതന്ത്രനോ കേവലം വിധിയുടെ കൈയിലെ പാവയോ ഉപകരണമോ അല്ലെന്ന് ഇവിടെ ഉദ്ധരിച്ചവയും അതുപോലുള്ളവയുമായ നിരവധി വിശുദ്ധ വാക്യങ്ങള്‍ അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. തന്റെ ജീവിത മാര്‍ഗം തീരുമാനിക്കാനും തെരഞ്ഞെടുക്കാനും ഓരോരുത്തര്‍ക്കും അനുവാദവും സ്വാതന്ത്യ്രവും നല്‍കപ്പെട്ടിട്ടുണ്ട്. അതിനാല്‍ മനുഷ്യജീവിതത്തിന് രണ്ടു വശമുണ്ട്. നാട്, തറവാട്, ദേശം, ഭാഷ, കാലം, കോലം, ലിംഗം, ജനനം, മരണം പോലുള്ളവയെല്ലാം അവന്റെ നിയന്ത്രണത്തിലോ പരിധിയിലോ അല്ല. ഇതാണ് ഒരുവശം. മറുവശത്ത് താന്‍ എന്ത് കുടിക്കണം, കുടിക്കരുത്, തിന്നണം, തിന്നരുത്, എന്ത് കാണണം, കാണരുത്, കേള്‍ക്കണം, കേള്‍ക്കരുത്, എന്ത് പറയണം, പറയരുത്, എന്ത് ചെയ്യണം, എന്ത് ചെയ്യരുത്, എങ്ങനെ ജീവിക്കണം, ജീവിക്കരുത് തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കാനും അതനുസരിച്ച് ചരിക്കാനും മനുഷ്യന് ബാധ്യതയും സ്വാതന്ത്യ്രവുമുണ്ട്. എന്നാല്‍ ഈ സ്വാതന്ത്യ്രം അപരിമിതമോ തീര്‍ത്തും അനിയന്ത്രിതമോ അല്ല. അതിനുപയോഗിക്കുന്ന കണ്ണും കാതും നാക്കും മൂക്കും കൈയും കാലും ശരീരവും ജീവനും പൂര്‍ണമായും മനുഷ്യനിയന്ത്രണത്തിലല്ലല്ലോ. അവയൊക്കെയും ദൈവാധീനത്തിലും നിയന്ത്രണത്തിലുമാണ്. അതോടൊപ്പം അവ ഇഷ്ടാനുസൃതം ഉപയോഗിക്കാനുള്ള സാധ്യതയും സ്വാതന്ത്യ്രവും മനുഷ്യന് ദൈവം തന്നെ നല്‍കിയിട്ടുണ്ട്. ഇവ്വിധം ലഭ്യമായ സ്വാതന്ത്യ്രത്തിന്റെ തോതനുസരിച്ചാണ് മനുഷ്യന്റെ മേല്‍ ബാധ്യത ചുമത്തപ്പെട്ടിട്ടുള്ളത്. അഥവാ ഓരോ മനുഷ്യനും തനിക്ക് സ്വാതന്ത്യ്രം ലഭിച്ച മേഖലയെ എവ്വിധം ഉപയോഗിക്കുന്നുവെന്നതിനനുസരിച്ചായിരിക്കും ജീവിത വിജയവും പരാജയവും രക്ഷയും ശിക്ഷയുമുണ്ടാകുക. ഈ സ്വാതന്ത്യ്രം കിട്ടിയ വശങ്ങളില്‍ സ്വയം സ്വീകരിക്കാനും നടപ്പാക്കാനുമുള്ള ജീവിത പദ്ധതിയാണ് ദൈവം പ്രവാചക•ാരിലൂടെ നല്‍കിയത്. ഉള്ള സാധ്യതയും സ്വാതന്ത്യ്രവും ഉപയോഗിച്ച് അതനുസരിച്ച് ജീവിക്കുന്നവര്‍ വിജയികളായി സ്വര്‍ഗാവകാശികളായിത്തീരും. അതിനെ ധിക്കരിച്ചും നിഷേധിച്ചും താന്തോന്നികളായി ജീവിക്കുന്നവര്‍ പരാജിതരായി നരകശിക്ഷക്ക് അര്‍ഹരാവുകയും ചെയ്യും. സ•ാര്‍ഗം സ്വീകരിച്ച് നല്ലവരായി ജീവിക്കാന്‍ തീരുമാനിച്ച് അതിനായി ശ്രമിക്കുന്ന ആരെയും അല്ലാഹു നിര്‍ബന്ധിച്ച് ദുര്‍മാര്‍ഗികളാക്കുകയില്ല. മറിച്ചും അവ്വിധം തന്നെ.
മനുഷ്യന് നല്‍കപ്പെട്ട സ്വാതന്ത്യ്രത്തിനും സാധ്യതക്കുമപ്പുറമൊരു കാര്യവും ദൈവം അവനോടാവശ്യപ്പെടുകയോ ആജ്ഞാപിക്കുകയോ ചെയ്യുന്നില്ല. അല്ലാഹു അറിയിക്കുന്നു: "അല്ലാഹു ആരോടും അവന്റെ കഴിവിന്നതീതമായത് കല്പിക്കുകയില്ല. ഓരോരുത്തരും പ്രവര്‍ത്തിച്ചതിനനുസരിച്ചുള്ള രക്ഷയും ശിക്ഷയും അവര്‍ക്കുണ്ട്''(2: 286).
അതിനാല്‍ ദൈവം ആരോടും അനീതി കാണിക്കുന്നില്ല. "നിന്റെ നാഥന്‍ തന്റെ ദാസന്മാരോട് ഒട്ടും അനീതി കാണിക്കുന്നവനല്ല''(41: 46).
മനുഷ്യന്റെ തീരുമാനങ്ങളും കര്‍മങ്ങളും ദൈവത്തിന്റെ അറിവിനും വിധിക്കും വിധേയമല്ലേ? മനുഷ്യസ്വാതന്ത്യ്രത്തെയും ദൈവനിശ്ചയത്തെയും ബന്ധിപ്പിക്കുന്ന കണ്ണി ഏത്? എങ്ങനെ? തുടങ്ങിയ ചോദ്യങ്ങളുന്നയിക്കപ്പെടാവുന്നതാണ്. എന്നാല്‍ മനുഷ്യനിവിടെ തന്റെ പരിധിയും പരിമിതിയും നന്നായി മനസ്സിലാക്കുക തന്നെ വേണം. അനന്ത വിസ്തൃതമായ ഈ മഹാപ്രപഞ്ചത്തിലെ ഒരു കൊച്ചു ഗോളമാണ് ഭൂമി. അതിലെ പരകോടി സൃഷ്ടികളിലൊന്നു മാത്രമാണ് മനുഷ്യന്‍. അവനിന്നോളം സ്വന്തത്തെക്കുറിച്ചുപോലും പൂര്‍ണവും കണിശവുമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ജീവന്‍, ബുദ്ധി, ഓര്‍മശക്തി, ആത്മാവ് തുടങ്ങിയവയെക്കുറിച്ചൊന്നും സൂക്ഷ്മവും ഖണ്ഡിതവുമായ അറിവ് ആര്‍ക്കുമില്ല. താന്‍ ജീവിക്കുന്ന ഭൂമിയെയും അതുള്‍ക്കൊള്ളുന്ന പ്രപഞ്ചത്തെയും സംബന്ധിച്ച അറിവോ, നന്നെ പരിമിതവും. ആ വിജ്ഞാന സാമ്രാജ്യത്തെ സമുദ്രത്തോട് തുലനം ചെയ്താല്‍ അതിലെ ഒരു തുള്ളിപോലും സ്വായത്തമാക്കാന്‍ മനുഷ്യനിന്നോളം സാധിച്ചിട്ടില്ല. നമ്മുടെ അറിവിന്റെ പരിമിതിയാണിതിനു കാരണം. അതിനാല്‍ നാം പ്രപഞ്ചത്തിന്റെ സ്രഷ്ടാവായ ദൈവത്തെയും അവന്റെ കര്‍മങ്ങളെയും സംബന്ധിച്ച് അറിയണമെന്ന് ശഠിക്കുന്നതിലൊട്ടും അര്‍ഥമില്ല. ദൈവവുമായി ബന്ധപ്പെട്ട എല്ലാം പഞ്ചേന്ദ്രിയങ്ങള്‍ക്കും അവയുടെ പരിമിതികള്‍ക്കും വിധേയമായ മനുഷ്യബുദ്ധിക്കും ചിന്തക്കും അപ്രാപ്യമായ അഭൌതിക ജ്ഞാനത്തില്‍പെട്ടവയാണ്. അല്ലാഹു തന്റെ ദൂതന്മാരിലൂടെ അറിയിച്ചു കൊടുത്തതിനപ്പുറം അതിനെക്കുറിച്ച് ആര്‍ക്കും ഒന്നുമറിയില്ല. അതിനാല്‍ ദൈവവിധിയെക്കുറിച്ച് ദിവ്യബോധനങ്ങളിലൂടെ ലഭ്യമായതല്ലാതെ മനസ്സിലാക്കാന്‍ നമുക്ക് സാധ്യമല്ല. വേദഗ്രന്ഥത്തിലൂടെ ലഭ്യമായ ജ്ഞാനമനുസരിച്ച് ദൈവവിധിയും ജ്ഞാനവും പ്രപഞ്ചത്തെയും അതിലുള്ള സകലതിനെയും ചൂഴ്ന്നുനില്‍ക്കുന്നു. മനുഷ്യനും അതിന്നതീതനല്ല. അതേസമയം സ്വയം തീരുമാനമെടുക്കാനും അതനുസരിച്ച് ജീവിക്കാനും അവന് സ്വാതന്ത്യ്രവും സാധ്യതയും നല്‍കപ്പെട്ടിട്ടുണ്ട്. അത് അപരിമിതമോ അനിയന്ത്രിതമോ അല്ല. സ്വാതന്ത്യ്രം ലഭിച്ച മേഖലകളില്‍ ദൈവത്തെ അനുസരിച്ച് അവന്‍ നിശ്ചയിച്ച ജീവിതപാത പിന്തുടരണമെന്ന് അല്ലാഹു അനുശാസിച്ചിരിക്കുന്നു. അങ്ങനെ ചെയ്യുന്നവര്‍ക്ക് ജീവിതവിജയവും പരലോകരക്ഷയും വാഗ്ദാനം ചെയ്തിട്ടുമുണ്ട്. ദൈവത്തെ ധിക്കരിക്കാനുള്ള സാധ്യതയും സ്വാതന്ത്യ്രവും മനുഷ്യന് നല്‍കപ്പെട്ടിരിക്കുന്നു. അങ്ങനെ ചെയ്യുന്നവര്‍ക്ക് പരാജയവും പരലോകത്ത് കടുത്ത ശിക്ഷയുമാണുണ്ടാവുകയെന്ന് താക്കീത് നല്‍കുകയും ചെയ്തിരിക്കുന്നു. ചുരുക്കത്തില്‍, ഓരോരുത്തര്‍ക്കും നല്‍കപ്പെട്ട കഴിവിന്റെയും സ്വാതന്ത്യ്രത്തിന്റെയും തോതനുസരിച്ചാണ് അവരവരുടെ ബാധ്യത. അതിന്റെ നിര്‍വഹണത്തിന്റെയും ലംഘനത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും മരണാനന്തരം മറുലോകത്തെ രക്ഷാ-ശിക്ഷകള്‍. അതിനാല്‍ നമ്മുടെ സ്വര്‍ഗവും നരകവും നേടുന്നത് നാം തന്നെയാണ്. സ്വന്തം തീരുമാനങ്ങളിലൂടെയും കര്‍മങ്ങളിലൂടെയും രണ്ടിലൊന്നിന്റെ അവകാശിയായിത്തീരുന്നു. അതിനാല്‍ ആരും തീരെ അനീതിക്കിരയാവുന്നില്ല. സത്യം കവിവാക്യം തന്നെ:
'നമിക്കിലുയരാം, നടുകില്‍ തിന്നാം
നല്‍കുകില്‍ നേടിടാം
നമുക്കുനാമേ പണിവതുനാകം
നരകവുമതുപോലെ.'
വിധിവിശ്വാസവും മനഃശാന്തിയും
കര്‍മങ്ങള്‍ക്ക് അവയിലേര്‍പ്പെടുന്നവര്‍ ലക്ഷ്യം വച്ച ഫലം തന്നെ ഉണ്ടാവണമെന്നില്ല. ലാഭമഭിലഷിച്ച് വ്യാപാരത്തിലേര്‍പ്പെടുന്നവര്‍ നഷ്ടം സഹിക്കേണ്ടിവരുന്നു. വരുമാനം പ്രതീക്ഷിച്ച് വയലേലകളില്‍ വേല ചെയ്യുന്നവര്‍ വിളനഷ്ടത്തിന്നിരയാവുന്നു. നാം നമ്മുടെ അറിവിന്റെയും പരിചയത്തിന്റെയും കഴിവിന്റെയും പരിമിതികളില്‍ നിന്നുകൊണ്ട് കാര്യങ്ങള്‍ കണക്കുകൂട്ടി അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്നു. ചിലപ്പോള്‍ നമ്മുടെ സ്വപ്നങ്ങളും സങ്കല്‍പങ്ങളും നിമിഷനേരംകൊണ്ട് നിലംപൊത്തുന്നു. അപ്രതീക്ഷിതമായ ആഘാതങ്ങളെ അഭിമുഖീകരിക്കേണ്ടിവരുന്നു. എങ്കിലും അത്തരം വിപത്സാധ്യതകള്‍ ആരെയും നിഷ്ക്രിയരാക്കാറില്ല. ആക്കാവുന്നതുമല്ല. വിജയവും നേട്ടവും പ്രതീക്ഷിച്ച് കര്‍മങ്ങളിലേര്‍പ്പെടാറാണ് പതിവ്. മോഹങ്ങളൊക്കെയും പൂവണിയാറില്ലെന്നതുകൊണ്ടു മാത്രം ആരും ഒന്നും ആഗ്രഹിക്കാതിരിക്കാറില്ല. മനുഷ്യന്‍ കൊതിച്ചതല്ല കിട്ടുക; ദൈവം വിധിച്ചതാണ്.ദൈവവിധിയെയും മനുഷ്യസ്വാതന്ത്യ്രത്തെയും സംബന്ധിച്ച ഇസ്ലാമിക വീക്ഷണം വിശദീകരിക്കുന്നതിനു മുമ്പ് മനുഷ്യാവസ്ഥയെ സംബന്ധിച്ച ഭൌതിക സങ്കല്‍പം പരിശോധിക്കുന്നത് നന്നായിരിക്കും.

Subscribe to:
Posts (Atom)